കോവിഡ് ഇളവുകള്‍ക്കും കടല്‍ക്ഷോഭം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കും ശേഷം തിരുവനന്തപുരം ശംഖുമുഖം വീണ്ടും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നു. സുനാമി പാർക്കിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ഐസ് ആൻഡ് സ്നോ വേൾഡ് എന്ന അതിശൈത്യമേഖലയെ അനുസ്മരിപ്പിക്കുന്ന ദൃശ്യ വിസ്മയ അനുഭവം കാണാനാണ് ഇപ്പോള്‍ ആളുകള്‍ എത്തുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആകര്‍ഷകമായ ഷോ മഞ്ഞുമേഖലയിലെ വിനോദസഞ്ചാരത്തെ ഓർമിപ്പിക്കും. കൃത്രിമ മഞ്ഞു വീഴ്ച്ച, മഞ്ഞു മല, കുട്ടികളുടെ കളിസ്ഥലം, മഞ്ഞുകൊണ്ടുണ്ടാക്കിയ കുടിൽ (ഇഗ്ലു), ആകർഷണീയമായ പ്രകാശ വിസ്മയം, ലേസർ ഡിസ് പ്ലേ എന്നിങ്ങനെ വലിയൊരു ദൃശ്യാനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരം നാല് മുതൽ 10 വരെയാണ് പ്രദർശനം. രാവിലെ 11 മുതൽ മൂന്ന് വരെ ആഘോഷങ്ങൾക്കും മറ്റാവശ്യങ്ങൾക്കും മണിക്കൂർ നിരക്കിലും ഐസ് ആൻഡ് സ്നോ വേൾഡ് ലഭ്യമാണ്. ഒരു മാസക്കാലമാണ് ഷോ ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.