കാലത്ത് ആറ് മണിക്ക് എഴുന്നേറ്റ് രണ്ടാം ദിനത്തിലെ യാത്ര തുടങ്ങണമെന്നായിരുന്നു പദ്ധതി. എന്നാൽ ഉണരുേമ്പാൾ സമയം 7.30 കഴിഞ്ഞിരുന്നു. ഇൗ സ്വപ്നയാത്രയിൽ നിർബന്ധമായും പാലിക്കേണ്ടി ചിട്ടകളെ കുറിച്ച് സ്വയം ബോധ്യപ്പെടുത്താൻ കൂടി ഇൗ സംഭവം സഹായകമായി. റൂമിെൻറ അടുത്ത് പരിചയപ്പെട്ടവരോടെല്ലാം യാത്ര പറഞ്ഞ് രണ്ടാം ദിവസത്തെ പര്യടനം ആരംഭിച്ചു. ജാക്കറ്റ് ഉപയോഗിക്കാതെയാണ് യാത്ര. പ്രഭാതകിരണങ്ങളും കാറ്റും വലിയ മറയൊന്നും കൂടാതെ ദേഹത്തും തട്ടുന്നത് ഒരു സുഖമാണ്. രാവിലെ ഭക്ഷണം കഴിക്കാനായി കയറിയ ചായക്കടവരെ ആ യാത്ര നീണ്ടു നിന്നു. ചായക്കടയിൽ നിന്നുള്ള മൂന്ന് ഇഡ്ഡലിയായിരുന്നു പ്രഭാതഭക്ഷണം. വിശപ്പ് ശമിപ്പിക്കാൻ മാത്രം കഴിക്കുന്ന ഒന്നായിരുന്നു അത്. ഉടുപ്പി കഴിഞ്ഞ് ഏകദേശം 30 കിലോ മീറ്റർ കഴിഞ്ഞപ്പോൾ റോഡരികിലെ മനോഹരമായ ഒരു കടൽത്തീരം യാത്രയെ കൂടുതൽ ആനന്ദകരമാക്കി.
ഉഡുപ്പിയിൽ ഹുബ്ലിവരെയുള്ള പാതയിലെ ആദ്യപകുതി വളരെ നല്ലതും മോശവുമായി റോഡുകളാൽ ഇടവിട്ട് തുന്നിചേർത്തതാണെന്ന് പറയാം.നീണ്ട് നിവർന്ന് കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന റോഡിലെ പ്രധാന സാന്നിധ്യം ചരക്ക് ലോറികളാണ്. പേറാവുന്നതിലും ഇരട്ടി ഭാരം വഹിച്ചാണ് അവയുടെ യാത്രയെന്ന് പലപ്പോഴും തോന്നിപോവുന്നു. ഹൂബ്ലിയിലേക്കുള്ള പാത എപ്പോഴും സജീവമാണ്. രാവിലെ ജോലിക്ക് പോകുന്നവരെയും വഹിച്ച് കൊണ്ടുപോകുന്ന പിൻഭാഗം തുറന്നിട്ട ട്രാക്ടറുകൾ, സ്കൂൾ ബസുകൾ, മോേട്ടാർ സൈക്കിളുകൾ, കന്നുകാലികൾ എന്നിവയെല്ലാം റോഡിനെ സജീവമാക്കുന്നുണ്ട്.
ഏത് സമയവും റോഡിൽ കനത്ത വെയിലാണ്. ബൈക്കിെൻറ പിറകിലെ ബാഗിെൻറ കെെട്ടാന്നു മുറുക്കുവാനായി തണൽ തേടി അലഞ്ഞ ഞാൻ ഒടുവിലെത്തിയത് ഒരു സ്കൂൾ അങ്കണത്തിലായിരുന്നു. യാത്രക്കിടയിൽ ഗ്രാമീണരോടൊപ്പം ഹോളിയാഘോഷിക്കാൻ കഴിഞ്ഞതാണ് ഇന്നത്തെ മറക്കാനാവാത്ത മറ്റൊരു സംഭവം.യാത്രക്കിടെ ബൈക്കിെൻറ വേഗതയൊന്ന് കുറഞ്ഞപ്പോൾ ഹാപ്പി ഹോളിയെന്ന് ആർത്ത് വിളിച്ച് ഗ്രാമീണർ എനിക്കടുത്തേക്ക് എത്തുകയായിരുന്നു. പിന്നെ എെൻറ മുഖം വന്നതുപോലെ ആയിരുന്നില്ല. മുഖത്തിന് മഴവിൽ അഴക് സമ്മാനിച്ചാണ് ഗ്രാമീണർ പിരിഞ്ഞത്.
പിരിയുേമ്പാൾ അവർക്കൊപ്പം സെൽഫിയെടുക്കാനും മറന്നില്ല. കേരളത്തിൽ നിന്നുള്ള യാത്രികനാണെന്ന് പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം പരക്കുന്നത് തിരിച്ചറിഞ്ഞു. യാത്രമധ്യേ വീണ്ടും ഇതേ പോലൊരു ഹോളി ആഘോഷം കൂടി നടന്നു. കടുത്ത വെയിലായിരുന്നു യാത്രയിലെ പ്രതിസന്ധി. ആൽമരചുവട്ടിലിരുന്നും ഇടക്കിടെ വെള്ളം കുടിച്ചും ഞാൻ വെയിലിനെ പ്രതിരോധിച്ചു. ഇടക്ക് ഒരു കുഗ്രാമത്തിലെ പഴയ ഒരു ബസ് സ്റ്റോപ്പിൽ പ്രായമായ മൂന്ന് പേരുടെ കൂടെയിരുന്നു അറിയാവുന്ന ഭാഷയിൽ യാത്രയെ കുറിച്ച് വിശദീകരിച്ചു.
ഇന്നത്തെ യാത്രയിൽ ഏറ്റവും സുന്ദരമായ പാതയായിരുന്നു ഗോകർണ്ണത്ത് നിന്ന് ഹുബ്ലിയിലേക്കുള്ള വഴിമധ്യേ കാണാൻ കഴിഞ്ഞത്. ഏകദേശം 110 കിലോ മീറ്റർ വരുന്ന ഇൗ റോഡ് മികച്ച യാത്രാനുഭവമാണ് പകർന്ന് നൽകുന്നത്. വെയിൽ പൂക്കൾ കൊഴിഞ്ഞ് വീഴുന്ന വീഥിയിൽ ചാഞ്ഞു നിൽക്കുന്ന മരങ്ങൾ തണലൊരുക്കി. എന്നാൽ, കുറച്ച് ദൂരത്തെ യാത്ര പിന്നിട്ടതോടെ വരണ്ടുണങ്ങിയ അസ്ഥികോലങ്ങൾ മാത്രമായി മരങ്ങൾ മാറി. ഹുബ്ലിയെത്തറായപ്പോൾ ഏകദേശം 15 മിനിട്ട് പൊരിവെയിലത്ത് ചുമ്മാ പാട്ടും പാടി നിൽക്കേണ്ടി വന്നു. തൊട്ടു മുന്നിലെ ഒരു ഗ്യാസ് ടാങ്കർ ലോറിയുടെ കാബിൻ ഷോർട്ട് സർക്യൂട്ട് മൂലം പൊട്ടിതെറിച്ചതാണ് യാത്ര തടസ്സപ്പെടാൻ കാരണം. അപകടം കാരണം പൊലീസ് റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പൊരിവെയിലത്ത് നിൽക്കുകയല്ലാതെ ഇതിനെ മറികടക്കാൻ മറ്റ് പോംവഴിയൊന്നും ഉണ്ടായിരുന്നില്ല. റോഡിലെ തടസം നീങ്ങിയതോടെ വീണ്ടും യാത്ര തുടങ്ങി. കുറച്ച് കൂടി സഞ്ചരിച്ചതോടെ എനിക്ക് ഇന്ന് ഇന്ന് ചേക്കേറാനുള്ള ഹുബ്ലി പട്ടണം എത്തി. റൂം തപ്പിപിടിച്ച് ചൂടുവെള്ളത്തിൽ നന്നായി ഒന്ന് കുളിച്ചു. തോളിലെ ചെറിയ വേദന ഒഴിച്ച് നിർത്തിയാൽ സ്വസ്ഥമായിരുന്നു രണ്ടാം ദിനത്തിലെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.