കാസിരംഗയിലെ കണ്ടാമൃഗങ്ങൾ

കൈയിൽ ക്യാമറയുമായി ഒരിക്കൽ നിങ്ങളൊന്ന്​ കാടു കയറി നോക്കണം. പിന്നെയും പിന്നെയും കാടി​​​​​​​​െൻറ വിളികേട്ട്​ നിങ്ങൾ കാടുകയറി​ക്കൊണ്ടേയിരിക്കും. ഏത്​ നാടിനെക്കാള​ും വശ്യതയുണ്ട്​ കാടിന്​. വന്യതയും. ചിലപ്പോൾ ചിരിക്കാൻ വകയുണ്ടാകും. മറ്റു ചിലപ്പോൾ നടുങ്ങാൻ. വേറൊരിക്കൽ ജീവനും വാരിപ്പിടിച്ച്​ ഒാടാനാവും തോന്നുക..

എന്നാലും കാടുകയറാനുള്ള മോഹം ശമിക്കില്ല. എ​​​​​​​​െൻറ യാത്രകളെല്ലാം ചെന്നു നിൽക്കുക മിക്കപ്പോഴും ഏതെങ്കിലും കാടി​​​​​​​​െൻറ ഉള്ളിലേക്കാവും. ചിലപ്പോൾ ​േതാന്നിപ്പോയിട്ടുണ്ട്​ കാടിന​ുള്ളിലിരുന്നു ആരോ മന്ത്രം ചൊല്ലി വിളിക്ക​ുകയാണെന്ന്​. പല ദേശങ്ങൾ, പല കാടുകൾ... പച്ചപ്പി​​​​​​​​െൻറ ചിത്രം അങ്ങനെ പലയിടത്തായി ചിതറിക്കിടക്കുന്നു.

കൂട്ടിപ്പെറുക്കിയെടുക്കു​േമ്പാൾ വനാന്തരങ്ങളു​െട വിസ്​മയിപ്പിക്കുന്ന സൗന്ദര്യത്തിൽ എല്ലാം മറന്നുപോകുന്നു. പോയ കാടുകളിലേക്ക്​ പിന്നെയും പോയിട്ടുണ്ട്​. മു​െമ്പപ്പോഴോ പൂരിപ്പിക്കാൻ കഴിയാതെ പോയ കാഴ്​ചയുടെ ഖണ്ഡങ്ങളെ പൂരിപ്പിക്കാനാണ്​ ആ യാത്രകൾ. ഒാരോ കാടും വ്യത്യസ്​തമാണ്​. ഒാരോ തവണയും അത്​ വേറൊന്നാണ്​. പുതിയ വഴികളിലൂടെ, പുതിയ ഗന്ധങ്ങളിലൂടെ, പുതിയ കാഴ്ചകളിലൂടെ അങ്ങിനെ അങ്ങിനെ...

മറ്റേതോ കാലത്തിലും ദേശത്തിലുമാണെന്ന്​ അനുഭവിച്ചറിയാൻ കാടുകയറുക തന്നെ വേണം. മഞ്ഞു  പെയുന്നതു കാണാൻ, മരം കോച്ചുന്ന തണുപ്പ് അനുഭവിക്കാൻ, നിശബ്‌ദതയുടെ ആനന്ദം അറിയാൻ, കാട്ടാറിന്റെയും, കിളികളുടെയും കൊതിപ്പിക്കുന്ന ശബ്ദങ്ങൾ നുകരാൻ, മണ്ണിന്റെ മണമറിഞ്ഞു പച്ചപ്പി​​​​​​​​െൻറ മടിയിൽ തലവെച്ചു മാനം നോക്കി കിടക്കാൻ അങ്ങിനെ മനസ്സ് ആഗ്രഹിച്ച കാര്യങ്ങളെല്ലാം കാടിനകത്ത്​ എന്നെ കാത്തിരുന്നിട്ടുണ്ട്​.

ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങൾ (റൈനോ) അലസമായി റോഡുകൾ മുറിച്ചുകടക്കുന്ന അസമിലെ  ആസാമിലെ കാസിരംഗ നാഷണൽ പാർക്ക് കാണുക എന്നത്​ ഏറെക്കാലം മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു. അതങ്ങനെയാണ്​. കാടിനെ പ്രണയിച്ചാൽ ഒരാഗ്രഹവും അത്​ ബാക്കിവെക്കില്ല. എങ്ങനെയെങ്കിലും അത്​ നമ്മളെ കാടി​​​​​​​​െൻറ നടുവിൽ​ തേടിയെത്തുകതന്നെ ചെയ്യും.

ഒടുവിൽ ഞാൻ കാസിരംഗയിൽ എത്തുകതന്നെ ചെയ്​തു. അതിനു വഴിയൊരുക്കിയ ഫോട്ടോ മ്യുസിനെ സ്നേഹത്തോടെ ഒാർക്ക​ുന്നു. ഒപ്പം  യാത്രകളെ നെഞ്ചിലേക്ക്​ ചേർത്ത് വെക്കുന്ന ഒരു സൗഹൃദവലയം കൂടിയുണ്ടായപ്പോൾ യാത്ര കൂടുതൽ ആവേശമായി. ആദ്യം കൊച്ചിയിൽ നിന്നും ബാംഗ്ളൂരിലേക്ക്​. അവിടെനിന്നും കൊൽക്കത്തയിലേക്ക്​. പിന്നെ കസിരംഗക്ക്​  200 കി.മി അകലെയുള്ള ദിമാപൂർ  എയർപോർട്ടുമായിരുന്നു ഞങളുടെ  ലക്ഷ്യം. യാത്രയിൽ മുഴുവനും ഓരോരുത്തരും കാസിരംഗയെക്കുറിച്ച്​ വായിച്ചുകൊണ്ടിരുന്നു. ചിത്രങ്ങളിൽ മാത്രം കണ്ടുപരിചയിച്ച കാസിരംഗ മാത്രമായിരുന്നു   ആ യാത്രയിൽ ഞങ്ങൾക്ക്​ സംസാരിക്കാനുണ്ടായിരുന്ന ഏക വിഷയം.

പുലർച്ചെ അഞ്ചു മണിക്ക​​ുതന്നെ നമ്മുടെ നാട്ടിലെ ഒരു എട്ടു മണിയുടെ പ്രതീതിയാണ്​ കാസിരംഗയിൽ. ജിപ്​സിയിലായിരുന്നു കാടിനകത്തേക്കുള്ള  യാത്ര. വനംവകുപ്പി​​​​​​​​െൻറ അതികർശനമായ പരിശോധനകൾ കഴിഞ്ഞേ കാടിനകത്തേക്ക്​ കടത്തിവിടുകയുള്ളു. ഒര​ുകാരണവശാലും കാടിനുള്ളിലേക്ക്​ പ്ലാസ്റ്റിക് കടത്തിക്കൊണ്ടുപോകാൻ അനുവദിക്കുകയില്ല. കുടിവെള്ളം ബോട്ടിലിലാക്കി കൊണ്ടുപോയാൽ തിരികെ വരു​േമ്പാൾ സെക്യൂരിറ്റിക്കാർ ചോദിക്ക​ും.

കാസിരംഗ സന്ദർശിക്കാനെത്തുന്ന ടൂറിസ്​റ്റുകളെ ആന സഫാരിക്കാർ കാത്തുനിൽക്കുകയാണ്​. നിരവധി ആനകളെ അതിനായി തയാറാക്കി നിർത്തിയിട്ടുണ്ടായിരുന്നു. കാടി​​​​​​​​െൻറ ഉള്ളിലേക്ക്​ സഞ്ചാരികളെ മുതുകിൽ ചുമന്നു ആ ആനകൾ ​പോകുന്ന ചിത്രങ്ങൾ കാണു​േമ്പാൾ നിങ്ങൾക്കത്​ മനസ്സിലാവും.

എനിക്കൊരിക്കലും അതൊരു കൗതുകമുള്ള കാഴ്​ചയായി തോന്നിയിട്ടില്ല. ആനകൾ കാടി​​​​​​​​െൻറ ​സ്വച്ഛതയിൽ തിമിർത്തു രസിക്കുന്നത്​ വ്യൂ ഫൈൻഡറിലൂടെ പലവട്ടം കണ്ടിട്ടുണ്ട്​. കാടിനുള്ളിൽ മറ്റൊന്നിനെയും ഭയക്കാതെ ഇണ​കൾക്കൊപ്പവും കുട്ടികൾക്കൊപ്പവും സഞ്ചരിക്കുന്ന ആനകളെപ്പോലെ മനോഹരമായ കാഴ്​ച മറ്റൊന്നില്ല. ആ ആനകളെ പിടിച്ചു കാടിറക്കി മെരുക്കിയെടുത്തതാണ്​ സഫാരിക്കുപയോഗിക്കുന്ന ആനകൾ.

പൂരപ്പറമ്പുകളിലെ പൊള്ളുന്ന വെയിലിൽ കാതടയ്​ക്കുന്ന ശബ്​ദഘോഷങ്ങൾക്കു നടുവിൽ തിട​േമ്പറ്റി നിൽക്കുന്ന ആനകളുടെ കണ്ണുകളിലേക്ക്​ സൂക്ഷിച്ച​ു നോക്കിയിട്ടുണ്ടോ..? ഒാർമകളിൽ വിട്ടുപോയ വന്യമായ വനാന്തരങ്ങളുടെ ഇരുണ്ട ആഴങ്ങളും കണ്ണീരുകളും ആ കണ്ണിൽ കാണാം. ആ കണ്ണ​ുകളിൽ നിന്ന്​ ഒലിച്ചിറങ്ങുന്നത്​ മദജലമല്ല, ഏതൊക്കെയോ കാട്ടുറവകാളാണ്​. തൊട്ടടുത്ത്​ കാടുണ്ടായിട്ട​ും കാടി​​​​​​​​െൻറ ഉള്ളിലേക്ക്​ പലവട്ടം കടന്ന​ുപോയിട്ടും കാട്​ അന്യമായ ഒരുപറ്റമായിട്ടാണ്​ കാസിരംഗയിലെ ആന സഫാരികളെ കണ്ടപ്പോൾ തോന്നിയത്​. ഒരു കാടിന്​ ഒട്ടും ചേരാത്ത കാഴ്​ചയായിരുന്നു അത്​.
 

കാസിരംഗയെക്കുറിച്ച്​ കേട്ടതൊന്ന​ുമായിരുന്നില്ല അത്​ ഞങ്ങൾക്കു മുന്നിൽ തുറന്നുവെച്ച വിസ്​മയക്കാഴ്​ചകൾ. മനസ്സിൽ വരച്ച ചിത്രങ്ങളൊന്നും ആ കാഴ്​ചകളോട്​ കിടപിടിക്കുന്നതായിരുന്നില്ല. ആദ്യ ദിവസം തന്നെ കാസിരംഗ തന്നത്​ അപാരമായ ആഹ്ലാദമായിരുന്നു. തണുത്തു വിറയ്​ക്കുന്ന കാലാവസ്​ഥ. ആനകൾ കുഞ്ഞുങ്ങളുമായി പറ്റം ചേർന്നുപോകുന്നതു കണ്ടു. ആഹാരം തേടുന്നത്​. ഇണചേരുന്നത്​. കുഞ്ഞുങ്ങളെ ​േചർത്തുപിടിക്കുന്നത്​. ഇണയെ കൂട്ടിലിരുത്തി ഭക്ഷണം തേടിപ്പിടിച്ചുകൊണ്ടുവന്ന്​ പരിപാലിക്കുന്ന മലമുഴ​ക്കി വേഴാമ്പൽ കേരളത്തിൽ പോലും അത്യപൂർവമായ കാ​ഴ്​ചയാണ്​.  കാസിരംഗ മലമുഴക്കികളെ എ​​​​​​​​െൻറ ക്യാമറയ്​ക്ക​ു മുന്നിലേക്ക്​ കാണിക്കയായി വെച്ചുനീട്ടി.

കാടിനകത്തേക്കുള്ള വഴികൾ സൂചിപ്പിക്കുന്നതിന്​ വനംവകുപ്പ്​ പലയിടത്തും ബോർഡുകൾ വെച്ചിട്ടുണ്ട്​. പല പേരുകളിൽ അത്​ അറിയപ്പെടുന്നു. ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും വേണം ഇവിടം മുഴുവനും ഒരു പ്രാവശ്യമെങ്കിലും ചുറ്റിക്കാണാൻ.ഓരോ സ്ഥലവും അവയുടെ ഭൂപ്രകൃതിയുടെ പ്രത്യേകത അനുസരിച്ച്​  പ്രാധാന്യമുള്ളവയാണ്. കാസിരംഗയിൽ ചിത്രങ്ങ​െളടുക്ക​ുന്നതിൽ ഏറ്റവും വലിയ വെല്ലുവിളി എട്ടടിയിൽ കൂട​ുതൽ ഉയരമ​ുള്ള പുല്ലുകളാണ്​.

നൂറിലധികം കടുവകളുണ്ട്​ കാസിരംഗയിൽ എന്ന്​ കണക്കുകൾ പറയുന്നു. എന്നിട്ടും, കടുവയെ ഒരു മിന്നായം പോലെ കണ്ടത്​ ഒര​ുതവണ മാത്രമായിരുന്നു. പലപ്പോഴും കടുവകളുടെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ട്​. പക്ഷേ, ഉയരമുള്ള പുല്ലുകൾക്കപ്പുറത്ത്​ മറഞ്ഞിരിക്കുന്ന അവറ്റകളെ നേരിൽ കാണാൻ കഴിയാത്തതാവണം. പുല്ലുകൾക്കിടയിൽ ഒരാന നിന്നാൽ ​പോലും അതി​​​​​​​​െൻറ തലയുടെ ചെറിയൊരു ഭാഗം മാത്രമാണ്​ കാണാനാവുക. എങ്കിലും അതൊരു ചന്തമുള്ള കാഴ്​ചതന്നെയായിരുന്നു.

കാസിരംഗയുടെ പ്ര​േത്യകതയാണ്​ ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങൾ. പല പോസിൽ അവ ഞങ്ങളുടെ വാഹനങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഒട്ടും ധൃതിയില്ലാതെ അഴിഞ്ഞുലഞ്ഞതുപോലുള്ള ശരീരഭാരവുമായി അവറ്റകൾ നടന്ന​ു​പോകുന്നത്​ കാണേണ്ടതുതന്നെയാണ്​. മൃഗങ്ങളെ, കൂട്ടിലാക്കിയ മൃഗശാലയുടെ അഴികൾക്കു പുറത്തുനിന്നല്ല പരിചയ​പ്പെടേണ്ടത്​. ശാന്ത ഗംഭീരമായി അവറ്റകൾ വിഹരിക്കുന്ന കാടി​​​​​​​​െൻറ ഉള്ളിൽ ചെന്നാണ്​. ചകിതമായ നോട്ടങ്ങളില്ലാതെ നമ്മുടെ കണ്ണുകളിലേക്ക്​ തുറിച്ചുനോക്കി കണ്ടാമൃഗങ്ങൾ നിരന്തരം കടന്നുവന്നുകൊണ്ടിരുന്നു. ആവോളം ഞങ്ങൾ അവയുടെ ​ചിത്രങ്ങൾ പകർത്തി. വേഴാമ്പലുകളുടെ മലമുഴങ്ങുന്ന ചിറകടി ഒച്ച പലപ്പോഴും ഞങ്ങളുടെ കാതുകളിൽ വന്നലയ്​ക്കുന്നുണ്ടായിരുന്നു.

നമ്മുടെ നാട്ടിൽ കാണാത്ത അടിഭാഗത്തു ഓറഞ്ചു കളറുള്ള, പുറത്തു വരകൾ ഇല്ലാത്ത അണ്ണാറക്കണ്ണൻമാർ ഒരു പുതിയ കാഴ്​ചയായിരുന്നു. ബ്രഹ്മപുത്രയുടെ കരയിൽ ഞാൻ കൂറേ നേരം ഒറ്റക്കിരുന്നു. ഇപ്പോൾ ശാന്തമായാണ്​ ബ്രഹ്​മപുത്ര ഒഴുകുന്നത്​. വെള്ളവും വളരെ കുറവ്​. പക്ഷേ, മഴക്കാലത്ത്​ അവൾ ഉഗ്രരൂപിണി ആകുമെന്ന്​ ഞങ്ങളുടെ ഡ്രൈവർ പറഞ്ഞു.

ഒരു കാടിനുള്ളിലെ എല്ലാ കാഴ്​ചകളും നമുക്ക്​ ക്യാമറയിൽ പകർത്താനാവില്ല. പക്ഷേ, ക്യാമറയിൽ പതിഞ്ഞതിനെക്കാൾ പതിൻമടങ്ങ്​ ആഴത്തിൽ ആ കാഴ്​ചകൾ മനസ്സിൽ പതിഞ്ഞുകിടക്കും. മറ്റേതെങ്കിലുമൊരു കാട്ടിൽ വെച്ച്​ അതിനു സമാനമായ വേറൊരു കാഴ്​ച നമുക്ക്​ മുന്നിലേക്ക്​ ഇറങ്ങി വന്ന്​ പിന്നിട്ട കാടുകളെ ഒാർമപ്പെടുത്തും.

ക്യാമറയിൽ പതിഞ്ഞതിനേക്കാൾ പത്തിരട്ടി കാഴ്​ചകള​ുമായി ഞങ്ങൾ കാസിരംഗ വിടു​േമ്പാൾ വീണ്ടും ഒരിക്കൽകൂടി ഇവിടേക്ക്​ വരണമെന്ന്​ മനസ്സു പറയുന്നുണ്ടായിരുന്നു. അറിയില്ല, ഇനി എപ്പോഴാണ്​ കാസിരംഗയിലേക്ക്​ വരിക എന്ന്​. പക്ഷേ, എത്രകാലം കഴിഞ്ഞാലും ഒാർമയിൽ ചില്ലിട്ടുവെക്കാൻ പോന്ന കാഴ്​ചകൾ കാസിരംഗ ഞങ്ങൾക്കു നൽകിക്കഴിഞ്ഞിരുന്നു.

 

ബന്ദിപ്പൂർ വനമേഖലയിൽനിന്ന്​ മനൂപ്​ പകർത്തിയ കടുവയുടെ ചിത്രം
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT