മരുഭൂമിയിലേക്ക് കാറുകൾ പായുന്ന കാലമാണിത്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ റൈഡർമാരും റൈഡിങിൽ അത്ര പരിചയമില്ലാത്തവരുമെല്ലാം മരുഭൂമിയിലെ മരംകോച്ചുന്ന തണുപ്പിലേക്ക് യാത്ര തുടങ്ങിക്കഴിഞ്ഞു. സാധാരണ ശൈത്യകാലത്തേക്കാൾ വൈകിയാണ് ഇത്തവണ തണുപ്പ് തുടങ്ങിയത്.
അതിനാൽ, ഡെസർട്ട് സഫാരികളും ഓഫ് റോഡ് യാത്രകളുമെല്ലാം സജീവമായി വരുന്നതേയുള്ളൂ. ഓരോ യാത്രകളും വ്യത്യസ്ത കാഴ്ചകളും ആസ്വാദനവുമാണ് സമ്മാനിക്കുന്നതെങ്കിലും പരിചയമില്ലാത്തവർ അപകടത്തിൽപെടാനുള്ള സാധ്യതകളും കൂടുതലാണ്.
എന്തൊക്കെ കരുതണം
- ആവശ്യത്തിൽ കൂടുതൽ കുടിവെള്ളം, ഭക്ഷണം, ഇന്ധനം എന്നിവ കരുതുക. ചെറിയ ട്രിപ്പുകളാണെങ്കിലും ഇവ യിൽ അനാസ്ഥ പാടില്ല.
- വാഹനം തകരാറിലായാൽ സ്വയം അറ്റകുറ്റപ്പണി നടത്താൻ ആവശ്യമായ സംവിധാനം ഉണ്ടായിരിക്കണം.
- ടയർ പഞ്ചറാകുേമ്പാൾ വീൽ നട്ടുകൾ അഴിക്കേണ്ടി വരുന്നതിനാൽ ഗ്ലൗ കരുതുന്നത് നല്ലതാണ്.
- ടയറിെൻറ മർദം അളക്കാനുള്ള ഉപകരണം
- രാത്രി യാത്രക്ക് ആവശ്യമായ ലൈറ്റ്
- ഗ്രൂപ്പുകൾക്കെല്ലാം ഒരേ ഫ്ലാഗുകൾ കരുതണം. ഏതെങ്കിലും വാഹനം ഒറ്റപ്പെട്ടാൽ തിരിച്ചറിയാൻ കഴിയും. ഉയരത്തിലുള്ള ഫ്ലാഗ് പോളും കരുതണം.
- പ്രാഥമിക ചികിത്സ നൽകാൻ ആവശ്യമായ ഫസ്റ്റ് എയ്ഡ് ബോക്സ്
- വാഹനം കെട്ടിവലിക്കാൻ ആവശ്യമായ സംവിധാനം
- സ്പെയർ ടയർ
- എയർ കംപ്രസർ
- ജമ്പർ കേബ്ൾ
- ടൂൾ കിറ്റ്
സുരക്ഷ നിർദേശങ്ങൾ
- എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം.
- ഓഫ് റോഡിലൂടെ യാത്ര ചെയ്ത് പരിചയമുള്ളവർ കൂടെയുണ്ടാകണം.
- ടീം ലീഡറുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം
- വഴിതെറ്റി ഒറ്റപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
- തൊട്ടടുത്ത വാഹനങ്ങളിൽ നിന്ന് കംത്യമായ അകലം പാലിക്കണം
- മൊബൈൽ ഫോൺ ഫുൾ ചാർജായിരിക്കണം. കൂടുതൽ ചാർജ് ചെയ്യാനുള്ള സംവിധാനവും വേണം.
- അപകടത്തിൽപെടുകയോ വാഹനം തകരാറിലാകുകയോ ചെയ്താൽ:
- പരിഭ്രാന്തരാകരുത്. ഇത് സ്ഥിതി കൂടുതൽ രൂക്ഷമാക്കും
- വാഹനം മണലിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണെങ്കിൽ വീണ്ടും വീണ്ടും മുന്നോട്ട് നീക്കാൻ ശ്രമിക്കരുത്. ഇത് വാഹനം കൂടുതൽ താഴാൻ കാരണമാകും
- മൊബൈലിൽ വിളിക്കാൻ കഴിയുമെങ്കിൽ ഏറ്റവും അടുത്തുള്ള റൈഡർമാരുമായി ബന്ധപ്പെടണം
- അടിയന്തര ആവശ്യങ്ങൾക്ക് 999 എന്നഎമർജൻസി നമ്പറിൽ വിളിക്കാം
ഓഫ്റോഡ് യാത്രകളിൽ ശ്രദ്ധിക്കാൻ
- ഒറ്റക്ക് യാത്ര ചെയ്യരുത്. ഗ്രൂപ്പായോ വ്യത്യസ്ത കാറുകളിലോ വേണം യാത്ര ചെയ്യാൻ. മണലിൽ കുടുങ്ങുകയോ വാഹനം തകരാറിലാവുകയോ ചെയ്താൽ സഹായിക്കാൻ ഇവർ ഉണ്ടാകും
- കൃത്യമായ റൂട്ട് തീരുമാനിച്ചിട്ട് വേണം യാത്ര തുടങ്ങാൻ. ലക്ഷ്യസ്ഥാനമില്ലാതെ യാത്ര ചെയ്താൽ ദിശ തെറ്റാനും കൂടുതൽ ദിവസങ്ങളെടുക്കാനും സാധ്യതയുണ്ട്.
- വാഹനം കേടുപാടുകൾ സംഭവിക്കാൻ സാധ്യതയില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ടയറുകൾ ഗുണനിലവാരമുള്ളതായിരിക്കണം.
- എന്തെങ്കിലും അസുഖങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ യാത്ര ഒഴിവാക്കുന്നതാവും ഉചിതം.
- യാത്രക്ക് മുൻപ് വിശ്രമിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.