തനി നാടൻ േകരള ഭക്ഷണം കഴിച്ചിട്ട് 40 ദിവസം കഴിഞ്ഞിരിക്കുന്നു. രാവിലെ എഴുന്നേറ്റയുടൻ വെച്ചുപിടിച്ചത് നമ്മുടെ നാടൻ രുചി തേടിയായിരുന്നു. ഡൽഹി നഗരത്തിൽ കേരളീയ നാടൻ ഭക്ഷണം കിട്ടുന്ന ഒരു സ്ഥലമുണ്ടെന്ന് സന്തോഷ് പറഞ്ഞുതന്നിരുന്നു. പ്രഭാതഭക്ഷണം അവിടെ നിന്നാക്കാമെന്നു ഉറപ്പിച്ചു. പത്തനംതിട്ടയിലെ റാന്നി സ്വദേശികളായ ഒരു ചേച്ചിയും ഭർത്താവുമാണ് ഹോട്ടലിെൻറ നടത്തിപ്പുകാർ. ചൂടുള്ള പാലപ്പവും ബീഫ് റോസ്റ്റും കഴിക്കാൻ കിട്ടി. ഭക്ഷണം നന്നായിരുന്നുവെന്ന നന്ദിവാക്കോതി അവരോട് യാത്ര പറഞ്ഞ് ഞാൻ ഒാേട്ടാ പിടിച്ച് മെട്രോയിലെത്തി.
ആദ്യ ലക്ഷ്യം ഹുമയൂൺ ടേംബ് ആയിരുന്നു. ചക്രവർത്തി ഹുമയൂണിെൻറ സ്മരണക്കായി ഭാര്യ ബിഗാ ബീഗം തീർത്തത് വെറും ശവകുടീരമല്ല, മുഗൾ വാസ്തുകലയുടെ പരിപൂർണതയാണ്. ശരിക്കുമൊരു വിസ്മയം തന്നെയാണ് ഹുമയൂൺ ടോംബ്. പച്ച വിരിച്ചിട്ട പൂന്തോട്ടങ്ങൾക്ക് മധ്യത്തിലായി താഴികക്കുടങ്ങളും കമാനങ്ങളും അറബി ലിപികളും മേനാഹരമാക്കുന്ന സൗധത്തിന് അകത്ത് നടുവിലായി ഹുമയൂണിെൻറ ശവകുടീരം. പൊട്ടിപ്പൊളിഞ്ഞ സ്മാരകത്തിെൻറ പല ഭാഗങ്ങളിലും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്.
ഹുമയൂൺ കുടീരത്തിൽ നിന്ന് നേരേ പോയത് ഇന്ത്യാ ഗേറ്റ് പരിസരത്തേക്കായിരുന്നു. സഞ്ചാരികളെക്കൊണ്ട് ഇന്ത്യാ ഗേറ്റ് പരിസരം നിറഞ്ഞിരുന്നു. ഫോേട്ടാ എടുക്കൽ തന്നെയായിരുന്നു എല്ലാവരുടെയും വിനോദം. യുദ്ധ സ്മാരകമാണ് ഇന്ത്യ ഗേറ്റ്. ഒന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ഇന്ത്യൻ സൈനികരുടെ സ്മരണക്കായി പണികഴിപ്പിച്ചത്. ഡൽഹിയുടെ ഹൃദയഭാഗത്ത് ഇന്ത്യയുടെ മുഴുവൻ അഭിമാനമായി അത് തലയുയർത്തി നിൽക്കുന്നു. െതാട്ടടുത്തു തന്നെയുണ്ട് രാഷ്ട്രപതി ഭവനും പാർലമെൻറ് മന്ദിരവും.
രണ്ടും അതീവ സുരക്ഷാ മേഖലയായതിനാൽ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണ സമയമായതിനാൽ കേരള ഹൗസിലേക്ക് പോകാൻ തീരുമാനിച്ചു. ഡൽഹിയിൽ പോകുന്നു എന്നറിഞ്ഞാൽ പലരും നിർദേശിക്കുന്ന ഒരു സ്ഥലമാണ് കേരള ഹൗസിലെ കാൻറീൻ. ഉൗണിന് 50 രൂപ മാത്രമുള്ള ഇവിടെ കൂടെ കഴിക്കാൻ വാങ്ങുന്ന ബീഫായാലും മീൻ ആയാലും 50 രൂപ കൂടെ മാത്രമേ അധികം വരൂ.
വെയിലിൽ ഇനിയും നടക്കാൻ ശേഷിയില്ലാത്തതിനാൽ ഒാേട്ടാ വിളിച്ച് പാർലമെൻറും രാഷ്ട്രപതിഭവനും ചുറ്റി കേരള ഹൗസിലെത്തി. പാർലമെൻറ് മന്ദിരത്തിെൻറയും രാഷ്ട്രപതി ഭവെൻറയും ചിത്രങ്ങൾ പകർത്തി ചുറ്റിക്കറങ്ങി എത്തിയതിനാൽ പറഞ്ഞതിലും കൂടുതൽ പണം ഒാേട്ടാ റിക്ഷക്കാരൻ വാങ്ങി.
ഭക്ഷണത്തിന് ടോക്കൺ വാങ്ങി കാത്തുനിന്നു. എനിക്കു മുേമ്പ വന്ന പലരും വിശക്കുന്ന വയറുമായി ഭക്ഷണത്തിന് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ചുറ്റിനും മലയാളത്തിലുള്ള കലപില കേൾക്കുേമ്പാൾ എന്തെന്നില്ലാത്ത സന്തോഷം. പുറത്ത് ഒരു മൂലയിൽ ഭക്ഷണത്തിന് ഉൗഴം കാത്തുനിൽക്കുേമ്പാൾ ഉയർന്ന വറുത്ത മീനിെൻറ മണം എെൻറ സ്വൈര്യം കെടുത്തുന്നുണ്ടായിരുന്നു. അവസാനം ഞാനും തീൻമേശയിലെത്തി. സാമ്പാറും മീൻകറിയും കൂട്ടി ചോറ് കഴിച്ചപ്പോൾ വല്ലാത്തൊരു നിർവൃതി. ഒരു ഗ്ലാസ് പായസം കൂടി കിട്ടിയിരുന്നെങ്കിൽ സംഗതി ഉഷാറായേനെ.
കേരള ഹൗസ് കഴിഞ്ഞ് പിന്നീട് അക്ഷർധാം ക്ഷേത്രത്തിലേക്ക് തിരിച്ചു. ഒരാധുനിക ക്ഷേത്രമാണ് അക്ഷർധാം എന്നു പറയാം. യമുന നദീതീരത്തുള്ള ഇൗ ക്ഷേത്രം നിർമാണ വൈഭവം കൊണ്ടും അകത്തെ ശിൽപങ്ങൾ കൊണ്ടും സഞ്ചാരികളുടെ മനം കവരുന്നു. ക്ഷേത്ര പരിസരത്തേക്ക് ക്യാമറ, മൊബൈൽ ഫോൺ തുടങ്ങിയവയൊന്നും അടുപ്പിക്കില്ല. പതിവിൽ കവിഞ്ഞ സുരക്ഷയാണ് ഇവിടെ. പ്രധാന ആകർഷണമായ അക്ഷർധാം മന്ദിരത്തിനകത്ത് കരവിരുത് ആരെയും അതിശയിപ്പിക്കുന്നതാണ്. ആധുനിക രീതിയിൽ വാസ്തുശാസ്ത്രം അനുസരിച്ചാണിത് നിർമിച്ചിരിക്കുന്നത്. മന്ദിരത്തിെൻറ സമീപത്ത് കോഫി ഷോപ്പുകളും ഷോപ്പിങ് സെൻററുകളും ഉണ്ട്. രാത്രി ഏഴ്മണിക്കു ശേഷമുള്ള വാട്ടർ ആൻറ് ലൈറ്റ് ഷോ വിത്ത് മ്യൂസിക് കാണാൻ നിൽക്കാതെ ഞാൻ അക്ഷർധാം വിട്ടു.
റൂമിൽ ചെന്നപ്പോൾ നടുവേദന കാരണം സന്തോഷ് നേരത്തേ ജോലി സ്ഥലത്തുനിന്ന് വന്ന് കിടക്കുന്നതാണ് കണ്ടത്. നാളെ പുലർച്ചെ ഡൽഹി നഗരത്തിൽ തിരക്കുകൾ ആരംഭിക്കുന്നതിനു മുമ്പ് സ്ഥലം വിടാൻ പ്ലാൻ ചെയ്തതിനാൽ നേരത്തെ ഉറങ്ങാൻ കിടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.