????????? ????????? ????????????????? ????? ?????????? ?????????
ആകെ പെ​ട്ടുപോയെന്ന്​ തോന്നുന്ന ഒരു നിമിഷം എവി​ടെ നിന്നോ പൊട്ടിവീണതു പോലെ രക്ഷകനായി ഒരാൾ അവതരിക്കുക. എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതു വരെ ഒപ്പം നിൽക്കുക. എന്നിട്ട്​ സൗഹൃദത്തി​​​​​െൻറ പുതിയൊരു ലോകം തുറന്നു അയാൾ പോവുക. അതിനെക്കാൾ മനോഹരമായി മറ്റെന്താണുള്ളത്​..?

പറഞ്ഞതുപോലെ രാവിലെ ഒമ്പതു മണിക്കു തന്നെ ‘സെവാഗ്​’ എത്തി. പറയാൻ വിട്ടുപോയി, തലേന്ന്​ ചാംഗ്​ലാ പാസിൽ നിന്ന്​ എന്നെ ഹോട്ടൽ മുറിയിൽ എത്തിച്ച ചങ്ങാതിയുടെ പേര്​ സെവാഗ്​ എന്നായിരുന്നു. പരാജയത്തിലേക്ക്​ വീണ പല മത്സരങ്ങളും ഒറ്റയാൻ പോരാട്ടത്തിലൂടെ രക്ഷിച്ചെടുത്ത ഒര​ു സെവാഗി​െന ഒാർമയുണ്ട്​. ഇ​ന്ത്യൻ ക്രിക്കറ്റ്​ ടീം താരമായിരുന്ന സാക്ഷാൽ വീരേന്ദ്ര സെവാഗിനെ.   ഇന്നലെ ആ മഞ്ഞുമലയിൽ പെട്ടുപോയ എന്നെ രക്ഷിച്ചതും മറ്റൊരു സെവാഗായി. രാവിലെ ഒമ്പതു മണിക്ക്​ ഞാൻ സെവാഗിനെ വിളിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങോട്ട്​ വന്നുകൊണ്ടിരിക്കുന്നു എന്നായിരുന്നു. അത്യാവശ്യം വേണ്ട സാധനങ്ങൾ ഒരു ബാഗിലാക്കി ഞാൻ ഗസ്​റ്റ്​ ഹൗസി​​​​​െൻറ താഴെ വന്നിരുന്നു. ഗസ്​റ്റ്​ ഹൗസി​​​​​െൻറ മുതലാളി സിഗിയ്​ കാറിൽ വേണമെങ്കിൽ ടൗണിൽ എത്തിച്ചു തരാമെന്നു പറഞ്ഞു. സെവാഗ്​ വരുന്ന വിവരം ഞാൻ അദ്ദേഹത്തോട്​ പറഞ്ഞു.

പരിചയപ്പെട്ടിരിക്കേണ്ട മറ്റൊരു കഥാപാത്രമാണ്​ സിഗിയ്​. നിഷ്​കളങ്കമായ പുഞ്ചിരിയാണ്​ അയാളുടെ ഏറ്റവും വലിയ പ്രത്യേകത. പത്ത്​ വർഷത്തോളം പട്ടാളത്തിൽ സേവനം അനുഷ്​ഠിച്ച സിംഗിയ്​ സ്വയം വിരമിക്കുകയായിരുന്നു. കാഴ്​ചയിൽ പട്ടാളത്തിലായിരുന്നതി​​​​​െൻറ യാ​െതാരു ലക്ഷണവുമില്ല.  കാർഗിൽ യുദ്ധസമയത്ത്​ പാക്ക്​ അതിർത്തിക്കുള്ളിലേക്ക്​ 20 കിലോ മീറ്ററോളം കയറി ചെന്ന​േപ്പാൾ ഉണ്ടായ ബേംബ്​ സ്​ഫോടനത്തിൽ കൈയിലെ രണ്ടു വിരലുകളാണ്​ സിംഗിയിന്​ നഷ്​ടമായത്​. ഇ
പ്പാൾ ‘ആനന്ദം’ എന്നർത്ഥം വരുന്ന ലഡാക്കി വാക്കായ ‘ലാച്ചിക്ക്​’ എന്ന ​േപരിൽ കുടുംബസമേതം ഗസ്​റ്റ്​ ഹൗസ്​ നടത്തി ഉപജീവനം കണ്ടെത്തുന്നു.

കാർഗിൽ യുദ്ധ സമയത്ത്​ ബോംബ്​ പൊട്ടി രണ്ട്​ വിരലുകൾ നഷ്​ടമായ സിൻഗിയ്​യെ കണ്ടാൽ അയാളൊരു പട്ടാളക്കാരനായിരുന്നുവെന്ന്​ തോന്നുകയേയില്ല. അത്ര നിഷ്​കളങ്കമാണ്​ അയാളുടെ ചിരി
 

പത്തു മണിയോടെ സെവാഗ്​ കാറും കൊണ്ട്​ ഗസ്​റ്റ്​ ഹൗസി​​​​​െൻറ മുന്നിലെത്തി. സെവാഗ്​ എന്ന പേര്​ ഇംഗ്ലീഷിൽ എഴുതു​േമ്പാൾ ആദ്യം നിശബ്​ദനായ ഒരു T എന്ന അക്ഷരം കൂടിയുണ്ടെന്ന്​ ഇന്നലെ മൊബൈലിൽ നമ്പർ സേവ്​ ചെയ്യു​േമ്പാൾ ഒാർമിപ്പിച്ചിരുന്നു. കാറിലേക്ക്​ കയറിയപ്പോൾ തന്നെ ബൈക്കി​​​​​െൻറ പല തരത്തിലുള്ള സ്​പ്രോക്കറ്റുകൾ അദ്ദേഹം കാണിച്ചുതന്നു. വ​ഴിയിൽ പെട്ടുപോയ ഒരു യാത്രികനോടുള്ള ആ കരുതലിൽ പേരിടാനാവാത്ത മനുഷ്യ സ്​നേഹം കൂടി ചേർന്നിരിക്കുന്നു എന്ന്​ അപ്പോൾ ബോധ്യമായി. എവിടെ നിന്നൊക്കെയോ അദ്ദേഹം സംഘടിപ്പിച്ചുകൊണ്ടുവന്നതാണ്​. അടുത്തെങ്ങും ഹോണ്ടയുടെ സർവീസ്​ സ​​​​െൻററുകൾ ഉണ്ടായിരുന്നില്ല. എ​​​​​െൻറ ബൈക്കിന്​ 15 പല്ലുകളുള്ള സ്​പ്രോക്കറ്റാണ്​ വേണ്ടതെന്ന്​ നാട്ടിലെ മെക്കാനിക്കിനെ വിളിച്ചു ചോദിച്ചപ്പോൾ വിവരം കിട്ടിയിരുന്നു. സെവാഗ്​ കൊണ്ടുവന്നതിൽ ഒരു സ്​പ്രോക്കറ്റ്​ 15 പല്ലുകളുള്ളതായിരുന്നു.

എവിടെ നിന്നൊക്കെയോ കുറേ സ്​പ്രോക്കറ്റുകളും സംഘടിപ്പിച്ച്​ രാവിലെ തന്നെ സെവാഗെത്തി..
 

പ്രഭാതഭക്ഷണവും കഴിച്ച്​ കാറിൽ ആവശ്യത്തിന്​ പെട്രോളും അടിച്ച്​ ഇന്നലെ പോയ അ​േത പാതയിൽ സഞ്ചാരം തുടർന്നു. ഉയർന്ന പ്രദേശങ്ങളിലെ ഒാക്​സിജൻ കുറവ്​ മനുഷ്യരെ പോലെ വാഹനങ്ങളെയും ബാധിക്കുമെന്ന്​ സെവാഗ്​ പറഞ്ഞു. സാഹസികത നിറഞ്ഞ വഴികളിൽ അമിതവേഗം മൂലം ലഡാക്കിൽ ഉണ്ടായ അപകടങ്ങളെക്കുറിച്ചും മരണങ്ങളെക്കുറിച്ചും അയാൾ പറഞ്ഞുകൊണ്ടിരുന്നു. ചാംഗ്​ലാ പാസിലേക്കുള്ള കയറ്റത്തോടുകൂടിയ കൊടും വളവുകൾ അനായാസം സെവാഗ്​ ഒാടിച്ചുകയറ്റുന്നതു കണ്ടപ്പോൾ വർഷങ്ങൾകൊണ്ട്​ ഇൗ വഴിയിലൂടെയുള്ള യാത്ര കൊണ്ട്​ അയാൾ നേടിയ ഡ്രൈവിങ്​ സാമർത്ഥ്യം ബോധ്യമായി. ഞാൻ താമസിച്ച ഗസ്​റ്റ്​ ഹൗസിൽനിന്ന്​ ചാംഗ്​ലാ പാസിൽ എത്താൻ 20 കി​േലാ മീറ്ററുണ്ട്​. പക്ഷേ, അവിടെ എത്താൻ രണ്ടര മണിക്കൂറിൽ കൂടുതൽ എടുത്തു.

ഞങ്ങൾ ബൈക്കി​​​​​െൻറ അടുത്തെത്തി. സെവാഗ്​ ടൂൾ ബോക്​സ്​ തുറന്ന്​ സ്​പ്രോക്കറ്റി​​​​​െൻറ കവർ അഴിച്ചു. സത്യത്തിൽ സ്​പ്രോക്കറ്റിന്​ കാര്യമായ കുഴപ്പമൊന്നുമില്ലായിരുന്നു. ചെറുതായൊന്ന്​ ലൂസായിട്ടുണ്ട്​. അകത്ത്​ മുഴുവൻ ചെളി പിടിച്ചതുപോലെയായിട്ട​ുണ്ട്​. ഒാക്​സിജൻ കുറഞ്ഞതു തന്നെയാണ്​ പ്രധാന കാരണമെന്ന്​ മനസ്സിലായി. തിരികെയുള്ള യാത്ര ഇറക്കമായതിനാൽ വലിയ പ്രയാസമില്ലാതെ താ​​േ​ഴക്ക്​ എത്തി. ലേയിൽ എത്തി വണ്ടി നന്നായി കഴുകി. അടുത്തുള്ള വർക്ക്​ ഷോപ്പിൽ കയറി പ്രശ്​നങ്ങളൊക്കെ ഒന്നുകൂടി പരിശോധിച്ച​ു. അവിടെ ചെയ്യാവുന്നതുപോലെ പ്രശ്​നങ്ങളൊക്കെ പരിഹരിച്ചു.

സെവാഗി​നോട്​ യാത്ര പറയു​േമ്പാൾ ഒരു കാര്യം പറഞ്ഞിരുന്നു. ‘ഇനി എന്നെങ്കിലും ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാം..’ എന്ന്​.. വീണ്ടുമൊരിക്കൽ കൂടി ഇത​ുപോലെ ഇൗ താഴ്​വരയിൽ വരുമോ എന്നറിയില്ല. വീണ്ടും ഞാൻ സെവാഗിനെ കാണ​ുമോ എന്നും...
 

സെവാഗിനോട്​ യാത്ര പറഞ്ഞ്​ പിരിയാൻ നേരം കാറിലടിച്ച പെട്രോളി​​​​​െൻറ തുകയ്​ക്കു പുറമെ മറ്റു ജോലികളെല്ലാം ഒഴിവാക്കി എന്നെ സഹായിക്കാൻ വന്നതി​​​​​െൻറ സന്തോഷത്തിന്​ കുറച്ചു പണം കൂടി നൽകി. രാ​ത്രി കഴിക്കാൻ ലേയിലെ മാർക്കറ്റിൽനിന്ന്​ കുറച്ച്​ ഫ്രൂട്ട്​സ്​ വാങ്ങി റൂമിലേക്ക്​ തിരിച്ചു. റൂമിലേക്കും തിരിച്ചുമുള്ള യാത്രയിൽ പതിവായി കണ്ട ആത്​മീയ കേന്ദ്രമാണ്​ ‘ശാന്തി സ്​തൂപ’. ഒരു ആത്​മീയ കേന്ദ്രം എന്നതിലുപരി ധാരാളം വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ഒരിടം കൂടിയാണത്​. അതി​​​​​െൻറ അകത്തേക്ക്​ ഇതുവരെ പോയിട്ടില്ല. പ്രോഗ്രാമിൽ കാര്യമായ മാറ്റങ്ങ​െളാന്നും സംഭവിച്ചില്ലെങ്കിൽ നാളെ അവിടെ കയറാം എന്നുവെച്ചു. മലമുകളിൽ നിലയുറപ്പിച്ചിരിക്കുന്നു ‘ശാന്തി സ്​തൂപ’ ലേയിൽ വന്നതു മുതൽ താ​െഴ റോഡിൽ നിന്നും കാണുന്നതാണ്​.

മനോഹരമായ വഴിയോര കാഴ്​ചകൾ കണ്ട്​ യാത്ര ചെയ്യുന്നതിനെക്കാൾ സന്തോഷം തോന്നിയ ദിവസമാണിത്​. ആകെ പെ​ട്ടുപോയെന്ന്​ തോന്നുന്ന ഒരു നിമിഷം എവി​ടെ നിന്നോ പൊട്ടിവീണതു പോലെ രക്ഷകനായി ഒരാൾ അവതരിക്കുക. എല്ലാ പ്രതിസന്ധികളും തരണം ചെയ്യുന്നതു വരെ ഒപ്പം നിൽക്കുക. എന്നിട്ട്​ സൗഹൃദത്തി​​​​​െൻറ പുതിയൊരു ലോകം തുറന്നു അയാൾ പോവുക. അതിനെക്കാൾ മനോഹരമായി മറ്റെന്താണുള്ളത്​..?

സെവാഗി​നോട്​ യാത്ര പറയു​േമ്പാൾ ഒരു കാര്യം പറഞ്ഞിരുന്നു. ‘ഇനി എന്നെങ്കിലും ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാം..’ എന്ന്​.. വീണ്ടുമൊരിക്കൽ കൂടി ഇത​ുപോലെ ഇൗ താഴ്​വരയിൽ വരുമോ എന്നറിയില്ല. വീണ്ടും ഞാൻ സെവാഗിനെ കാണ​ുമോ എന്നും...

 

Tags:    
News Summary - A Young Man's All India Solo bike ride 32nd day at Changla Pass in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT