ഇനിയും വിമാനത്തിൽ കയറി ആകാശയാത്ര നടത്താൻ അവസരം കിട്ടാത്ത മലബാറുകാരായ സഞ്ചാരികൾക്കായി കണ്ണൂർ വിമാനത്താവളത് തിന്റെ വാതിലുകൾ തുറക്കുന്നു. ഒരുകൂട്ടം ചെറുപ്പക്കാരുടെ ഉത്സാഹത്തിൽ കണ്ണൂർ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന കണ്ണൂര്‍ ഡിസ്ട്രിക്റ്റ് ടൂറിസം ഡവലപ്പ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന് അവസരമൊരുക്കുന്നത്.
ആകർഷകവും താങ്ങാവുന്നതുമായ ചെലവിൽ കണ്ണൂര്‍ ടൂര്‍സ് ആന്റ് ഹോളിഡേയ്‌സുമായി ചേർന്നാണ് സൊസൈറ്റി വിമാനയാത്രയടക്കമുള്ള വിനോദയാത്ര ഒരുക്കിയിരിക്കുന്നത്. കണ്ണൂരിൽ നിന്ന് ഇപ്പോൾ വിമാന സർവീസ് ആരംഭിച്ചിട്ടുള്ള ആഭ്യന്തര സെക്ടറുകളിലേക്കെല്ലാം യാത്ര ചെയ്യാവുന്ന വിധമാണ് പാക്കേജുകൾ. ഗോവ, ഹൈദരാബാദ്, ഹംപി-തുംഗഭദ്ര, ഹംപി-തുംഗഭദ്ര-ബദാമി, കൊച്ചി, തിരുവനന്തപുരം-കന്യാകുമാരി, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി-ആഗ്ര, ഡല്‍ഹി-ആഗ്ര-ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പാക്കേജുകൾ. കണ്ണുരിൽനിന്നുള്ള വിമാന ടിക്കറ്റടക്കം, താമസ സൗകര്യവും, ഭക്ഷണവും അടങ്ങുന്നതാണ് പാക്കേജ്. വിശദവിവരങ്ങൾക്ക് 9947628811, 9947128811, 9961568811 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.