മഴ തിമിർത്തുപെയ്യുന്നതിനിടയിലാണ് ഇക്കഴിഞ്ഞ ജൂലൈ 31ന് ഞാൻ അമർനാഥിലേക്കുള്ള യാത്ര ആരംഭിക്ക ുന്നത്. ഡൽഹിയിലെ ചുട്ടുപൊള്ളുന്ന വെയിലിനെ വകവെക്കാതെ ഡൽഹി എയർപോർട്ടിലെ ടെർമിനൽ ഒന്നിൽ നിന്നും പിങ്ക് ലെയിനില ൂടെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലേക്ക് നീങ്ങുമ്പോഴും അമർനാഥ് യാത്ര ഏജൻറ് വിജയ് ശർമയെ വിളിച്ച് ഒന്നുകൂടെ ഉറ പ്പിച്ചു
‘യാത്രക്ക് തടസ്സങ്ങൾ ഒന്നുമില്ലല്ലോ..?’
ഇല്ല എന്ന് അദ്ദേഹം ഉറപ്പുതന്നു.
രാത്രി 10.30നാണ് ജമ്മു തവി സ്റ്റേഷനിലേക്കുള്ള ട്രെയിൻ. വെയ്റ്റിംഗ് റൂമിൽ കണ്ടുമുട്ടിയ ജമ്മു സ്വദേശി നാട്ടിലെ മഴയെക്കുറിച്ച് പറഞ്ഞപ ്പോഴേ മനസ്സിൽ ഒരു വിഷമം. അവിടെ എത്തുമ്പോഴേക്കും എല്ലാം ശാന്തമാകും എന്ന് മനസ്സ് പറഞ്ഞു. കാലാവസ്ഥയിലെ മാറ്റങ്ങൾ കാരണം ചില ദിവസങ്ങൾ യാത്ര മുടങ്ങാറുണ്ട് എന്ന് മുമ്പേ കേട്ടിട്ടുള്ളതുകൊണ്ട് മടക്ക ടിക്കറ്റ് എടുക്കാതെയാണ് പോന ്നത്.
കാലത്ത് 10 മണിയോടെ ട്രെയിൻ ജമ്മുവിനോടടുക്കുമ്പോഴേക്കും മഴ തകർത്തു പെയ്തു തുടങ്ങ ി. ഒരുവിധത്തിൽ സാധനങ്ങൾ എടുത്ത് വെയ്റ്റിംഗ് റൂമിലെത്തുമ്പോഴേക്കും ദേഹം മുഴുവൻ നനഞ്ഞു. പൊതുവെ അത്ര തിരക്കില്ല ാത്ത ജമു തവി സ്റ്റേഷൻ യാത്രക്കാരെ കൊണ്ട് നിറയുന്ന സമയമാണ് അമർനാഥ് തീർത്ഥാടന കാലം. എങ്കിലും പ്ലാറ്റ്‌ഫോം മുഴു വൻ ചോർന്നൊലിക്കുകയായിരുന്നു.
കൈയിലുണ്ടായിരുന്ന വലിയ ബാഗ് ക ്ലോക്റൂമിൽ വെച്ച് സ്റ്റേഷന് പുറത്തിറങ്ങി. അമർനാഥ് യാത്രക്കുള്ള രജിസ്ട്രേഷൻ നടത്തേണ്ടത് ജമ്മുവിൽ നിന്നാണ്. ട ോക്കൺ എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ള ക്രാന്തി ഹോട്ടലിന് മുൻപിൽ ആരുമില്ല. പ്രധാന ഗേറ്റ് അടഞ്ഞു കിടക്കു ന്നു. ഗേറ്റിന് മുന്നിലുള്ള മിലിട്ടറി ടെന്റിൽ ഇരുന്ന പട്ടാളക്കാരനോട് അറിയുന്ന ഹിന്ദിയിൽ ആവശ്യം പറഞ്ഞൊപ്പിച്ച പ്പോൾ പച്ചമലയാളത്തിൽ മറുപടി...
‘മലയാളിയാണല്ലേ? ’
ഹാവൂ... അടുത്തകാലത്തൊന്നും ഞാൻ ഇത്രയും സന്തോഷിച്ചിട്ടില്ല .
സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ ഉടുത്തിരുന്ന മുണ്ട് കണ്ടാണ് തിരിച്ചറിഞ്ഞത് എന്ന് വർഗീസ് എന്ന കാസർകോട് സ്വദ േശിയായ പട്ടാളക്കാരൻ പറഞ്ഞപ്പോൾ ഹിന്ദി പ്രാവീണ്യത്തിൽ ഞാൻ സ്വയം ഒന്ന് ഊറ്റം കൊണ്ടു.
‘ടോക്കൺ ഇപ്പോ എടുക്കാ നാവില്ല. ഓൺലൈൻ രജിസ്ട്രേഷൻ പോലും അടുത്ത നാലാം തിയതിവരെ നിർത്തിവെച്ചിരിക്കാണ്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായ ി കനത്ത മഴയാണ്. അമർനാഥിലേക്കുള്ള പാതയിൽ മണ്ണിടിഞ്ഞു. അതുകൊണ്ട് യാത്ര പാസ് കൊടുക്കേണ്ട എന്നാണ് നിർദ്ദേശം.’
‘അപ്പോ നാലാം തിയതി തുടങ്ങുമല്ലേ..?’ എന്ന എന്റെ ചോദ്യത്തിന് ‘ഒരുറപ്പുമില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഏറ്റവും കുറഞ്ഞത് മൂന്ന് ദിവസം കൂടി കഴിയണം യാത്ര പുനരാരംഭിക്കാൻ!
അതുവരെ...?
അമർനാഥ് യാത്രക്ക് വന്ന മലയാളികൾ അടങ്ങുന്ന ചെറിയ സംഘത്തെ കൂടി അവിടെ നിന്ന് കിട്ടി. എന്തായാലും യാത്രാ ഏജന്റ് ആയ വിജയ് ശർമയെ വിളിക്കാൻ തീരുമാനിച്ചു. ഭഗവതി നഗർ എന്ന സ്ഥലത്ത് അമർനാഥ് യാത്രക്കാർക്കുള്ള ബേസ് ക്യാമ്പ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് വരാനായിരുന്നു നിർദേശം. ആ നാട്ടിൽ കിട്ടാവുന്ന ഏറ്റവും പഴയ 12 പേർക്ക് ഇരിക്കാവുന്ന വാനിൽ ഭഗവതി നഗറിൽ എത്തുമ്പോൾ അവിടെ തിരക്കൊഴിഞ്ഞിട്ടില്ല. വിജയ് ശർമയുടെ ഓഫിസിൽ പതിനഞ്ചോളം കസേരകൾ. താൽകാലികമായി ഒരുക്കിയ ഓഫിസ് ഈ സമയത്തേക്ക് മാത്രം വേണ്ടി എടുത്തതാണെന്ന് വ്യക്തം.
ഫോട്ടോയും, ആധാർ കാർഡും വാങ്ങി അദ്ദേഹം തന്നെ മെഡിക്കൽ റിപ്പോർട്ട് തയാറാക്കാനുള്ള നടപടികൾ ആരംഭിച്ചു.
‘നിങ്ങൾ ഒന്നുകൊണ്ടും പേടിക്കണ്ട. മൂന്ന് ദിവസത്തേക്കുള്ള പ്ലാൻ ഞാൻ ശരിയാക്കിത്തരാം. ബാബ അമർനാഥ് യാത്ര കഴിഞ്ഞാൽ നിങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പൂഞ്ചിനടുത്തുള്ള ബൂഥാ അമർനാഥിലേക്കുള്ള യാത്ര കൂടി തരപ്പെടുത്താം’ എന്ന ഉറപ്പും.
വിജയ് ശർമയുടെ ഓഫിസ് നിൽക്കുന്നതിന് എതിർവശത്തുള്ള അമർനാഥ് യാത്രികരുടെ ബേസ് ക്യാമ്പിൽ എത്തുമ്പോൾ അവിടം മുഴുവൻ മധ്യമപ്രവർത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. കാര്യം തിരക്കിയപ്പോഴാണ് കശ്‍മീർ മേഖലയിൽ നടക്കുന്ന സേനാ വിന്യാസത്തെ കുറിച്ചറിയുന്നത്. ഏകദേശം 75,000 പട്ടാളക്കാരെയും, സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി നിയോഗിച്ചെന്ന് അറിഞ്ഞപ്പോൾ തന്നെ മനസ്സിൽ ആശങ്ക പടർന്നു.
ഇനി മഴ നിന്നാൽ പോലും....!
അന്ന് രാത്രി തന്നെ ജമ്മുവിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള വൈഷ്ണോദേവിയിലേക്ക് യാത്രയായി. പുലർച്ചെ എഴുന്നേറ്റ് 13 കിലോമീറ്ററോളം നടന്നു കയറി, തിരിച്ചിറങ്ങുമ്പോഴേക്കും മഴ വീണ്ടും കനത്തു. അപ്പേഴേക്കും നാട്ടിൽ നിന്ന് സുഹൃത്തിന്റെ മെസ്സേജ്
‘അമർനാഥ് യാത്ര നിരോധിച്ചൂന്ന് ചാനലുകളിൽ എഴുതി കാണിക്കുന്നുണ്ടല്ലോ? അവിടെ നിന്ന് എന്തൊക്കെയോ ആയുധങ്ങളൊക്കെ കണ്ടൂന്ന് പറയുന്നുണ്ട്’
വൈഷ്ണോദേവിയുടെ താഴ്വാരത്തിൽ എത്തും വരെ റേഞ്ച് ഉള്ളിടത്തൊക്കെ കോളുകളും വന്നു. അവസാനം അന്യസംസ്ഥാനത്ത് നിന്നുള്ള യാത്രക്കാരോട് എത്രയും പെട്ടന്ന് സംസ്ഥാനം വിടണം എന്ന അറിയിപ്പ് കൂടി വന്നതോടെ മനസ്സ് മരവിച്ചുപോയി.
‘ഇങ്ങനെ പെട്ടന്ന് പറഞ്ഞാൽ... അതും വിചാരിച്ച യാത്ര പോലും പൂർത്തീകരിക്കാതെ..!’
അന്ന് ഭക്ഷണത്തിനായി ഹോട്ടലിൽ ചെല്ലുമ്പോൾ എല്ലായിടവും നിറഞ്ഞിരുന്നു. എല്ലാവരും സുരക്ഷിത താവളം തേടി വൈഷ്ണോദേവിയിൽ എത്തിത്തുടങ്ങിയിരിക്കുന്നു. താമസിക്കാൻ ചെറിയ മുറി പോലും കിട്ടാനില്ല. ഭക്ഷണത്തിനായി ഏറെനേരം കാത്തിരിക്കേണ്ട അവസ്ഥ...! ചെറിയ കുട്ടികൾ ഒന്നും ഞങ്ങളുടെ ഒപ്പം ഇല്ലാതിരുന്നതിന് ആ സമയത്ത് ദൈവത്തോട് നന്ദി പറഞ്ഞു..
എന്തുണ്ടായാലും ജമ്മുവിലേക്ക് മടങ്ങിയേ തീരൂ. ഒരു അവസാന ഘട്ട ശ്രമം കൂടി നടത്താം എന്നുറപ്പിച്ചാണ് മടക്കയാത്ര ആരംഭിച്ചത്. വഴിനീളെ വരിവരിയായി പട്ടാളക്കാരെയും കുത്തി നിറച്ച് നീങ്ങുന്ന ട്രക്കുകൾ.... റോഡ് മുഴുവൻ നിറ തോക്കുമായി നിൽക്കുന്ന പട്ടാളക്കാർ...
ജമ്മുകശ്മീരിലെ കർഫ്യൂ, നിരോധനാജ്ഞ, വെടിവെപ്പ്, ബന്ദ്, ദിവസങ്ങളോളം നീളുന്ന ഹർത്താലുകൾ...... എല്ലാം ഇതുവരെ കേട്ടുകേൾവി ആയിരുന്നു. ഈ യാത്രയിൽ അതൊക്കെ അനുഭവിക്കേണ്ടി വരുമോ...?
യാതൊരു തടസ്സവും ഇല്ലാതെ തിരിച്ച് ഭഗവതി നഗർ എത്തുമ്പോൾ കാര്യങ്ങൾ വ്യക്തമായിരുന്നു. വിജയ് ശർമ അമർനാഥ് യാത്രക്കാരെ ലക്ഷ്യമിട്ട് ആരംഭിച്ച സീസൺ കടകൾ ഒഴിഞ്ഞു കഴിഞ്ഞു. ഇരിക്കാൻ ഒരു കസേര പോലുമില്ല. ബേസ് ക്യാമ്പിൽ ഒരീച്ച പോലുമില്ല...
മനസ്സ് അറിയാതെ പറഞ്ഞു- ഉത്സവം കഴിഞ്ഞിരിക്കുന്നു. ഇനി മടങ്ങാം. അപ്പോഴും വിജയ് ശർമ എന്ന ഏജന്റ് തന്റെ കസേരയില്ലാത്ത ഓഫിസ് റൂമിൽ നിർത്തി ഞങ്ങൾക്ക് ആവേശം പകർന്നു..
‘ എന്ത് പ്രശനം ഉണ്ടായാലും, ബാബ അമർനാഥ് യാത്ര മുടങ്ങിയാലും ബൂഥാ അമർനാഥ് യാത്ര നിങ്ങൾ നടത്തിയിരിക്കും..!’
ആ ആവേശത്തിന് അധികം ആയുസ്സുണ്ടായില്ല എന്ന് മാത്രം. വർഷത്തിൽ 10 ദിവസം മാത്രം തുറക്കുന്ന പാക് അതിർത്തിയിലുള്ള ബൂഥാ യാത്ര നടക്കില്ല എന്ന് ഔദ്യോഗികമായ അറിയിപ്പ് വന്നു.
മടക്കയാത്രക്കുള്ള ടിക്കറ്റ് തേടിയാണ് പിന്നീടുള്ള യാത്ര. റെയിൽവേ സ്റ്റേഷൻ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ജമ്മുവിൽ നിന്നുള്ള വിമാന ടിക്കറ്റിന് രണ്ടിരട്ടിയും മൂന്നിരട്ടിയും വർധനവ്.
എന്ത് സംഭവിച്ചാലും ടിക്കറ്റ് കിട്ടും വരെ അവിടെ തങ്ങാൻ തീരുമാനിച്ച് ഒരു വീടിനു മുകളിൽ ഒരുക്കിയ താൽകാലിക ഹോം സ്റ്റേയിൽ കൂടി. ആഗസ്ത് ആറിന് ഝലം എക്സ്പ്രസിൽ തത്കാൽ സീറ്റ് ലഭിച്ചപ്പോഴും മനസ്സിലൊരു നീറ്റലായിരുന്നു. ഒരു ദിവസം കൂടി തള്ളി നീക്കണം....
കാലത്ത് എഴുന്നേറ്റ് നാട്ടിലേക്ക് എന്തെങ്കിലുമൊക്കെ വാങ്ങാനായി പോകുന്നതിനിടെ വീണ്ടും മൊബൈൽ ശബ്ദിച്ചു...
നാട്ടിൽ നിന്ന് പ്രസൂൺ ആണ്. വിവരങ്ങൾ പറഞ്ഞു തീരുമ്പോൾ മനസ്സിലൊരു മരവിപ്പായിരുന്നു.
ജമ്മു...കാശ്മീർ... ലഡാക്....!
രാഷ്ട്രീയ മാനങ്ങൾക്കപ്പുറം ഒരു യാത്രക്കാരൻ എന്ന നിലയിൽ അത് സൃഷ്ടിച്ചേക്കാവുന്നത് എന്തൊക്കെയാവുമെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്റർനെറ്റ്, മൊബൈൽ എന്നിവ കൂടി നിശ്ശബ്ദമാകും എന്നറിഞ്ഞതോടെ എല്ലാം പൂർണ്ണമായി. പതിയെ കടകൾ അടഞ്ഞുതുടങ്ങി. ഇന്റർനെറ്റ് പൂർണമായി മുടങ്ങി. കോളുകൾ പോകാതായി. പക്ഷേ, ജമ്മുവിൽ ഞാൻ പേടിക്കുമ്പോലെ ഒന്നും സംഭവിച്ചില്ല. ആരും ഒന്നും മിണ്ടിയില്ല, ട്രയിനുകൾ മുടങ്ങിയില്ല, അത്യാവശ്യ വാഹനങ്ങൾ മുടക്കമില്ലാതെ നിരത്തുകളിലൂടെ ഒഴുകി നീങ്ങി.
ഇനിയും അന്തരീക്ഷം മോശമാകും. മുന്നേ പറ്റിയാൽ അയൽ സംസ്ഥാനമായ പഞ്ചാബിലെ പത്താൻകോട്ടിലേക്ക് പോകണം എന്ന ഉപദേശം തന്നതും വിജയ് ശർമയാണ്.
കർഫ്യൂ, 144, നിരത്തുകളിൽ നിറത്തോക്കുമായി നിൽക്കുന്ന പട്ടാളക്കാർ, എങ്കിലും ജമ്മു താവി റെയിൽവേ സ്റ്റേഷൻ നിറഞ്ഞു കവിഞ്ഞിരുന്നു.. ട്രെയിനിൽ ഞാൻ വന്നിറങ്ങിയത് ജമ്മു കശ്മീരിലെ ജമ്മു താവി റെയിൽവേ സ്റ്റേഷനിലാണ്. തിരികെ പോരുമ്പോൾ അങ്ങനെയൊരു സംസ്ഥാനം ഇല്ലാതായിരിക്കുന്ന. ഇനി ജമ്മു... കാശ്മീർ... ലഡാക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.