രാവിലെ 10.30ന് ശേഷമാണ് താമസ സ്ഥലത്തുനിന്നും ഇന്നത്തെ സന്ദർശന കേന്ദ്രത്തിലേക്ക് യാത്ര തുടങ്ങിയത്. ഞാൻ എഴുന്നേറ്റപ്പോഴേക്കും സന്തോഷും അജിത്തും ജോലിക്കു പോയിരുന്നു. പുറത്തിറങ്ങി ഒരു മോേട്ടാർ റിക്ഷ വിളിച്ച് തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനിൽ എത്തി. റിക്ഷ ഹമ്പുകളിൽ ചാടുേമ്പാൾ മരം പോലുള്ള സീറ്റിലെ ഇരുത്തം ഒട്ടും സുഖകരമായിരുന്നില്ല. തർക്കിക്കാൻ നിൽക്കാതെ അയാൾ പറഞ്ഞ തുകയും കൊടുത്ത് സലാം വെച്ച് ഞാൻ മെട്രോക്ക് അകേത്തക്ക് കയറി. ഇന്നത്തെ ആദ്യ ലക്ഷ്യസ്ഥാനമായ ഡൽഹി ജുമാ മസ്ജിദിന് അടുത്തെത്തി. ആദ്യ കാഴ്ചയിൽ തന്നെ കണ്ണിൽ പെടുക മസ്ജിദിെൻറ മിനാരങ്ങളിൽനിന്ന് നീലാകാശത്തേക്ക് പറന്നുയരുന്ന പ്രാവിൻ കൂട്ടങ്ങളെയാണ്. തെരുവു കച്ചവടക്കാരുടെ നിര കടന്നുവേണം ജുമാ മസ്ജിദിനകത്തേക്ക് കടക്കാൻ. ഭക്ഷണ പാനീയങ്ങളും വസ്ത്രങ്ങളും പാദരക്ഷകളും തൊപ്പികളും വിൽക്കാൻ വെച്ചിട്ടുണ്ട്. മട്ടൻ ബിരിയാണി തയാറാക്കി തുറന്നുവെച്ചാണ് വിൽപ്പന.
നൂറ്റാണ്ടുകൾക്കപ്പുറം കഴിഞ്ഞുപോയ പ്രതാപത്തിെൻറ സ്മരണകൾ ഒാരോ അണുവിലും തുടിച്ചു നിൽക്കുന്നുണ്ട് മസ്ജിദിൽ. പ്രധാന കവാടവും കടന്ന് അകത്തേക്ക് പ്രവേശിക്കുേമ്പാൾ തന്നെ നടുത്തളത്തിലെ കുളത്തിൽനിന്ന് അംഗശുദ്ധി വരുത്തിയാണ് പലരും ഉള്ളിലേക്ക് പ്രവേശിക്കുന്നത്. സഞ്ചാരികളായ വിദേശീയർ ദേഹം പൂർണമായി മറയ്ക്കുന്നതിന് ഒാവർ കോട്ട് ധരിച്ചിട്ടുണ്ട്. ഇസ്ലാമിക വിധി അനുസരിച്ച് വസ്ത്രം ധരിച്ചാൽ മാത്രമേ മസ്ജിദിനുള്ളിൽ പ്രവേശനം അനുവദിച്ചിരുന്നുള്ളു. പള്ളിക്കു പുറത്ത് വളരെ വിശാലമായ തുറന്ന സ്ഥലവും നമസ്കാരത്തിനായുണ്ട്. മുറ്റത്ത് മാത്രം 25,000ൽ അധികം പേർക്ക് നമസ്ക്കരിക്കാം.
മുഗൾ ചക്രവർത്തിയായ ഷാജഹാൻ പണികഴിപ്പിച്ച ജുമാ മസ്ജിദ് ആരാധനാലയം എന്നതിനൊപ്പം അനേകായിരം വിദേശികളെ ആകർഷിക്കുന്ന ചരിത്ര സ്മാരകം കൂടിയാണ്. ഉച്ചയ്ക്ക് ളുഹർ നമസ്കാരവും കഴിഞ്ഞ് ഞാൻ ജുമാ മസ്ജിദിെൻറ പടവുകൾ ഇറങ്ങി. പടവുകളിൽ യാചക സംഘങ്ങൾ കൈനീട്ടി നിൽക്കുന്നതു കാണാം. അതിൽ കൊച്ചു കുഞ്ഞുങ്ങൾ വരെയുണ്ട്.
കഴിഞ്ഞ ദിവസം ജുമാ മസ്ജിദ് കാണാൻ കേരളത്തിൽനിന്നും പുറപ്പെട്ട രണ്ട് സുഹൃത്തുക്കൾ അവിടെ അടുത്തുള്ള ലോഡ്ജിൽ മൊബൈൽ ഫോൺ വെച്ചു മറന്നിരുന്നു. രണ്ടു ദിവസം മുമ്പ് അവർ വിളിച്ചു പറഞ്ഞതനുസരിച്ച് ഞാൻ അവിടെ പോയി ഫോണും വാങ്ങി ചെേങ്കാട്ടയിലേക്ക് പോകാൻ സൈക്കിൾ റിക്ഷ വിളിച്ചു. കാഴ്ചയിൽ സൈക്കിൾ റിക്ഷയായിരുന്നെങ്കിലും റിക്ഷക്കാരൻ സീറ്റിൽ കയറിയിരുന്ന് കാലിന്മേൽ കാൽ കയറ്റിവെച്ച് നല്ല സ്റ്റൈലായാണ് ഒാടിക്കുന്നത്. പിന്നീടാണ് പിൻസീറ്റിലെ ബാറ്ററിയിൽനിന്നും പ്രവർത്തിക്കുന്ന, രൂപമാറ്റം വരുത്തിയ റിക്ഷയാണ് അതെന്ന് മനസ്സിലായത്. ചവിട്ടി നടുവൊടിയാതെ അയാൾ എന്നെ ചെേങ്കാട്ട പരിസരത്തെത്തിച്ചു.
ചെേങ്കാട്ടയിൽ നല്ല തിരക്കായിരുന്നു. പ്രവേശന പാസും വാങ്ങി സുരക്ഷാ പരിശോധനയും കഴിഞ്ഞ് അകത്തേക്ക് പ്രവേശിച്ചു. ആദ്യ ഗേറ്റിനു സമീപമുള്ള കച്ചവടം കഴിഞ്ഞാൽ പിന്നെ ചെേങ്കാട്ടയുടെ മനോഹാരിതയിലേക്ക് കടക്കുകയായി. ഉദ്യാനങ്ങളും വിവിധ മണ്ഡപങ്ങളുമാണ് പ്രധാന ആകർഷണങ്ങൾ. ഷാജഹാൻ തന്നെ പണികഴിപ്പിച്ച ചെേങ്കാട്ട ചുവന്ന മണൽ കല്ലുകളാൽ നിർമിച്ചിരിക്കുന്നതിനാലാണ് ആ പേര് വന്നത്. മുഗൾ വാസ്തുശിൽപ പ്രമാണങ്ങൾ അനുസരിച്ച് നിർമിച്ച ചെേങ്കാട്ടയുടെ പല ഭാഗങ്ങളിലും ഇസ്ലാമിക വചനങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ചെേങ്കാട്ടയ്ക്ക് അകത്തുതന്നെയായി മുംതാസ് മഹൽ, രംഗ് മഹൽ, ഖാസ് മഹൽ, ദിവാൻ എ ഖാസ്, ഹീരാ മഹൽ തുടങ്ങിയ മറ്റനേകം സ്മാരകങ്ങളും കാണാം. മണ്ഡപങ്ങളായും ഹാളായും ഉപയോഗിച്ചിരുന്നവയാണ് ഇവയിൽ അധികവും. പഴയകാല വസ്ത്രങ്ങളും ആയുധങ്ങളും മറ്റും പ്രദർശിപ്പിച്ചിരുന്ന ഒരു മ്യൂസിയം കൂടി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
‘നഹർ എ ബഹിശത്’ എന്നു പറയുന്ന ഒരു കനാൽ അവിടെ കാണാം. പൂന്തോട്ടങ്ങളുടെ പരിപാലനത്തിന് ആവശ്യമായ വെള്ളം വിതരണം ചെയ്തിരുന്നത് ഇൗ കനാൽ വഴിയായിരുന്നു. കൂടാതെ അകത്തളങ്ങളിൽ കൂടിയും ഇൗ സൗകര്യം ഉപയോഗിച്ച് ‘എയർ കണ്ടീഷൻ’ ചെയ്തിരുന്നു. ഖാസ് മഹലിൽ വെച്ചാണ് മൃഗങ്ങൾ തമ്മിലുള്ള പോരാട്ടം ചക്രവർത്തി പരിവാരസമേതം ആസ്വദിച്ചിരുന്നത്. പ്രധാനമായും ആനയും സിംഹവും തമ്മിലുള്ള പോരായിരുന്നുവത്രെ ഇവിടെ നടത്തിയിരുന്നത്.
ചെേങ്കാട്ടയുടെ മാസ്മരികതയിൽനിന്നും വിടുതൽ നേടി വൈകിേട്ടാടെ ഞാൻ മുറിയിൽ എത്തി. കുളിച്ച് ഫ്രഷായി കൊണാട്ട് പ്ലേസിന് സമീപത്തേക്ക് പോയി. സുഹൃത്തും നാട്ടുകാരനുമായ റബീഹിെൻറ കൂടെ അൽപസമയം ചെലവിടാനാണ് അവിടെ എത്തിയത്. റബീഹ്, ഇൻഫർമേഷൻ ആൻറ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിൽ േജാലി ചെയ്യുകയാണ്. നഗരത്തിലെ പ്രധാന ബിരിയാനി േകന്ദ്രത്തിൽനിന്നും ഭക്ഷണവും കഴിഞ്ഞ് നഗരത്തിെൻറ രാത്രി കാഴ്ചകളിലേക്ക് ഞങ്ങൾ നടന്നു. റോഡിെൻറ വശം ചേർന്ന് ഡൽഹി വിശേഷങ്ങളും സംസാരിച്ച് ജന്തർമന്ദറും ആകാശവാണിയും പ്രസ് ട്രസ്റ്റ് ഒാഫ് ഇന്ത്യയും നിതി ആയോഗ് ആസ്ഥാനവും പാർലമെൻറും രാഷ്ട്രപതി ഭവൻ പരിസരവും വീക്ഷിച്ച് ഞങ്ങൾ നടന്നു.
രാത്രിയിൽ വെളിച്ചത്തിെൻറ പല പല അടരുകളിൽ മുങ്ങിനിൽക്കുന്ന പാർലമെൻറ് മന്ദിരവും പരിസരവും കാണേണ്ടതുതന്നെയാണ്. തൊട്ടടുത്തു തന്നെ ഇന്ത്യാ ഗേറ്റും തലയെടുപ്പോടെ നിൽക്കുന്നു. രാത്രി ഡൽഹി നഗരത്തിെൻറ പ്രശാന്തതയിൽ സംസാരിച്ചങ്ങനെ നടക്കുന്നത് നല്ല രസമാണ്. പത്തു മണിയോടെ റബീഹിനോട് യാത്ര പറഞ്ഞ് ഞാൻ താമസ സ്ഥലത്തെത്തി.
റൂമിൽ തിരികെയെത്തി ഉറക്കത്തിലേക്ക് വീഴുേമ്പാൾ ഒരു നിമിഷം രാജശാസനകൾ മുഴങ്ങുന്ന കാലത്തിെൻറ ഇടനാഴിയിലെവിടെയോ നിൽക്കുകയാണെന്ന് േതാന്നിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.