'എവറസ്റ്റ് കീഴടക്കാൻ ഇത്രയും പണിയില്ലല്ലോ?' ഈ ചോദ്യം കാമി റിത ഷേർപ്പയോട് ചോദിച്ചാൽ 'ഇല്ല' എന്നായിരിക്കും ഉത്തരം. കാരണം കാമിയുടെ ഹോബിതന്നെ എവറസ്റ്റ് കീഴടക്കലാണ്. 26 ാം തവണയും എവറസ്റ്റ് കീഴടക്കി ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയെന്ന സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് ഈ 52കാരൻ.
മേയ് ഏഴിന് 8,848 മീറ്റർ അടിയുള്ള എവറസ്റ്റ് മറ്റു 10 പർവതാരോഹകർക്കൊപ്പമാണ് കാമി റിത കീഴടക്കിയത്. ഇതോടെ തന്റെതന്നെ 2021 മേയ് ഏഴിലെ റെക്കോഡ് തിരുത്തിക്കുറിക്കുകയായിരുന്നു കാമി റിത.
എവറസ്റ്റ് പുലികൾ എന്നാണ് നേപ്പാളിലെ ഷേർപ്പ വംശജർ അറിയപ്പെടുന്നത്. അവരുടെ സഹായമില്ലാതെ ആർക്കും എവറസ്റ്റ് കീഴടക്കാൻ സാധിക്കില്ല. ഓരോ പർവതാരോഹകർക്ക് വഴികാട്ടിയാകുന്നത് ഷേർപ്പകളായിരിക്കും. 1950ൽ വിദേശ പർവരാരോഹകർക്കായി എവറസ്റ്റ് തുറന്നുനൽകിയതിന് ശേഷമുള്ള ആദ്യ പ്രഫഷനൽ ഷേർപ്പ ഗൈഡുകളിൽ ഒരാളായിരുന്നു കാമി റിതയുടെ പിതാവ്. കാമിയുടെ സഹോദരൻ ലക്പ റിത 17 തവണ എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്. ഇതിനുപിന്നാലെയായിരുന്നു കാമി റിതയുടെ എവറസ്റ്റ് യാത്രകൾ.
നേപ്പാളിലെ സോലുഖുംബു ജില്ലയിലെ താമേ എന്ന ഗ്രാമത്തിലെ ഒറ്റമുറി വീട്ടിലായിരുന്നു കാമി റിതയുടെ ജനനം. വലിയ കുടുംബം. ഷേർപ്പ വിഭാഗക്കാരായിരുന്നു ഗ്രാമത്തിലെ താമസക്കാർ അധികവും. എവറസ്റ്റ് കീഴടക്കുന്നവർക്ക് ഇവർ വഴികാട്ടിയാകും.
1994 മേയ് 13നായിരുന്നു ആദ്യമായി കാമി റിത എവറസ്റ്റ് കൊടുമുടി കീഴടക്കിയത്, അതും 24ാം വയസിൽ. 2017ൽ 21 തവണ എവറസ്റ്റ് കീഴടക്കിയ അപ ഷേർപ്പ, ഫുർബ താഷി ഷേർപ്പ എന്നിവരുമായി റെക്കോഡ് പങ്കിട്ടു. പിന്നീട് അഞ്ചുതവണ അദ്ദേഹം സ്വന്തം റെക്കോഡ് തിരുത്തി.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.