നിലമ്പൂർ: നിലമ്പൂരിൽനിന്ന് വയനാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര ബസ് പി.വി. അൻവർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ഡി.ടി.ഒ വി.എം.എ. നാസർ, നഗരസഭ കൗൺസിലർ ഗോപാലകൃഷ്ണൻ, ടി. ഹരിദാസൻ, ഇ.കെ. നൗഷാദ്, കെ. അബ്ദുൽ നിസാർ, ജോഷി, സുകുമാർ, നാരായണൻകുട്ടി, കരുണാകരൻ, സുധീർ എന്നിവർ സംസാരിച്ചു.
ശനിയാഴ്ച രാവിലെ അഞ്ചിന് നിലമ്പൂരിൽനിന്ന് പുറപ്പെട്ട് രാത്രി പത്തോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
താമരശ്ശേരി ചുരം വഴി വയനാട്ടിലെത്തുന്ന യാത്രയിൽ പൂക്കോട് തടാകം, ബാണാസുര സാഗർ ഡാം, കർലാട് തടാകം, ടീ മ്യൂസീയം തുടങ്ങിയ കേന്ദ്രങ്ങളിലെ കാഴ്ചകൾ കാണാം. ഒരാൾക്ക് നാലുനേരം ഭക്ഷണം അടക്കം 1000 രൂപയാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.