???? ????? ????? ????????????????? ????????? ??????? ?????????

ഉദ്ധംപൂരിലെ മുറിയിൽനിന്ന്​ രാവിലെ ഏഴ്​ മണിക്കുതന്നെ യാത്ര തുടങ്ങി. തലേ ദിവസം നേരത്തെ കിടന്നതു കൊണ്ട്​ വെളുപ്പിന്​ 4.30ന്​ തന്നെ എഴ​ുന്നേറ്റിരുന്നു എങ്കിലും ഒരുക്ക​ങ്ങളെല്ലാം പൂർത്തിയാക്കി യാത്ര തുടങ്ങാൻ വൈകുകയായിരുന്നു. നേരത്തെ എണീറ്റു പോക​ുമെന്ന്​ റിസപ്​ഷൻ സ്​റ്റാഫിനോട്​ തലേന്നുതന്നെ പറഞ്ഞിരുന്നുവെങ്കിലും നേരം വെളുത്തപ്പോൾ എല്ലാ വാതിലുകളും അടച്ച നിലയിലായിരുന്നു. ഹോട്ടലിൽനിന്ന്​ പുറത്തേക്കിറങ്ങാൻ കഴിയുന്നില്ല. സ്​റ്റാഫിനെ ആരെയും കാണാനുമില്ല. ഹോട്ടൽ മെനുകാർഡിലെ പല നമ്പറിലേക്കും റിങ്​ ചെയ്​തു നോക്കിയിട്ടും ആരും ഫോൺ എടുക്കുന്നില്ല. അവസാനം റിസപ്​ഷൻ ഡെസ്​കിൽ തൂക്കിയിട്ടിരുന്ന താക്കോലുകളിൽനിന്ന്​ പ്രധാന വാതിലി​​​െൻറത്​ കണ്ടെത്തി വാതിൽ തുറന്ന്​ ബാഗുകൾ കൊണ്ടു​െവച്ച്​ ബൈക്കിൽ കെട്ടിത്തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ റിസപ്​ഷൻ സ്​റ്റാഫ്​ പാതിമയക്കത്തിൽ എണീറ്റുവന്നു. ഞാൻ അയാളോട്​ കാര്യങ്ങൾ പറഞ്ഞു. ‘സാരമില്ല, നീ പോകു​േമ്പാൾ ആ വാതിലൊന്ന്​ അടച്ചേക്ക്​...’ എന്നു പറഞ്ഞ്​ പാതി മുറിഞ്ഞ ഉറക്കം പൂർത്തിയാക്കാൻ അയാൾ മുകളിലേക്ക്​ പോയി.

ഉദ്ധംപൂരിൽനിന്ന്​ ഗ്രാമ​പ്രദേശങ്ങളിൽ കൂടിയായിരുന്നു രാവിലത്തെ യാത്ര. മലഞ്ചെരുവുകൾ ഇറങ്ങിവരു​േമ്പാൾ റോഡരികിൽ വാനരപ്പട. വളവ്​ ഇറങ്ങി വരു​േമ്പാൾ ത​െന്ന അപ്പുറത്തെ വളവിലുടെ കടന്ന​ുപോകുന്ന വാഹനങ്ങളെ ചെറിയ വലിപ്പത്തിൽ കാണാം. വഴിയിൽ ആടുമാടുകളുമായി പുൽമേടുകൾ തേടിപ്പോകുന്ന സംഘങ്ങളെ കണ്ടു. ചിലർ കുടുംബസമേതമാണ്​ യാത്ര. കുട്ടികളെ കഴുതപ്പുറത്ത്​ കയറ്റിയിരുത്തി കൈയിൽ ഭക്ഷണപാത്രങ്ങളും കരുതി റോഡി​​​െൻറ ഒാരം ചേർന്ന്​ കന്നുകാലികളെ അവർ യാതൊരു തിരക്കുമില്ലാതെ അങ്ങനെ നീങ്ങുന്നു.

പത്താൻകോ​േട്ടക്കുള്ള ഹൈവേയിൽ എത്തുന്നതുവരെ ഇൗ കാഴ്​ച പതിവായി. സുന്ദരമായ കാഴ്​ചകളും അനുഭവങ്ങളും നിറച്ച്​ ഒ​െട്ടാരു ഭീതിയോടെയുമാണ്​ ഞാൻ ക​ശ്​മീർ താഴ്​വര വിടുന്നത്​. ഇനിയും കണ്ടു തീർക്കാൻ കശ്​മീരിൽ കാഴ്​ചകൾ എത്രയോ ബാക്കിയാണ്​. ഇന്നലെ വാങ്ങിയ മൊബൈൽ ഹോൾഡർ വലിയ ഗുണമില്ലാത്തതായതിനാൽ കാര്യമായ പ്രയോജനമില്ലാതായി. വഴി ചോദിച്ചു തന്നെ മു​േന്നാട്ടു പോകേണ്ട അവസ്​ഥയായി.

ഇക്കഴിഞ്ഞ 36 ദിവസത്തെ യാത്രയിൽനിന്നും വ്യത്യസ്​തമായ ഒരന​ുഭവമായിരുന്നു ഇന്നത്തേത്​. ജമ​ു കശ്​മീർ, പഞ്ചാബ്​, ഹരിയാന, ഹിമാചൽ പ്രദേശ്​ എന്നീ നാല്​ സംസ്​ഥാനങ്ങളിലുടെ ഒരൊറ്റ ദിവസം യാത്ര ചെയ്യാൻ കഴിഞ്ഞു എന്നതാണ്​. കൂടാതെ കേന്ദ്ര ഭരണപ്രദേശമായ ഛണ്ഡീഗഡും. ഉദ്ധംപൂരിൽനിന്നും 470 കിലോ മീറ്റർ പിന്നിട്ട്​ ഞാൻ ഹിമാചൽ പ്രദേശിലെ ഷിംലയിൽ എത്തു​േമ്പാൾ സമയം രാത്രി ഒമ്പതു മണി കഴിഞ്ഞിരുന്നു. രാത്രി യാത്ര തീ​െര ചെയ്യില്ല എന്ന തീരുമാനം ഇത്​ രണ്ടാം തവണയാണ്​ ലംഘിക്കുന്നത്​. ഷിംലയിലേക്ക​ുള്ള രാത്രി യാത്ര അതീവഹൃദ്യമാണ്​. ചുരം കയറു​േമ്പാൾ ദൂരെ മലമുകളിലെ വീടുകളിൽനിന്നുള്ള വെളിച്ചം നക്ഷത്ര പൊട്ടുകൾ പോലെ തോന്നിക്കും.  വഴി ചോദിച്ച്​ അൽപം ചുറ്റിക്കറങ്ങേണ്ടിവന്നു. ഒാൺലൈൻ വഴി ബുക്ക്​ ചെയ്​ത റൂമാക​െട്ട മറ്റൊരു കുന്നി​​​െൻറ മുകളിലും.

ഷിംലയിലേക്കുള്ള വഴിയോര കാഴ്​ചകൾ
 

പത്താൻകോ​േട്ടക്കുള്ള വഴിയിൽ പൊതു പൈപ്പി​​​െൻറ ചുവട്ടിൽ ഇരുന്നാണ്​ മുതിർന്നവർ അടക്കമുള്ള ആണുങ്ങളും കുട്ടികളുമൊക്കെ കുളിക്കുന്നത്​. പൈപ്പിനു ചുറ്റും നല്ല തിരക്കയിരുന്നുവെങ്കിലും ആ ഗ്രാമ പ്രദേശങ്ങളിലെ ആളുകൾ നല്ല ക്ഷമയോടെ ത​​​െൻറ ഉൗഴത്തിനായി ​ൈപപ്പിനടുത്ത്​ കാത്തുനിന്നു.

യാത്രയിൽ വീണ്ടും റോഡിനിരുവശങ്ങളിലായി ഗോതമ്പു പാടങ്ങളും കരിമ്പിൻ തോട്ടങ്ങളും നിറഞ്ഞു. രണ്ടാഴ്​ചയായി തണുപ്പിൽ കഴിഞ്ഞതിനാലാവണം രാവിലത്തെ ശക്​തമായ വെയിലിൽ നല്ല ക്ഷീണം തോന്നി. യാത്രയ്​ക്കിടയിൽ വലിയൊരു കരിമ്പു പാടത്തിനു നടുവിൽ ശർക്കരയുണ്ടാക്കി ജീവിക്ക​ുന്ന ഒരു കുടുംബത്തെ കണ്ടു. സ്​ത്രീകളും കുട്ടികളും അടക്കം എല്ലാവരും സജീവമായി പണിയിൽ ഏർപ്പെട്ടിരിക്കുന്നു. അവരുടെ അനുവാദത്തോടെയാണ്​ ഞാൻ ഫോ​േട്ടാ എടുക്കാൻ തുടങ്ങിയതെങ്കിലും അവിടെ ഉണ്ടായിരുന്ന മുതിർന്ന ഒരാൾക്ക്​ അത്​ ഒട്ടും ഇഷ്​ടമായില്ല. ഇൗ ഫോ​േട്ടാ എവിടെയെങ്കിലും എത്തിപ്പെട്ട്​ അവരുടെ വയറ്റത്തടിക്ക​ുമോ എന്ന ​േപടിയായിരുന്നു അതിനു പിന്നിൽ എന്ന്​ മനസ്സിലായി. അവിടെ ഉണ്ടായിരുന്ന ഒരു പയ്യൻ എന്നോട്​ ചോദിച്ചു ‘നിങ്ങൾ സി.ബി.​െഎ ആണോ..?’ എന്ന്​. അതുകേട്ട്​ ഞാൻ ചിരിച്ചുപോയി. ‘ഒരു പാവം സഞ്ചാരി മാത്രം’ ആണെന്ന്​ ഞാ​നവനോട്​ പറഞ്ഞു.

കരിമ്പു പാടത്തിനു നടുവിൽ ശർക്കര നിർമാണത്തിലേർപ്പെട്ടിരിക്കുകയാണ്​ ആ കുടുംബം
 

കരിമ്പ്​ വലിയൊരു മെഷീനിൽ ജ്യൂസ്​ പോലെയാക്ക​ുന്നത്​ ഒഴുകി വലിയൊരു പാത്രത്തിലേക്ക്​ എത്തുന്നു. അവിടെ നിന്ന്​ നല്ല ചൂടിൽ തിളച്ചുമറിയുന്ന ഒരു പാത്രത്തിലേക്ക്​ ചെല്ലുന്നു. അതിനു ശേഷം ഒരുതരം പൊടിയും ചേർത്ത്​ കുഴച്ച്​ മറിച്ച്​ ചെറിയ ഉര​ുളകളാക്കി മാറ്റും. ഇൗ ഉരുളകൾ പെട്ടിയിലാക്കി പാക്ക്​ ചെയ്​ത്​ മാർക്കറ്റിൽ എത്തിക്കും. എത്ര പിഴിഞ്ഞെടുത്താലും തീരാ​ത്തത്രയും കരിമ്പ്​ ആ പറമ്പിൽ ഉണ്ടായിരുന്നു.

കരിമ്പ്​ നീര്​ തിളപ്പിച്ച്​ വറ്റിച്ച്​ ഉരുട്ടിവെച്ച ശർക്കരയുരുളകൾ
 

രാവിലത്തെ ഭക്ഷണം പിടിച്ചില്ല. അതി​​​െൻറ അസ്വസഥതയിൽ ഉച്ചയ്​ക്കും ഭക്ഷണം കഴിക്കാൻ ​േപാലും തോന്നിയില്ല. രണ്ടു മൂന്നുവട്ടം കരിമ്പ്​ ജ്യൂസ്​ മാത്രം കുടിച്ചു. അൽപം കറങ്ങി ഛണ്ഡീഗഡ്​ വഴിയാണ്​ ഷിംലയിൽ കയറിയത്​. ഛണ്ഡീഗഡ്​ നല്ല വൃത്തിയുള്ള നഗരമാണ്​. റോഡിനിരു വശങ്ങളിലും തണൽ വിരിച്ച മരങ്ങൾ നിരവധിയുണ്ട്​.  ട്രാഫിക്​ സിഗ്​നൽ അനുസരിച്ച്​ മാത്രം യാത്ര ചെയ്യുന്ന ജനങ്ങളും മാലിന്യങ്ങൾ തീരെയില്ലാത്ത വഴിവക്കുകളും ആ നഗരം ചിട്ടിയിലും മാതൃകയിലും പരിപാലിച്ചിരിക്കുന്നുവെന്ന്​ വ്യക്​തമാക്കുന്നു.

ഷിംലയിലെ കുന്നിൻമുകളിലെ റോഡിനിടയിലൂടെയും റെയിൽ പാളങ്ങൾ കടന്നുപോകുന്നുണ്ട്​. ഒരു പ്രാവശ്യം ചുരം കയറുന്ന എ​​​െൻറ അരികിലൂടെ ചൂളം വിളിച്ച്​ കടന്ന​ുപോയ ട്രെയിൻ കണ്ട്​ ഞാൻ അമ്പരന്നു​േപായി. കശ്​മീരിലെ അത്ര കൊടും തണുപ്പില്ലാത്ത ഷിംലയിൽ തണുപ്പ്​ പാകത്തിനുള്ളതായിരുന്നു. ഇൗ തണുപ്പിൽ സമാധാനമായി കിടന്നുറങ്ങാനാകുമെന്ന പ്രതീക്ഷയിൽ ഇൗ രാത്രി ഷിംലയിൽ അവസാനിപ്പിക്കുന്നു.

(യ​ാത്ര തുടരുകയാണ്​.....)

 

Tags:    
News Summary - A Young Man's All India Solo bike ride 37th day at Shimla in Himachal Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 07:03 GMT