ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് തുടങ്ങിയ ബൈക്ക് യാത്ര 75 ദിവസങ്ങൾ പിന്നിട്ട് മേയ് 14ന് ജന്മനാടായ മലപ്പുറം ജില്ലയിലെ കൂട്ടയിയിൽ ശുഭകരമായി തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ തുടിപ്പുകൾക്കൊപ്പം അയൽ രാജ്യങ്ങളായ നേപ്പാളും ഭൂട്ടാനും സന്ദർശിച്ചാണ് ഇൗ തിരിച്ചുവരവ്. ആറു മാസങ്ങൾക്കു മുമ്പാണ് ഇന്ത്യ ചുറ്റിക്കറങ്ങണമെന്ന മോഹമുദിച്ചത്. പിറന്ന നാടിെൻറ സംസ്കാരങ്ങളെ നേരിട്ടറിയണം... ഇന്ത്യയുടെ ആത്മാവായ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് അവരുടെ ജീവിതങ്ങൾ മനസ്സിലാക്കണം.
കൃഷിയോടും കർഷകരോടും കൂടുതൽ അടുക്കണം. വിവിധ ദേശങ്ങളിലെ ഭക്ഷണവിഭവങ്ങൾ രുചിച്ചറിയണം. കാടും മലയും മരുഭൂമിയും മഞ്ഞും മഴയും തണുപ്പും ആസ്വദിച്ച് ദേശങ്ങളായ ദേശങ്ങളിലൂടെ ബൈക്കിൽ സഞ്ചരിക്കണം. യാത്ര പുറപ്പെടുമ്പോൾ ഇത്രയുമായിരുന്നു മനസ്സിലെ ആഗ്രഹങ്ങൾ. 45 ദിവസം കൊണ്ട് ഇന്ത്യ ചുറ്റിക്കറങ്ങി എത്താം എന്നതായിരുന്നു പ്ലാൻ. പറ്റുമെങ്കിൽ നേപ്പാളും ഭൂട്ടാനും കൂടി കാണണമെന്നും മോഹം യാത്ര പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് മനസ്സിൽ കയറിക്കൂടിയത്.
75 ദിവസമെടുത്ത യാത്രയിൽ 16,000 കിലോ മീറ്റർ പിന്നിട്ട യാത്രയിൽ പല ദേശങ്ങളിലെയും കാഴ്ചകൾ ഉദ്ദേശിച്ചതിലും കൂടുതൽ ദിവസങ്ങൾ അവിടെ തങ്ങാൻ കാരണമായി. യാത്ര അങ്ങനെ നീളുകയായിരുന്നു. എന്നാലും, വലിയ ധൃതിയൊന്നുമില്ലാതെ മതിയാവോളം എല്ലാം അറിഞ്ഞ് ആസ്വദിച്ചു തന്നെ യാത്ര മുന്നേറി.
ഹോണ്ടയുടെ സി.ബി.ആർ 150 എന്ന ബൈക്കിലായിരുന്നു എെൻറ യാത്ര. ഒന്നര വർഷമായി എെൻറ യാത്രകളിൽ എന്നെ പേറിയെത്തിക്കുന്നത് ഇൗ ബൈക്കാണ്. അതുകൊണ്ടുതന്നെ യാത്രയ്ക്കൊരുങ്ങുമ്പോൾ മറ്റൊരു ബൈക്കിനെക്കുറിച്ചും ചിന്തിക്കേണ്ടിവന്നില്ല.
ആദ്യമായാണ് ഇങ്ങനെയൊരു ദീർഘയാത്ര. അതുകൊണ്ട് കാര്യമായ തയാറെടുപ്പുകൾ വേണമായിരുന്നു. ഒാരോ ദിവസവും പുതിയ തീരുമാനങ്ങൾ ചേർന്നുവന്നു. പതിയെ പതിയെ യാത്രയ്ക്കാവശ്യമായ ഹെൽമെറ്റ്, ജാക്കറ്റ്, ആക്ഷൻ ക്യാമറ, സ്പെയർ പാർട്സ്, ടൂൾസ് തുടങ്ങിയവ ഒരുക്കൂട്ടി.
ശമ്പളത്തിൽനിന്ന് ചെലവു ചുരുക്കി മിച്ചം പിടിച്ചതിനു പുറമെ ഒാവർ ടൈം ചെയ്തുണ്ടാക്കിയതും ചേർത്തുണ്ടാക്കിയ പൈസയായിരുന്നു കൈമുതൽ. കൈയിൽ കരുതിയ പണം തികയാതെ വന്നപ്പോൾ സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയാണ് യാത്ര പൂർത്തിയാക്കിയത്. 1,40,000 രൂപയോളം ചെവലു വന്ന യാത്രയിൽ 30,000 ൽ അധികം രൂപയും ചിലവായത് പെട്രോൾ അടിക്കാനായിരുന്നു. പെട്രോൾ വിലയിൽ അൽപം ആശ്വാസം നൽകിയത് അയൽരാജ്യങ്ങളായ നേപ്പാളും ഭൂട്ടാനുമാണ്.
യാത്രയിൽ ടെൻറ് കരുതിയിരുന്നെങ്കിലും ഒരു ദിവസം മാത്രമാണ് അതുപയോഗിച്ചത്. കൊണ്ടുവന്ന ടെൻറിെൻറ തകരാറു മൂലും അധികം ഉപയോഗിച്ചിരുന്നില്ല. പുതിയതൊരെണ്ണം വാങ്ങിയതുമില്ല. പ്രധാന നഗരങ്ങളിലും മറ്റും ഒാൺലൈൻ വഴി ബുക്ക് ചെയ്ത റൂമുകളിലായിരുന്നു താമസം. ചിലയിടങ്ങളിൽ റൂമുകൾ തപ്പി അലയലായിരുന്നു വൈകുന്നേരങ്ങളിെല പണി.
രാത്രി യാത്ര ബൈക്ക് സഞ്ചാരികൾക്ക് അത്ര പറ്റിയതല്ലെന്നതിനാൽ പരമാവധി ഒഴിവാക്കുകയായിരുന്നു. ഇടയ്ക്ക് മാത്രം രാത്രി 10 മണി വരെ യാത്ര ഉണ്ടായിരുന്നു. അതിനിടയിൽ ബംഗാളിലെ മധാരിയട്ട് എന്ന സ്ഥലത്തുനിന്നും കൊൽക്കത്ത വരെ രാവിലെ തുടങ്ങിയ യാത്ര രാത്രി മുഴുവൻ സഞ്ചരിച്ച് അടുത്ത ദിവസം പുലർച്ചെ സമാപിക്കുമ്പോൾ 740 കിലോ മീറ്റർ പിന്നിട്ടിരുന്നു. 'ദാൽക്കുള' എന്ന പ്രദേശത്തുകൂടിയുള്ള, തിരക്കേറിയ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ താണ്ടിയുള്ള ആ രാത്രിയിലെ യാത്ര ഒരു നിശാ സ്വപ്നം പോലെ ഇപ്പോഴും മനസ്സിലുണ്ട്. ട്രക്കുകൾ അടക്കിവാഴുന്ന ആ റോഡുകൾ സുഗമമായ ഒരു പ്രദേശത്ത് എത്തിച്ചേർന്ന ശേഷമേ നിർത്തു എന്ന എെൻറ വാശി അൽപം കടന്ന കൈയായിരുന്നുവെന്ന് പിന്നീടാണ് ബോധ്യമായത്.
അനന്തമായ കാഴ്ചകളും കണ്ട് സന്തോഷിച്ചു മാത്രം നീങ്ങാവുന്ന ഒന്നല്ല ബൈക്കിലൂള്ള ദീർഘ യാത്ര. ബൈക്ക് തകരാറുകളും കാലാവസ്ഥ വ്യത്യാസങ്ങളും ചില പ്രദേശത്തെ ആഭ്യന്തര പ്രശ്നങ്ങളും പ്രതിസന്ധികൾ തീർക്കാം. അതെല്ലാം തരണം ചെയ്തു മുന്നേറുമ്പോഴാണ് യാത്രയുടെ യഥാർത്ഥ ഉൗർജം കൈവരുന്നത്. അതുതന്നെയാണ് ഏറ്റവും മികച്ച യാത്രാനുഭവവും. ഒരുപാട് വ്യക്തികളെ പരിചയപ്പെടാൻ കഴിഞ്ഞു എന്നതാണ് ഇൗ യാത്രയിലെ എെൻറ ഏറ്റവും വലിയ നേട്ടം. അവരിൽ ചിലരുടെ വേദനിപ്പിക്കുന്ന കഥകൾ എന്നെയും നൊമ്പരത്തിലാഴ്ത്തി. ചിലർ എനിക്ക് പറഞ്ഞുതന്നത് അവരുടെ അധ്വാനത്തിെൻറ കഥകളാണ്. മറ്റു ചിലരാകെട്ട ഒന്നുമില്ലായ്മയിലും സദാ പുഞ്ചിരിക്കുന്ന മുഖവുമായി എന്നിൽ സന്തോഷം നിറച്ചു. വികസനവും ക്ഷേമ പ്രവർത്തനങ്ങളും തൊട്ടുതീണ്ടാത്ത ഒേട്ടറെ ദേശങ്ങൾ, അഭിമാനത്തോടെ നമ്മൾ നെഞ്ചിലേറ്റി കൊണ്ടുനടക്കുന്ന ഇന്ത്യ എന്ന സങ്കൽപത്തിനു മുന്നിലെ ചോദ്യചിഹ്നങ്ങളായി ഇപ്പോഴും മനസ്സിൽ നിൽക്കുന്നു.
ജീവിതത്തിലെ എക്കാലത്തെയും മികച്ച അനുഭവങ്ങളിലൂടെയായിരുന്നു 75 ദിവസത്തെ എൻറ യാത്ര. ഒാരോ ദിവസവും എന്നെ കാത്തിരുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവങ്ങളും കാഴ്ചകളുമായിരുന്നു. ഇന്ത്യയുമായി താരതമ്യം ചെയ്താൽ ഉയർച്ചയും താഴ്ചയുമായി നേപ്പാളിനും ഭൂട്ടാനും ഒേട്ടറെ പ്രത്യേകതയുണ്ട്. അവിടുത്തെ കാഴ്ചകളും ജീവിതങ്ങളുമായി ഇണങ്ങി യാത്രയുടെ ഒരു ഭാഗം അവിടെ ചെലവഴിക്കാൻ കഴിഞ്ഞ നിർവൃതിയുമുണ്ട്.
എെൻറ ഇൗ യാത്രയിൽ നിന്നും ഉൾക്കൊണ്ട അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ദീർഘദൂര ബൈക്ക് സഞ്ചാരികൾക്കായി ചില നിർദേശങ്ങൾ താഴെ പറയുന്നു
- ഗൂഗിൾ മാപ്പ് യാത്രയിൽ വളരെയധികം ഉപകാരപ്രദമാണെങ്കിലും കണ്ണടച്ച് വിശ്വസിക്കരുത്.
- നല്ലൊരു തെർമോ ഫ്ലാസ്ക് കൈയിൽ കരുതുക. കുടിവെള്ളം വാങ്ങാൻ പണം ചെലവഴിക്കാതെ ശുദ്ധീകരിച്ച ജലം സുലഭമായി ലഭിക്കുന്ന പമ്പുകൾ തുടങ്ങിയ സ്ഥലങ്ങളെ ആശ്രയിക്കുക. (ഇൗ യാത്രയിൽ അഞ്ചോ ആറോ തവണ മാത്രമാണ് ഞാൻ പണം കൊടുത്ത് വെള്ളം വാങ്ങിയത്)
- എല്ലാ ദിവസവും താമസിക്കുന്ന സ്ഥലങ്ങളിലെ വാർത്ത അറിയാൻ ശ്രമിക്കുക.ഹർത്താൽ, പെട്രോൾ പമ്പ് സമരം, കർഫ്യു എന്നിവ അറിയാൻ ഇത് ഉപകരിക്കും.
- ഭക്ഷണം കഴിക്കാൻ കയറിയാലും കഴിച്ചുതുടങ്ങുന്നതിനും മുമ്പ് വില ചോദിച്ചറിയാൻ മടിക്കരുത്.
- ബൈക്കിന് എന്തെങ്കിലും പിശക് തോന്നിയാൽ അത് പരിഹരിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ യാത്ര തുടരാവൂ.
- വഴിയരികിൽ ലഭ്യമായ സാമാന്യം വൃത്തിയുണ്ടെന്ന് തോന്നുന്ന കരിമ്പ്, തണ്ണമത്തൻ, ഇളനീർ എന്നിവ ക്ഷീണമകറ്റാൻ അത്യുത്തമമാണ്.
- ഹോട്ടൽ ബുക്കിങ്ങിനായി ഉപയോഗിക്കുന്ന ആപ്പുകളുടെ ആധികാരികത ഉറപ്പുവരുത്തണം. 'Refunding is not Allowed' എന്ന് ആപ്പിൽ കാണിച്ച ആന്ധ്രയിലെ ഒരു ഹോട്ടൽ അഡ്രസ് തപ്പി എത്തിയപ്പോൾ അടച്ചുപൂട്ടി പൊടിപിടിച്ചുകിടക്കുന്നതാണ് കണ്ടത്. ഭാഗ്യത്തിന് പണം കൊടുത്ത് ബുക്ക് ചെയ്തിരുന്നില്ല.
- നല്ലൊരു ടെൻറ് കൈയിൽ കരുതിയാൽ താമസ ചിലവ് ലാഭിക്കാം. കൂടുതൽ സുരക്ഷയ്ക്കും വെള്ളം കക്കൂസ് തുടങ്ങിയ സൗകര്യങ്ങൾക്കുമായി സാധാരണ പെട്രോൾ പമ്പുകൾക്കടുത്ത് അവരുടെ അനുവാദത്തോടെ െടൻറ് അടിക്കുകയാണ് ചില സഞ്ചാരികളുടെ രീതി.
- സുരക്ഷ ഉപകരണങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. ഹെൽമെറ്റ്, ഗ്ലാസ്, ജാക്കറ്റ് പറ്റുമെങ്കിൽ Knee Pad എന്നിവ കരുതുക.
- ഒന്നിലധികം ATM കാർഡുകൾ കൈയിൽ സൂക്ഷിക്കുക. രണ്ടിടങ്ങളിലായി സൂക്ഷിക്കുക. അഥവാ ഒരു കാർഡ് നഷ്ടമായാൽ UPI ആപ്പ് വഴി കാർഡിലെ പണം മറ്റു കാർഡുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയും.
- വാഹനങ്ങളുമായി ബന്ധപ്പെട്ട സകല രേഖകളും കൈയിൽ കരുതണം. ഒപ്പം, എല്ലാറ്റിെൻറയും ഒന്നിലേറെ കോപ്പികളും പാസ്പോർട്ട് സൈസ് ഫോേട്ടാകളും ഉണ്ടാവണം.
- യാത്രയിലൂടനീളം കാണുന്നവരോടൊക്കെ പുഞ്ചിരിക്കുക എന്നത് ചെലവില്ലാത്ത കാര്യമാണ്.
- ഉറക്കം തോന്നിയാൽ പിന്നെ വണ്ടി ഒാടിക്കരുത്. ഉടൻ വിശ്രമിക്കണം.
- വാഹനങ്ങളെ കൂടാതെ പശു, ആട്, പട്ടി, കുരങ്ങ്, മനുഷ്യർ തുടങ്ങി സകലാമാന ജീവികളെയും പ്രതീക്ഷിക്കാവുന്ന റോഡ് സംവിധാനമാണ് നമ്മുടെ രാജ്യത്തേത് എന്നതിനാൽ എപ്പോഴും ശ്രദ്ധിക്കുക.
- രാത്രി യാത്ര പരമാവധി ഒഴിവാക്കുക.
- ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ അത്യാവശ്യം പരിജ്ഞാനം നല്ലതാണ്.
- ഡോക്യുമെൻറ്സ് എല്ലാം തന്നെ ഒരു മിനി ബാഗിൽ പെെട്ടന്ന് എടുക്കാൻ പാകത്തിൽ സുരക്ഷിതമായി കരുതുക. പവർ ബാങ്കും ഇൗ ബാഗിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
- ട്യൂബ്ലെസ് ടയർ ഉള്ളവർ പഞ്ചർ കിറ്റ് നിർബന്ധമായും കൂടെ കരുതുക.
- ബൈക്കിെൻറ സ്പെയർ കീ കൂടെ കരുതണം. അത് മറ്റൊരിടത്തായി സൂക്ഷിക്കുന്നതാണ് നല്ലത്.
- എഞ്ചിൻ ഒായിൽ മാറ്റം, ചെയിൻ അഡ്ജസ്റ്റ്മെൻറ്, ചെയിൻ ലൂബ്രിക്കേഷൻ എന്നിവ മുറയ്ക്ക് നിർവഹിക്കണം.
- ത്രോട്ടിൽ കേബിൾ, ക്ലച്ച് കേബിൾ എന്നിവ നിർബന്ധമായും കൂടെ കരുതണം.
- േഫാേട്ടായും വീഡിയോയും കുറേ എടുക്കുന്നവർ കുറച്ചു പെൻ ഡ്രൈവും മെമ്മറി കാർഡും അധികം എടുത്താൽ OTG കേബിൾ കൂടി കൈയിലുണ്ടെങ്കിൽ ലാപ്ടോപ് ഇല്ലാതെ മറ്റു മെമ്മറി കാർഡുകളിൽ എളുപ്പം സൂക്ഷിക്കാം. (മെമ്മറി കാർഡ് റീഡർ കൂടി കൈയിൽ കരുതുക)
- ചെറിയ കീപാഡ് ഫോൺ കൈയിൽ കരുതുന്നത് നല്ലതാണ്. (ബാറ്ററി ബാക്കപ്പിൽ വളരെ ഉപകാരപ്പെടും)
- സുരക്ഷ പ്രശ്നങ്ങൾ നില നിൽക്കുന്ന തുരങ്കം പോലുള്ള സ്ഥലങ്ങളിൽ ആക്ഷൻ ക്യാമറ ഉൗരി ബാഗിൽ വെക്കുക.
- സഞ്ചാരിക്കും വാഹനത്തിനും ഇടവേളകളിൽ വിശ്രമം അനിവാര്യമാണ്.
- മഞ്ഞു വീണുകിടക്കുന്ന റോഡുകളിൽ കരുതലോടെയേ ബൈക്ക് ഒാടിക്കാവൂ.
- ചില സ്ഥലങ്ങളിൽ റോഡിലേക്ക് ചെരിഞ്ഞുനിൽക്കുന്ന മലകളിൽനിന്നും കല്ലുകൾ ഉൗർന്നു വീഴാം. കരുതലോടെ വേണം ഇൗ ഭാഗങ്ങളിൽ യാത്ര ചെയ്യാൻ.
- തിരക്കുള്ള സ്ഥലങ്ങളിൽ പഴ്സ്, മൊബൈൽ എന്നിവ പതിവിലും കരുതലോടെ സൂക്ഷിക്കണം. പോക്കറ്റടി ഇൗ ഭാഗങ്ങളിൽ രൂക്ഷമായിരിക്കും.
- അത്യാവശ്യം മെഡിസിനുകൾ കൈയിൽ കരുതണം.
- ബൈക്കിന് ഒരു ചങ്ങലകൂടി അധികം കരുതുന്നത് നല്ലതാണ്.
- ഉയരം കൂടിയ പ്രദേശങ്ങളിൽ പോക്കറ്റ് ഒാക്സിജൻ കാൻ കരുതുന്നത് നല്ലതാണ്.
- പ്രവേശനാനുമതി വേണ്ട ചില പ്രദേശങ്ങളിലേക്ക് ആവശ്യമായ ഡോക്യുമെൻറ്സ് കൈപ്പറ്റാൻ മറക്കരുത്. (ലഡാക്കിലെ ചില പ്രദേശങ്ങളിലേക്ക് പോകാൻ ആവശ്യമായ അനുമതി പത്രം ലേയിലെ ഡി.സി ഒാഫീസിൽനിന്നും പണമടച്ച് വാങ്ങാം.)
- പരിസരത്തിനും സ്ഥലവാസികൾക്കും പ്രകൃതിക്കും ബുദ്ധിമുട്ടാകാതെ യാത്ര ചെയ്യാൻ ശ്രമിക്കുക.
- യാത്രയിൽ വെജിറ്റേറിയൻ ഫുഡാണ് നല്ലതെങ്കിലും വയറിനും ആരോഗ്യത്തിനും കുഴപ്പമില്ലാത്ത ഭക്ഷണമാണെങ്കിൽ നോൺ വെജ് ഭക്ഷണവും അത്യാവശ്യമായി കഴിക്കാം. (നമ്മൾ പോകുന്ന പ്രദേശത്തെ ഭക്ഷണവിഭവങ്ങൾ മറക്കാൻ പറ്റാത്ത അനുഭവമാണ്...)
- ലഗേജ് പരമാവധി കുറയ്ക്കുക.
- കയറ്, ടോർച്ച്, എമർജൻസി ലാമ്പ്, M seal എന്നിവ കൈയിൽ കരുതേണ്ട അത്യാവശ്യ സാധനങ്ങളാണ്.
- ഡ്രൈവിങ്ങിൽ കടും കളർ ടീ ഷർട്ട് തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
- അതിർത്തി പ്രേദശങ്ങളിലെ പട്ടാള ക്യാമ്പുകൾ സഞ്ചാരികൾക്ക് വലിയൊരു ആശ്വാസമാണ്. ചൂടുവെള്ളവും മെഡിക്കൽ സഹായവും അത്യാവശ്യമാെണങ്കിൽ അങ്ങോട്ട് ധൈര്യമായി ചെല്ലാം.
- യാത്ര പുറപ്പെടുമ്പോൾ നമ്മൾ കൈയിൽ കരുതിയ സാധനങ്ങളുടെ ഒരു ലിസ്റ്റ് എടുത്ത് സൂക്ഷിക്കുകയും ഇടയ്ക്കിടെ അത് ഉറപ്പുവരുത്തുകയും ചെയ്യുക.
- എല്ലാറ്റിനും പുറമേ യാത്രയ്ക്കായി ഇറങ്ങിത്തിരിക്കാനുള്ള ദൃഢമായ മനസ്സ് തന്നെയാണ് യാത്രയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.