ഹൈകിങ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് ഫുജൈറയിലെ വാദി അബാദില. മലകയറ്റം എന്നതിലുപരി പ്രകൃതി ഭംഗി ആസ്വദിച്ച് വലിയ മടുപ്പില്ലാതെ സഞ്ചരിക്കാം എന്നതാണ് ഇതിെൻറ പ്രത്യേകത. അരുവിയും ഓറഞ്ച് തോട്ടവും വഴകൃഷിയുമെല്ലാം കണ്ട് 5-10 കിലോമീറ്റർ ഹൈകിങ് നടത്താൻ പറ്റിയ ഇടമാണ് വാദി അബാദില.
ഹൈകിങ് എന്ന് കേൾക്കുേമ്പാൾ ആദ്യം മനസിലേക്ക് വരുന്നത് വലിയ മലകൾ കീഴടക്കുന്ന ചിത്രങ്ങളായിരിക്കും. ഇതിൽ നിന്ന് വിത്യസ്തമാണ് വാദി അബാദില. ചെങ്കുത്തായ കറ്റങ്ങൾക്ക് പകരം വാദിയുടെ ഉള്ളിലൂെടയുള്ള ഇടുങ്ങിയ വഴികകളിലൂടെയാണ് യാത്ര. കല്ലുകൾ നിറഞ്ഞ വഴിയായതിനാൽ നിലവാരമുള്ള ഷൂ ഇടുന്നതാവും ഉചിതം. കൈയിൽ ആവശ്യത്തിന് വെള്ളം കരുതണം. 349 കിലോമീറ്ററാണ് ഇതിെൻറ ഉയരം. പോകുന്ന വഴിക്ക് ഇൗന്തപ്പനയും മാവും ഓറഞ്ചും വാഴയുമെല്ലാം നിറഞ്ഞ ഒരു ഫാമുണ്ട്. കേരളത്തനിമയുള്ള സ്ഥലങ്ങൾ ഇവിടെ കാണാൻ കഴിയും. മീനുകൾ മുത്തമിടുന്ന അരുവികളിലേക്ക് കാലിറക്കി വെച്ചാൽ 'ഫിഷ് സ്പാ' ചെയ്യാം. 3-4 മണിക്കൂറിനുള്ളിൽ ഹൈകിങ് പൂർത്തിയാക്കാൻ കഴിയും. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഇവിടേക്ക് അത്ര ബുദ്ധിമുട്ടില്ലാതെ കയറിച്ചെല്ലാൻ കഴിയും. വളർത്തുനായ്ക്കളുമായെത്തുന്നവരും കുറവല്ല. മറ്റ് ഹൈകിങുകളെ അപേക്ഷിച്ച് ചൂട് കുറഞ്ഞ പ്രദേശമാണെന്നതാണ് വാദി അബാദിലയുടെ ഏറ്റവും വലിയ പ്രത്യേകത. വാദിയുടെ ഉള്ളിലൂടെയും മരങ്ങൾ നിറഞ്ഞ വഴിയിലൂടെയുമാണ് യാത്രയെന്നതിനാൽ ചെറിയൊരു തണുപ്പ് എപ്പോഴുമുണ്ടാകും. എങ്കിലും, രാവിലെയും വൈകിട്ടുമാണ് ഹൈകിങിന് പറ്റിയ സമയം. മഴയുള്ള സമയത്ത് ഇവിടേക്ക് ഒരുകാരണവശാലും പോകരുത്. വാദി നിറഞ്ഞൊഴുകാൻ സാധ്യതയുണ്ട്. പോകുന്ന വഴിയിലൂടെ തന്നെയാണ് തിരികെയാത്രയും.
െലാക്കേഷൻ
മസാഫിയിൽ നിന്ന് ദിബ്ബ റോഡിലൂടെ പത്ത് മിനിറ്റ് സഞ്ചരിക്കുേമ്പാൾ ചെറിയൊരു മൺവഴി കാണാം. ഈ വഴിയിലൂടെ കയറിയാൽ വാദി അബാദിലയുടെ എൻട്രിപോയൻറിലെത്താം. അവിടെ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം ഹൈകിങ് ആരംഭിക്കാം. Wadi Abadilah entry point എന്ന് ഗൂഗ്ൾ മാപ്പിൽ സേർച്ച് ചെയ്താലും മതി. പ്രവേശനത്തിന് ടിക്കറ്റ് നിരക്കുകളൊന്നുമില്ല.
https://goo.gl/maps/LKjUU64u921sPesP8
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.