ഇൗ യാത്രയിൽ ഇതുവരെ റോഡുകളെപ്പറ്റി പരാതി പറയേണ്ടിവന്നിട്ടില്ല. പക്ഷേ, ഇന്നാദ്യമായി അതുമുണ്ടായി. കേരളത്തിനു പുറത്തുള്ള യാത്രകളിൽ നമ്മൾ എപ്പോഴും പുകഴ്ത്തുക റോഡുകളുടെ മികവാണ്. കേരളത്തെ അപേക്ഷിച്ച് മഴ കുറവായതിനാൽ ദീർഘകാലം നിലനിൽക്കുന്നവയാണ് മറ്റ് സംസ്ഥാനങ്ങളിലെ റോഡുകൾ.
രാജസ്ഥാനിലെ ജലോർ എന്ന പട്ടണത്തിൽനിന്നും 310 കിലോ മീറ്റർ പിന്നിട്ട് ജൈസൽമീർ എന്ന രാജസ്ഥാനിെല പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രത്തിൽ ഇപ്പോൾ എത്തിച്ചേർന്നിരിക്കുകയാണ്. ഇൗ യാത്രയിൽ താണ്ടിയ റോഡിനെക്കുറിച്ച് ഇനിയുള്ള യാത്രകളിെലാന്നും ഒാർക്കാൻ ആഗ്രഹിക്കുന്നില്ല. വെയിൽച്ചൂടിനെ ഭയന്ന് ഇന്ന് രാവിലെ 6.30ന് തന്നെ യാത്ര ആരംഭിച്ചിരുന്നു. വെയിൽ ശക്തമായ നട്ടുച്ച നേരം വിശ്രമത്തിനായി മാറ്റിവെച്ചു.
ഉൾനാടൻ ഗ്രാമങ്ങളിലൂടെയായിരുന്നു ജലോറിൽനിന്ന് ജൈസാൽമീറിേലക്ക് തിരിച്ചത്. അതിനാൽ പലയിടത്തും വഴി ചോദിക്കേണ്ടിവന്നു. വീടിെൻറ മുറ്റവും റോഡും തൊട്ടുചേർന്നു കിടക്കുന്ന നിരവധി വീടുകളുടെ മുന്നിലൂടെയായിരുന്നു രാവിലത്തെ യാത്ര. ആദ്യത്തെ 70 കിലോ മീറ്റർ പിന്നിടുന്നതുവരെ യാത്ര വളരെ സുഖകരമായിരുന്നു. നല്ല റോഡ്. നല്ല കാഴ്ചകൾ. നേരിയ സൂര്യപ്രകാശം. സാമാന്യം നല്ല തണുപ്പ്. ഒരു കവലയിൽ നടുവിൽ തീ കത്തിച്ച് നാല് പ്രായമായവർ ഇരിക്കുന്നതു കണ്ടു. അവർ തമ്മിൽ സംസാരിക്കുേമ്പാഴും അതിലൊരാൾ ഇരുന്നുകൊണ്ട് പല്ലു തേയ്ക്കുന്ന തിരക്കിലായിരുന്നു.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ റോഡിെൻറ സ്ഥിതി മാറിത്തുടങ്ങി. ആദ്യം അവിടവിടെയായി ചില കുഴികളായിരുന്നുവെങ്കിൽ പിന്നീട് കുഴികൾ മാത്രമായി. റോഡ് എന്ന് പറയുവാൻ ഒന്നുമുണ്ടായിരുന്നില്ല. വലുതും ചെറുതുമായ കല്ലുകൾ ചിതറി കിടക്കുന്നു. ചിലയിടത്ത് റോഡിൽ നിറയെ മണൽ. മുന്നോട്ട് പോകാൻ കഴിയുമോ എന്നുപോലും ആശങ്കപ്പെട്ടുപോയി. ഒരു മണിക്കൂർ സമയമെടുത്തിട്ടും മറികടക്കാനായത് വെറും 15 കിലോ മീറ്റർ ദൂരമാണ്. റോഡ് പുതുക്കി പണിയുന്നതിെൻറ ലക്ഷണങ്ങ ൾ ചിലിയിടത്ത് കാണാം. അൽപദൂരമെത്തുേമ്പാൾ കരുതും ഇനി ഒരൽപം കൂടി പോയാൽ റോഡ് നന്നായേക്കും എന്ന്. എവിടെ..!
നല്ല റോഡ് കാണാൻ കൊതിച്ച്, നശിച്ച ഇൗ റോഡിനെ ശപിച്ച് കിലോ മീറ്ററുകളോളം സഞ്ചരിച്ചിട്ടും പ്രതീക്ഷിച്ചതു മാത്രം സംഭവിച്ചില്ല. വഴി ചോദിച്ചവരൊന്നും റോഡിെൻറ ഇൗ ഭീകരാവസ്ഥയെക്കുറിച്ച് പറഞ്ഞതുമില്ല. കുറച്ചു മുന്നോട്ടു ചെന്നപ്പോൾ റോഡിെൻറ ഒരു ഭാഗത്ത് കുറേ വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നു. കല്ലുകളില്ലാത്ത ഭാഗത്തുകൂടി കഷ്ടിച്ച് മുന്നോട്ടുപോയ ഞാൻ ചെന്നു നിന്നത് കല്ലുകൾ കൂട്ടിയിട്ട ഒരു കൂമ്പാരത്തിനു മുന്നിൽ. ഇടത്തോട്ടും വലത്തോട്ടും തിരിക്കാൻ വയ്യാത്ത ആ അവസ്ഥയിൽ കൽക്കൂമ്പാരത്തിനു മുകളിലൂടെ പോവുകയേ നിർവാഹമുണ്ടായിരുന്നുള്ളു. അതത്ര എളുപ്പവുമായിരുന്നില്ല. ഒരടി പോലും മുന്നോട്ടു പോകാൻ കഴിയാത്ത ആ അവസ്ഥയിൽ നിന്ന്രക്ഷപ്പെടാൻ ആരുടെയെങ്കിലും സഹായം കൂടിയേ കഴിയുമായിരുന്നുള്ളു. അടുത്തെങ്ങും ആരെയും കാണാനുമില്ല. കുടുങ്ങിയെന്നു തന്നെ കരുതി.
കുറച്ചുനേരം ആ നിലയിൽ തുടർന്നു. അപ്പോഴാണ് അതുവഴി വന്ന ഒരു ലോറിക്കാരൻ എെൻറ നിസ്സഹായാവസ്ഥ കണ്ട് േലാറി നിർത്തിയത്. അയാൾ ബൈക്ക് ശക്തിയായി തള്ളിത്തന്നു. ഒപ്പം ആക്സിലേറ്ററുകൂടി െകാടുത്തപ്പോൾ ബൈക്ക് കൽക്കൂമ്പാരത്തിനപ്പുറം കടന്നു. അയാൾ അപ്പോൾ ഒരു രക്ഷകനായി എനിക്കു തോന്നി. നന്ദി പറഞ്ഞ് വീണ്ടും ഞാൻ വന്ന വഴിക്ക് തിരികെ ബൈക്കു വിട്ടു. വേറേ നല്ല വഴി വല്ലതുമുണ്ടോ എന്ന് പലരോടും ചോദിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. വല്ലവിധേനയും താണ്ടിയെത്തിയ പാതയത്രയും തിരികെ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാനേ കഴിയുമായിരുന്നില്ല. റോഡ് ശരിയായിക്കോളും എന്ന വിശ്വാസത്തിൽ രണ്ടും കൽപ്പിച്ച് നേരേ തന്നെ വിടാൻ തീരുമാനിച്ചു.
അതിനിടയിൽ ഒരാൾ പറഞ്ഞു ഏതാണ്ട് 10 കിലോ മീറ്റർ കൂടിയേ ഇങ്ങനെയുള്ളുവെന്ന്. ഇനിയും 10 കിലോ മീറ്റർ ഇങ്ങനെ പോയാൽ ബൈക്കിെൻറ മാത്രമല്ല, എെൻറയും നട്ടും ബോൾട്ടും ഇളകുമെന്ന് ഉറപ്പായി. തൊട്ടടുത്തു കണ്ട ഒരു ചായക്കടയിൽ കയറി ബൈക്ക് സൈഡാക്കി ഭക്ഷണം കഴിച്ച് അൽപം വിശ്രമിച്ചു. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലാകെട്ട കട്ടിലിൽ കിടക്കുന്നു ഒരു ഒായിൻമെൻറ് ട്യൂബ്. നോക്കിയപ്പോൾ വേദനാസംഹാരി തന്നെ. ഇതുവഴി പോകുന്നവരുടെയൊക്കെ നടുവിെൻറ അവസ്ഥ മുൻകൂട്ടി കടക്കാരൻ ചെയ്ത സൗജന്യമാവുമത് .
ഭക്ഷണവും വിശ്രമവും കഴിഞ്ഞ് കുറച്ചു ദൂരം മുന്നോട്ട് ചെന്നപ്പോൾ അതുവരെയുള്ള അധ്വാനത്തിന് ഫലമുണ്ടായി. കറുത്ത് മിന്നുന്ന നല്ല റോഡ് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ആ റോഡിലൂടെ ബൈക്ക് ആയാസമില്ലാതെ നീങ്ങി.
ബാട്മോർ എന്ന സ്ഥലത്തെത്തിയപ്പോഴാണ് വലിയ കൂടു തുറന്നതുപോലുള്ള മേൽക്കൂരയാൽ നിർമിച്ച കൊച്ചു വീടുകൾ ശ്രദ്ധയിൽ പെട്ടത്. ഉണങ്ങിയ പുല്ലും കമ്പുകളും കൊണ്ടാണ് അതിെൻറ മേൽക്കൂര നിർമിച്ചിരിക്കുന്നത്. അത്തരമൊരു കുടിൽ ക്യാമറയിൽ പകർത്താൻ ബൈക്ക് നിർത്തിയപ്പോഴാണ് റോഡിെൻറ മറുഭാഗത്ത് ഒരു കിണറ്റിൻകരയിൽ നിന്ന് ആടുകൾക്ക് വെള്ളം കൊടുക്കുന്ന ഒരു വൃദ്ധനെ കണ്ടത്. അയാളുടെ കൂടെ സഹായത്തിനായി ഭാര്യയും ഉണ്ടായിരുന്നു. ആടുകൾക്ക് കൊടുക്കുന്ന വെള്ളത്തിൽ എന്തോ കലക്കിയിട്ടുണ്ട്. ബാബുലാൽ എന്നായിരുന്നു ആ കർഷകെൻറ പേര്.
ബാട്മേർ തൊട്ട് ജൈസാൽമീർ വരെ 150 കിലോ മീറ്റർ നാഷനൽ ഹൈവേ ആയിരുന്നു. പോകുന്ന വഴിയിൽ കുറേ മിലിറ്ററി സ്റ്റേഷനുകൾ കാണാം. റോഡിെൻറ ഇരുവശങ്ങളിലും ഉണങ്ങി വരണ്ടുകിടന്നു. കൃഷി സ്ഥലങ്ങൾ ഒന്നും കാണാനേ കഴിഞ്ഞില്ല. റോഡിന് ഇരുവശത്തുമുള്ള മണൽപ്രദേശത്ത് കുറേ കുറ്റിച്ചെടികളും ബാബുൽ മരങ്ങളും മാത്രം. വഴിയരികിൽ കുടിക്കാൻ വല്ലതും കിട്ടുന്ന കടകൾ കാണണമെങ്കിൽ കിലോ മീറ്ററോളം സഞ്ചരിക്കണം. അതും ചെറിയ ചായക്കടകൾ മാത്രം. ബാബുൽ മരങ്ങൾക്കും കുറ്റിച്ചെടികൾക്കും മണൽപ്പരപ്പിനും അപ്പുറം കാറ്റാടിപ്പാടങ്ങൾ കാണാം. അതിൽ പലതും സമയം നിശ്ചലമായ േക്ലാക്കിെൻറ വലിയ സൂചികൾ പോലെ നിശ്ചലമായിരുന്നു. നീളൻ റോഡുകളിൽ പൊള്ളുന്ന വെയിലിൽ ഇടയ്ക്കടിച്ച തണുത്ത കാറ്റിൽ റോഡിൽ മരീചികകൾ തീർത്തു. ചുട്ടുപഴുത്ത ആ പ്രദേശം കൃഷിക്കോ മറ്റാവശ്യങ്ങൾക്കോ പ്രയോജനപ്പെടുമെന്നു തോന്നുന്നില്ല. അവിടം വിജനമായി കിടന്നതിന് കാരണവും വേറേയല്ല.
ജൈസൽമീറിനോടടുക്കുന്തോറും ചെറിയ ഗോതമ്പു പാടങ്ങൾ കാണാൻ തുടങ്ങി.ഒരു പ്രദേശത്ത് എത്തിയപ്പോൾ കുേറ ആടുകൾ റോഡിലേക്ക് കൂട്ടമായി വരുന്നതുകണ്ടു.ആ ആട്ടിൻപറ്റത്തെ നയിച്ചിരുന്നത് എട്ടാം ക്ലാസുകാരനായ കുന്തൻ സിങ് എന്ന ബാലനായിരുന്നു. ആൾ നല്ല മിടുമിടുക്കനാണ്. ഇപ്പോഴേ നല്ല കച്ചവട ബുദ്ധിയാണ്. എന്നോട് ഒരു ആടിനെ വാങ്ങാൻ പറഞ്ഞു. വെറും രണ്ടായിരം രൂപ കൊടുത്താൽ മതിയെന്നാണ് കക്ഷിയുെട പ്രലോഭനം. ഞാൻ എങ്ങനെ ആടിനെ കൊണ്ടുേപാകും എന്ന് സംശയം പറഞ്ഞപ്പോൾ അതിനും കക്ഷി വഴി കണ്ടെത്തി. ബൈക്കിെൻറ മുന്നിലിരുത്തിയാൽ മതിയത്രെ. അടുത്ത തവണ വരുേമ്പാൾ വാങ്ങാം എന്നു പറഞ്ഞ് ഞാൻ ആ അസാധ്യമായ പ്രലോഭനത്തിൽനിന്ന് രക്ഷപ്പെട്ടു. ചെമ്മരിയാടുകൾ അടക്കം അവെൻ കൂട്ടത്തിൽ 80 ആടുകളുണ്ട്.നാല് മാസം കൂടുേമ്പാഴാണ് അവറ്റകളുടെ ശരീരത്തിൽനിന്നും കമ്പിളി എടുക്കുന്നതെന്ന് അവൻ പറഞ്ഞു. അവെൻറ കൂട്ടുകാരനും എന്നോട് ആവേശത്തോടെ സംസാരിച്ചു. അപ്പോഴേക്കും ആടുകൾ ദൂരെ എത്തിയിരുന്നു. പക്ഷേ, അതിെൻറ വ്യഗ്രതയൊന്നും കുന്തൻ സിങ്ങിനുണ്ടായിരുന്നില്ല. അദൃശ്യമായ ഒരു നിയന്ത്രണത്തിൽ അപ്പോഴും അവൻ ആ ആടുകളെ കുരുക്കിയിട്ടിരുന്നു.
ആ കൊച്ചു സുഹൃത്തിനോട് യാത്രയും പറഞ്ഞ് പിരിഞ്ഞ ഞാൻ അഞ്ചു മണിയോടെ ജൈസൽമീർ പട്ടണത്തിലെത്തി. ജൈസൽമീർ കോട്ടയ്ക്ക് താെഴയുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു. നാളത്തെ യാത്രാ പദ്ധതിയും തയാറാക്കി രാത്രി ഭക്ഷണവും തേടി ഞാൻ പുറത്തിറങ്ങി.
(യാത്ര തുടരുന്നു...)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.