മേയ് 18. മറ്റൊരു ലോക മ്യൂസിയം ദിനം കൂടി വന്നെത്തുേമ്പാൾ രാജ്യമാകെ അടച്ചിട്ട നിലയിലാണ്. കോവിഡ് വരുത്തിവെച്ച ദുരന്തങ്ങൾ ഒരുനാൾ നമുക്ക് മറികടക്കാനാകുമെന്ന് തീർച്ചയാണ്. ഇത്തരം ദുരന്തങ്ങളും മഹാമാരികളും ലോകത്ത് ഇത് ആദ്യമല്ല. അവയെല്ലാം മനുഷ്യർ അതിജീവിച്ചതായി ചരിത്രം നമ്മെ ഒാർമിപ്പിക്കുന്നു.
പല കാലഘട്ടങ്ങളിലായി നടന്ന ചരിത്രസംഭവങ്ങളും സംസ്കാരവുമെല്ലാം മനസ്സിലാക്കിയെടുക്കാനുള്ള ഉത്തമ മാർഗമാണ് മ്യൂസിയങ്ങൾ. ഇവ പൈതൃകങ്ങൾ സംരക്ഷിക്കുന്നു, പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, മനുഷ്യ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നു, വിവിധ സംസ്കാരങ്ങളിലേക്ക് ആളുകളെ കൂട്ടികൊണ്ടുപോകുന്നു. കോവിഡിന് ശേഷം നമ്മുടെ രാജ്യത്തിെൻറ സംസ്കാരവും ചരിത്രവുമെല്ലാം രേഖപ്പെടുത്തിയ മ്യൂസിയങ്ങൾ വീണ്ടും സന്ദർശിക്കാം. അത്തരത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട രാജ്യത്തെ ആറ് മ്യൂസിയങ്ങൾ ഇതാ.
1814ൽ സ്ഥാപിതമായ കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം രാജ്യത്തെ ഏറ്റവും വലുതും പുരാതനവുമായ മ്യൂസിയമാണ്. ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലിയ മൾട്ടി പർപ്പസ് മ്യൂസിയവും ഇത് തന്നെ. അപൂർവ പുരാവസ്തുക്കൾ, കവചങ്ങളും ആഭരണങ്ങളും, ഫോസിലുകൾ, അസ്ഥികൂടങ്ങൾ, മമ്മികൾ, മുഗൾ പെയിൻറിംഗുകൾ എന്നിവ ഉൾക്കൊള്ളുന്ന 35 ഗാലറികളാണ് ഇന്ത്യൻ മ്യൂസിയത്തിലുള്ളത്.
ഡൽഹിയിലെ ജനപഥിൽ സ്ഥിതി ചെയ്യുന്ന നാഷനൽ മ്യൂസിയം രാജ്യത്തെ ഏറ്റവും മികച്ച മ്യൂസിയങ്ങളിലൊന്നാണ്. നാഷനൽ മ്യൂസിയം സ്ഥാപിച്ചതിന് പിന്നിൽ ഒരു കഥയുണ്ട്. ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് ലണ്ടനിലെ റോയൽ അക്കാദമി ബർലിംഗ്ടൺ ഹൗസിൽ ഒരു പ്രദർശനം നടത്തി. അതിൽ വിവിധ ഇന്ത്യൻ മ്യൂസിയങ്ങളിൽനിന്ന് തിരഞ്ഞെടുത്ത കരകൗശല വസ്തുക്കൾ പ്രദർശിപ്പിച്ചിരുന്നു. പിന്നീട് ഇതേ വസ്തുക്കളുടെ പ്രദർശനം ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്നു. ആ പരിപാടിയും വളരെ വിജയകരമായി. ഇതോടെ ഇവിടെ ഒരു ദേശീയ മ്യൂസിയം സ്ഥാപിക്കാൻ തീരുമാനിച്ചു.
ഇന്ന് മ്യൂസിയത്തിൽ ഏകദേശം രണ്ട് ലക്ഷം വസ്തുക്കളുണ്ട്. 5000 വർഷത്തിലധികം പഴക്കമുള്ള ഇന്ത്യയുടെ സംസ്കാരവും ഇവിടെ തൊട്ടറിയാം. അപൂർവ വിഗ്രഹങ്ങൾ, ശിൽപ്പങ്ങൾ, നാണയങ്ങൾ, പെയിന്‍റിംഗുകൾ, ആഭരണങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഹാരപ്പയിലെ നൃത്തം ചെയ്യുന്ന പെൺകുട്ടി, നടരാജൻ, ബുദ്ധന്‍റെ അവശേഷിപ്പുകൾ, ഗഞ്ചിഫ കാർഡുകൾ, മരത്തിൽ കൊത്തിയ വാതിലുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും.
അതേസമയം, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി ഇൗ മ്യൂസിയം പൊളിക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ. അങ്ങനെ സംഭവിച്ചാൽ ഇവിടെയുള്ള വസ്തുക്കൾ സമീപത്തെ നോർത്ത് അല്ലെങ്കിൽ സൗത്ത് ബ്ലോക്കിലേക്ക് മാറ്റും.
ഇന്ത്യയിലെ മൂന്ന് ദേശീയ മ്യൂസിയങ്ങളിലൊന്നായ സലാർ ജംഗ് മ്യൂസിയം ഹൈദരാബാദിലെ മുസി നദിയുടെ തെക്കേ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ 43,000 കലാ വസ്തുക്കളും 50,000 പുസ്തകങ്ങളും കൈയെഴുത്തുപ്രതികളുമുണ്ട്. ഇന്ത്യൻ ആർട്ട്, മിഡിൽ ഈസ്റ്റേൺ ആർട്ട്, ഫാർ ഈസ്റ്റേൺ ആർട്ട്, യൂറോപ്യൻ ആർട്ട്, ചിൽഡ്രൻ ആർട്ട് എന്നിവ ഇതിൽ ഉൾപ്പെടും.
അർധവൃത്താകൃതിയിലുള്ള മ്യൂസിയത്തിൽ ലോകപ്രശസ്തമായ വെയിൽഡ് റെബേക്കയുടെ പ്രതിമയും കാണാം. രാജ്ഞി നൂർജഹാൻ, ചക്രവർത്തി ഷാജഹാൻ, ഒൗറംഗസേബ് എന്നിവരുടെ ആയുധങ്ങളും ഇവിടത്തെ ശേഖരത്തിൽ ഉൾപ്പെടുന്നു.
കേരളത്തിലുള്ള പ്രധാന മ്യൂസിയങ്ങളിലൊന്നാണിത്. 1910ൽ േഫാർട്ടു കൊച്ചിയിലാണ് ഇൗ മ്യൂസിയം സ്ഥാപിക്കുന്നത്. പോർച്ചുഗീസ് ഭരണകാലത്തെ ചരിത്രപരവും സാംസ്കാരികവുമായ സ്വാധീനം ഇവിടെ പ്രദർശിപ്പിക്കുന്നു. മ്യൂസിയത്തെ അഞ്ച് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ബലിപീഠം, നിധി, ഘോഷയാത്ര, സിവിൽ ലൈഫ്, കത്തീഡ്രൽ എന്നിവയാണവ. പോർച്ചുഗീസ് ഭരണകാലത്ത് നിർമിച്ച പള്ളികളിൽനിന്നാണ് മിക്ക കരകൗശല വസ്തുക്കളും ഇവിടേക്ക് കൊണ്ടുവന്നത്.
5. ബിഹാർ മ്യൂസിയം, പട്ന
ഇന്ത്യൻ ചരിത്രത്തിൽ ബിഹാറിന് ഒരു പ്രധാന സ്ഥാനമുണ്ട്. പുരാതന ഇന്ത്യയെ ഒന്നിപ്പിക്കുന്ന ഒരു ഉത്തേജക ശക്തിയായിട്ടാണ് ഈ പ്രദേശം പ്രവർത്തിച്ചത്. പ്രദേശത്തിെൻറ മഹത്തായ ചരിത്രം പ്രദർശിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു എന്നതാണ് ബിഹാർ മ്യൂസിയത്തിെൻറ സവിശേഷത.
1917ൽ സ്ഥാപിതമായ പട്ന മ്യൂസിയത്തിൽനിന്നാണ് ബിഹാർ മ്യൂസിയം വികസിച്ചത്. ചരിത്രാതീത വസ്‌തുക്കൾ, നരവംശശാസ്ത്രപരമായ പുരാവസ്‌തുക്കൾ, സാമൂഹിക ചരിത്ര വസ്‌തുക്കൾ, മിനിയേച്ചർ പെയിൻറിംഗുകൾ, വെങ്കല ശില്പങ്ങൾ എന്നിവയുൾപ്പെടെ കലാ വസ്തുക്കൾ ഇവിടെയുണ്ട്. പുരാതന പട്ടാലിപുത്രയുടെയും ബിഹാറിെൻറയും ആദ്യകാലം മുതൽ 18ാം നൂറ്റാണ്ട് വരെയുള്ള ചരിത്രമാണ് ഇൗ ശേഖരങ്ങൾ പറയുന്നത്.
സിന്ധു നദീതട സംസ്കാരത്തിെൻറ ഭാഗമായ കരകൗശല വസ്തുക്കൾ, വിവിധ കാലഘട്ടങ്ങളിൽ നിന്നുള്ള ശിൽപങ്ങൾ, ഇന്ത്യൻ മിനിയേച്ചർ പെയിൻറിംഗുകൾ, യൂറോപ്യൻ പെയിൻറിംഗുകൾ, ചൈനയിൽനിന്നും ജപ്പാനിൽ നിന്നുമുള്ള പാത്രങ്ങൾ, ആനക്കൊമ്പുകൾ, നാണയങ്ങൾ, ആയുധങ്ങൾ എന്നിവ അടങ്ങിയ 50,000ഓളം വസ്തുക്കൾ ഇവിടെയുണ്ട്. മൂന്ന് നിലകളുള്ള പ്രധാന കെട്ടിടത്തിലും കിഴക്ക് ഭാഗത്തെ മറ്റൊരു കെട്ടിടത്തിലുമായാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
ഒരു നൂറ്റാണ്ടിെൻറ പാരമ്പര്യമുള്ള മ്യൂസിയമാണിത്. 1904ൽ മുംബൈയിലെ പൗരപ്രമുഖർ ചേർന്ന് വെയിൽസ് രാജകുമാരെൻറ സന്ദർശനത്തിെൻറ ഓർമാ നിലനിർത്താനായാണ് മ്യൂസിയം നിർമിക്കാൻ തിരുമാനിക്കുന്നത്. 1905 നവംബർ 11ന് വെയിൽസ് രാജകുമാരൻ കെട്ടിടത്തിന് തറക്കല്ലിട്ടു. 'പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം ഓഫ് വെസ്റ്റേൺ ഇന്ത്യ' എന്നായിരുന്നു ഇതിെൻറ ഔദ്യോഗിക നാമം. 1915ൽ കെട്ടിടം പണി പൂർത്തിയായിയെങ്കിലും ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ കെട്ടിടം ശിശുക്ഷേമകേന്ദ്രമായും സൈനിക ആശുപത്രിയായും ഉപയോഗിക്കപ്പെട്ടു.
1920ലാണ് മ്യൂസിയം കമ്മിറ്റിക്ക് കൈമാറുന്നത്. 1922 ജനുവരി പത്തിന് അന്നത്തെ ബോംബെ ഗവർണറുടെ ഭാര്യ, ലേഡി ലോയ്ഡാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. 1998ൽ ഇത് ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.