രണ്ടര മാസമാകുന്നു വീട്ടിൽനിന്ന് പുറപ്പെട്ട് േപാന്നിട്ട്. കഴിഞ്ഞ 74 ദിവസം പോലൊരു പ്രഭാതമായിരുന്നില്ല ഇന്നത്തേത്. ധൃതിയിൽ ബാഗേജുകൾ ബൈക്കിൽ കെട്ടിവെച്ച് പായാനൊരുങ്ങുന്നത് ശീലമായി കഴിഞ്ഞ ദിവസങ്ങൾക്ക് സമാപനം കുറിക്കുകയാണ്. ഇത് യാത്രയുടെ ഒടുവിലത്തെ ദിവസം.
75 ദിവസം. മൂന്ന് രാജ്യങ്ങൾ. ഇന്ത്യയിലെ 20ലേറെ സംസ്ഥാനങ്ങൾ. ഏതാണ്ട് 16,000 കിലോ മീറ്റർ. ഇനിയൊരു 160 ൽ താഴെ കിലോ മീറ്റർ കൂടി യാത്ര ചെയ്താൽ പുറപ്പെട്ടിടത്ത്, സ്വന്തം നാട്ടിൽ തിരിച്ചെത്താം. നാട്ടിൽ എത്തിച്ചേരുന്നതിെൻറ സന്തോഷമുണ്ട്. പക്ഷേ, യാത്ര സമാപിക്കുന്നതിെൻറ സങ്കടവും.
കോയമ്പത്തൂരിൽനിന്നും ഏതാനും കിലോ മീറ്റർ പിന്നിട്ടപ്പോഴേക്കും പാലക്കാടിെൻറ അതിർത്തിയിലേക്ക്, കേരളത്തിലേക്ക് ദാ, എത്തിച്ചേർന്നിരിക്കുന്നു. സ്വന്തം നാടിെൻറ മണം അറിഞ്ഞു തുടങ്ങിയ ആനന്ദം. വഴിയരികിലെ മലയാളം ബോർഡുകളും തെങ്ങും പാടങ്ങളും ഇടുങ്ങിയ അങ്ങാടികളും കണ്ടുതുടങ്ങിയപ്പോൾ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത സന്തോഷം..
പാലക്കാട് ജില്ലയിലെ കോങ്ങാട് എന്ന സ്ഥലത്ത് ഒാല ഷെഢിന് കീഴിലുള്ള ഒരു ഹോട്ടലിൽനിന്നും ദോശ കഴിച്ചുകൊണ്ട് പ്രഭാതഭക്ഷണം നിറവേറ്റി. മലയാളിത്തമുള്ള ഭക്ഷണം രണ്ടര മാസത്തിനു ശേഷം ആദ്യമായി കഴിക്കുന്നു. കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുമ്പോൾ 160 കിലോ മീറ്റർ ദൂരമേ നാട്ടിലേക്കുണ്ടായിരുന്നുള്ളുവെങ്കിലും വൈകാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരുന്നു. നാട്ടിൽ 'കൂട്ടയിക്കാർ' എന്ന വാട്ട്സാപ്പ് കൂട്ടായ്യുടെ നേതൃത്വത്തിൽ വൈകിട്ട് എന്നെ സ്വീകരിക്കാനുള്ള പരിപാടി ഏർപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ദിവസം നാടും വീടും വിട്ട് നിൽക്കുന്നത്. ഞാൻ യാത്ര പുറപ്പെട്ടതു മുതൽ നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളും എെൻറ യാത്രയിൽ ആകാംക്ഷയോടെ ഒാരോ ദിവസവും കാത്തിരിക്കുകയായിരുന്നു. 'മാധ്യമം' ഒാൺലൈനിൽ ഞാനെഴുതുന്ന ഇൗ കുറിപ്പിലൂടെയാണ് എെൻറ യാത്രാ വഴികളും വിശേഷങ്ങളും അവർ അറിഞ്ഞിരുന്നത്. ശരിക്കും എനിക്കും അവർക്കുമിടയിലെ കമ്മ്യൂണിക്കേഷൻ നടന്നിരുന്നത് ഇൗ ദിനക്കുറിപ്പിലൂടെയാണ്.
തിരൂർ വഴിയാണ് എെൻറ നാടായ കൂട്ടായിയിലേക്ക് പേകേണ്ടത്. വീട്ടിലേക്കുള്ള യാത്ര തിരൂരിൽ ഞാൻ ജോലി ചെയ്യുന്ന 'എക്പോ സോഫ്ട്' എന്ന സ്ഥാപനത്തിനു മുന്നിലൂടെയാക്കണമെന്ന് ഒാഫീസിലെ സുഹൃത്തുക്കൾ നിർദേശിച്ചിരുന്നു. അങ്ങനെ വരുന്ന വഴി ഒാഫീസിലും കയറാമെന്നു വെച്ചു. ദിവസവും 500നു മുകളിൽ കിലോ മീറ്ററുകൾ വരെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും നാട്ടിലേക്കുള്ള ഇത്തിരി ദൂരം വളരെ കൂടുതലാണെന്നു തോന്നി. പാലക്കാടും പട്ടാമ്പിയും വളാഞ്ചേരിയും കടന്ന് ഉച്ചയ്ക്ക് ശേഷം തിരൂരിലെത്തി. വരുന്ന വഴിയിൽ ഒന്നു രണ്ട് സുഹൃത്തുക്കളെ കണ്ട് വിശേഷം പങ്കുവെച്ചു.
തിരൂരിലെ ഒാഫീസിനടുത്ത് എത്തിച്ചേർന്നപ്പോൾ എന്നെ സ്വീകരിക്കാൻ തയാറായിട റോഡരികിൽ നിൽക്കുന്ന സഹപ്രവർത്തകരെയാണ് കണ്ടത്. ആഹ്ലാദാരവങ്ങൾക്കൊപ്പം മാനേജർ നൗഫൽ സാറിൽനിന്നും ബൊക്കെ ഏറ്റുവാങ്ങി ബൈക്കിൽ നിന്നും താഴെയിറങ്ങി. ഒാഫീസിനകത്തു കയറി എല്ലാവരുമായി വിശേഷങ്ങളൊക്കെ പറഞ്ഞുതുടങ്ങി. കൂടുതൽ പറയേണ്ടതില്ലായിരുന്നു, അവരെല്ലാം എെൻറ വിശേഷങ്ങൾ ദിവസവും വായിച്ചറിയുന്നുണ്ടായിരുന്നു. ഒാഫീസും പൂട്ടി സ്വീകരണ സ്ഥലമായ കൂട്ടായിയിലെ സ്വീകരണ സ്ഥലത്തേക്ക് പുറപ്പെട്ടു.
കൂട്ടായിയിൽ എത്തുന്നതിനു മുമ്പായി തന്നെ നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും േചർന്ന് എന്നെ വരവേൽക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. എല്ലാവർക്കും കൈ കൊടുത്ത് ഒരു ജാഥ പോലെ അവരുടെ മുന്നിലൂടെ ബൈക്കിൽ മെല്ലെ വേദിയുടെ അടുത്തേക്ക് നീങ്ങി. നാട്ടുകാരുടെ സ്വീകരണത്തിലുള്ള അതിയായ സന്തോഷവും പേറി ബൈക്കിൽ ഞാൻ മെല്ലെ നീങ്ങി. വാദ്യ മേളങ്ങളുടെയും പടക്കത്തിെൻറയും ശബ്ദം നിറങ്ങ വീഥിയിലൂടെ എല്ലാവർക്കും ഇടയിലൂടെ നീങ്ങി ഞാൻ വേദിയിലെത്തി. 'കൂട്ടായിക്കാർ' വാട്ട്സാപ് ഗ്രൂപ്പിെൻറ നേതൃത്വത്തിൽ 'ആദരം' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
എനിക്കു പുറമേ രാഷ്്ട്രപതിയിൽനിന്നും മൂന്നു തവണ മികച്ച എൻ.എസ്.എസ് വളൻറിയർക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ നാട്ടുകാരനായ ഡഡോ: ജബ്ബാർ അഹമ്മദിനെയും ഇൗ ചടങ്ങിൽ ആദരിക്കുന്നുണ്ടായിരുന്നു. മലയാളം സർവകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ ഉദ്ഘാടനം നിവഹിച്ചു. പുരസ്കാരങ്ങൾ നൽകി നാട്ടുകാർ എന്നെ സ്വീകരിച്ചു. അതിലൊന്ന് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിെൻറ ഉടമയും അയൽവാസിയുമായ കമറുദ്ദീൻ സാറാണ് തന്നത്. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവരെയും ആദരിച്ചു. സ്വീകരണത്തിനു ശേഷം എല്ലാവരുടെയും കൂടെ ഞാൻ വീട്ടിലെത്തി. ഏറ്റവും വലിയ സ്വീകരണം അവിടെയായിരുന്നു. വീട്ടിൽ കയറിയ ഉടൻ ഉമ്മയൂടെ വക കെട്ടിപ്പിടിച്ചൊരു ഉമ്മ..!!
സ്വീകരണവേദിയിലേക്കുള്ള ജാഥയിൽ വഴിയരികിൽ സ്ത്രീകൾക്കിടയിൽ നിന്ന് വിതുമ്പുന്ന ഉമ്മയെ ഞാൻ നേരത്തേ കണ്ടിരുന്നു. വല്ല്യ ബുദ്ധിമുട്ടുകൾ ഒന്നും കൂടാതെ തിരിച്ചെത്തിയ സന്തോഷമായിരുന്നു വീട്ടുകാർക്ക്. എെൻറ വരവു പ്രമാണിച്ച് കസിൻസും മറ്റു കുടുംബാംഗങ്ങളും വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നു. എല്ലാവരെയും കണ്ട സേന്താഷത്തിൽ വിശേഷങ്ങളൊക്കെ പങ്കുവെച്ച് വളരെ വൈകിയാണ് കിടക്കാൻ ഒരുങ്ങിയത്.
സ്വീകരണത്തിന് നന്ദി പറയവേ ഞാൻ പറഞ്ഞിരുന്നു. 'ഏത് ദേശത്തിൽ ചെന്നാലും, ഏത് രാജ്യം സന്ദർശിച്ചാലും സ്വന്തം മണ്ണിലേക്ക് എത്തിച്ചേരുമ്പോഴുണ്ടാകുന്ന സന്തോഷവും സമാധാനവും തന്നെയാണ് ഏറ്റവും വലുത്...'.
നാളെ രാവിലെ എങ്ങോട്ടും പേകാനില്ലാതിരുന്നിട്ടും കിടക്കാെനാരുങ്ങുമ്പോൾ പുലർച്ചെ ഏതോ മഞ്ഞുപാടങ്ങൾക്കരികിലൂടെ യാത്ര പുറപ്പെടാനുണ്ടെന്ന തോന്നലായിരുന്നു അപ്പോഴും മനസ്സിൽ.
(ഇന്ത്യൻ ഡയറി സമാപിച്ചു...)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.