വള്ളിക്കുന്ന് (മലപ്പുറം): ബൈക്കിൽ ഒന്നര വർഷംകൊണ്ട് ഇന്ത്യ മുതൽ 32 രാജ്യങ്ങൾ ചുറ്റിക്കറങ്ങാൻ ചേലേമ്പ്ര സ്വദേശി ദിൽഷാദ് യാത്ര ആരംഭിച്ചു. ചേലേമ്പ്ര പാറയിൽ പീടിയേക്കൽ ഹുസൈൻ-ഫാത്തിമ ദമ്പതികളുടെ മകനാണ് പുതിയ യാത്രക്ക് തുടക്കം കുറിച്ചത്. കേരളത്തിൽനിന്ന് മുംബൈ വരെ ബൈക്ക് ഓടിച്ചു മുംബൈയിൽനിന്ന് ദുബൈയിലേക്ക് കപ്പൽ മാർഗം എത്തും.
ദുബൈയിൽനിന്ന് ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെ ചുറ്റിക്കറങ്ങി സൂയസ് കനാൽ വഴി ഈജിപ്തിലേക്ക് കടക്കും. തുടർന്ന് 27 ആഫ്രിക്കൻ രാജ്യങ്ങൾ കറങ്ങി ലിബിയ വഴി നാട്ടിലേക്ക് മടങ്ങാനാണ് പദ്ധതി.
ശനിയാഴ്ച മലപ്പുറം-കോഴിക്കോട് ജില്ലാതിർത്തിയിലെ ഇടിമൂഴിക്കൽ നിസരി ജങ്ഷനിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ ദിൽഷാദിന്റെ ബൈക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേരാണ് യാത്രയാക്കാൻ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.