ഉമ്മുല്‍ഖുവൈനിലെ നവീകരിച്ച പാര്‍ക്കുകളില്‍ ഒന്നാണ് ശൈഖ് സായിദ് പാര്‍ക്ക്. മുതിർന്നവർക്കും കുട്ടികൾക്കും കളിക്കാനും കായിക ശേഷി നിലനിര്‍ത്താനുമുള്ള സജ്ജീകരണങ്ങേളോടെയാണ് ഇതിെൻറ പ്രവർത്തനം. സെന്‍ സ്റ്റാറിെൻറ മേല്‍നോട്ടത്തില്‍ ബാഡ്മിൻറണ്‍, ബാസ്കറ്റ് ബാൾ, വോളിബാള്‍, ഫുട്ബാള്‍ തുടങ്ങിയ കളികളും ഇവിടെ സജ്ജമാണ്.
മത്സ്യ മാര്‍ക്കറ്റ് ചത്വരത്തില്‍ നിന്ന് റൗള റോഡ് വഴി മുന്നോട്ട് പോകുമ്പോള്‍ രണ്ട് കിലോ മീറ്റര്‍ പിന്നിട്ടാല്‍ ലഭ്യമാകുന്ന അല്‍ഹംറ എന്ന സ്ഥലത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പാര്‍ക്കിലേക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ, ആധുനിക സൗകര്യങ്ങളോടുകൂടി പാര്‍ക്കിെൻറ ഉള്ളില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത തുക മുന്‍കൂറായി അടക്കണം. ഫുട്ബാൾ 150 ദിർഹം, ബാസ്കറ്റ്ബാൾ 100 ദിർഹം, വോളീബാൾ 100 ദിർഹം, ബാഡ്മിൻറണ്‍ 50 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം വിഭാഗമായിട്ടാണ് കളിസ്ഥലങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പൊതു വ്യായാമത്തിനും ജോഗിങ്ങിനുമുള്ള പ്രത്യേകം സൗകര്യം പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. സൈക്കിൾ സഫാരി പാര്‍ക്കിെൻറ പ്രത്യേകതയാണ്. ചെറു ഇടവേളകള്ക്കായി ചിലവഴിക്കാനുള്ള ചായ മകാനിയും കുറഞ്ഞ നിരക്കില്‍ തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. നിത്യവും ഒട്ടനവധി പേരാണ് പാര്‍ക്കിലേക്ക് എത്തുന്നത്.
കോവിഡിെൻറ വരവിനോടനുബന്ധിച്ച് ഉണ്ടായ ലോക്ഡൗണില്‍ ടെലിവിഷനിലും മൊബൈലിലും ഒഴിവ് സമയം കഴിച്ച് കൂട്ടേണ്ടി വന്നതിനാല്‍ അമിത വണ്ണവും ശാരീരികാസ്വാതതകളും ആളുകളില്‍ കൂടി വന്നിരുന്നു. ഇതിനിടയില്‍ പാര്‍ക്ക് വിപുലമായ സൗകര്യത്തോടെ തുറന്ന് തന്നതില്‍ ഏറെ സന്തുഷ്ടനാണെന്ന് പാര്‍ക്കിലെ നിത്യ സന്ദര്‍ശകനായ ന്യൂ ഇന്ത്യന്‍ സ്കൂൾ അധ്യാപകന് സാലിം പറഞ്ഞു. ഉമ്മുല്ഖുവൈനിെൻറ കാല്പന്ത് കളി കോവിഡാനന്തരം നിര്‍ത്തിവെച്ചതിനാല്‍ വര്‍ഷങ്ങളായി നടന്ന് വരാറുള്ള പല കളികളും മാറ്റിവെച്ചിരിക്കയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.