ചെറുപ്പം മുതലേ കേൾക്കുന്നതാണ് ചിറാപുഞ്ചിയെന്ന്. നിർത്താതെ മഴ പെയ്യുന്ന കാലത്തൊക്കെ ‘ഇതെന്താ ചിറാപുഞ്ചിയോ..?’ എന്ന് ചിലർ ചോദിക്കുന്നത് ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്. ചിറാപുഞ്ചി എന്ന പേരിൽ ഒരു േലാട്ടറി ഉള്ളതായും അറിയാം. അന്യ സംസ്ഥാന േലാട്ടറികൾക്ക് നിരോധനം വന്ന ശേഷം കേരളത്തിൽ പിന്നെ ആ പേര് കേട്ടിട്ടില്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന പ്രദേശം എന്ന വിശേഷണമാണ് ചിറാപുഞ്ചിയെക്കുറിച്ച് പഠിച്ചുവെച്ചിരിക്കുന്ന അറിവ്. 63ാം ദിവസം രാവിലെ എഴുന്നേറ്റതു തന്നെ ചിറാപുഞ്ചിയെല സ്വപ്നം കണ്ടായിരുന്നു. അതിരാവിലെ തന്നെ എഴുന്നേറ്റു ചിറാപുഞ്ചി ലക്ഷ്യമാക്കി തിരിച്ചു. വെള്ളച്ചാട്ടവും ഗുഹകളും കുന്നും മലയും താഴ്വാരങ്ങളുമായി ചിറാപുഞ്ചി ഇൗറനണിഞ്ഞങ്ങനെ കിടക്കുന്നു.
യാത്ര തുടങ്ങുേമ്പാൾ മഴ ചാറുന്നുണ്ടായിരുന്നു. ചിറാപുഞ്ചി എത്താറയപ്പോൾ മഴ കനക്കാൻ തുടങ്ങി. മേഘങ്ങളുടെ ആലയത്തിൽ തുള്ളിക്കളിക്കുന്ന മഴയിൽ നനഞ്ഞ് ചിറാപുഞ്ചിയിലേക്കുള്ള യാത്ര ഗംഭീര അനുഭവമായിരുന്നു. ഒൗറംഗബാദിൽ നിന്ന് വാങ്ങിയ മഴക്കോട്ട് ധരിക്കാൻ അവസരം കിട്ടിയത് മേഘാലയയിൽ വന്ന ശേഷമാണ്. വഴിയിലെവിടെയും ചിറാപുഞ്ചി എന്ന ബോർഡ് കാണാൻ കഴിയുന്നില്ല. ചിറാപുഞ്ചിയുടെ പഴയ പേരായ ‘സോഹറ’ എന്ന നാമത്തിലാണ് ആ സ്ഥലം ഇപ്പോൾ അറിയപ്പെടുന്നത്. നാഴികക്കല്ലുകളിലും ബോർഡുകളിലുമെല്ലാം ആ പേരു മാത്രമേ കാണാൻ കഴിയൂ..
ഒറ്റ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച ഗിന്നസ് റെക്കോർഡുള്ള സ്ഥലമാണ് ചിറാപുഞ്ചി. സോഹറയിൽ എത്തിയ ഉടൻ അടുത്തുള്ള ഒരു ഹോട്ടലിൽനിന്നും പ്രഭാതഭക്ഷണം കഴിക്കുകയാണ് ആദ്യം ചെയ്തത്. വരാൻ പോകുന്ന പെരുമഴയ്ക്കൊരു മുന്നറിയിപ്പെന്നോണം മഴയൊന്ന് ചാറിപ്പോയി. ഭക്ഷണത്തിനു ശേഷം സോഹറയിൽനിന്നും 18 കിലോ മീറ്റർ മാറി ‘ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്ജ്’ ഉള്ള സ്ഥലത്തെത്തി. ഞാനവിടെയെത്തിയതും മഴ കനത്തതും ഒരുമിച്ചായിരുന്നു. അടുത്തുണ്ടായിരുന്ന ഷെഢിൽ കയറി മഴക്കോട്ട് ധരിച്ച് ക്യാമറ നന്നായി മറ്റൊരു കവറിൽ പൊതിഞ്ഞ് റൂട്ട് ബ്രിഡ്ജിെൻറ ഭാഗത്തേക്ക് നടക്കാനൊരുങ്ങി.
ആദ്യം കുറേ പടികളിറങ്ങിയുള്ള നടത്തമായിരുന്നുവെങ്കിൽ പിന്നീട് പടി കയറ്റങ്ങളായി. തിരികെ പടി കയറി വന്ന ഒരാൾ എനിക്ക് കുത്തിപ്പിടിച്ച് നടക്കാൻ ഒരു മുളെകാമ്പ് തന്നു. ആദ്യം കണ്ട പടികളിറങ്ങി അനായാസമായി നീങ്ങുമ്പോൾ അവശരായി വേച്ചുവെച്ച് ഒാേരാ പടിയും ചവിട്ടി ആളുകൾ തിരിച്ചുകയറുന്നുണ്ടായിരുന്നു. കുത്തനെയുള്ള പടികളായിരുന്നതിനാൽ കയറാൻ വല്ല ബുദ്ധിമുട്ടാണ്. പെയ്തുകൊണ്ടിരുന്ന മഴയിൽ വിഡിയോ പകർത്താൻ ക്യമറ ഘടിപ്പിച്ച ഹെൽമെറ്റും തലയിലിട്ടാണ് ഞാൻ നടക്കുന്നത്. കുറച്ചുകൂടി നടന്നപ്പോൾ ഇരുമ്പു കമ്പികൾ വലിച്ചുകെട്ടിയുണ്ടാക്കിയ ഒരു തൂക്കുപാലമെത്തി. തുരുമ്പു കയറി കാലഹരണപ്പെട്ട പാലത്തിനു താഴെക്കൂടി ചോല ഒഴുകിപ്പോകുന്നുണ്ട്. നടക്കുന്തോറും പാലം അനങ്ങിത്തുടങ്ങും. പാലത്തിനു മുകളിൽനിന്ന് ഫോേട്ടാ എടുക്കാൻ തോന്നുമെങ്കിലും മഴയിൽ ഇൗ പാലത്തിനു മുകളിൽനിന്ന് അങ്ങനെയൊരു അഭ്യാസത്തിനു മുതിരേണ്ട എന്നു തീരുമാനിച്ചു.
പാലം കടന്നാൽ മഴക്കാടുകൾക്കിടയിലൂടെ പിന്നെയും മുകളിലേക്ക് കയറ്റമായി. പറ്റാവുന്നിടത്തോളം കയറി വിശ്രമമെടുത്ത് വെള്ളവുേം കുടിച്ച് പിന്നെയും മല കയറാൻ തുങ്ങി. അങ്ങനെ ഒരു രണ്ടു മണിക്കൂർ കയറ്റത്തിനും ഇറക്കത്തിനും ശേഷം ഡബിൾ ഡെക്കർ റൂട്ട് ബ്രിഡ്ജിനടുത്തെത്തി. പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന അരുവിക്ക് കുറുകെ രണ്ടു തട്ടിലായി വേരുകൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന പാലമാണിത്.അവിടെനിന്നും രണ്ടു മണിക്കൂറുകൾ താണ്ടി സഞ്ചരിച്ചാൽ ‘റെയിൻബോ ഫാളി’നടുത്തെത്താം. റൂട്ട് ബ്രിഡ്ജ്വരെ വന്നവരിൽ ചിലർ മാത്രമേ റെയിൻബോ ഫാളിനടുത്തേക്ക് പോകുന്നുള്ളു.
അതിനിടയിൽ കണ്ണൂർ സ്വദേശികളായ രണ്ടുപേരെ ‘റെയിൻബോ ഫാളി’ലേക്കുള്ള വഴിയിൽ കണ്ടുമുട്ടി. അരുൺ, സജിൻ എന്നിവരാണവർ. പിന്നീട് അവരുടെ കൂടെ വർത്തമാനവും പറഞ്ഞ് കാടുകയറ്റം തുടർന്നു. ഉയരത്തിൽ നിൽക്കുന്ന കല്ലുകളിലേക്ക് കാലെടുത്തുവെച്ച് ബാഗും തോളിലിട്ട് കൂടെ ക്യാമറ ബാഗും പിടിച്ച് പോരാത്തതിന് ഹെൽമെറ്റും ജാക്കറ്റും ഉൗരിപ്പിടിച്ചുള്ള യാത്ര എന്നെ തീർത്തും അവശനാക്കിയിരുന്നു. എന്നാലും മുന്നോട്ടുവെച്ച കാൽ പിൻവലിക്കാനില്ലെന്ന നിശ്ചയത്തിലായിരുന്നു. റൂട്ട് ബ്രിഡ്ജിൽനിന്നും ഒരു മണിക്കൂർ പിന്നിട്ട യാത്രയിൽ റെയിൻബോ ഫാൾ എത്തിച്ചേരാൻ 15 മിനിട്ട് മാത്രം അവശേഷിക്കെയാണ് ഒരു പടുകൂറ്റൻ മരം വീണ് മുന്നോട്ടു പോകാൻ കഴിയാത്തവണ്ണം വഴി തടസ്സപ്പെടുത്തി കിടന്നത്. ഭാഗ്യത്തിന് ഞങ്ങൾ എത്തുന്നതിന് ഏതാനും മിനിട്ടുകൾക്ക് മുമ്പാണ് ആമരം വീണതെന്ന് അവിടെ അപ്പോൾ ഉണ്ടായിരുന്ന ബംഗാളികളായ സഞ്ചാരികൾ പറഞ്ഞു. മരം വീഴുന്നതിനു മുമ്പ് മുന്നിൽ കയറിപ്പോയ സുഹൃത്തുക്കൾ ഏതെങ്കിലും വഴിയിലൂടെ തിരികെ ഇറങ്ങുന്നതും കാത്താണ് അവരുടെ നിൽപ്പ്. ഇത്രയും ദൂരം കഷ്ടപ്പെട്ടു വന്നത് വെറുതെ ആയല്ലോ എന്ന സങ്കടമായിരുന്നു ഞങ്ങൾക്ക്. മറ്റൊരു മാർഗവുമില്ലാത്തതിനാൽനിരാശരായി ഞങ്ങൾ തിരികെ ഇറങ്ങി.
വഴിയിലെ ഒരു ചെറിയ വെള്ളച്ചാട്ടത്തിനരികിലിരുന്ന് അൽപം വിശ്രമിച്ചു. റൂട്ട് ബ്രിഡ്ജിലേക്കുള്ള പ്രവേശന വഴിയിലായിരുന്നു അരുണും സജിനും താമസിക്കുന്ന ഗസ്റ്റ് ഹൗസ് എന്നതിനാൽ അവർ പതിയെ തിരികെ േപാകുകയാെണന്ന് മനസ്സിലായി. ഞാൻ മെല്ലെ നടന്നു. റൂട്ട് ബ്രിഡ്ജ് എത്തിയപ്പോൾ മഴയില്ലാത്തതിനാൽ ക്യാമറ പുറത്തെടുത്തു. ഫോേട്ടാ എടുത്ത് തിരികെയുള്ള കയറ്റം കയറി തുടങ്ങി. ഇടയ്ക്ക് ചില കടകൾ ഉള്ളതിനാൽ ബിസ്കറ്റും വെള്ളവും കുടിച്ച് ക്ഷീണമകറ്റി. സാധനങ്ങൾ എത്തിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഇടമായതിനാലാവണം എല്ലാറ്റിനും ഇരട്ടി വിലയാണ്. മഴയിൽ നനഞ്ഞു കിടക്കുന്ന മരങ്ങളും െചടികളും ചേർന്ന് കാടിെൻറ പച്ചപ്പിനെ കടുത്തതാക്കി.
ഇരുമ്പ് പാലങ്ങൾ നിരവധിയുള്ള ഇൗ വഴിയിൽ തിരിച്ചുപോവാനുള്ള അവസാന പാലത്തിെൻറ അടുത്തുവെച്ചാണ് ഹൈദരാബാദിൽനിന്നും ഒഫീഷ്യൽ ടൂറിന് വന്ന പതിനൊന്നംഗ സംഘത്തെ കണ്ടുമുട്ടിയത്.പാട്ടും ബഹളവുമൊക്കെയായി അവർ ആഘോഷിച്ചു നീങ്ങുകയാണ്. എൽ.െഎ.സി ഒാഫസിലെ ജീവനക്കാരായ അവരോടൊപ്പം ഞാനും കൂടി. ഉച്ചത്തിൽ ആർപ്പുവിളിച്ചും മറ്റും അവർ കയറ്റത്തിെൻറ ആയാസം മറികടക്കുന്നു. ഞങ്ങളോടൊപ്പം നടന്നാൽ നീ വേഗം മുകളിലെത്തും എന്നു പറഞ്ഞ് അവർ അധിക വിശ്രമത്തിന് എന്നെ അനുവദിക്കാതെ ഒപ്പം കൂട്ടി. അവരുടെ കുടയും വെള്ളവും മറ്റു സാധനങ്ങളും കൊണ്ടുനടക്കുവാൻ പ്രദേശവാസിയായ ബോബോ എന്നൊരാൾ കൂടെയുണ്ട്. 400 രൂപയാണ് ബോബോവിെൻറ കൂലി. ബോബോ എല്ലാ സാധനങ്ങളും ഒരു കുട്ടയിലാക്കി ചുമന്ന് നടന്ന് ഞങ്ങൾക്കു മുന്നിലായി നടന്നു.
ഇൗ കയറ്റവും ഇറക്കവും ഒരു മൂന്നുവട്ടം കയറിയിറങ്ങിയാൽ സകല കൊളസ്ട്രോളും ഷുഗറും ഉരുകിത്തീരും. ചുമ്മാതല്ല, മേഘാലയയിൽ പൊണ്ണത്തടിയന്മാരെ കാണാത്തത്.കയറ്റം കയറി ഒരുവിധത്തിൽ ബൈക്ക് പാർക്ക് ചെയ്തിരുന്ന സ്ഥലത്തെത്തിയപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. ഹൈദരാബാദ് സംഘത്തോട് യാത്ര പറഞ്ഞ് ഞാൻ ബൈക്കുമെടുത്ത് അവിടെ നിന്ന് ഷില്ലോഗിലേക്ക് പുറപ്പെടുമ്പോൾ സമയം അഞ്ച് മണി ആയിരുന്നു. രാവിലെ 11 മണിക്ക് തുടങ്ങിയ ട്രെക്കിങ് ആണ്. ഉച്ചഭക്ഷണം കഴിക്കാത്തതിെൻറ വിശപ്പ് മൂർഛിച്ചിരിക്കുന്നു. രാവിലെ ഭക്ഷണം കഴിച്ച അതേ ഹോട്ടലിൽനിന്നു തന്നെ ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ചേർത്തു കഴിച്ചു.
തിരികെ ഷില്ലോങിലെ മുറിയിൽ എത്തുമ്പോൾ സമയം രാത്രി 7.30. വഴിയിൽ മഴയില്ലാതിരുന്നതിനാൽ വേഗം എത്തിേച്ചരാൻ കഴിഞ്ഞു. പതിവിലും കടുത്ത ശരീര വേദനയുണ്ടായിരുന്നു. തോളിെൻറ ഒരു ഭാഗത്ത് ഭയങ്കര കടച്ചിൽ. ചൂടുവെള്ളത്തിൽ നന്നായൊന്നു കുളിച്ചു. രാവിെല നേരത്തെ എണീക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.