ലഡാക്കിലേക്ക്​ പ്രവേശനാനുമതി നൽകില്ല; നേരത്തെ അനുവദിച്ചവ റദ്ദാക്കി

ലഡാക്ക്​: ലഡാക്കിലേക്ക്​ അനുവദിച്ചിരുന്ന മുഴുവൻ പ്രവേശനാനുമതികളും (ഇന്നർ ലൈൻ പെർമിറ്റ്​- ഐ.എൽ.പി) കൊറോണ നിയ ന്ത്രണത്തിൻെറ ഭാഗമായി റദ്ദാക്കി. ഇനി​െയാരറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ പുതിയവ അനുവദിക്കില്ലെന്നും ലേ-ലഡാക്ക്​ ജില്ലാ മജിസ്​ട്രേറ്റ്​ സച്ചിൻ കുമാർ വൈശ്യ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ സഞ്ചരിക്കാൻ മറ്റു ഇന്ത്യക്കാർക്ക്​ പ്രത്യേക അനുമതിയായ ഐ.എൽ.പി ലഭിക്കേണ്ടതുണ്ട്​. മാർച്ച്​ മാസത്തിന്​ ശേഷം ലഡാക്ക്​ യത്രയുടെ സമയമായതിനാൽ സഞ്ചാരികൾ അതിനുള്ള ഒരുക്കങ്ങളിലായിരുന്നു. അതിനിടയിലാണ്​ അനുവദിച്ച ഐ.എൽ.പികൾ വരെ റദ്ദാക്കിയത്​.

വർഷത്തിൽ മൂന്നോ നാലോ​ മാസം മാത്രമാണ്​ റോഡ്​ മാർഗം ലഡാക്കി​ലെത്താനാകുക. ബാക്കി മാസങ്ങളിലെല്ലാം കടുത്ത മഞ്ഞു വീഴ്​ച കാരണം റോഡുകൾ അടച്ചിടുകയാണ്​ പതിവ്​. ഈ വർഷം മാർച്ച്​ അവസാനത്തോടെ ശ്രീനഗർ വഴി റോഡ്​ മാർഗം ലഡാക്ക്​ യാത്ര നടത്താൻ ഉദ്യേശിച്ചിരുന്ന സഞ്ചാരികൾ തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ്​ കൊറോണ വില്ലനായത്​.

Tags:    
News Summary - ladakh withdraws ilp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.