ഭക്ഷണത്തിലെ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. ഓരോ ഭാഗത്തും വ്യത്യസ്ത രൂപത്തിലും രുചിയിലുമുള്ള വിഭവങ്ങളാണ് നുകരാനാവുക. രുചിയൂറുന്ന ഭക്ഷണം കഴിച്ചാൽ ലഭിക്കുന്ന സന്തോഷം വേറെത്തന്നെയാണ്.
ഇത്തരം വിഭവങ്ങൾ നൂറിലേറെ വർഷം പഴക്കമുള്ള റെസ്റ്റോറൻറുകളിൽനിന്ന് ആകുേമ്പാൾ ആ സന്തോഷം ഇരട്ടിക്കും. പഴമയുടെ തനിമ ചോരാതെ വിഭവങ്ങൾ വിളമ്പുന്ന നിരവധി റെസ്റ്റോറൻറുകൾ ഇന്ത്യയിലുണ്ട്. അവയിലെ ഏതാനും റെസ്റ്റോറൻറുകളെ ഇവിടെ പരിചയപ്പെടാം.
പശ്ചിമ ബംഗാളിൽ ഹിമാലയത്തിൻെറ മടിത്തട്ടിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുന്ദരിയാണ് ഡാർജിലീങ് നഗരം. പർവത ട്രെയിനും തേയിലത്തോട്ടങ്ങളുമെല്ലാം ആരെയും ആകർഷിപ്പിക്കുന്നതാണ്. ഇതോടൊപ്പം ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഒന്നാണ് െഗ്ലനറീസ് റെസ്റ്റോറൻറ്.
130 വർഷത്തിലധികമാണ് ഇതിൻെറ പഴക്കം. അതിശയകരമായ ഉച്ചഭക്ഷണവും അത്താഴവുമെല്ലാം ഇവിടെ വിളമ്പുന്നു. അതോടൊപ്പം രുചിവൈവിധ്യങ്ങൾ നിറഞ്ഞ ബേക്കറിയുമുണ്ട്. തിരക്കേറിയ നെഹ്‌റു റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
മുംബൈയിലെ ഈ ജനപ്രിയ റെസ്റ്റോറൻറിനും ബാറിനും 150 വർഷം പഴക്കമുണ്ട്. 2008ലെ മുംബൈ ആക്രമണ സമയത്ത് തീവ്രവാദികൾ ഇവിടെയും വെടിവെപ്പ് നടത്തുകയുണ്ടായി. അതോടെ ലിയോപോൾഡ് വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു.
ചുവരിൽ വെടിയേറ്റ പാടുകൾ ഇപ്പോഴും കാണാം. വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട ഇടമാണിത്. കൊളാബ കോസ്വേയിൽ ഷഹീദ് ഭഗത് സിങ് റോഡിലാണ് ഈ കഫേയുള്ളത്.
രാജ്യത്തെ ഏറ്റവും പ്രശസ്തമായ കോഫി ഹൗസ് ശാഖയാണിത്. 1876ൽ ആൽബർട്ട് ഹാൾ എന്ന പേരിൽ ആരംഭിച്ച സ്ഥാപനം 1947ന് ശേഷം കോഫി ഹൗസ് എന്നാക്കി മാറ്റി. നിരവധി പ്രശസ്തർ ഈ കോഫി ഹൗസിൻെറ ആരാധകരായിരുന്നു. സത്യജിത് റേ, മൃണാൾ സെൻ, അമേരിക്കൻ കവി അലൻ ജിൻസ്‌ബെർഗ് എന്നിവർ അതിൽ ചിലർ മാത്രം. കൊൽക്കത്തയിലെ കോളജ് സ്ക്വയറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
115 വർഷം പഴക്കമുള്ള ഈ ഭക്ഷണശാലയിലെ കബാബ് രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഒന്നാണ്. ഈ വിഭവത്തിൽ 125 ചേരുവകളാണ് അടങ്ങിയിട്ടുള്ളത്. ഗോൾ ദർവാസ സ്ട്രീറ്റിൽ ഹാജി മുറാദ് അലിയാണ് ഇത് സ്ഥാപിക്കുന്നത്. ഈ പ്രദേശത്ത് എത്തുമ്പോൾ തന്നെ സുഗന്ധവ്യഞ്ജനങ്ങൾ നിറഞ്ഞ ഇറച്ചിയുടെ ഗന്ധം ആരെയും കൊതിപ്പിക്കും. വിഭവത്തിൻെറ പാചകക്കൂട്ട് കുടുംബ രഹസ്യമാണ്.
കരീംസ്, ഓൾഡ് ഡൽഹി
പഴയ ഡൽഹിയിലെ ജമാമസ്ജിദിന് സമീപത്തുനിന്ന് പുരാതന വഴികളിലൂടെ നടന്നാൽ കരീം ഹോട്ടലിലെത്താം. 1913ൽ ഹാജി കരീമുദ്ദീനാണ് ഈ ഹോട്ടൽ സ്ഥാപിക്കുന്നത്. തലസ്ഥാന നഗരിയിലെ ഏറ്റവും പ്രശസ്തമായ പാചക കേന്ദ്രങ്ങളിലൊന്നാണിത്.
രാജകീയ ഭക്ഷണം സാധാരണക്കാർക്കും വിളമ്പുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇവിടത്തെ ബിരിയാണിയും കുറുമയും കോഫ്താസുമെല്ലാം ഏറെ രുചികരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.