ഇലവീഴാപ്പൂഞ്ചിറയിൽനിന്ന്​ മലങ്കര ജലാശയത്തി​െൻറ ദൃശ്യം

ഇലവീഴാപ്പൂഞ്ചിറയിൽ കാത്തിരിക്കുന്നത്​, കാഴ്ചയുടെ സൗന്ദര്യം; പക്ഷെ...

കാഞ്ഞാർ: വിനോദസഞ്ചാരികളുടെ ഇഷ്​ടകേന്ദ്രമാണ്​ ഇലവീഴാപ്പൂഞ്ചിറയെങ്കിലും ഇവിടേക്ക്​ എത്തിപ്പെടാൻ​ പെടാപ്പാട്​. നല്ലൊരു റോഡ് ഇല്ലാത്തതുമൂലം ഇവിടെ എത്തിച്ചേരാൻ സഞ്ചാരികൾക്ക് കഴിയുന്നില്ല. ഒരു വ്യാഴവട്ടമായി ഇവിടേക്ക് റോഡ് നിർമാണം തുടങ്ങിയിട്ട്. എന്നാൽ, ഇത് പൂർത്തിയാക്കാൻ അധികാരികൾക്ക് കഴിയുന്നില്ല.

ഇലവീഴാപ്പൂഞ്ചിറയിലേക്ക്​ ദിനംപ്രതി നിരവധി​ സഞ്ചാരികളാണ് റോഡ് ഇല്ലെന്ന വിവരം അറിയാതെ എത്തിച്ചേരുന്നത്. കാഞ്ഞാറിൽനിന്ന്​ കൂവപ്പള്ളി, ചക്കിക്കാവ്, പൂഞ്ചിറവഴി കോട്ടയം ജില്ലയിലെ കാഞ്ഞിരം കവലയിൽ എത്തുന്ന പ്രധാന റോഡി​െൻറ നിർമാണ പ്രവൃത്തികളാണ് പാതിയെത്തി മുടങ്ങിക്കിടക്കുന്നത്. നബാർഡി​െൻറ ഫണ്ട് ഉപയോഗിച്ചാണ്​ പണി ആരംഭിച്ചത്​. പിന്നീട് പൊതുമരാമത്ത് വകുപ്പ് പണി ഏറ്റെടുത്തു. എന്നിട്ടും കാര്യങ്ങൾ മുന്നോട്ടുപോകുന്നില്ല.

വിനോദസഞ്ചാരികളെ കൂടാതെ ദിനംപ്രതി പഠനത്തിനും വിവിധ ആവശ്യങ്ങൾക്കും യാത്ര ചെയ്യേണ്ടിവരുന്ന പ്രദേശവാസികളും ദുരിതത്തിലാണ്​. ഒടുവിൽ പാലാ എം.എൽ.എയുടെ കാരുണ്യത്തിൽ കാഞ്ഞിരംകവലയിൽനിന്ന്​ നിർമാണം ആരംഭിക്കുന്ന റോഡ് ഇവിടെ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. 

Tags:    
News Summary - The journey to Elaveezhapoonchira is difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.