ഇന്നേക്ക് 60 വർഷം മുമ്പ്, 1959 മാർച്ച് 17നാണ് തിബത്തുകാരുടെ പരമോന്നത നേതാ വായ ദലൈലാമയും അഞ്ഞൂറോളം അനുയായികളും ഇന്ത്യയിലേക്ക് പലായനം ചെയ്യുന ്നത്. സ്വതന്ത്ര പരമാധികാര രാജ്യമായ തിബത്തിനുമേലുള്ള ചൈനീസ് അധിനിവേ ശത്തെ തുടർന്നായിരുന്നു അത്...
''ഓം മാണി പത്മേ ഹൂം ഓം മാണി പത്മേ ഹൂം''
സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിൽനിന്ന് നാഥുലയിലേക്കുള്ള ദു ർഘടവഴികളിലൂടെയുള്ള യാത്ര ഇൗ മന്ത്രമുഴക്കങ്ങളാൽ ധന്യമായിരുന്നു. ബഹുവ ർണനിറങ്ങളിലുള്ള ബുദ്ധ തോരണങ്ങളാൽ അലംകൃതമായിരുന്നു ആ ഹിമാലയ പാത. ബു ദ്ധമത വിശ്വാസിയും തിബത്തൻ വംശജനുമായ ഞങ്ങളുടെ ഡ്രൈവർ ദാവ നല്ല ശബ ്ദത്തിലാണ് വണ്ടിയിൽ ഇൗ മന്ത്രങ്ങൾ വെച്ചിരിക്കുന്നത്. ആശയമോ അ ർഥമോ അറിയില്ലെങ്കിലും അതീന്ദ്രിയമായ അനുഭവം അവ സമ്മാനിച്ചു. ബുദ്ധമ തസ്ഥർക്കിടയിലെ അതിപാവനമായ ഇൗ മന്ത്രം അവരുടെ ആത്മീയ ആചാര്യന ായ ദലൈലാമയോടുള്ള ആദരം കൂടിയാണ്. തിബത്തൻ ബുദ്ധമത വിശ്വാസികളു ടെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം ഇൗ മന്ത്രങ്ങൾ കേ ട്ടാണ്.
തലേ ദിവസങ്ങളിലെ യാത്രകളിലൊക്കെ ഹിന്ദി സിനിമ ഗാനങ്ങളാ യിരുന്നു ഇരുവശത്തുമുള്ള കാഴ്ചകൾക്ക് പിന്നണി പാടിയിരുന്നത്. ഇൗ യാത്രയിൽ പക്ഷേ, ലക്ഷ്യസ്ഥാനമെത്തും വരെയുള്ള രണ്ടു രണ്ടര മണിക്കൂ ർ ഒരൊറ്റ മന്ത്രം മാത്രം. അതിനൊരു കാരണവുമുണ്ട്. ഹിമാലയ പാതകളിലൂടെ യുള്ള ഡ്രൈവിങ് അങ്ങേയറ്റം സാഹസികവും ദുഷ്കരവുമാണ്. ചെങ്കുത്തായ മലകൾ കീറിയുണ്ടാക്കിയ പാതകളിൽ പലഭാഗത്തും ഒരു വാഹനത്തിന് കഷ് ടിച്ച് പോകാനുള്ള വീതിയും ഉയരവുമേയുള്ളൂ. ഒന്ന് ശ്രദ്ധതെറ്റിയാൽ അ തിഭീകരമായ ദുരന്തമാവും ഫലം.
അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചി ലുകളും ചുരം കുറെ കയറിയെത്തിയാൽ റോഡിെൻറ ഇരുവശത്തുമായി കുമിഞ്ഞ ുനിൽക്കുന്ന മഞ്ഞുകട്ടകളും. നമുക്ക് കൗതുകമാെണങ്കിലും ഡ്രൈവർമാർക്ക് അത്ര സുഖകരമല്ല െഎസ് കൂമ്പാരങ്ങൾക്കിടയിലൂടെയുള്ള യാത്ര. അപകടംപിടിച്ച യാത്രയ ായതുകൊണ്ടാണ് ലക്ഷ്യസ്ഥാനം എത്തുന്നതുവരെ ഇൗ പ്രാർഥനമന്ത്രം തന്ന െ വെക്കുന്നത് എന്നായി ദാവ.
കനത്ത മഞ്ഞുവീഴ്ച കാരണം നാഥുല എത്തുമോ എന്ന് ഒരുറപ്പുമില്ലെന്ന് ദാവ ആദ്യമേ പറഞ്ഞിരുന്നു. ചിലപ്പോൾ ഏതാ നും കിലോമീറ്റർ മുമ്പുള്ള െഎസ് തടാകമായ ചങ്കു (Tsomgo Lake) വരെയേ പൊലീസ് കട ത്തിവിടൂ. അതിസുരക്ഷ പ്രദേശമായതിനാൽ പൊലീസിെൻറ രേഖാമൂലമുള്ള മുൻ കൂർ അനുമതി ഉണ്ടെങ്കിലേ ഇങ്ങോട്ട് യാത്ര ചെയ്യാനാകൂ. ഇന്ത്യക്കും ചൈനക്കുമിടയിലെ ചരിത്രപ്രസിദ്ധമായ പട്ടുപാതയാണ് നാഥുല ചുരം. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ തുടർന്ന് നാലു പതിറ്റാണ്ടിലധികം അടച്ചിട്ട ഇൗ പാത 2006ൽ മാത്രമാണ് തുറന്നത്. ഇരുരാജ്യങ്ങളും തമ്മിലെ മഞ്ഞുരുക്കത്തിെൻറ ഭാഗമായിരുന്നു അത്. അതിനുശേഷം മാനസരോവർ യാത്രികർക്ക് ചില ഘട്ടങ്ങളിൽ നാഥുല വഴി ചൈന യാത്രാനുമതി നൽകാറുണ്ട്.
ഇന്ത്യക്കും ചൈനക്കുമിടയിൽ നേരിട്ടുള്ള ഏക സഞ്ചാരമാർഗം കൂടിയാണിത്. ഗാങ്ടോക്കിൽനിന്ന് 56 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന നാഥുല ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗത മാർഗങ്ങളിലൊന്നാണ്. സമുദ്രനിരപ്പിൽനിന്ന് 14,140 അടിയാണ് ഉയരം. കാഴ്ചകളെ െഎസ് പൊതിഞ്ഞുനിർത്തിയിട്ടുണ്ട്. മലകളിലും അവക്കിടയിലൂടെയുള്ള പാതകളിലും മഞ്ഞുറഞ്ഞ് വെള്ളപുതച്ചിരിക്കുന്നു. അതിശൈത്യകാലമാണ് ഇത്. നട്ടുച്ച സമയത്തും താപനില മൈനസ് ഏഴും എട്ടുമൊക്കെയാണ്.
''ചൈനയിൽ പോയിട്ടുണ്ടോ?''
ഞങ്ങളുടെ ചോദ്യം അയാളെ അസ്വസ്ഥനാക്കിയെന്ന് തോന്നുന്നു. ഒാം മാണി മന്ത്രത്തിെൻറ ശബ്ദം കുറച്ച ദാവ, ''ഇവിടെ ചൈനയൊന്നുമില്ല, തിബത്താണ്'' രോഷത്തോടെ പറഞ്ഞു. ശരിയാണ്, അവരെ സംബന്ധിച്ചിടത്തോളം ജന്മഗേഹമായ തിബത്താണ് അടുത്തുവരുന്നത്. നാഥുല പാസ് ഇന്ത്യ-ചൈന അതിർത്തിയല്ല, ഇന്ത്യ-തിബത്ത് അതിർത്തിയാണ്. ദാവ ജന്മംകൊണ്ട് തിബത്തുകാരനല്ല, ഗാങ്ടോക്കിലാണ് ജനിച്ചതും വളർന്നതും. അച്ഛനും അമ്മയും പക്ഷേ, വർഷങ്ങൾക്ക് മുമ്പ് തിബത്തിൽനിന്ന് കുടിയേറിയവരാണ്.
അതിർത്തി കാണലും ചൈനീസ് പട്ടാളത്തെ കാണലുമൊക്കെയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അന്നേരം അയാേളാട് പറയാൻ തോന്നിയില്ല. അല്ലെങ്കിലും സ്വന്തം നാടിനെ അടക്കിപ്പൂട്ടിവെച്ചിരിക്കുന്ന ചൈനീസ് പട്ടാളത്തെ അയാളെന്തിന് കാണണം? ദാവയുടെ ഏറ്റവും വലിയ ആഗ്രഹം മറ്റൊന്നാണ്. സ്വന്തം പൂർവികരുടെ കാലടികൾ പതിഞ്ഞ നാടിെൻറ സ്വാതന്ത്ര്യപ്പുലരി കാണണം, അച്ഛനും അമ്മക്കുമൊപ്പം നാഥുല കടന്ന്, 563 കിലോമീറ്റർ അകലെയുള്ള അവരുടെ തലസ്ഥാനമായ ലാസയിലെ വിശുദ്ധ ക്ഷേത്രം സന്ദർശിക്കണം!
അധിനിവേശത്തിെൻറ ചരിത്രം
ചരിത്രത്തിൽ ഭൂരിഭാഗം കാലവും സ്വതന്ത്ര പരമാധികാര രാജ്യമായിരുന്നു തിബത്ത്. ഇന്ത്യയും നേപ്പാളും ഭൂട്ടാനും ചൈനയും അതിരിടുന്ന ഹിമാലയ രാജ്യം. സമുദ്രനിരപ്പിൽനിന്ന് 16,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, അതിസമ്പന്നമായ സാംസ്കാരിക മുദ്രകളുള്ള പ്രദേശം. 12 മാസവും തണുത്തുറഞ്ഞ് കിടക്കുന്ന കൊടുമുടികളും കാറ്റ് ആഞ്ഞടിക്കുന്ന പീഠഭൂമികളും നിറഞ്ഞ ഇൗ രാജ്യത്തെ ലോകത്തിെൻറ മേൽക്കൂരയെന്ന് വിശേഷിപ്പിക്കാറുണ്ട്. ഗംഗ, ബ്രഹ്മപുത്ര അടക്കമുള്ള ഇന്ത്യയിലെ വലിയ നദികളുടെ പ്രഭവകേന്ദ്രം യഥാർഥത്തിൽ തിബത്താണ്. എവറസ്റ്റ് കൊടുമുടി മുതൽ പുണ്യസ്ഥലങ്ങളായ കൈലാസ പർവതവും മാനസരോവർ തടാകവും അന്നാട്ടിലാണ്.
1949ൽ വിപ്ലവത്തിലൂടെ കമ്യൂണിസ്റ്റ് പാർട്ടി ചൈനയിൽ അധികാരത്തിൽ വന്നതോടെയാണ് തിബത്തുകരുടെ ദുരിതകാലം തുടങ്ങുന്നത്. അധികാരം പിടിച്ച ഉടൻ കമ്യൂണിസ്റ്റ് സർക്കാർ തിബത്തിനുനേരെ സൈനിക നീക്കം തുടങ്ങി. തിബത്തിൽ നാടുവാഴിത്തവും മതാധിപത്യവും നിലനിൽക്കുന്നു എന്നതാണ് കമ്യൂണിസ്റ്റുകൾ അധിനിവേശത്തിന് പറഞ്ഞ ന്യായം.
1959 മാർച്ച് പത്തിന് ലാസയിലെ, ദലൈലാമയുടെ പോത്താല കൊട്ടാരത്തിന് മുന്നിൽ തിബത്തൻ ജനത ചൈനീസ് അധിനിവേശത്തിനെതിരെ വലിയ പ്രതിഷേധ ഉയിർത്തെഴുന്നേൽപ് സംഘടിപ്പിച്ചു. ഇതിനെ ചൈനീസ് പട്ടാളം ചോരയിൽ മുക്കി. ആയിരക്കണക്കിന് പ്രതിഷേധക്കാർ അന്ന് കൊല്ലപ്പെട്ടു. തിബത്തുകാർ അധിനിവേശത്തിനെതിരെ തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. ആത്മാഹുതി സമരം അടക്കം വിവിധ സ്വാതന്ത്ര്യസമരപരിപാടികൾ ഇന്നും തുടരുന്നു തിബത്തൻ ജനത.
1959ൽ ദലൈലാമയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘത്തിെൻറ വരവോടെ തിബത്തുകാരുടെ ഇന്ത്യയിലേക്കുള്ള പലായനം ശക്തമായി. ഇന്ത്യ അവരെ സ്വന്തംപോലെ കണക്കാക്കി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ താമസിക്കാനും കൃഷി ചെയ്യാനും മഠങ്ങൾ സ്ഥാപിക്കാനും സ്ഥലം വിട്ടുനൽകി. ആ സ്നേഹവും കടപ്പാടും തിബത്തുകാർക്ക് ഇന്ത്യയോട് എന്നും എപ്പോഴുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ തിബത്തുകാർ പ്രവാസജീവിതം നയിക്കുന്ന രാജ്യമാണ് ഇന്ത്യ. 58 സെറ്റിൽെമൻറുകളിലായി ഒന്നരലക്ഷത്തോളം പേർ സ്വസ്ഥജീവിതം നയിക്കുന്നു. നമ്മുടെ അടുത്ത പ്രദേശമായ കുടകിലെ ബൈലകുപ്പയിൽ വലിയ തിബത്തൻ സെറ്റിൽെമൻറുണ്ട്.
മനുഷ്യാവകാശ നിഷേധങ്ങൾ
തിബത്തൻ ഉയിർത്തെഴുന്നേൽപിെൻറ 60ാം വാർഷികമായിരുന്നു ഇക്കഴിഞ്ഞ മാർച്ച് പത്ത്. തിബത്തുകാർ ജീവിക്കുന്ന രാജ്യങ്ങളിലെല്ലാം ചൈനക്കെതിരെ വലിയ സമരപരിപാടികൾ അന്ന് നടന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ചൈനീസ് എംബസികൾക്ക് മുന്നിലാണ് പ്രക്ഷോഭങ്ങൾ നടന്നത്. ധരംശാലയിലും ഡൽഹിയിലും മുംബൈയിലും സിക്കിമിലുമെല്ലാം ഫ്രീ തിബത്ത് മുദ്രാവാക്യങ്ങൾ ഉയർന്നു. വംശീയ വിരോധമാണ് തങ്ങളോട് ചൈനീസ് സർക്കാറിനുള്ളതെന്ന് തിബത്തുകാർ പറയുന്നു. ഹാൻ വംശജരല്ലാത്തവരോടെല്ലാം ചൈനീസ് ഗവൺമൻറുകൾ ഇതേ സമീപനമാണ് സ്വീകരിച്ചുവരുന്നത്.
ഉയിഗൂർ വംശജരോടുള്ള സമീപനം മറ്റൊരു ഉദാഹരണം. തിബത്തൻ സംസ്കാരത്തെ പൂർണമായും നശിപ്പിക്കുന്ന നടപടികളാണ് ചൈന കൈക്കൊള്ളുന്നത്. ആരാധനസ്വാതന്ത്ര്യം നിഷേധിക്കൽ, തിബത്തൻ ഭാഷയെ ഇല്ലാതാക്കൽ, സ്ഥലങ്ങളുടെ പേര് ചൈനീസ്വത്കരിക്കൽ, അനധികൃത കുടിയേറ്റം തുടങ്ങിയവ അതിൽ ചിലത് മാത്രം. ഫലസ്തീനിൽ ഇസ്രായേൽ ചെയ്യുന്നതുപോലെ ചൈനയുടെ മെയിൻ ലാൻഡിൽനിന്ന് ഹാൻ വംശജരെ തിബത്തൻ പ്രവിശ്യകളിലേക്ക് കൂട്ടത്തോടെ മാറ്റിപ്പാർപ്പിക്കുന്നുമുണ്ട് ചൈന.
ആ മഞ്ഞുമലകൾക്കപ്പുറം
ധാരാളം തിബത്തുകാർ വസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് സിക്കിം തലസ്ഥാന നഗരിയായ ഗാങ്ടോക്. ആറ് സെറ്റിൽെമൻറുകളിലായി 3240 പേരാണ് നിലവിൽ ഇവിടെ മാത്രമുള്ളത്. ചെറിയ ചെറിയ കച്ചവടങ്ങളും ടാക്സി ഡ്രൈവിങ് അടക്കമുള്ള തൊഴിലുകളും ചെയ്താണ് അവർ ജീവിച്ചുപോരുന്നത്. ബുദ്ധമതത്തിന് വലിയ സ്വാധീനമുള്ള പ്രദേശമാണ് സിക്കിം. തിബത്തിനോട് ചേർന്ന പ്രദേശമായതിനാൽ നൂറ്റാണ്ടുകൾ മുേമ്പയുള്ള സമ്പർക്കങ്ങളാണ് അതിന് കാരണം.
സിക്കിമിൽ 27 ശതമാനമുണ്ട് ബുദ്ധമതക്കാർ. അതിൽ മഹാഭൂരിപക്ഷവും തിബത്തൻ വംശജരാണ്. ചെറുതും വലുതുമായ ഒേട്ടറെ ബുദ്ധക്ഷേത്രങ്ങളും മഠങ്ങളുമുണ്ട് ഇവിടെ. ഗാങ്ടോക്കിലെ പ്രധാന കാഴ്ചകളാണ് ബുദ്ധവിഹാരങ്ങൾ. തിബത്തോളജി പഠനകേന്ദ്രവും ബുദ്ധമതത്തിെൻറയും തിബത്തിെൻറയും ചൈനീസ് അധിനിവേശത്തിെൻറയുമെല്ലാം ചരിത്രം പറയുന്ന മ്യൂസിയവുമെല്ലാം ഗാങ്ടോക്കിലുണ്ട്.
ചൈനയോട് അതിരിടുന്ന നോർത്ത് സിക്കിമിലെ ലാച്ചൂങ് സന്ദർശിച്ചപ്പോൾ താമസിച്ച ഹോട്ടൽ ഒരു തിബത്ത് വംശജേൻറതായിരുന്നു. റാങ്െസൻ (തിബത്തൻ ഭാഷയിൽ സ്വാതന്ത്ര്യം എന്നർഥം) എന്നാണ് അയാളുടെ പേര്. ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ പ്രധാന സേനാവിഭാഗമായ ഇന്തോ-തിബത്തൻ ബോർഡർ പൊലീസിൽനിന്ന് വിരമിച്ച അദ്ദേഹത്തിെൻറ ഒാരോ വാക്കിലും ചൈനയോടുള്ള അമർഷം പുകയുന്നുണ്ടായിരുന്നു.
പൂർവികർ തിബത്തിൽനിന്ന് വന്നവരാണെങ്കിലും തനിക്കും കുടുംബത്തിനും ഇന്ത്യൻ പൗരത്വമുെണ്ടന്ന് അദ്ദേഹം പറയുന്നു. ''പലായനത്തിനുശേഷം ഞങ്ങളുടെ പൂർവികർക്ക് എല്ലാം ഒന്നിൽനിന്ന് തുടങ്ങേണ്ടിവന്നു. മഞ്ഞുമലകളും കൊടുംകാടുകളും താണ്ടി, ചൈനീസ് പട്ടാളത്തിെൻറ കണ്ണുവെട്ടിച്ച് കിലോമീറ്ററുകൾ യാത്ര ചെയ്താണ് അവർ ഇവിടെയെത്തിയത്. കുറെ പേർ മഞ്ഞുമലകളിൽ മരിച്ചുവീണു. ഇന്ത്യൻ സർക്കാറിെൻറ വലിയ സഹായം കൊണ്ടാണ് ഇവിടെ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ഞങ്ങൾക്ക് സാധിച്ചത്'' -റാങ്െസൻ പറയുന്നു.
ഹോട്ടലിെൻറ ടെറസിലേക്ക് അയാൾ ഞങ്ങളെ ക്ഷണിച്ചു. ചുറ്റോടുചുറ്റും തൂവെള്ള നിറത്തിലുള്ള െഎസ്പർവതങ്ങൾ സൂര്യരശ്മികളേറ്റ് വെട്ടിത്തിളങ്ങുന്നു. ഒരു വശത്ത് ചൈനയോട് അതിർത്തി പങ്കിടുന്ന കടാവോ പർവതനിരകൾ, മറുഭാഗത്ത് യുംതാങ് താഴ്വര. കടാവോയിലേക്ക് കൈചൂണ്ടി അയാൾ പറഞ്ഞു: ''ആ മഞ്ഞുമലകൾക്കപ്പുറമാണ് ഞങ്ങളുടെ നാട്.''
പലായനം ദലൈലാമയുടെ ഓർമകളിൽ
ദലൈലാമയുടെ ഇന്ത്യയിലെ അഭയാർഥി ജീവിതത്തിനും 60 വർഷം തികയുകയാണ്. ചൈനീസ് പട്ടാളത്തിെൻറ അതിക്രമങ്ങൾ ശക്തമായതോടെ, 1959 മാർച്ച് 17നാണ് തിബത്തിെൻറ രാഷ്ട്രീയ അധികാരിയും ആത്മീയ നേതാവുമായ ദലൈലാമ സഹപ്രവർത്തകരോടൊപ്പം ലാസയിൽനിന്ന് പലായനംചെയ്യുന്നത്. ഇന്ത്യ ദലൈലാമക്കും സംഘത്തിനും രാഷ്ട്രീയ അഭയം നൽകി. അവരുടെ പ്രവാസി സർക്കാറിെൻറ ആസ്ഥാനമായി ഹിമാചൽപ്രദേശിലെ ധരംശാല അനുവദിക്കപ്പെട്ടു.
ഇന്ത്യയോട് ചൈനക്കുള്ള വിരോധത്തിെൻറ പ്രധാന കാരണങ്ങളിലൊന്ന് തിബത്തുകാർക്ക് അഭയം നൽകിയതാണ്. തിബത്തിൽ ചൈനീസ് പട്ടാളം നടത്തിയ ക്രൂരകൃത്യങ്ങളെ കുറിച്ചും തെൻറ പലായനത്തെ കുറിച്ചും ദലൈലാമ 'ഫ്രീഡം ഇൻ എക്സൈൽ' എന്ന ആത്മകഥയിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ''നഗരങ്ങളും ഗ്രാമങ്ങളും യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് തകർത്ത ചൈനീസ് പട്ടാളം തിബത്തൻ പ്രദേശങ്ങള്‍ പൂര്‍ണമായും നശിപ്പിച്ച് ഉപയോഗശൂന്യമാക്കി. തദ്ഫലമായി ഖാം, അംദോ എന്നിവിടങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ ലാസയുടെ താഴ്വരയില് എത്തി. അവര്‍ പറഞ്ഞ കഥകള്‍ ഭീകരമായിരുന്നു. അത്രമേല്‍ അവിശ്വസനീയമായിരുന്നതിനാല്, കുറെ വര്‍ഷങ്ങള്‍ ഞാന്‍ ആ കഥകള്‍ വിശ്വസിച്ചിരുന്നില്ല. ജനങ്ങളെ ഭയപ്പെടുത്താൻ ചൈനക്കാര്‍ ഉപയോഗിച്ച രീതി എനിക്ക് സങ്കൽപിക്കാവുന്നതിലുമപ്പുറം ക്രൂരമായിരുന്നു.
1959ല്‍ ഇൻറർനാഷനല്‍ കമീഷൻ ഒാഫ് ജൂറിസ്റ്റിസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വായിച്ചപ്പോഴാണ് അതെല്ലാം സത്യമായിരുന്നുവെന്ന് ബോധ്യമുണ്ടായത്. മരത്തില്‍ കെട്ടിത്തൂക്കുക, അംഗവിച്ഛേദനം, വയറു കുത്തിക്കീറല്‍, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കല്‍ തുടങ്ങിയവ പതിവായിരുന്നു. തലയറുക്കലും ജീവനോടെ ചുട്ടുകൊല്ലലും തല്ലിക്കൊല്ലലും ജീവനോടെ കുഴിച്ചുമൂടലും. കൈയും കാലും ബന്ധിച്ചശേഷം തണുത്ത വെള്ളത്തിലേക്ക് എടുത്തെറിയപ്പെട്ട സംഭവങ്ങളും ഏറെ. തൂക്കിക്കൊല്ലുന്ന വേളയില്‍ 'ദലൈലാമ നീണാള്‍ വാഴട്ടെ' എന്ന് പറയുന്നത് ഒഴിവാക്കാന്‍, കൊല്ലുന്നതിന് മുമ്പ് ഇറച്ചിക്കൊളുത്തുകൊണ്ട് അവർ നാവു പിഴുതെടുത്തു...''
''1959 മാർച്ച് 17ന് ഞാനും എെൻറ അധ്യാപകരും കശാഗിലെ നാല് അംഗങ്ങളും ടാര്‍പോളിൻ മറച്ച ലോറിക്കുള്ളില്‍ കയറി കൊട്ടാരം വിട്ടു. രാത്രിയായപ്പോള്‍, മഹാകാലയുടെ ക്ഷേത്രത്തില്‍ അവസാനമായി പോയി. അതിെൻറ കനത്ത, ശബ്ദമുണ്ടാക്കുന്ന വാതിലുകള്‍ കടന്നുചെന്നപ്പോള്‍ കണ്ടത് ഞാനൊരു നിമിഷം നോക്കിനിന്നു. രക്ഷകെൻറ വലിയ പ്രതിമയുടെ ചുവട്ടിലിരുന്ന് കുറെ സന്യാസിമാര്‍ പ്രാര്‍ഥനകള്‍ ഉരുവിടുന്നു. മുറിയില്‍ വൈദ്യുതി വിളക്കുകളൊന്നുമില്ല. സ്വര്ണത്തിെൻറയും വെള്ളിയുടെയും പാത്രങ്ങളില്‍ നേര്‍ച്ചയായി തെളിച്ച എണ്ണവിളക്കുകള്‍ മാത്രം.
ചുവരുകളില്‍ നിറയെ ചിത്രങ്ങള്‍. അള്‍ത്താരയില്‍ വെച്ച ഒരു പാത്രത്തില്‍ നിവേദ്യമായി സമര്‍പ്പിച്ച അല്പം സാംപയുണ്ട്. ഒരു സേവകൻ വിളക്കുകള്‍ കത്തിക്കുന്നതിന് എണ്ണയെടുക്കാൻ വലിയ പാത്രത്തിലേക്ക് കുനിയുന്നു. അരികില്‍നിന്ന ഒരു സന്യാസി ഇലത്താളം കൈയിലെടുത്തു. മറ്റൊരാള്‍ കുഴലെടുത്ത് ശോകാര്‍ദ്രമായ ഒരു രാഗം വായിച്ചു. ഇലത്താളങ്ങള്‍ എല്ലാം ഒരുമിച്ച് ശബ്ദിച്ചു. അതിെൻറ ആന്ദോളനം വലിയ സമാശ്വാസം തീര്‍ത്തു. യാത്ര തുടങ്ങി...''
''16,000 അടി ഉയരത്തിലുള്ള ചെലയില്‍ എത്തിയപ്പോള്‍ എെൻറ കുതിരയെ നയിച്ചിരുന്ന ചെറുപ്പക്കാരൻ പറഞ്ഞു, നമ്മുടെ യാത്രയില്‍ ലാസയെ ഒരു നോക്കുകാണാനുള്ള അവസാന അവസരമാണിതെന്ന്. താഴെ ദൂരത്ത് വിശാലമായി പരന്നുകിടന്ന ആ പുരാതനനഗരം എന്നത്തേയുംപോലെ ശാന്തമായി കാണപ്പെട്ടു. ഞാൻ അല്പനേരം പ്രാര്‍ഥിച്ചു. പിന്നെ മണ്ണുനിറഞ്ഞ മലഞ്ചരിവുകളിറങ്ങി. ലുൻറ്സെ സോങ്ങില്‍നിന്ന് ഞങ്ങള്‍ ജോറ ഗ്രാമം കടന്ന് കാര്‍പൊ മലഞ്ചരിവും പിന്നിട്ടു. അതിര്ത്തിക്കുമുമ്പുള്ള അവസാനത്തെ മലഞ്ചരിവ്. ആ വഴിയിലെ ഏറ്റവും ഉയരമുള്ള ഭാഗത്തെത്തിയപ്പോള്‍ ഞങ്ങള്‍ ശരിക്കും നടുങ്ങി. എവിടെനിന്നെന്നില്ലാതെ ഒരു വിമാനം തലയുടെ നേര്മീതെക്കൂടി നീങ്ങി. അത് ചൈനക്കാരാകണം.
ഞങ്ങള്‍ എവിടെയാണെന്ന് അവര്‍ ഇപ്പോള്‍ തന്നെ മനസ്സിലാക്കിയിട്ടുണ്ടാവണം. വിവരം ലഭിക്കുന്ന ഞങ്ങള്‍ക്കുനേരെ അവര്‍ ആക്രമണം നടത്തിയേക്കാം. പ്രതിരോധിക്കാൻ ഞങ്ങളുടെ കൈയിലൊന്നുമുണ്ടായിരുന്നില്ല. തിബത്തില്‍ എവിടെയും ഞാൻ സുരക്ഷിതനായിരിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പായിരുന്നു അത്. ഇന്ത്യ മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷ. കുറച്ചുകഴിഞ്ഞപ്പോള്‍, ലോൻറ്സ് സോങ്ങില്‍നിന്ന് ഞാൻ അയച്ച സംഘം തിരിച്ചെത്തി. എന്നെ സ്വീകരിക്കാൻ ഇന്ത്യ സര്‍ക്കാര്‍ തയാറാണെന്ന വാര്‍ത്തയും കൊണ്ടാണ് അവര്‍ വന്നത്. അതുകേട്ടപ്പോള്‍ എനിക്ക് വലിയ ആശ്വാസം തോന്നി...''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.