തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം രാജ്യം അടച്ചുപൂട്ടലിലായതോടെ സഞ്ചാരപ്രിയരാകെ വീർപ്പ് മുട്ടലിലാണ്. കാണാത്ത ലോകങ്ങളും അനുഭവങ്ങളും തേടിയലഞ്ഞവർ വീടുകളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിതരായിരിക്കുന്നു. ഈ സാഹചര്യത്തിൽ ലോക സഞ്ചാരികളോട് യാത്രകൾ താൽക്കാലികമായി ഒഴിവാക്കി വീട്ടിൽ സുരക്ഷിതരായിരിക്കാൻ ആഹ്വാനം ചെയ്യുന്ന കേരള ടൂറിസം വകുപ്പിെൻറ പുതിയ വിഡിയോ ആശയം കൊണ്ടും നിർമാണമികവ് കൊണ്ടും ശ്രദ്ധയാകർഷിക്കുന്നു.
വീട്ടിൽ സുരക്ഷിതരായിരിക്കുേമ്പാൾ തന്നെ യാത്രകളോടുള്ള അഭിനിവേശം കെടാതെ സൂക്ഷിക്കാൻ വിഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. തിരുവനന്തപുരം എം.പി ശശി തരൂർ വീഡിയോക്ക് കൈയടിക്കുകയും ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. യാത്ര താൽക്കാലികമായി നിർത്തിവെക്കാം. ഇപ്പോൾ നമുക്ക് മേഘങ്ങളും പച്ചപ്പും ജനാല പാളികളിലൂടെ കണ്ടാസ്വദിക്കാം. കാണാത്ത സ്ഥലങ്ങളെ പുസ്തകങ്ങളിലൂടെ വായിച്ചറിയാം. ദൂരദേശങ്ങളെ സിനിമയിലൂടെയും നിഗൂഢമായ വനാന്തരങ്ങളെ ഓർമകളിലൂടെയും ചികഞ്ഞെടുക്കാമെന്നും വീഡിയോയിൽ ഓർമിപ്പിക്കുന്നു.
Applauding @KeralaTourism’s new video on the theme #TripAtHome. It seeks to get travellers to keep their passion for travel high while staying safe at home now. The message “Stay safe, Travel later” comes w/a request to travellers to share the ‘trip of my life’. Gr8idea! pic.twitter.com/vucyveU6mE
— Shashi Tharoor (@ShashiTharoor) May 2, 2020
‘ട്രിപ് അറ്റ് ഹോം’ എന്ന വിഷയത്തിലൂന്നി നിരവധി വിഡിയോകൾ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തിറക്കുന്നുണ്ട്. യാത്രകളോടുള്ള അഭിനിവേശം അതേപടി നിലനിർത്താൻ സഞ്ചാരികളുടെ ഏറ്റവും മികച്ച യാത്രാനുഭവം പങ്കുവെക്കാനും ആവശ്യപ്പെടുന്നുണ്ട്. ‘ട്രിപ് ഓഫ് മൈ ലൈഫ്’ എന്ന ഹാഷ് ടാഗിലാണ് യാത്രാനുഭവങ്ങൾ പങ്കുവെക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.