ന്യൂഡൽഹി: നേപ്പാളും ഭൂട്ടാനും സന്ദർശിക്കുന്ന 15ന് താഴെയും 65ന് മുകളിലും പ്രായമുള്ള ഇന്ത്യക്കാർക്ക് പ്രധാന യാത്രാരേഖയായി ആധാർ കാർഡും ഉപയോഗിക്കാം. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
നേരേത്ത പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര സർക്കാറിെൻറ ആരോഗ്യ കാർഡ്, റേഷൻ കാർഡ് എന്നിവയായിരുന്നു യാത്രാരേഖയായി ഇവർക്ക് ഉപയോഗിക്കാമായിരുന്നത്. ഇൗ പട്ടികയിലാണ് ആധാർ കാർഡുകൂടി ഉൾപ്പെടുത്തിയത്.
15നും 18നുമിടയിലുള്ള വിദ്യാർഥികൾക്ക് നിശ്ചിത മാതൃകയിലുള്ള സ്കൂൾ പ്രിൻസിപ്പലിെൻറ തിരിച്ചറിയൽ രേഖ നേപ്പാൾ സന്ദർശനത്തിന് ഉപയോഗിക്കാവുന്നതാണ്. ആറുമാസ കാലാവധിയുള്ള പാസ്പോർേട്ടാ സർക്കാറിെൻറയോ തെരഞ്ഞെടുപ്പ് കമീഷെൻറയോ തിരിച്ചറിയൽ കാർഡോ ഉള്ള ഇന്ത്യക്കാർക്ക് ഇൗ രണ്ടു രാജ്യങ്ങൾ സന്ദർശിക്കാൻ വിസ ആവശ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.