??? ?????????? ???????????? ???? ??????????????...

കൊൽക്കത്ത തേടിയൊരു രാത്രി യാത്ര..

ഒരു പ്രഭാതം മുതൽ അടു​ത്ത പ്രഭാതം വരെ നീണ്ട ഒരു യാത്രയ്​ക്കായിരുന്നു 66ാം ദിവസം തുടക്കമിട്ടത്​. മധാരിയട്ട്​ നിന്നും 740 കിലോ മീറ്റർ പിന്നിട്ട്​ തൊട്ടടുത്ത ദിവസം പുലർച്ചെ അഞ്ചു മണിക്ക്​ കൊൽക്കത്തയിൽ എത്തിച്ചേരുന്നതുവരെ തുടർച്ചയായ സഞ്ചാരമായിരുന്നു. രാത്രിയിൽ പൂർണമായും ഒഴിവാക്കിയ ഉറക്കത്തി​​​​​​െൻറ കടം വീട്ടിയത്​ കൊൽക്കത്തയിൽ എത്തി മുറിയെടുത്ത്​ വൈകുന്നേരം വ​െ​ര ഉറങ്ങിയാണ്​.

മധാരിയട്ട്​ നിന്ന്​ രാവിലെ എട്ടു മണിക്ക്​ ശേഷമാണ്​ ഞാൻ യാത്ര തുടങ്ങിയത്​. തലേന്ന്​ രാത്രി വറുത്ത മീൻ കഷണം ചിക്കൻ കറിയിൽ മുക്കി മീൻകറിയാക്കിത്തന്ന്​ പറ്റിച്ച ബില്ലിലെ കുറച്ചു ബാക്കി സെറ്റിൽ ആക്കിയായിരുന്നു അവിടെനിന്നും യാത്ര തിരിച്ചത്​. ഇൗ ദിവസം എവിടെ താമസമുറപ്പിക്കണം എന്ന വ്യക്​തമായ ധാരണയില്ലാതെയാണ്​ പുറപ്പെട്ടത്​. 154 കിലോ മീറ്റർ കഴിഞ്ഞാൽ സിലിഗുരി എത്തും. അവിടെനിന്നും 500 ൽ അധികം കിലോ മീറ്റർ സഞ്ചരിച്ചാലേ കൊൽക്കത്തയിൽ എത്തിച്ചേരൂ.  എന്തായാലും എത്തുന്ന എവിടെയെങ്കിലും സ്​റ്റേ ചെയ്യാമെന്ന തീരുമാനത്തിൽ വാശിയോ​െട യാത്ര തുടർന്നു.

24 മണിക്കൂർ നീണ്ട യാത്രയ്​ക്കൊടുവിൽ കൊൽക്കത്ത നഗരത്തിൽ പ്രവേശിക്കുമ്പോൾ നേരം പുലരു​ന്നതേയുണ്ടായിരുന്നുള്ളു...
 

ബംഗാളിലെ ബസ്​, ലോറി ഡ്രൈവർമാരെല്ലാം റോഡിലൂടെ തകർത്തു പായുകയാണ്​. യാതൊരു മയവുമില്ലാ​ത്ത ഒാവർ ടേക്കിങ്ങും മരണപ്പാച്ചിലും WB ബോർഡുള്ള വാഹനങ്ങൾക്ക്​ വില്ലൻ രൂപം പകർന്നിരുന്നു. റോഡരികിൽ മമത ബാനർജിയുടെ പടം ​െവച്ച്​ ‘Safe Drive, Save Lives’ എന്നെഴുതിയ ബോർഡുകൾ പലയിടത്തും കാണാം. ഇൗയൊരു അടിക്കുറിപ്പാണ്​ ബംഗാളിൽ പലയിടത്തും റോഡ്​ സുരക്ഷയുടെ ആപ്​തവാക്യമായി ഇടംപിടിച്ചിരിക്കുന്നതെന്നു​ തോന്നുന്നു. ലക്കും ലഗാനുമില്ലാതെ പാഞ്ഞുപോകുന്ന പല വാഹനങ്ങളുടെയും പിന്നിലിരുന്ന്​ ഇൗ ആപ്​തവാക്യങ്ങൾ വഴിയാത്രക്കാരെ കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു. സിലിഗുരിയിൽ നിന്നും കൊൽക്കത്തയിലേക്കുള്ള പാതയിൽ അഞ്ചിലധികം സ്​ഥലത്ത്​ മറിഞ്ഞ നിലയിൽ കണ്ട ചരക്കുലോറികളുടെ കിടപ്പ്​ അവരുടെ ഡ്രൈവിങ്ങിലെ പരുക്കൻ സ്വഭാവം തുറന്നുകാണിക്കുന്നു.

ഗ്രാമീണർ അവരുടെ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന വാഹനം സൈക്കിൾ തന്നെ. ചരക്കുകൾ കൊണ്ടുപോകാൻ മരപ്പലകക്ക്​ ഇരുവശങ്ങളിലായി ചക്രം ഘടിപ്പിച്ച്​ മറ്റൊരു ഥാഗം കൂടി സൈക്കിളിൽ ഫിറ്റ്​ ചെയ്​ത്​ അവർ പോകുന്നു. ​െഎസ്​ക്രീം, പച്ചക്കറി തുടങ്ങിയവയൊക്കെ സൈക്കിളിൽ തന്നെയാണ്​ കച്ചവടം. ഇടയ്​ക്ക്​ മറ്റു വാഹനങ്ങളെ ഒറ്റനോട്ടം മാത്രം നോക്കി റോഡ്​ മുറിച്ചു കടന്ന്​ ഒറ്റപ്പോക്കാണ്​. സൈക്കിളിൽ ഇടിക്കാതെ നോക്കേണ്ട ബാധ്യത മറ്റു വാഹനത്തിലുള്ളവരാണെന്ന മട്ടിലാണ്​ അവരുടെ ​േപാക്ക്​.

 

പെട്രോൾ അടിക്കാൻ കയറിയിടത്ത്​ ലിറ്ററിന്​ 81 രൂപ. ഇതെന്തു കഥ..? ഇന്നലെവരെ ബംഗാളിൽനിന്ന്​ 77 രൂപയ്​ക്ക്​ പെട്രോൾ അടിച്ചതാണല്ലോ. ഇത്ര പെ​െട്ടന്ന്​ ​കൂടിയോ..? പറയാൻ പറ്റില്ല, ഏതു നിമിഷവും എത്രവേണമെങ്കിലും കൂടാം.  ആ വിചാരത്തിൽ പമ്പിലുള്ളവരോട്​ ചോദിച്ചപ്പോഴാണറിയുന്നത്​ അതിനിടയിലെപ്പോഴോ ബീഹാറിലെ ഒരു പ്രദേശത്താണ്​ ഇപ്പോൾ നിൽക്കുന്നതെന്ന്​. രണ്ടു കിലോ മീറ്റർ കൂടി പോയാൽ ഇതിലും വില കുറച്ച്​ ബംഗാളിൽനിന്ന്​ അടിക്കാം എന്നു കരുതി ചിരി മാത്രം കൊടുത്തു അവിടെ നിന്നും നീങ്ങി. ഹൈവേയിൽ കുറേ ദൂരം ചെന്നപ്പോൾ കൊൽക്കത്തയിലേക്കു​ള്ള വഴിയിൽ കയറുന്ന കാര്യം മറന്നു 10 കിലോ മീറ്ററോളം സഞ്ചരിച്ചു വീണ്ടും ബീഹാറിൽ തന്നെ എത്തി. അവിടെ ഹൈവേയു​ടെ ഒരു വരിയിൽ ഇടവിട്ട്​ പല ഭാഗത്തും ചോളം ഉണക്കാനിട്ടിരിക്കുന്നു. നിരപ്പായ, സദാ വെയിൽ കിട്ടുന്ന ഇതിലും നല്ലൊരു സ്​ഥലം അവർക്ക്​ വേറേ കിട്ടുമെന്നു തോന്നുന്നില്ല. അവരുടെ ഭൂമി കൈയേറി നിർമിച്ച റോഡ്​ ആയതിനാലാകണം സർവാധികാരത്തോടെയും റോഡിൽ പലയിടത്തും ചോളം പരത്തിയിട്ടിരിക്കുന്നതു കാണാം. വഴി മാറി വന്നതിനാൽ ഞാൻ തിരികെ പോയി പിന്നെയും കൊൽക്കത്ത ഹൈവേയിൽ പ്രവേശിച്ചു.

പെട്രോൾ അടിക്കാൻ കയറിയിടത്ത്​ ലിറ്ററിന്​ 81 രൂപ. ഇതെന്തു കഥ..? ഇന്നലെവരെ ബംഗാളിൽനിന്ന്​ 77 രൂപയ്​ക്ക്​ പെട്രോൾ അടിച്ചതാണല്ലോ. ഇത്ര പെ​െട്ടന്ന്​ ​കൂടിയോ..? പറയാൻ പറ്റില്ല, ഏതു നിമിഷവും എത്രവേണമെങ്കിലും കൂടാം.  ആ വിചാരത്തിൽ പമ്പിലുള്ളവരോട്​ ചോദിച്ചപ്പോഴാണറിയുന്നത്​ അതിനിടയിലെപ്പോഴോ ബീഹാറിലെ ഒരു പ്രദേശത്താണ്​ ഇപ്പോൾ നിൽക്കുന്നതെന്ന്​.

മൂന്നു മണിയോടെ ഉച്ചഭക്ഷണം കഴിച്ചു. പിന്നീടങ്ങോട്ട്​ റോഡിൽ തിരക്ക്​ തുടങ്ങുകയായിരുന്നു. വൈക​ുന്നേരമായപ്പോഴേക്കും റോഡ്​ ചരക്കു വാഹനങ്ങൾ കൊണ്ട്​ നിറഞ്ഞു. പൊടിപാറി കടന്നുപോകുന്ന ലോറികളുടെ ഇടയിലൂടെ കിട്ടുന്ന പഴുതുകളിലൂടെ എങ്ങനെ മുന്നോട്ടു പോയാലും രക്ഷയില്ല. ചിലയിടത്ത്​ ചരക്കുവാഹനങ്ങളെ കടന്നുപോകാൻ അനുവദിക്കാതെ പോലീസ്​ തടഞ്ഞുവെച്ചിരിക്കുന്നതു കാണാം. രണ്ടുവരി മാത്രമുള്ള റോഡി​​​​​​െൻറ സ്​ഥലപരിമിതി കഴിഞ്ഞും വാഹനങ്ങൾ പുറത്തേക്ക്​ ഇറങ്ങി നിൽക്കുന്നു. ഒരിടത്ത്​ റെയിൽവേ ക്രോസിനടുത്ത്​ ട്രെയിൻ തടയാൻ ചുവപ്പുതുണി വലിച്ചു കെട്ടിയിട്ടുണ്ട്​.  അനങ്ങാതെ നിൽക്കുന്ന ട്രാഫിക്​ ജാമിൽ ലോറികൾ പാളത്തിനു കുറുകെ എത്തി എങ്ങോട്ടും പോകാനാകാതെ നിൽക്കുന്നതിനാൽ ട്രെയിൻ തടയുക മാത്രമേ രക്ഷയുണ്ടായിരുന്നു​ള്ളു.  രണ്ടു ദിവസമായി ഇൗ ഭാഗത്ത്​ നല്ല തിരക്കാ​െ​ണന്ന്​ പ്രദേശവാസിയായ ഒരാൾ പറഞ്ഞു.

രാത്രിയിൽ തുറന്നുവെച്ച ചില തട്ടുകടകളായിരുന്നു ഉറക്കംവരാതെ കാത്തത്​
 

ഇൗ തിക്കും തിരക്കും മറികടന്ന്​ എങ്ങനെ കൊൽക്കത്തയിലെത്തുമോ എന്തോ..? എന്തായാലും കൊൽക്കത്തയിൽ എത്തിയി​േട്ട യാത്ര നിർത്തു. ഇടയ്​ക്കിടെ വിശ്രമം കൊടുത്ത്​ രാത്രിയും യാത്ര തുടർന്നു. ബോർഡുകൾ ചൂണ്ടിക്കാണിച്ച കൊൽക്കത്തയിലേക്കുള്ള ദൂരത്തിൽ അടിപതറാതെ മുന്നോട്ടു നീങ്ങി. സംഖ്യകൾ കുറയുന്നുണ്ടെങ്കിലും കുറേ കഴിഞ്ഞപ്പോൾ ഞാനതിൽ നോക്കാതായി. അത്​ ആത്​മവിശ്വാസത്തെ ബാധിച്ചാലോ എന്ന ആശങ്കയായിര​ുന്നു. എന്തായാലും പകൽ പൊരിഞ്ഞ വെയിലത്ത്​ ഇൗ വഴിയിലൂടെ യാത്ര ചെയ്യുന്നതി​െനക്കാളും നല്ലത്​ ഇ​ൗ പോക്കു തന്നെയാണ്​.

സ്​ട്രീറ്റ്​ ലൈറ്റി​​െൻറ വെളിച്ചമുള്ള റോഡിൽ ചരക്കുലോറികളോടിടഞ്ഞ്​ ബൈക്ക്​ നീങ്ങി. സ്​ഥിരതയില്ലാത്ത റോഡുകളായിരുന്നു കൊൽക്കത്തവരെ. ഇടയ്​ക്ക്​ നല്ല നാലുവരി പാതകൾ കണ്ടാൽ പെ​െട്ടന്നുതന്നെ അത്​ പൊട്ടിപ്പൊളിഞ്ഞ രണ്ടുവരി പാതയായി മാറും. ചിലയിടത്ത്​ റോഡുകൾക്കരികിൽ ഒരു വെളിച്ചവുമുണ്ടാവുകയില്ല. ഇടയ്​ക്കുള്ള ചില പട്ടണങ്ങൾ അടുക്കുമ്പോഴാണ്​ തിരക്കിൽ വീർപ്പുമുട്ടുക. ഏകദേശം രാത്രി 11 മണി കഴിഞ്ഞ സമയത്ത്​ ഒരു ലോറിയുടെ അരികിലൂടെ ഒാവർടേക്ക്​ ചെയ്തു കയറുകയായിരുന്നു.
‘‘ഠേ....!!’’
എന്ന്​ വെടി പൊട്ടിയ പോലൊരു ശബ്​ദം കേട്ട്​ ശരിക്കും നടുങ്ങിപ്പോയി.
‘പടച്ചോനേ..! ബൈക്കി​​െൻറ ടയർ പൊട്ടി ഞാനിപ്പോ മൂക്കും കുത്തി വീണു..’ എന്നുറപ്പിച്ചതാണ്​. എന്നിട്ടും, ബൈക്കി​​െൻറ ബാലൻസിങ്ങിന്​ ഒരു കുഴപ്പവുമില്ലല്ലോ എന്ന അമ്പരപ്പിൽ ഞാൻ ബൈക്ക്​ സൈഡാക്കി. ഞാൻ ഒാവർടേക്ക്​ ചെയ്​ത ലോറി എന്നെയും കടന്നു​േപായി. ലോറി ഡ്രൈവറും ക്ലീനറും വേഗത കുറച്ചു​േപാകുന്ന ലോറിയിലിരുന്ന്​ എന്നെയൊന്ന്​ നോക്കുക മാത്രം ചെയ്​തു. എന്താണ്​ സംഭവിച്ചതെന്ന്​ എനിക്ക്​ യാതൊരു പിടിയും കിട്ടിയില്ല. ബൈക്കി​​െൻറ രണ്ട്​ ടയറിനും ഒരു പ്രശ്​നവുമില്ല. സൈലൻസറി​​െൻറ അകത്തുനിന്നെങ്ങാനുമാണോ..? ഒന്നുകൂടി സ്​റ്റാർട്ട്​ ചെയ്​തു മുന്നോട്ട​ു പോയാലോ..? പ്രശ്​നങ്ങ​െളാന്നുമില്ലെന്നുറപ്പിക്കാൻ ബൈക്ക്​ സ്​റ്റാർട്ട്​ ചെയ്​ത്​ മുന്നോട്ട​ു നീങ്ങി. കുറഞ്ഞ വേഗതയിൽ ഒരു പത്ത്​ മിനിട്ട്​ ദൂരം പോയപ്പോൾ ഞാൻ ഒാവർ ടേക്ക്​ ചെയ്​ത, എന്നെ ഒാവർ ടേക്ക്​ ചെയ്​ത വഴിയരികിൽ നിർത്തി ഡ്രൈവറും ക്ലീനറും താഴെയിറങ്ങി ജാക്കിവെച്ച്​ ടയർ മാറ്റുന്ന കാഴ്​ചയാണ്​ കണ്ടത്​. എന്നെ നടുക്കിയ ‘ഠേ...! ശബ്​ത്തി​​െൻറ ഉറവിടം അങ്ങനെ കണ്ടെത്തി.

രാത്രിയിൽ ഇടയ്​ക്കിടെ കാണുന്ന തട്ടുകടകളിൽനിന്ന്​ ചായ കുടിച്ച്​ ഇടവേളകൾ നൽകി കൊൽക്കത്തയിലേക്കുള്ള യാത്ര തുടർന്നു. ഇടയ്​ക്ക്​  യാത്രയിൽ ഞാൻ എന്നോടുതന്നെ സംസാരിച്ചുകൊണ്ടിരുന്നു. പണ്ടു പാടി മറന്നുപോയ പാട്ടുകൾ വരെ ചുണ്ടിലേക്ക്​ തേടിപ്പിടിച്ചെത്തി. അർധചന്ദ്ര​​​​​​െൻറ വെളിച്ചത്തിൽ റോഡ്​ അപ്പോൾ അനാഥമായി കിടന്നു. റോഡടക്കി പായുന്ന മൾട്ടി ആക്​സിൽ വണ്ടികളോടു കിടപിടിച്ച്​ ബൈക്ക്​ സുരക്ഷിതമായി ആ ഇരുട്ടിൽ പാഞ്ഞുകൊണ്ടേയിരുന്നു. കുറേ ദൂരം പോയപ്പോൾ ലോറികളൊന്നും കാണാതായി. അപ്പോഴാണ്​ വ​ഴി തെറ്റിയെന്ന്​ ബോധ്യമായത്​. തിരികെ കുറച്ചു ദൂരം വന്നപ്പോൾ ശരിയായ വഴി കണ്ടെത്തി. സമയം രാത്രി ഒരു മണിയും രണ്ടു മണിയും കടന്നങ്ങനെ നീങ്ങി. ഉറക്കച്ചടവ്​ കോട്ടുവായിലൂടെ പുറത്തേക്ക്​ വമിച്ചുകൊണ്ടിരുന്നു.  കൊൽക്കത്തയിൽ എത്തിയേ അടങ്ങൂ എന്ന വാശി എന്നെ പരമാവധി ക്ഷീണിതനാക്കുന്നുണ്ട്​.

രാത്രി കൊൽക്കത്തയുടെ രുചികളിലേക്കിറങ്ങി
 

പുലർച്ചെ അഞ്ചു മണിയോടെ ഞാൻ കൊൽക്കത്തയിലെത്തി. നഗരം തിരക്കിലേക്ക്​ കണ്ണുതുറന്നിട്ടില്ല. ഏത്​ റോഡിലൂടെയും തടസ്സങ്ങളില്ലാതെ നീങ്ങാം. ഹൗറ പാലം കയറിയിറങ്ങി ഹൗറ റെയിൽവേ സ്​റ്റേഷനടുത്തെത്തിയ എനിക്ക്​ റൂം തപ്പിപ്പിടിക്കാൻ സഹായത്തിന്​ റെയിൽവേയി​െല ഡ്യൂട്ടി കഴിഞ്ഞുപോകുന്ന കൊൽക്കത്ത സ്വദേശിയായ ഒരാളെത്തി. റെയിൽവേയിൽ ടി.ടി.ആർ ആയി ജോലി ചെയ്യുന്ന അയാൾ സൈക്കിളിൽ ഇന്ത്യയുടെ പല ഭാഗത്തും കറങ്ങുന്നയാളാണ്​. രക്​തം രക്​തത്തെ തിരിച്ചറിയുന്നപോലെ ഒരു സഞ്ചാരി മറ്റൊരു സഞ്ചാരിയെ തിരിച്ചറിയുന്ന നിമിഷം.

ഹൗറ പാലം കയറിയിറങ്ങി ഹൗറ റെയിൽവേ സ്​റ്റേഷനടുത്തെത്തിയ എനിക്ക്​ റൂം തപ്പിപ്പിടിക്കാൻ സഹായത്തിന്​ റെയിൽവേയി​െല ഡ്യൂട്ടി കഴിഞ്ഞുപോകുന്ന കൊൽക്കത്ത സ്വദേശിയായ ഒരാളെത്തി. റെയിൽവേയിൽ ടി.ടി.ആർ ആയി ജോലി ചെയ്യുന്ന അയാൾ സൈക്കിളിൽ ഇന്ത്യയുടെ പല ഭാഗത്തും കറങ്ങുന്നയാളാണ്​. രക്​തം രക്​തത്തെ തിരിച്ചറിയുന്നപോലെ ഒരു സഞ്ചാരി മറ്റൊരു സഞ്ചാരിയെ തിരിച്ചറിയുന്ന നിമിഷം.

അദ്ദേഹം പറഞ്ഞ പ്രകാരം ഒരു ഗസ്​റ്റ്​ ഹൗസിൽ രാവിലെത്തന്നെ മുറി തരപ്പെട്ടു. വേഗം ഒന്നു കുളിച്ചു കട്ടിലിൽ കയറി കിടന്നതു മാത്രമേ ഒാറമയു​ള്ളു. എഴുന്നേൽക്കുമ്പോൾ വൈകിട്ട്​ നാലു മണി കഴിഞ്ഞിരു​ന്നു. പുറത്തിറങ്ങുമ്പോൾ കൊൽക്കത്ത നഗരത്തിനു മീതെ മറ്റൊരു രാത്രി കരിമ്പടം വിരിച്ചുകഴിഞ്ഞിരുന്നു. തെരുവുകളിലൂടെ സഞ്ചരിച്ച്​ മധുരപലഹാരങ്ങളായ രസഗുളയു​ടെയും മറ്റും രുചിയറിഞ്ഞ്​ രാത്രി ഭക്ഷണവും കഴിച്ച്​ തിരികെ റൂമിൽ ചെന്നു. കഴിഞ്ഞ രാത്രിയിലെ യാത്ര ഒരു സ്വപ്​നാടനം പോലെ മനസ്സിൽ നിൽക്കുന്നു. വേറി​െട്ടാരനുഭവം മാത്രമല്ലത്​, രാത്രി യാത്രയുടെ എല്ലാ പ്രയാസങ്ങളും അറിയാനും കഴിഞ്ഞു. നേരത്തെ എഴുന്നേറ്റ്​ കൊൽക്കത്ത നഗരം വിടാനുള്ള പദ്ധതിയിൽ കിടക്കാനൊരുങ്ങി.

 

Tags:    
News Summary - A Young Malayali's All India Solo bike ride 66th and 67th Days to Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT