കശ്മീർ എന്നു കേൾക്കാൻ തുടങ്ങിയ കാലം മുതൽ ദാൽ തടാകവും അതിെൻറ പര്യായമായി കേൾക്കുന്നതാണ്. ഞാൻ താമസിച്ച ഹോട്ടലിന് െതാട്ടടുത്തു തന്നെയായിരുന്നു ദാൽ തടാകം. രാവിലെ എണീറ്റ് തടാകത്തിെൻറ ഒാരത്തേക്ക് നടന്നു. ബോട്ടിങ്ങിന് ക്ഷണിച്ചുകൊണ്ട് ആകർഷകമായ ഒാഫറുകളുമായി നിരവധിപേരുണ്ട് തടാകക്കരയിൽ. അങ്ങനെയാണ് ഫോേട്ടാകൾ എടുത്തുകൊണ്ടിരുന്ന ഞാൻ ഒരു ബോട്ടിനുള്ളിലായത്. ഞാനും തുഴച്ചിൽക്കാരൻ ഷയാനും അഭിമുഖമായിരുന്നു യാത്ര തുടങ്ങി. രാവിലെ പൊൻവെളിച്ചം തട്ടി തിളങ്ങുന്ന തടാകത്തിൽ കുളേക്കാഴികൾ നീന്തിക്കളിക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ ബോട്ടിനോട് ചേർത്തു നിർത്തിയ മറ്റൊരു ബാട്ടിൽനിന്നും ഒരു ചോദ്യം കേട്ടു.
‘കശ്മീരി കാവ വേണോ..?’
ചോദ്യം കഴിഞ്ഞ് ഉത്തരം വരുന്നതിനു മുമ്പായി അയാൾ കാവ ഒഴിച്ചു കഴിഞ്ഞിരുന്നു. ഒരു ഗ്ലാസ് കാവ, ഷയാനും വാങ്ങിക്കൊടുത്തു. ദാൽ തടാകത്തിൽ ഒഴുകിക്കൊണ്ടിരിക്കുന്ന അനേകം കച്ചവട സ്ഥാപനങ്ങൾ ഉണ്ടെന്ന് അപ്പോൾ മനസ്സിലായി. പിന്നീടങ്ങോട്ട് കുങ്കുമപ്പൂവും കന്മദവും ആഭരണങ്ങളും തുടങ്ങി പല പല സാധനങ്ങളുമായി കച്ചവടേത്താണികൾ വന്നുകൊണ്ടിരുന്നു. കശ്മീരി കാവ ഉഗ്രനായിരുന്നു. ഗ്രീൻ ടീയിൽ ഏലക്കായും ബദാം പരിപ്പും ഇട്ട അസ്സൽ ചായ. ദാൽ തടാകത്തിൽ തന്നെ വിവിധ പേരുകളിലുള്ള പോയൻറുകളുണ്ട്. നെഹ്റു പോയൻറ്, മീനാകുമാരി പോയൻറ്, ഗോൾഡൻ ലേക്ക് എന്നിങ്ങനെ നീളുന്നു ആ പേരുകൾ. വൈകുന്നേരം അസ്തമയ സൂര്യെൻറ പൊൻവെളിച്ചത്തിൽ സ്വർണ നിറമാകുന്ന ഭാഗമാണ് ഗോൾഡൻ ലേക്ക് എന്ന് ഷയാൻ വിശദീകരിച്ചുതന്നു.
ദാൽ തടാകത്തിെൻറ വശങ്ങളിൽ മരം ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കച്ചവട സ്ഥാപനങ്ങളും കാണാം. അത്തരം ഒന്നുരണ്ട് കടകളിൽ കയറിയിറങ്ങി. ഡ്രൈ ഫ്രൂട്ട്്സ് വിൽക്കുന്ന കടയിൽനിന്ന് അൽപം വാൽനട്ട്സ് വാങ്ങി കടയ്ക്ക് സമീപം കെട്ടിയിട്ടിരുന്ന ബോട്ടിൽ കയറി വീണ്ടും യാത്ര തുടർന്നു. കച്ചവടത്തിനായും സന്ദർശകരെ വഹിച്ചുള്ള സവാരിയായും സ്വകാര്യ ആവശ്യങ്ങൾക്കായും നിരവധി ബോട്ടുകൾ അടുത്തുകൂടെ കടന്നുപോകുന്നുണ്ടായിരുന്നു. തടാകത്തിലൂടെ തുഴഞ്ഞുനീങ്ങുന്നതിനിടയിൽ ‘സത്യത്തിൽ ആരാണ് കശ്മീരിൽ കുഴപ്പമുണ്ടാക്കുന്നത്’ എന്ന് ഞാൻ ഷയാനോട് ചോദിച്ചു. സർക്കാറാണെന്നായിരുന്നു അമർഷത്തോടെയുള്ള അയാളുടെ മറുപടി. ഒന്നിനോടും പ്രതികരിക്കാതെ മിണ്ടാതിരിക്കാനാണ് സർക്കാർ ആവശ്യപ്പെടുന്നതെന്നും അവൻ കൂട്ടിച്ചേർത്തു. ഒന്നര മണിക്കൂറിനു ശേഷം സവാരി അവസാനിപ്പിച്ച് റൂമിൽ എത്തി. ബാഗും സാധനങ്ങളുമെടുത്ത് ബൈക്കിൽ കെട്ടിയുറപ്പിച്ചു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കൂട്ടിക്കെട്ടി 12.30ന് കഴിച്ചു. 57കിലോ മീറ്റർ അപ്പുറത്തുള്ള ഗുൽമാർഗ് ആണ് ലക്ഷ്യം. ഗുൽമാർഗിൽ എത്തുന്നതിന് കിലോ മീറ്ററുകൾ മുമ്പുള്ള റോഡിൽനിന്ന് മുന്നിലേക്ക് നോക്കിയാൽ മഞ്ഞ് മൂടിയ പർവതങ്ങൾ സ്വാഗതം ചെയ്യുന്നതു കാണാം. അടുക്കുന്തോറും ഹിമശൈല ശൃംഖങ്ങളുടെ അഴക് കൂടിക്കൊണ്ടിരുന്നു.
ഗുൽമാർഗിലേക്ക് എത്താനുള്ള അവസാനത്തെ 10 കിലോ മീറ്റർ റോഡ് അേനകം വളവുകളുള്ള കയറ്റം നിറഞ്ഞതാണ്. റോഡിനു ചുറ്റിലും ൈപൻ മരങ്ങൾ നിലയുറപ്പിച്ചിരിക്കുന്നു. സൂര്യപ്രകാശത്തെ നിലം തൊടാൻ അനുവദിക്കാതെ തിങ്ങിനിറഞ്ഞാണ് പൈൻ മരങ്ങളുടെ നിൽപ്പ്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ഞാൻ ഗുൽമാർഗിൽ എത്തി. അടുത്ത പദ്ധതി എന്താണെന്ന് ആലോചിക്കാൻ കൂടി ഇടതരാതെ ഗൈഡ് വേണോ, കുതിര സവാരി വേണോ എന്നൊക്കെ ചോദിച്ച് ആളുകൾ എന്നെ വളഞ്ഞു. ഒന്നും വേണ്ട എന്നു പറഞ്ഞ് അവരെ ഒഴിവാക്കി എങ്കിലും പിന്നെയും പറഞ്ഞതുതന്നെ ആവർത്തിച്ച് ഒരാൾ പിന്നാലെ കൂടി. ഞാൻ വളരെ ക്ഷീണിതനാണെന്നും വിശ്രമം വേണമെന്നും പറഞ്ഞ് അയാളെ പരമാവധി അകറ്റി.
ജനൽ വാതിൽ തുറന്നാൽ പൈൻ മരങ്ങളുടെയും മഞ്ഞ് കൂനകളുടെയും മനോഹാരിതയിലേക്ക് നോട്ടമെത്തുന്ന ഒരു റൂം എടുത്ത് ബാഗുകൾ ഇറക്കിവെച്ചു. ഒരു മണിക്കൂർ റൂമിൽ വിശ്രമിച്ച ശേഷം തൊട്ടടുത്തുള്ള ‘ഗൊണ്ടോല’ എന്നു പറയുന്ന മഞ്ഞുമലകളുടെ പ്രദേശത്തേക്ക് കാൽനടയായി സഞ്ചരിച്ചു. അതിനിടയ്ക്കാണ് മുഹമ്മദ് സുൽത്താൻ എന്നയാളെ പരിചയപ്പെടുന്നത്. നടന്നപ്പോൾ മഞ്ഞിൽ കാലുകൾ ആഴ്ന്നുപോയി. താെഴ കല്ലുകളുടെ ഭാഗം കാണിച്ചുതന്ന് അതിലൂടെ നടന്നാൽ മതി എന്നു പറഞ്ഞായിരുന്നു പരിചയത്തിെൻറ തുടക്കം. ഗുൽമാർഗിലെ സർക്കാർ അധീനതയിലുള്ള ഗസ്റ്റ് ഹൗസിെൻറ നടത്തിപ്പുകാരനാണ് അയാൾ. എന്നെ വിളിച്ചുകൊണ്ടു പോയി ഗസ്റ്റ്ഹൗസിെൻറ ഉൾഭാഗമെല്ലാം കാണിച്ചുതന്നു. മഞ്ഞുകൂട്ടങ്ങൾക്ക് നടുവിലായി മരത്തിൽ പണികഴിപ്പിച്ച വീടായിരുന്നു അത്. എന്നോട് ആ ഭാഗത്ത് സ്കേറ്റിങ് ചെയ്യണോ എന്നയാൾ ചോദിച്ചു. ചെയ്തു നോക്കിയാൽ കൊള്ളാമെന്ന് ഞാൻ പറഞ്ഞു.
സുൽത്താൻ പോയി സ്കേറ്റിങ്ങിനാവശ്യമായ സാമഗ്രികൾ കൊണ്ടുവന്നു. ഞാൻ ഷൂസ് കാലിൽ അണിഞ്ഞ് സ്കേറ്റിങ് ബാറിൽ കയറി മുകളിൽനിന്നും ഒന്നു നീങ്ങി. കുറച്ചു ദൂരം പോയി മഞ്ഞിൽ മറിഞ്ഞുവീണു. സുൽത്താൻ പല നിർദേശങ്ങളും തന്നുവെങ്കിലും എനിക്ക് ബാലൻസ് ചെയ്യാൻ കഴിഞ്ഞില്ല. അവസാനം ഷൂ അഴിച്ചുവെച്ച് പരാജയം സമ്മതിച്ച് ഞാൻ കീഴടങ്ങി. ഗൊണ്ടോലയുടെ മഞ്ഞ് കാഴ്ചകൾ തേടി നിരവധി സഞ്ചാരികൾ എത്തിക്കൊണ്ടിരുന്നു. കുട്ടികൾ മഞ്ഞ് കൈയിൽ വാരിയെടുത്ത് എറിഞ്ഞു കളിക്കുന്നു. ജീവിതത്തിൽ ആദ്യമായി ഞാനും ഒരുപിടി മഞ്ഞ് കൈയിൽ വാരിയെടുത്തു.
തിരികെ റൂമിൽ വന്ന് ജനലിനു പുറത്തേക്ക് നോക്കി ഞാൻ നിന്നു. ഗുൽമാർഗ് അപ്പോൾ വശ്യമായ കാഴ്ചകളാൽ സന്ദർശകരെ മാടിവിളിക്കുകയായിരുന്നു. നാല് ഡിഗ്രി െസൽഷ്യസ് ആയിരുന്നു രാത്രിയിലെ താപനില. ജനൽ തുറന്ന് അധികനേരം തണുപ്പ് സഹിക്കാൻ കഴിയാത്തതിനാൽ വേഗം കതകടച്ച് മുറിയുടെ ചൂടിൽ ഞാൻ ചുരുണ്ടുകൂടി.
(യാത്ര തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.