സംരക്ഷിത മേഖലകൾ സന്ദർശിക്കുന്നതിന്​ ഏർപ്പെടുത്തിയ പെർമിറ്റ്​ സംവിധാനം റദ്ദാക്കി ലഡാക്ക്​ ഭരണകൂടം

ലേ: സംരക്ഷിത മേഖലകൾ സന്ദർശിക്കുന്നതിന്​ ഏർപ്പെടുത്തിയ ഇന്നർലൈൻ പെർമിറ്റ്​ സംവിധാനത്തിൽ റദ്ദാക്കി ലഡാക്ക്​ ഭരണകൂടം. ടൈംസ്​ ഓഫ്​ ഇന്ത്യയാണ്​ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. സംരക്ഷിത മേഖലകൾ സന്ദർശിക്കുന്നതിന്​ വിനോദസഞ്ചാരികൾക്ക്​ കൂടുതൽ നിയന്ത്രണങ്ങളുണ്ടാവില്ല.

എന്നാൽ, ഇവിടെയെത്തുന്ന സഞ്ചാരികൾ പരിസ്ഥിതി ഫീസായി 300 രൂപയും റെഡ്​ ​ക്രോസ്​ ഫണ്ടായി 100 രൂപയും നൽകണം. ഓൺലൈൻ പോർട്ടലിലൂടെ എളുപ്പത്തിൽ ഈ തുക നൽകാമെന്ന്​ അധികൃതർ അറിയിച്ചു. ലഡാക്കിലെ പല അതിർത്തി ഗ്രാമങ്ങളും സന്ദർശിക്കുന്നതിന്​ കടുത്ത നിയ​ന്ത്രണ​ങ്ങൾ​ ഏർപ്പെടുത്തിയിരുന്നു.

സ്വദേശികളായ സഞ്ചാരികൾ ഇനി മുതൽ യാത്രക്കിടയിൽ ഏതെങ്കിലുമൊരു തിരിച്ചറിയൽ കാർഡ്​ കൈവശം വെച്ചാൽ മതിയാകും. എന്നാൽ, വിദേശത്ത്​ നിന്നുമെത്തുന്ന സഞ്ചാരികൾക്ക്​ ഇപ്പോൾ പെർമിറ്റെന്ന നിബന്ധനയുണ്ടാകും.

Tags:    
News Summary - Ladakh Scraps Permit System for Tourists Visiting 'Protected' Areas, Some Villages to Stay Out of Bounds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.