ആശുപത്രിയിൽനിന്ന് രോഗം ഭേദമായി പോകുന്നവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി പോലെയാണ് വൈശാഖിന് യാത്രകൾ. കാണാത്ത നാടുകളും അനുഭവങ്ങളും തേടി പോകുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല . ഏത് രാജ്യത്ത് പോയാലും സ്വന്തമായി വാഹനം ഡ്രൈവ് ചെയ്ത് നാട് ചുറ്റിക്കാണാൻ ഇഷ്ടപ്പെടുന്നയാളാണ് അയർല ൻഡിൽ നഴ്സായി ജോലി ചെയ്യുന്ന വൈശാഖ് രഘു. 2018ൽ സ്പെയിനിലാണ് ആദ്യമായി റെൻറൽ കാർ ഓടിക്കുന്നത്. തിരുവനന് തപുരം ആർ.ടി.ഒക്ക് കീഴിൽ ലഭിച്ച ഇൻറർനാഷനൽ ഡ്രൈവിങ് പെർമിറ്റിെൻറ (െഎ.ഡി.പി) ബലത്തിലാണ് സ്പെയിനിലേക്ക് വിമാനം കയറിയത്. രണ്ടാഴ്ചത്തെ യാത്രയിൽ പത്ത് ദിവസവും കൂട്ടിന് ഫോർഡ് ഫിയസ്റ്റ എന്ന കാറുണ്ടായിരുന്നു. 1 5,000 രൂപയായിരുന്നു കാറിെൻറ വാടക. ഇൻഷുറൻസും ഫുൾകവർ പ്രൊട്ടക്ഷനുമായി 2000 രൂപയും ചെലവ് വന്നു.
മലാഗയിൽനി ന്നാണ് കാറിൽ യാത്ര തുടങ്ങിയത്. ചരിത്രം തളംകെട്ടിനിൽക്കുന്ന പ്രാചീന നഗരങ്ങളും കാർഷിക വിളകളും വീടുകളും നിറഞ് ഞ ഗ്രാമങ്ങളും താണ്ടിയായിരുന്നു യാത്ര. വലൻസിയ, ടൊളേഡോ വഴി തലസ്ഥാനമായ മാഡ്രിഡിലെത്തി. തുടർന്ന് നേരെ ഫ്രാൻ സിന് സമീപത്തെ അൻഡോറ എന്ന കാറ്റലോണിയൻ രാജ്യത്തേക്ക്. അൻഡോറക്ക് സമീപം ഒരുദിവസം കാറിൽ തന്നെ കിടന്നുറങ്ങി . ഇന്ധന പമ്പുകളിൽ മതിയായ സൗകര്യമുള്ളതിനാൽ ഫ്രഷാകുന്ന കാര്യത്തെക്കുറിച്ച് പേടിക്കാനില്ലെന്ന് വൈശാഖ് പറ യുന്നു.
അൻഡോറയിലെ ഗ്രാമീണ കാഴ്ചകളും മലനിരകളുമെല്ലാം കണ് ട് തിരിച്ച് സ്പെയിനിലേക്ക് തന്നെ കയറി. വലൻസിയ, നേർഹ, റോണ്ട വഴിയാണ് മലാഗയിൽ തിരിച്ചെത്തിയത്. ബാഴ്സലോണയിൽനിന്നായിരുന്നു മടക്ക ൈഫ്ലറ്റ് ടിക്കറ്റ്. കാർ അവിടെ തിരിച്ചേൽപ്പിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും 10,000 രൂപ അധികം ഏജൻസിക്ക് നൽകേണ്ടതിനാലാണ് മലാഗയിലേക്ക് തിരിച്ചുപോന്നത്. അവിടെനിന്ന് അതിവേഗ ബുള്ളറ്റ് ട്രെയിനിൽ 1000 കിലോമീറ്റർ അകലെയുള്ള ബാഴ്സലോണയിലേക്ക് പറന്നു. ആറ് മണിക്കൂർ യാത്രക്ക് 4000 രൂപയാണ് ചാർജ് വന്നത്.
കാമറയെ പ്രണയിച്ച നഴ്സ്
സ്പെയിൻ യാത്രക്കുശേഷം വൈശാഖ് അയർലൻഡിലെ ജോലിക്കിടയിൽ യൂറോപ്യൻ യൂനിയെൻറ ലൈസൻസ് കരസ്ഥമാക്കി. തുടർന്ന് ക്രൊയേഷ്യ, ഐസ്ലൻഡ് രാജ്യങ്ങളിലൂടെ കാറിൽ സഞ്ചരിച്ചു. ഇ.യു ലൈസൻസ് എടുക്കുന്നതിന് മുമ്പ് അയർലൻഡിൽ ഇന്ത്യൻ ലൈസൻസ് മാത്രം ഉപയോഗിച്ചും റെൻറൽ കാർ ഒടിച്ചിട്ടുണ്ട്. ഫ്രാൻസാണ് അവസാനമായി സഞ്ചരിച്ച രാജ്യം. പക്ഷെ, സന്ദർശനം പാരീസിൽ മാത്രമായതിനാൽ കാറെന്നും വാടകക്ക് എടുത്തില്ല.
ചെലവ് കുറവ്, സമയലാഭം തുടങ്ങിയ കാര്യങ്ങളാണ് വൈശാഖിനെ റെൻറൽ കാറുകളിലേക്ക് അടുപ്പിക്കുന്നത്. മിക്ക രാജ്യങ്ങളിലും പൊതുഗതാഗത സംവിധാനങ്ങൾ നഗരങ്ങളെ മാത്രം ബന്ധിപ്പിച്ചാണുള്ളത്. ഇവക്ക് താരതമ്യേന ചെവല് കൂടുതലാകും. കൂടാതെ റൂട്ട് കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. ഇവിടെയാണ് സ്വന്തമായി കാർ ഒാടിക്കുന്നതിെൻറ നേട്ടം. 1000 രൂപ മുതൽ ചെറുകാറുകൾ വാടകക്ക് ലഭിക്കും. നമുക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് ഗൂഗിൾ മാപ്പിൻെറ സഹായത്തോടെ ഒാടിച്ചുപോകാമെന്നും ഈ 32കാരൻ സാക്ഷ്യപ്പെടുത്തുന്നു.
വൈശാഖ് ഓരോ യാത്രയും അതിമനോഹരമായി കാമറയിൽ പകർത്തി യൂട്യൂബിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. ഡ്രോണെല്ലാം ഉപയോഗിച്ച് പകർത്തുന്ന വീഡിയോ കാണുേമ്പാൾ ബോധ്യമാകും, സിറിഞ്ചും മരുന്നും മാത്രമല്ല കാമറയും എഡിറ്റിങ്ങുമെല്ലാം ഈ നഴ്സിെൻറ കൈയിൽ ഭദ്രമാണെന്ന്. TRAMAL The Travelling Malayalis എന്ന ചാനലിലൂടെ ഈ കാഴ്ചകൾ ആസ്വദിക്കാം. തിരുവനന്തപുരം സ്വദേശിയായ വൈശാഖ് ബൈക്കിലും മറ്റു മാർഗങ്ങളിലുമായി ഇന്ത്യയുടെ പലഭാഗത്തും സഞ്ചരിച്ചിട്ടുണ്ട്.
ആഗോള ലൈസൻസ് എടുത്താലോ?
മലയാളികളുടെ യാത്രാ ശൈലികൾ അനുദിനം മാറുകയാണ്. ചെലവേറിയ യൂറോപ്പ്, അമേരിക്കൻ യാത്രകളെല്ലാം ഇന്ന് പലർക്കും നിസാര സംഗതിയാണ്. വിദേശ രാജ്യങ്ങളിൽ ചെല്ലുേമ്പാൾ അവിടത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം വാടകക്ക് കാറെടുത്ത് സ്വന്തമായി ഡ്രൈവ് ചെയ്്ത് നാട് ചുറ്റിക്കാണുന്ന രീതിയും വ്യാപകമായി. നാട്ടിൽനിന്ന് തന്നെ വണ്ടിയോടിച്ച് വിദേശരാജ്യങ്ങളിൽ പോകുന്നവരും വിരളമല്ല. ചില രാജ്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് മാത്രം മതി വാഹനം ഓടിക്കാൻ. എന്നാൽ, മറ്റിടങ്ങളിൽ ഇൻറർനാഷനൽ ഡ്രൈവിങ് പെർമിറ്റ് (ഐ.ഡി.പി) വേണ്ടിവരും.
ഐ.ഡി.പി സിംപിളാണ്
പേര് കേൾക്കുന്നത് പോലെയല്ല ആൾ, വളരെ നിസാരമായി ആർക്കും ലഭിക്കാവുന്ന സംഭവമാണ് ഇൻറർനാഷനൽ ഡ്രൈവിങ് പെർമിറ്റ്. ചുരുങ്ങിയത് ഒരുവർഷം കാലാവധിയുള്ള ഇന്ത്യൻ ലൈസൻസുള്ളവർക്ക് ആർ.ടി.ഒ ഓഫിസിൽ അപേക്ഷിച്ചാൽ ദിവസങ്ങൾക്കകം സാധനം കൈയിൽ കിട്ടും. അപേക്ഷയോടൊപ്പം പാസ്പോർട്ട്, വിസ, വിമാന ടിക്കറ്റ് എന്നിവയുടെ പകർപ്പ്, ഫോട്ടോ, മെഡിക്കൽ സർട്ടിഫിക്കറ്റ്, െഎ.ഡി പ്രൂഫ് തുടങ്ങിയവയാണ് നൽകേണ്ടത്. സർവിസ് ചാർജടക്കം 1220 രൂപയാണ് ചെലവ്. ഒരു വർഷമാണ് പരമാവധി കാലാവധി. വിസ ഓൺ അറൈവൽ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് മറ്റു രേഖകളുടെ സഹായത്തോടെ ഐ.ഡി.പി ലഭിക്കും.
ലൈസൻസ് ടു എക്സ്പ്ലോർ
പലർക്കും നഗരങ്ങളേക്കാൾ ഇഷ്ടം ഗ്രാമങ്ങളിലൂടെ യാത്ര പോകാനാകും. അത് വിദേശ രാജ്യങ്ങളിലായാൽ കൂടുതൽ ആസ്വാദ്യകരമാകും. ഇതിനുള്ള മികച്ച വഴിയാണ് സ്വന്തമായി ഡ്രൈവ് ചെയ്തുള്ള യാത്രകൾ. സംഗതി അൽപ്പം വെല്ലുവിളി ആണെങ്കിലും അതിെൻറ ത്രില്ല് അനുഭവിച്ചറിയുക തന്നെ വേണം. കാർ റെൻറൽ ആപ്പുകൾ വഴിയും വെബ്സൈറ്റുകൾ വഴിയും വിവിധ ഏജൻസികളുടെ വഹനം ഓൺലൈനായി ബുക്ക് ചെയ്യാം. യൂറോപ്പിലാണെങ്കിൽ െഎ.ഡി.പിക്ക് പുറമെ യൂറോപ്യൻ യൂനിയെൻറ ലൈസൻസ്, യു.കെയുടെ ലൈസൻസ് എന്നിവ ഉപയോഗിച്ചും വാഹനം ഓടിക്കാം. മിക്ക റെൻറൽ ഏജൻസികളും ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിലേ വാഹനം നൽകൂ. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാഹനം നൽകുന്ന അപൂർവം ഏജൻസികളുമുണ്ട്. ഇതോടൊപ്പം ഇൻഷുറൻസടക്കമുള്ള ഫുൾപ്രൊട്ടക്ഷൻ സ്കീം എടുത്താൽ ചെറിയ പോറൽ പോലും ടെൻഷനടിപ്പിക്കില്ല. റോഡ് സൈഡ് അസിസ്റ്റൻറ്സും ഇൗ കമ്പനികൾ ലഭ്യമാക്കും. ഏഷ്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം തന്നെ ഐ.ഡി.പി ഉണ്ടെങ്കിൽ കാറുകൾ വാടകക്ക് ലഭിക്കും.
അറിഞ്ഞിരിക്കാം നിയമങ്ങൾ
ഓരോ നട്ടിലെയും ട്രാഫിക് നിയമങ്ങൾ മനസ്സിലാക്കി വേണം വാഹനമോടിക്കാൻ. ലെഫ്റ്റ് ഹാൻഡ് ഡ്രൈവിങ്ങായിരിക്കും പല രാജ്യങ്ങളിലും. നോ പാർക്കിങ് ഭാഗങ്ങൾ ശ്രദ്ധിക്കുക. അമിതവേഗതയും ചിലപ്പോൾ പണിതരും. റൗണ്ട് എബൗട്ടിൽ കയറുമ്പോഴും നിരനിരയായി പോകുമ്പോഴും ട്രാഫിക് മര്യാദ പാലിക്കണം. യൂറോപ്പ് പോലുള്ള ഭൂഖണ്ഡങ്ങളിൽ ഒരിടത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് കാർ ഓടിച്ചുപോകാൻ സാധിക്കും. ഇതിന് ആവശ്യമായ പെർമിറ്റ് റെൻറൽ കമ്പനികൾ എടുത്ത് തരും. കാർ എടുത്ത നഗരത്തിൽതന്നെ തിരിച്ച് ഏൽപ്പിക്കണമെന്നുമില്ല. പക്ഷെ, ഇതിന് ചിലപ്പോൾ അധികതുക നൽകേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.