സെലിബ്രിറ്റി സ്റ്റാറ്റസുകളിൽനിന്ന് പുറത്തുചാടി എന്നും ലളിതമായ യാത്രകൾ കൊണ്ട് ആരാധകരുടെ മനം കീഴടക്കിയ താരപുത്രനാണ് പ്രണവ് മോഹൻലാൽ. സാധാരണക്കാരുടെ യാത്രാവഴികളാണ് എപ്പോഴും അദ്ദേഹം തെരഞ്ഞെടുക്കാറ്. അതിന്‍റെ പുതിയ ഉദാഹരണമാണ് കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വിഡിയോ.
മണാലിയിലെ ഇടവഴിയിൽ വെച്ച് പ്രണവ് മോഹൻലാലിനെ കണ്ടുമുട്ടിയ വിഡിയോ പങ്കുവെച്ചത് നടനും സീരിയൽ സഹസംവിധായകനുമായ രാജ്കുമാർ സത്യനാരായണനാണ്. 'വഴിയിൽനിന്ന് ഒരാളെ കിട്ടിയത് കാണണോ' എന്ന് പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. ഇതിന് പുഞ്ചിരിയായിരുന്നു പ്രണവിന്‍റെ മറുപടി. 'എന്താണ് പേര്, എവിടെയോ കണ്ടിട്ടുണ്ടല്ലോ' എന്ന തമാശരൂപേണ രാജ്കുമാർ ചോദിക്കുേമ്പാൾ താരം വീണ്ടും ചിരിച്ചു.
മണാലിയിലേക്ക് സോളോ ട്രിപ്പ് വന്നതായിരുന്നു രാജ്കുമാർ സത്യനാരായണൻ. പതിവ് കറക്കത്തിനിടെ ബാക്ക്പാക്കുമായി നടന്നുപോകുന്ന യുവാവിനെ കണ്ടപ്പോൾ മുഖപരിചയം തോന്നി സംസാരിക്കാൻ അടുത്തു ചെന്നപ്പോഴാണ് അത് പ്രണവ് മോഹൻലാൽ ആണെന്ന് തിരിച്ചറിഞ്ഞത്. 'ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ' എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിപ്പിക്കുന്നത്. തെരുവിലൂടെ വലിയ ബാക്ക്പാക്കുമായി പ്രണവ് നടന്നുപോകുന്നതും വിഡിയോയിൽ കാണാം.
വിഡിയോ മോഹൻലാലിന്‍റെയും പ്രണവിന്‍റെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 'പച്ചയായ മനുഷ്യൻ... പണത്തിന്‍റെ, പ്രശസ്തിയുടെ യാതൊരു അഹങ്കാരവും ഇല്ലാത്ത യഥാർത്ഥ മനുഷ്യൻ, ബിഗ് സല്യൂട്' എന്നൊരാൾ വിഡിയോക്ക് താഴെ കമന്‍റിട്ടു.
'താരപുത്രനെന്ന ജാഡയില്ലാത്ത ഒരാളാണ് പ്രണവ്. പണ്ട് ചെറായി ബീച്ചില്‍ വെച്ച് കൂടെ ആരും ഇല്ലാതെ വളരെ സിംപിളായി ഈ മനുഷ്യനെ ഞാന്‍ കണ്ടിട്ടുണ്ട്. ഏട്ടന്‍റെ മകനല്ലേ എന്ന് ചോദിച്ചപ്പോള്‍ നമ്മുടെ പഴയ ലാലേട്ടന്‍റെ ആ ചിരിയാണ് മുഖത്ത് കാണാന്‍ കഴിഞ്ഞത്, പ്രണവ്മോഹന്‍ലാല്‍ ♥' എന്നായിരുന്നു യദു കണ്ണൂരിന്‍റെ കമന്‍റ്.
ഹിമാലയൻ യാത്രയിൽ പ്രണവിനൊപ്പം സഹോദരി മായയുമുണ്ട്. ഹിമാലത്തിൽനിന്നുള്ള ചിത്രങ്ങൾ മായ കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുെവച്ചിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയമാണ് പ്രണവ് നായകനാകുന്ന അടുത്ത സിനിമ. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.