കൂട്ടായിയിൽ നിന്ന് യാത്ര പുറപ്പെട്ടിട്ട് ഇന്ന് 20 ദിവസമായിരിക്കുന്നു. രാവിലെ ഉറക്കമുണർന്ന ഉടൻ ആദ്യം അന്വേഷിച്ചത് അമൃത്സറിലെ മികച്ച ഹോണ്ട സർവീസ് സെൻററാണ്. ഒാൺലൈനിൽ നടത്തിയ അന്വേഷണത്തിൽ ഒരെണ്ണം കണ്ടെത്തി. പ്രഭാതഭക്ഷണത്തിനു ശേഷം അവിടേക്ക് വെച്ചുപിടിച്ചു.
യാത്ര തുടങ്ങിയിട്ട് ഇതിനകം 4500 കിലോ മീറ്റർ പിന്നിട്ടിരിക്കുന്നു. ബൈക്കിെൻറ എഞ്ചിൻ ഒായിൽ മാറ്റാനുള്ള സമയം കഴിഞ്ഞിട്ടുണ്ട്. പിെന്ന വേറെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നും പരിശോധിക്കണം. ഹോണ്ടയുടെ ഷോറൂമിൽ എത്തി സർവീസ് മാനേജറെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു. അദ്ദേഹം തന്നെ മുൻകൈ എടുത്ത് കാര്യങ്ങൾ വേഗത്തിലും വൃത്തിയിലുമാക്കാനുള്ള ഏർപ്പാട് ചെയ്തുതന്നു. പൊടി നിറഞ്ഞ പ്രദേശങ്ങളിലൂടെയുള്ള ദീർഘയാത്ര ആയതിനാൽ രണ്ടു മാസം മുമ്പ് മാറിയ എയർ ഫിൽറ്ററിെൻറ അവസ്ഥയും പരിതാപകരമായിരുന്നു. അങ്ങനെ എഞ്ചിൻ ഒായിലും എയർ ഫിൽറ്ററും മാറ്റി വാഷിങും കഴിഞ്ഞ് ബൈക്ക് കൈയിൽ കിട്ടിയപ്പോഴേക്കും സമയം ഒരു മണി കഴിഞ്ഞിരുന്നു. എല്ലാം കൂടി 2200 രൂപയായി. തിരികെ റൂമിലെത്തി ചരിത്രപ്രസിദ്ധമായ ജാലിയൻവാലാ ബാഗിലേക്ക് പോകാനായി ഒരുക്കത്തോടെ വീണ്ടും റൂം വിട്ടിറങ്ങി.
റൂമിനടുത്തുള്ള ഭക്ഷണശാലയിൽനിന്നും ‘ചന്ന ഒട്ടുരാ പനീർ’ എന്ന വിഭവം ഉച്ചഭക്ഷണമാക്കി. എെൻറ തൊട്ടടുത്തിരുന്ന സർദാർജി അതിെൻറ കൂടെ പച്ചമുളകും കറുമുറെ തിന്നുണ്ടായിരുന്നു. ഒരുതരം റൊട്ടിയുടെ കൂടെ കടല കൊണ്ടുണ്ടാക്കിയ മറ്റൊരു വിഭവം കൂടി ചേർത്തു കഴിക്കുന്നതയായിരുന്നു അത്. ഭക്ഷണശേഷം ഞാൻ ജാലിയൻവാലാ ബാഗിൽ എത്തി. സുവർണ ക്ഷേത്രവും ജാലിയൻവാലാ ബാഗും അടുത്തടുത്തായുകൊണ്ടായിരിക്കാം വലിയ തിരക്കായിരുന്നു അവിടെ. അതിനിടെ സൈക്കിൾ റിക്ഷക്കാരുടെ ആളെപ്പിടുത്തവും ബഹളവും വേറേ.
ജാലിയൻവാലാ ബാഗിെൻറ പ്രവേശന കവാടത്തിെൻറ അടുത്തുതന്നെ ധീര പോരാളി ഉദ്ധംസിങ്ങിെൻറ വലിയൊരു പ്രതിമ കാണാം. പ്രവേശന കവാടവും കടന്ന് നേരേ പോയാൽ ജാലിയൻവാലാ ബാഗ് സ്മാരകമായി. ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് 1919 ഏപ്രിൽ 13ന് ഇൗ മൈതാനത്തായിരുന്നു ജനറൽ ഡയറിെൻറ പട്ടാളം യാതൊരു വിവേചനവുമില്ലാതെ നൂറുകണക്കിന് ഇന്ത്യക്കാരെ വെടിവെച്ചു കൊന്നത്. മതിലുകളാൽ ചുറ്റപ്പെട്ട മൈതാനത്തു നിന്ന് രക്ഷപ്പെടാനാവാതെ നൂറു കണക്കിനു മനുഷ്യർ രക്തസാക്ഷികളായി. വെടിയുണ്ടകളിൽനിന്ന് രക്ഷതേടി തൊട്ടടുത്തുള്ള കിണറ്റിൽ ചാടിയ മനുഷ്യരിൽ120ൽ അധികം പേർ മരിച്ചതായി ചരിത്രം കണക്കു നിരത്തുന്നു. ആ കിണർ ഇപ്പോഴുമുണ്ട് അവിടെ. അന്നത്തെ വെടിയുണ്ടയേറ്റ് തകർന്ന ചുമരിെൻറ ഭാഗങ്ങൾ ചതുരാകൃതിയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള മുപ്പതിൽ അധികം ഭാഗങ്ങളാണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ആ വെടിയുണ്ടകൾ പതിച്ചത് നമ്മുടെ ആത്മാവിലാണെന്ന് അതു കാണുേമ്പാൾ തോന്നിപ്പോകും. മൈതാനത്ത് നിന്ന് ഒന്നു കണ്ണടച്ചാൽ ഡയറിെൻറ കുതിരപ്പട്ടാളത്തിെൻറ കാലടിയൊച്ചകൾ കവാടം കടന്ന് ഇരമ്പിവരുന്നത് ചെവികളിൽ മുഴങ്ങും.
സന്ദർശകർ എല്ലാവരും സ്മാരകത്തിനു അടുത്തുനിന്ന് ഫോേട്ടാ എടുക്കുന്ന തിരക്കിലായിരുന്നു. ഇപ്പോൾ ചെത്തിമിനുക്കിയ പുല്ലും പല നിറങ്ങളിലുള്ള പൂക്കളാൽ ഭംഗിയേറിയ പൂേന്താട്ടവും നിറഞ്ഞതാണ് ജാലിയൻവാലാ ബാഗ്. അടുത്ത വർഷം ജാലിയൻവാലാ ബാഗ് സംഭവത്തിന് 100 വയസ്സ് തികയുകയാണ്. ഒരു നൂറ്റാണ്ടിനു മുമ്പ് അരങ്ങേറിയ ആ നിഷ്ഠുര സംഭവത്തിെൻറ ഒാർമകൾ ഇവിടെ എത്തുന്ന ഒാരോ മനുഷ്യനെയും അൽപനേരം പിടിച്ചുലയ്ക്കാതിരിക്കില്ല.
മനുഷ്യത്വരഹിതമായ ഇൗ കൂട്ടക്കുരുതിയുെട കാരണക്കാരനായ ജനറൽ ഡയറിനെ ലണ്ടനിൽ അദ്ദേഹത്തിെൻറ വസതിയിലെത്തി വെടിവെച്ച് കൊന്ന് പ്രതികാരം വീട്ടിയ വീരപുരുഷനാണ് ഉദ്ധംസിങ്. അദ്ദേഹത്തിെൻറ ചിത്രം ആ ചരിത്ര മ്യൂസിയത്തിനു മുന്നിൽതന്നെ കണ്ടു. അതിനൊപ്പം രേഖപ്പെടുത്തിയിരിക്കുന്ന ഉദ്ധംസിങ്ങിെൻറ ചരിത്രം ഏെതാരു ഇന്ത്യക്കാരെൻറയും രക്തം ചൂടുപിടിപ്പിക്കും. മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന ജനറൽ ഡയറിെൻറ ചിത്രം പാതി കീറിയ നിലയിലായിരുന്നു.
ജാലിയൻവാലാ ബാഗിൽ നിന്നിറങ്ങിയപ്പോൾ സമയം നാലു മണി കഴിഞ്ഞിരുന്നു. സുവർണ ക്ഷേത്രം ഇന്നുതന്നെ കാണാൻ നിന്നാൽ വാഗാ അതിർത്തിയിലെ പരിപാടികൾ കാണൽ നഷ്ടമാകും എന്നുറപ്പായിരുന്നു. വേഗം ബൈക്കിൽ കയറി അതിർത്തിയിലേക്ക് വിട്ടു. സുവർണക്ഷേത്ര സന്ദർശനം അടുത്ത ദിവസത്തേക്ക് മാറ്റി.
അമൃത്സറിൽനിന്നും 32 കിലോ മീറ്റർ സഞ്ചരിച്ചാൽ വാഗാ അതിർത്തിയിൽ എത്താം. വിചാരിച്ചതിലും വലിയ തിരക്കായിരുന്നു വാഗയിൽ. ബൈക്കിന് അകത്തേക്ക് പ്രവേശനമില്ലാത്തതിനാൽ ഒരു കിലോ മീറ്റർ മുമ്പുള്ള ഒരിടത്ത് സൈഡാക്കി. ബാഗുകൾ ഒന്നും കൈവശം വെക്കാൻ അനുവാദമില്ലാത്തതിനാൽ അവിടെത്തന്നെയുള്ള ഒരു ഹോട്ടലിൽ ഏൽപ്പിച്ചു. ബാഗിൽ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. വാട്ടർ ബോട്ടിലും തൊപ്പിയും മാത്രം. ഇങ്ങനെയുള്ള സുരക്ഷാ പ്രശ്നം കാരണം ക്യാമറയും എടുത്തിരുന്നില്ല. ബാഗില്ലാതെ ക്യാമറ മാത്രമായി അകത്തേക്ക് കൊണ്ടുപോകുന്നതിന് പ്രശ്നമൊന്നുമില്ല. പവർ ബാങ്ക്, മൊബൈൽ ചാർജർ, ബാഗ് തുടങ്ങിയവ സുരക്ഷാ കാരണങ്ങളാൽ വാഗാ അതിർത്തിയിലേക്ക് പ്രവേശിപ്പിക്കില്ല.
ഇന്ത്യക്കും പാക്കിസ്ഥാനും ഇടിയിലുള്ള ഇൗ അതിർത്തിയിൽവൈകിട്ട് അഞ്ചു മണിക്കു ശേഷം കരസേനാ വിഭാഗത്തിെൻറ ചടങ്ങുകൾ കാണാം. വാഗാ അതിർത്തിയിലെത്തുന്നതിനു കിലോ മീറ്ററുകൾക്ക് മുമ്പുതന്നെ ആകാശത്തിലേക്ക് പറന്നുകയറുന്ന ത്രിവർണ പതാക കാണാൻ കഴിയുമായിരുന്നു. വാഗയിൽ സ്റ്റേഡിയം പോലുള്ള ഒരു സ്ഥലത്താണ് രണ്ട് രാജ്യക്കാരുടെയും മിലിട്ടറി പരേഡ് നടക്കുന്നത്. ഇന്ത്യൻ സന്ദർശകരും പട്ടാളക്കാരും ഇരിക്കുന്നതിെൻറ ഇടയിൽ രണ്ട് ഗേറ്റു അപ്പുറമായി പാക്കിസ്ഥാൻ സന്ദർശകരും പട്ടാളക്കാരെയും കാണാം. പാക്കിസ്ഥാൻ ഭാഗത്ത് സന്ദർശകർ ഇന്ത്യയെ അപേക്ഷിച്ച് കുറവാണ്. വളരെയേറെ വീറും വാശിയുമുള്ള ഒരു ചടങ്ങാണിത്. ഇവിടെ ‘ഭാരത് മാതാ കീ ജയ്’ വിളി ഉച്ചത്തിൽ ഉയരുേമ്പാൾ മറുവശത്ത് പാക്കിസ്ഥാൻ മുദ്രാവാക്യങ്ങളും ഉച്ചത്തിൽ കേൾക്കാം. രണ്ടു രാജ്യത്തിെൻറയും ഗേറ്റുകൾ അൽപസമയം തുറന്ന് ഇരു രാജ്യത്തിെൻറയും പട്ടാളക്കാർ മുഖാമുഖം വന്ന് കാലുകൾ ഉയർത്തി നിലത്ത് ചവിട്ടി പോരാട്ട വീര്യം കാണിക്കും. പരസ്പരം ആക്രമിക്കാത്ത ഒരു യുദ്ധംപോലെയാണത് േതാന്നിക്കുന്നത്. ഒടുവിൽ ഗേറ്റിനടുത്ത് ഉയർത്തിയ രണ്ട് രാജ്യത്തിെൻറയും പതാകകൾ താഴ്ത്തി കൈയിലെടുത്ത് കൊണ്ടുപോയി വെക്കുന്നതോടെ പരിപാടികൾ അവസാനിക്കുന്നു. ഒറ്റ ദിവസം പോലും മുടങ്ങാതെ അരങ്ങേറുന്ന അനുഷ്ഠാനം.
വാഗാ അതിർത്തിയിൽനിന്നും റൂമിലേക്ക് തിരിച്ചുവരുേമ്പാൾ മഴ ചാറുന്നുണ്ടായിരുന്നു. കുറേ നേരമായി കാർമേഖങ്ങൾ മേലേ മൂടിക്കെട്ടി നിൽക്കാൻ തുടങ്ങിയിട്ട്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച അതേ സ്ഥലത്തുനിന്നും ഭക്ഷണം കഴിച്ചുവരുേമ്പാൾ മഴ ചെറുതാെയാന്ന് പെയ്തു. സ്വാതന്ത്ര്യസമര കാലത്തിെൻറ ഒാർമകളും രാജ്യസ്നേഹത്തിെൻറ ഉൗട്ടിയുറപ്പിക്കലുകളുമായി ഇന്നത്തെ ദിവസം അമൃത്സറിൽ.
(നാെള വീണ്ടും യാത്രയാണ്....)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.