????????? ???????? ???????????? ???????????

ഉപ്പുകാറ്റിലെ ഉൾപ്പുളകങ്ങൾ

തിരാവിലെ ഉറക്കത്തോട്​ പടവെട്ടി എണീറ്റ് നോക്കുേമ്പാൾ തലേന്ന് കണ്ട വേളാങ്കണ്ണിയല്ല മു ന്നിൽ. ആളൊഴിഞ്ഞ പൂരപ്പറമ്പായി ഒരു നഗരം. വേളാങ്കണ്ണി പള്ളിയിലെ പെരുന്നാൾ കഴിഞ്ഞ് മിക്ക ആളുകളും രാത്രി തന്നെ അവ രവരുടെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. പെരുന്നാൾ കാലത്ത് വിവിധ മതസ്​ഥരായ 20 ലക്ഷത്തിലധികം പേരാണ് മാതാവി​​​​​െ ൻറ അനുഗ്രഹത്തിനായി രാജ്യത്തി​​​​​െൻറ നാനാഭാഗങ്ങളിൽനിന്ന് ഇവിടെയെത്താറ്. പെരുന്നാൾ പിറ്റേന്നത്തെ കാഴ്ച കണ്ട പ്പോൾ, ഇത്രയും ആളുകൾ ഇവിടെ വന്നിരുന്നോ എന്ന് സംശയിച്ചുപോയി. റോഡും പള്ളിമുറ്റവുമെല്ലാം വിജനമായിരിക്കുന്ന ു. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾ പോലും തുറക്കാൻ മടിച്ചിരിക്കുകയാണ്. എട്ട് മണി വരെ കാത്തിരിക്കേണ ്ടി വന്നു ഭക്ഷണം ലഭിക്കാൻ. പൂരിയും ഇഡ്ഡലിയുമെല്ലാം അകത്താക്കി വണ്ടിയെടുത്ത് ഞങ്ങളും ഇറങ്ങി. 250 കിലോമീറ്റർ അകല െയുള്ള രാമേശ്വരമാണ് ഇന്നത്തെ ഡെസ്റ്റിനേഷൻ. കഴിഞ്ഞദിവസത്തെ തിരുച്ചിറപ്പള്ളി, തഞ്ചാവൂർ യാത്രയിൽനിന്ന് വ്യത്യ സ്തമായി ഇന്ന് കടന്നുപോവേണ്ട വഴികളിൽ ഭൂരിഭഗാവും കടൽത്തീരമാണ്.

വേളാങ്കണ്ണിക്ക് സമീപത്തെ ഗ്രാമീണ കാഴ്ച

കൃഷിയുടെയും നാൽക്കാലികളുടെയും മണമുള്ള ഗ്രാമങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വീതി കുറവാണെങ്കിലു ം കണ്ണാടി പോലെ തിളങ്ങുന്ന റോഡുകൾ. ഇതി​​​​​െൻറ ഒാരത്തുതന്നെ ധാരാളം വീടുകൾ. ഒാല മെടഞ്ഞുണ്ടാക്കിയ വേലി കൊണ്ട് ​ റോഡും വീടും വേർതിരിച്ചിരിച്ചിട്ടുണ്ട്​. വീടുകളുടെ മുറ്റത്ത് തണലേകി മരങ്ങൾ നിറഞ്ഞുനിൽക്കുന്നു. യന്ത്രവത്ക ൃത വാഹനങ്ങൾക്ക് പുറമെ പഴമയുടെ സുവർണ പ്രതീകമായ കാളവണ്ടികളും റോഡിൽ കാണാം. തെങ്ങും നെല്ലുമൊക്കെയാണ് പ്രധാന കൃ ഷി. ആദ്യ കുറിപ്പിൽ പ്രതിപാദിച്ചതുപോലെ കാവേരി നദിയിൽനിന്നുള്ള വെള്ളം തന്നെയാണ് ഇവിടെയും കൃഷിക്കായി ഉപയോഗിക ്കുന്നത്. കിലോമീറ്ററുകൾ നീളത്തിൽ കനാലുകൾ ഒരുക്കിയാണ് വെള്ളമെത്തിക്കുന്നത്. ചില കനാലുകളിൽ വെള്ളം കുറവാണ്. അവ ിടങ്ങളിൽ കൃഷിയും കാണാനില്ല. ഇതെല്ലാം കൊണ്ടായിരിക്കും തമിഴ് ജനത കാവേരിയിലെയും മുല്ലപ്പെരിയാറിലെയും വെള്ളാത ്തിനായി എന്നും മുറവിളി കൂട്ടുന്നത്.

ഉപ്പൂരിന് സമീപത്തെ ഉപ്പുപാടത്ത് ജോലിയെടുക്കുന്ന തൊഴിലാളി

പുതുക്കോട്ട ജില്ലയിലെ മല്ലിപ്പട്ടിണം കഴിഞ്ഞതോടെ കാഴ്ചക്ക് വിരുന്നേകി കടൽ തീരങ്ങൾ വന്നു തുടങ്ങി. ആർത ്തിരമ്പുന്ന തിരമാലകളുടെ ശബ്ദം റോഡിൽ പ്രകമ്പനം കൊള്ളിക്കുന്നു. കൃഷിയുടെ പച്ചപ്പ് മാറി മുക്കുവ ഗ്രാമങ്ങളും ഫ ൈബർ ബോട്ടുകളുമൊക്കെ പാതയോരങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇടക്കിടക്ക് പഴയ ഉപ്പുപാടങ്ങളുടെ ശേഷിപ്പുകളും പ്രത്യക്ഷപ്പെടുന്നു. രാമനാഥപുരം ജില്ലയിലേക്ക് പ്രവേശിച്ചതോടെ കൂടുതൽ ഉപ്പുപാടങ്ങൾ കാണാൻ തുടങ്ങി.ഉപ്പൂര്' എ ന്ന സ്ഥലത്തിന് സമീപത്തെ ഉപ്പുപാടത്തേക്ക് വണ്ടിയുമായി പ്രവേശിച്ചു. സമയം 12 മണിയായിട്ടുണ്ട്. സൂര്യപ്രകാശമേറ്റ് ഉപ്പി​​​​​െൻറ കൂനകൾ വെട്ടിത്തിളങ്ങുകയാണ്. കടലിൽനിന്ന് ചെറിയ ചാലുകൾ നിർമിച്ചാണ് പാടത്തേക്ക് വെള്ളം എത്തിക്ക ുന്നത്. ഇൗ വെള്ളം വെയിലേറ്റ് വറ്റുേമ്പാൾ അവിടെ ഉപ്പി​​​​​െൻറ പാൽപ്പുഞ്ചിരി തെളിഞ്ഞുവരും.

രാമനാഥപുരം ജില്ലയിലെ ഉപ്പൂരിന് സമീപത്തെ ഉപ്പുപാടം

ഞങ്ങൾ അവിടെയെത്തുേമ്പാൾ പലക കഷണം ഘടിപ്പിച്ച വടിയെടുത്ത് പ ാടം ഉഴുതുകൊണ്ടിരിക്കുകയാണ് തൊഴിലാളികൾ. ഉപ്പിൽ മണ്ണ് പറ്റാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇപ്രകാരം ലഭിക്ക ുന്ന ഉപ്പ് സ്ത്രീ തൊഴിലാളികളാണ് കുട്ടയിൽ ചുമന്ന് കൊണ്ടുപോയി കൂനകളാക്കി വെക്കുന്നത്.നല്ല വെയിലാണ് ഉപ്പുണ് ടാക്കാൻ പ്രധാനമായും വേണ്ടത്. ഇൗ ചുട്ടുപൊള്ളുന്ന വെയിലിനോട് പടവെട്ടി ജോലി ചെയ്യുന്ന ആ തൊഴിലാളികൾക്ക് എത്ര സല്യൂട്ട് നൽകിയാലും മതിയാവില്ല. തീൻമേശക്ക് മുമ്പിലിരിക്കുേമ്പാൾ ഇതുപോലെയുള്ളവരുടെ അധ്വാനവും ജീവിതവുമെല്ല ാം നമ്മൾ സ്മരിക്കേണ്ടതുണ്ട്. ഗുജറാത്ത് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമ ാണ് തമിഴ്നാട്. തൂത്തുകുടി, രാമനാഥപുരം, നാഗപട്ടിണം, വില്ലുപരം, കാഞ്ചീപുരം എന്നിവയാണ് ഉപ്പ് ലഭിക്കുന്ന പ്രധാന ജി ല്ലകൾ. വിശാലമായ ഉപ്പുപാടങ്ങൾ കാണാൻ ഏറ്റവും അനുയോജ്യമായ സ്ഥലം തൂത്തുകുടിയാണ്.


പാമ്പൻ പാലം കടന്ന് രാമേശ്വരത്തേക്ക്
ഉപ്പൂരിൽനിന്ന് വണ്ടി കയറി ഇൗസ്റ്റ് കോസ്റ്റ് റോഡിലൂടെ രാ മനാഥപുരമെത്തി. അവിടെനിന്ന് ഗൂഗിൾ മാപ്പി​​​​​െൻറ നിർദേശപ്രകാരം വണ്ടി ഇടത്തോട്ട് തിരിച്ചു. ഇനി യാത്ര മധുരൈ^രാ മേശ്വരം റോഡിലൂടെയാണ്. നേർരേഖ വരച്ചപോലെ റോഡ് നീണ്ടുകിടക്കുന്നു. ഇരുവശത്തും അതിര് കാക്കാൻ കരിമ്പനകളുണ്ട്. ഇ ടക്ക് വൈഗ നദിയും കൂട്ടിനെത്തി. ആകാംക്ഷയോടെ കാത്തിരുന്ന പാമ്പൻ പാലത്തിലേക്ക് രണ്ട് മണിയോടെ പ്രവേശിച്ചു. പാല ത്തിൽ നോ പാർക്കിങ് എഴുതിയിട്ടുണ്ടെങ്കിലും എല്ലാവരും വാഹനം നിർത്തുന്നുണ്ട്. വിസ്മയിപ്പിക്കുന്ന പാലങ്ങളും ക ടലി​​​​​െൻറ മേനാഹാരിതയും കണ്ടാൽ ആർക്കുമൊന്ന് നിയമം തെറ്റിക്കാൻ േതാന്നും.

രാമേശ്വരത്തെ പാമ്പൻ പാലം

എൻജിനീയറിങ് വൈഭവത്തി​​​​​െൻറ മഹത്തായ സൃഷ്ടികളാണ് രാമേശ്വരത്തെ ഇൗ രണ്ട് പാലങ്ങൾ. പാമ്പൻ പാലം എന്നത ് ശരിക്കും റെയിൽവേ പാലത്തി​​​​​െൻറ പേരാണ്. വാഹനങ്ങൾ കടന്നുപോകുന്ന പാലത്തി​​​​​െൻറ യഥാർഥ പേര് ഇന്ദിരാഗാന്ധി റോഡ് ബ്രിഡ്ജ് എന്നാണ്. എന്നാൽ, ഇതും പാമ്പൻ പാലം എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. പാക് കടലിടുക്കിന് (Palk strait) കുറുകെ ഇന്ത്യൻ വൻകരയിലെ മണ്ഡപത്തിനും രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻ ദ്വീപിനും ഇടയിലാണ് ഇൗ പാലങ്ങൾ നിർമിച്ചിരിക്കുന്നത്.

രാമേശ്വരത്തെ പാമ്പൻ പാലത്തിൽനിന്നുള്ള കടലിൻെറ കാഴ്ച

2065 മീറ്റർ നീളമുള്ള റെയിൽപാലം രാജ്യത്തെ ആദ്യ കടൽ പാലമാണ്. 1914ലാണ് ഇതി​​​​​െൻറ നിർമാണം പൂർത്തിയായത്. കപ്പലുകൾ‌ക്ക് കടന്നുപോകാൻ സൗകര്യമൊരുക്കി പകുത്ത് മാറാൻ കഴിയുന്ന രീതിയിലാണ് നിർമാണം. വാഹനങ്ങൾക്കുള്ള പാലം തുറന്നുകൊടുക്കുന്നത് 1988ലാണ്. 14 വർഷമെടുത്താണ് ഇത് നിർമിച്ചത്. 2345 മീറ്റർ ദൂരമാണ് നീളം. കാഴ്ചകളുടെ മനോഹാരിത ആസ്വദിക്കാൻ നിരവധി പേരാണ് പാലത്തിന് മുകളിലുള്ളത്. വഴിയാത്രക്കാർക്കും സഞ്ചാരികൾക്കുമായി ഇരുഭാഗത്തും നടപ്പാത ഒരുക്കിയിട്ടുണ്ട്. നട്ടുച്ചയാണെങ്കിലും കടൽക്കാറ്റ് നൽകുന്ന കുളിര് ചൂടിനെ ഇല്ലാതാക്കുന്നു. പാലത്തിന് താഴെ കുപ്പിച്ചില്ലു പോലെ തെളിഞ്ഞ വെള്ളം. ഇതിനിടയിൽ മത്സ്യബന്ധന ബോട്ടുകൾ നങ്കൂരമിട്ട് നിൽക്കുന്നത് കാണാൻ വല്ലാത്തൊരു ചന്തം.

അബ്ദുൽ കാലമിൻെറ ഓർമകൾക്ക് മുമ്പിൽ
പാമ്പൻ പാലത്തി​ൻെറയും കടലിൻെറയും സൗന്ദര്യമറിഞ്ഞ്​ വീണ്ടും മുന്നോട്ട് നീങ്ങി. ഏഴ് കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും, മുൻ ഇന്ത്യൻ പ്രസിഡൻറ് ഡോ. എ.പി.ജെ അബ്ദുൽ കലാമി​ൻെറ ഖബറിടം നിലകൊള്ളുന്ന സ്മാരകത്തിന് മുന്നിലെത്തി. വ്യത്യസ്ത കാഴ്ചകൾ കൊണ്ടും പുണ്യ ക്ഷേത്രങ്ങളാലും െഎതീഹ്യങ്ങളാലും ഏറെ പ്രാധാന്യമുള്ള നാടാണ് രാമേശ്വരം. ഇതിനൊക്കെ പുറമെ ഈ നാടിനെയും സ്വന്തം രാജ്യത്തെയും പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ച മഹാൻ ജനിച്ച മണ്ണിലാണ് ഞങ്ങളിപ്പോൾ നിൽക്കുന്നത്. സുരക്ഷ പരിശോധനകൾക്കുശേഷം സ്മാരകത്തിന് അകത്തേക്ക് കയറി. ഒന്നര ഏക്കറിലായാണ് സ്മാരകവും മനോഹരമായ പൂന്തോട്ടവുമുള്ളത്. കെട്ടിടത്തിൻെറ നടുവിലെ വിശാലമായ ഹാളിലാണ് ഖബർ. ഹാളിന് ചുറ്റും മറ്റു മുറികളിലുമായി എ.പി.െജ അബ്ദുൽ കലാം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ, ജീവചരിത്ര കുറിപ്പുകൾ, പ്രധാന സംഭവങ്ങൾ പറയുന്ന ചിത്രങ്ങൾ എന്നിവയെല്ലാം സന്ദർശകർക്കായി ഒരുക്കിവെച്ചിട്ടുണ്ട്. ഒപ്പം സ്വപ്നം കാണാൻ പ്രചോദനമേകുന്ന അദ്ദേഹത്തി​​​​​െൻറ വാക്കുകളും ചുമരുകളിൽ വായിച്ചെടുക്കാം.

രാമേശ്വരത്തെ ഡോ. എ.പി.ജെ അബ്ദുൽ കലാം സ്മാരകം

1931 ഒക്ടോബർ 15നാണ് എ.പി.ജെ അബ്ദുൽ കലാം ജനിക്കുന്നത്. 2017 ജൂൈല 27നാണ് മരണം. ഇതിനിടയിലെ സംഭവബഹുലമായ ജീവിത കഥ ഇവിടെനിന്ന് നമുക്ക് അനുഭവിച്ചറിയാനാകും. സ്മാരകത്തിനകത്ത് ഫോേട്ടായെടുക്കുന്നതിന് നിയന്ത്രണമുണ്ട്. ഒരർഥത്തിൽ അതൊരു നല്ല തീരുമാനമാണ്. ആ ചുമരുകളിൽ എഴുതിവെച്ച കാര്യങ്ങൾ ഫോേട്ടായെടുത്തല്ല സൂക്ഷിക്കേണ്ടത്. മനസ്സറിഞ്ഞ് വായിച്ച് ആ അറിവുകളും വാക്കുകളും ജീവിതത്തിൽ പകർത്തേണ്ടത് തന്നെയാണ്.

രാമേശ്വരത്തെ ഡോ. എ.പി.ജെ അബ്ദുൽ കലാം സ്മാരകത്തിന് പുറത്തെ ഗാർഡൻ

അദ്ദേഹത്തി​​​​​െൻറ കണ്ടുപിടിത്തങ്ങളുടെ മാതൃകകൾ, പ്രതിമ എന്നിവയെല്ലാം പൂന്തോട്ടത്തിൽ ഒരുക്കിയിട്ടുണ്ട്. ഇൗ സ്മാരകത്തിന് പുറമെ രാമേശ്വരം നഗരത്തിലെ അദ്ദേഹത്തി​​​​​െൻറ വീട്, പഠിച്ചുവളർന്ന സ്കൂൾ എന്നിവിടങ്ങളിൽനിന്നെല്ലാം അബ്ദുൽ കലാമി​​​​​െൻറ ജീവിതതുടിപ്പുകൾ നമുക്ക് കണ്ടെത്താനാകും.

ധനുഷ്കോടിയിലെ മണൽപ്പാതകൾ
രാമേശ്വരമെത്തുേമ്പാൾ വൈകീട്ട് നാല് മണിയായി. തീർഥാടകരെക്കൊണ്ട് നഗരം വീർപ്പുമുട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവിടം ചുറ്റിക്കറങ്ങാൻ നിൽക്കാതെ ധനുഷ്കോടി ലക്ഷ്യമാക്കി നീങ്ങി. നഗരത്തിൽനിന്ന് ഏകദേശം 20 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. അഞ്ച് കിലോമീറ്റർ കഴിഞ്ഞതോടെ റോഡ് വിജനമായി. മുക്കുവ ഗ്രാമങ്ങളും അവസാനിച്ചു. നോക്കത്താദൂരത്തോളം മണൽപ്പരപ്പുകൾ മാത്രം ബാക്കിയായി. ചിലയിടത്ത് ധാരാളം മരങ്ങളും വളർന്നുനിൽപ്പുണ്ട്. യാത്ര തുടരുന്നതിനിടെ, 1964ലെ ചുഴലിക്കാറ്റ് ബാക്കിവെച്ച കെട്ടിടഭാഗങ്ങൾ കാണാൻ തുടങ്ങി. ഇവിടെനിന്ന് ധനുഷ്കോടി ബീച്ച് വരെ കടലിലൂടെ നാല് കിലോമീറ്റർ ദൂരം പുതിയ റോഡ് തുറന്നിട്ടുണ്ട്.

കടലിന് നടുവിലൂടെ ധനുഷ്കോടി ബീച്ചിലേക്കുള്ള റോഡ്

കടലിന് മുകളിലൂടെ പോകുന്ന ഇൗ പാത നയനമനോഹരമാണെങ്കിലും ഞങ്ങളുടെ മനസ്സിനെ ചെറുതായൊന്ന് വിഷമിപ്പിച്ചു. ഇത് രണ്ടാം തവണയാണ് രാമേശ്വരം വരുന്നത്. 2012ൽ ട്രെയിനിലായിരുന്നു ആദ്യയാത്ര. രാമേശ്വരത്തുനിന്ന് പഴയ മോഡൽ ജീപ്പിൽ കയറിയാണ് ധനുഷ്കോടിയിലേക്ക് വന്നത്. ടാറിട്ട റോഡ് കഴിഞ്ഞതോടെ ഡ്രൈവർ വണ്ടി ഫോർ വീൽ മോഡിലേക്ക് മാറ്റി. പിന്നെയുള്ള നാല് കിലോമീറ്റർ ദൂരം മുേട്ടാളം വരുന്ന വെള്ളത്തിലൂടെയും മണൽത്തരികളിലൂടെയുമായിരുന്നു യാത്ര. അതുപോലെയൊരു ത്രസിപ്പിക്കുന്ന യാത്ര മനസ്സിൽ കണ്ടാണ് ഫോർ വീൽ ഡ്രൈവുള്ള മിത്സുബിഷി പജീറോയുമായി വീണ്ടുമെത്തിയത്. എന്നാൽ, ഇന്ന് ധനുഷ്കോടിയുടെ അറ്റത്തേക്ക് ഒാേട്ടാറിക്ഷകൾക്ക് വരെ സുഖമായിട്ട് കടന്നുചെല്ലാൻ പാകത്തിൽ പുതിയ റോഡ് നിർമിച്ചിരിക്കുകയാണ്. 2017ലാണ് ഇൗ പാത തുറന്നുകൊടുത്തത്.

2012ൽ ധനുഷ്കോടിയിലേക്ക് ജീപ്പിൽ വന്നപ്പോൾ പകർത്തിയ ചിത്രം (ഫയൽ ഫോ​ട്ടോ)

കടലിന് നടുവിൽ റോഡ് അവസാനിക്കുന്നയിടത്ത് വണ്ടി നിർത്തി. ധാരാളം സഞ്ചാരികൾ കടലി​​​​​െൻറ ഭംഗി ആസ്വാദിക്കാൻ എത്തിയിട്ടുണ്ട്. കടൽക്കാറ്റേറ്റ് ബീച്ചിലൂടെ ഞങ്ങളും ഏറെ നടന്നു. ശ്രീലങ്കയോട് ഏറ്റവും അടുത്തുനിൽക്കുന്ന ഭാഗമാണ് ധനുഷ്കോടി. 30 കിലോമീറ്റർ ദൂരമേയുള്ളൂ സിംഹള നാട്ടിലേക്ക്. അങ്ങോെട്ടാരു പാലം നിർമിച്ചിരുന്നെങ്കിലെന്ന് മനസ്സ് കൊതിച്ചുപോയി. ബീച്ചിൽനിന്ന് മടങ്ങുേമ്പാൾ പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമിക്കാനൊരുങ്ങി നിൽക്കുകയാണ് സൂര്യൻ. പഴയ നഗരത്തിലേക്ക് വീണ്ടുമെത്തി. 55 വർഷങ്ങൾക്ക് മുമ്പുണ്ടായ ദുരന്തത്തി​​​​​െൻറ ശേഷിപ്പുകൾ ഇ​പ്പോഴുമുണ്ട് അവിടെ. പഴയ റെയിൽവേ സ്റ്റേഷൻ, ചർച്ച്, സ്കൂൾ, േപാസ്റ്റ് ഒാഫിസ് എന്നിവ ചിലത് മാത്രം. 1800 പേരാണ് അന്നത്തെ ദുരന്തത്തിൽ മരിച്ചത്.

ധനുഷ്കോടിയിലെ പഴയ ചർച്ച്

ദുരന്തശേഷം ഇവിടെ ആൾത്താമസമില്ലായിരുന്നു. എന്നാൽ, ഭൂരഹിതരായ ചില മുക്കുവ കുടുംബങ്ങൾ ഇപ്പോൾ ഒാലകൊണ്ട് കുടിൽകെട്ടി താമസം തുടങ്ങിയിട്ടുണ്ട്. ഇൗ വീടുകൾക്ക് സമീപം സഞ്ചാരികളെ പ്രതീക്ഷിച്ച് കടകളും തുറന്നിട്ടുണ്ട്. ഇങ്ങനെയൊരു കടയിൽ കയറി നല്ല ഫ്രഷ് ഞണ്ട് ഫ്രൈ അകത്താക്കി. പിന്നെ ചെറിയ ഷോപ്പിങ്ങും നടത്തി രാമേശ്വരത്തേക്ക് മടങ്ങി. റെയിൽവേ സ്റ്റേഷന് സമീപത്തെ റൂമിൽ എത്തുേമ്പാഴേക്കും രാത്രിയായി.

ധനുഷ്കോടിയിലെ കടൽവിഭവങ്ങൾ ലഭിക്കുന്ന കട


രാമനാഥസ്വാമി ക്ഷേത്രത്തിലെ ഇടനാഴികൾ
രണ്ട് ദിവസത്തെ അലച്ചി​​​​​െൻറ ക്ഷീണം കാരണം പിറ്റേന്ന് രാവിലെ എട്ടിനാണ് എണീൽക്കുന്നത്. തമിഴ്നാടി​​​​​െൻറ തനത് ഭക്ഷണമായ പൊങ്കലും കഴിച്ച് രാമനാഥസ്വാമി ക്ഷേത്രം കാണാനിറങ്ങി. രാമേശ്വരം നഗരത്തിന് ഒത്തനടുവിലാണ് ക്ഷേത്രമുള്ളത്. േക്ഷത്ര വഴികളിലെല്ലാം വിശ്വാസികൾ നിറഞ്ഞിട്ടുണ്ട്. എങ്ങും പ്രാർഥനാ മുഖരിതമായ അന്തരീക്ഷം.

രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രം

ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായിട്ടാണ് ഇത് കണക്കാക്കുന്നത്. ബദ്രീനാഥ്, ദ്വാരക, പുരി എന്നിവയാണ് മറ്റുള്ളവ. രാമനാഥസ്വാമി ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ നടത്തിയത് ശ്രീരാമനാണെന്നാണ് വിശ്വാസം. ഇടനാഴിയുടെ പേരിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ക്ഷേത്രമതിലിനകത്ത് മൂന്ന് ഇടനാഴികൾ കാണാം. ഇവയിൽ പുറത്തുള്ള ആദ്യത്തെത്തേതാണ് ഏറ്റവും വലിയ ക്ഷേത്ര ഇടനാഴി. ഇവിടെനിന്ന് പുറത്തിറങ്ങി കിഴക്കുഭാഗത്തെ കടൽത്തീരം ലക്ഷ്യമാക്കി നടന്നു. വഴികളിലെല്ലാം പൂജക്കും വഴിപാടിനുമുള്ള വസ്തുക്കൾ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. ഭിക്ഷയാചിക്കുന്ന സന്യാസിമാരുടെ നീണ്ടനിരയും കാണാം. അഞ്ച് മിനുറ്റ് നടന്നപ്പോഴേക്കും കടൽത്തീരമെത്തി. അഗ്നിതീർഥം എന്നറിയപ്പെടുന്ന ഇൗ ഭാഗത്താണ് തീർഥാടകർ പിതൃക്കൾക്ക് ബലിതർപ്പണവും മറ്റ് പൂജകളും നടത്തുന്നത്.

രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിലെ ഇടനാഴി

പുരാണങ്ങളുമായി ഇഴചേർന്നുനിൽക്കുന്ന ഗന്ധമാദനപർവതം, ശ്രീ കോദണ്ഡരാമക്ഷേത്രം, ആഞ്ജനേയക്ഷേത്രം, രാമതീർഥം, ലക്ഷ്മണതീർഥം, സീതാതീർഥം, ജടായുതീർഥം, തങ്കച്ചിമഠം, തിരുപുല്ലാണി, ദേവിപട്ടണം തുടങ്ങി നിരവധി തീർഥാടന കേന്ദ്രങ്ങൾ രാമേശ്വരത്തുണ്ട്. അതുപോലെ സ്കൂബ ഡൈവിങ് േപാലുള്ള വാട്ടർ സ്പോർട്സ് ആക്റ്റിവിറ്റീസുകളും സുലഭമാണ്. അതുകൊണ്ട് തന്നെ തീർഥാടകരുടെയും സഞ്ചാരികളുടെയും പ്രകൃതി സ്നേഹികളുടെയും ഇഷ്ട കേന്ദ്രമാണ് ഇൗ കൊച്ചുദ്വീപ്.

ഏർവാടിയിലേക്ക്
രാമേശ്വരത്തെ കാഴ്ചകൾക്ക് വിരമാമിട്ട് വീണ്ടും യാത്ര തുടങ്ങി. പാമ്പൻ പാലം കടക്കുേമ്പാൾ സമാന്തരമായി ട്രെയിനും കടൽപ്പാലത്തിലൂടെ വരുന്നുണ്ട്. ഗ്രാമീണ പാതകൾ പിന്നിട്ട് 70 കിലോമീറ്റർ അകലെയുള്ള മുസ്ലിം തീർഥാടന കേന്ദ്രമായ ഏർവാടിയിലെത്തുേമ്പാൾ 11 മണിയായി. ദർഗയിലേക്ക് പ്രവേശിച്ചപ്പോൾ കേരളത്തിലെ ഒരു പള്ളിയിലേക്ക് വന്നതുപോലെയുള്ളൊരു അനുഭവം. എവിടെ നോക്കിയാലും മലയാളികൾ മാത്രം. ബോർഡുകളും ചുമരെഴുത്തുകളുമെല്ലാം ആദ്യം മലയാളത്തിൽ. അത് കഴിഞ്ഞി​ട്ടേ തമിഴും അറബിയുമുള്ളൂ.

ഏർവാടി ദർഗ

പ്രവാചകൻ മുഹമ്മദ് നബിയുടെ പരമ്പരയിൽ വരുന്ന സയ്യിദ് ഇബ്രാഹീം ശഹീദ് ബാദുഷയുടെയും കുടുംബത്തി​​​​​െൻറയും അനുയായികളുടെയും ഖബറുകളാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. 12ാം നൂറ്റാണ്ടിലാണ് ബാദുഷ തങ്ങൾ മദീനയിൽനിന്ന് ഇസ്ലാമിക പ്രബോധനത്തിനായി ഇന്ത്യയിലെത്തിയത്. കേരളത്തിലടക്കം മതപ്രബോധനം നടത്തുകയും നാട്ടുരാജ്യങ്ങൾ പിടിച്ചടക്കുകയും ചെയ്തു. അവസാനം പാണ്ഡ്യരാജാക്കൻമാരുമായുള്ള യുദ്ധത്തിലാണ് അവർ അടിയറവ് പറയുന്നത്. ഇൗ യുദ്ധത്തിൽ മരിച്ചവരുടെ ഖബറുകളാണ് ഏർവാടി, കാട്ടില്‍ പള്ളി, വാല്‍നോക്കം തുടങ്ങിയ പ്രദേശങ്ങളിലുള്ളത്.

ഏർവാടി ദർഗയിൽ പ്രശ്ന പരിഹാരത്തിന് പരാതികൾ എഴുതിനൽകുന്ന സ്ഥലം

ഇവിടെ മറവ് ചെയ്ത മഹാൻമാരുടെ അദ്ഭുത സിദ്ധികൾ വഴി, വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയും ഭ്രാന്ത് ഉൾപ്പെടെയുള്ള മാറാരോഗങ്ങളുടെ ശമനത്തിനുമായാണ് നിരവധി വിശ്വാസികൾ വന്നുകൊണ്ടിരിക്കുന്നത്. മുസ്ലിംങ്ങൾ മാത്രമല്ല, ഇതര മതസ്ഥരും സാന്ത്വനത്തി​​​​​െൻറ തണൽ പ്രതീക്ഷിച്ച് ഇവിടെയെത്തുന്നു. അതേസമയം, ദർഗയിലെ അനാചാരങ്ങൾക്കെതിരെ ഒരുപാട് വിമർശനങ്ങളാണ് ഉയരാറുള്ളത്. കൂടാതെ വീട്ടിലെ കലഹവും സ്വത്ത് തർക്കം പോലെയുള്ള പ്രശ്നങ്ങളും കാരണം രോഗം ഇല്ലാത്തവരെ പോലും ഇവിടെ കൊണ്ടുവന്നാക്കി ബന്ധുക്കൾ മുങ്ങുകയാണെന്ന ആക്ഷേപവുമുണ്ട്.

രാമേശ്വരം^ഏർവാടി പാതക്ക് സമീപത്തെ ഗ്രാമീണ കാഴ്ച

ഏർവാടി ദർഗയിലെ ചുട്ടുപൊള്ളുന്ന മണൽപ്പരപ്പിലൂടെ നടക്കുേമ്പാൾ ആരുടെയും മനസ്സൊന്ന് വിങ്ങും. മാറാരോഗത്തിന് അടിമപ്പെട്ട നിരവധി മനുഷ്യജന്മങ്ങൾ പ്രതീക്ഷയുടെ വെളിച്ചവും തേടി പ്രാർഥനാനിർഭരമായി കഴിയുന്നു. ചങ്ങലക്ക് ബന്ധിപ്പിച്ച പലരും ഇക്കൂട്ടത്തിലുണ്ട്. വല്ലാത്തൊരു ഭീകരമായ അവസ്ഥ. ചില രോഗികളുടെ കൂടെ ബന്ധുക്കളുണ്ടെങ്കിൽ മറ്റു ചിലർ അനാഥരാണ്. പലർക്കും ഇവിടെനിന്ന് ഒരു മടക്കമുണ്ടാകാറില്ല. മനസ്സുടക്കുന്ന ആ കാഴ്ചകൾ കാണാൻ അധികനേരം നിൽക്കാതെ അവിടെനിന്ന് പെെട്ടന്ന് മടങ്ങാൻ തീരുമാനിച്ചു.

മധുരൈ മല്ലി വിളയുന്ന പാടങ്ങൾ
130 കിലോമീറ്റർ അകലെയുള്ള മധുൈര ആണ് അടുത്ത ലക്ഷ്യം. രാമേശ്വരം -മധുൈര റോഡിലൂടെയാണ് യാത്ര. വിജനമായ ഇടങ്ങളാണ് എവിടെയും. അപൂർവമായിട്ട് മാത്രമാണ് വീടുകളും ജനങ്ങളെയും കാണുന്നത്. കൃഷിയൊന്നുമില്ലാതെ ഉണങ്ങിപ്പിടിച്ച ഗ്രാമങ്ങൾ. വീതി കുറഞ്ഞ റോഡിൽ വാഹനങ്ങളും കുറവാണ്. 50 കിലോ മീറ്റർ പിന്നിട്ട് പരമകുടിക്ക് സമീപമെത്തിയപ്പോഴാണ് കുറച്ചെങ്കിലും ആളും ബഹളവും കാണാനായത്. ഇവിടെനിന്ന് അങ്ങോട്ട് റോഡ് നാല് വരിയായി. നാട്ടിൽനിന്ന് വരുേമ്പാൾ തന്നെ മധുരൈ മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂവി​​​​​െൻറ പാടങ്ങൾ സന്ദർശിക്കണമെന്ന് വിചാരിച്ചിരുന്നു. വഴിയോരത്ത് കണ്ട ചെറിയ കടയിൽ കയറി മുല്ലപ്പൂ പാടം അടുത്തുേണ്ടാ എന്ന് അന്വേഷിച്ചു. തെങ്കാശി- മധുരൈ റോഡിലുള്ള കപ്പലൂർ ടോൾ പ്ലാസക്ക് സമീപം ഒരു പാടമുണ്ടെന്ന വിവരം ലഭിച്ചു.

കപ്പലൂർ ടോൾ പ്ലാസക്ക് സമീപത്തെ മുല്ലപ്പൂത്തോട്ടം

ഉച്ചഭക്ഷണവും കഴിച്ച് മൂന്ന് മണിയോടെ കപ്പലൂർ എത്തി. റെയിൽവേ ട്രാക്ക് മുറിച്ചുകടന്ന് മുല്ലപ്പൂ പാടത്തേക്ക് നടക്കുേമ്പാൾ വെയിലി​​​​​െൻറ വിങ്ങൽ അന്തരീക്ഷത്തിൽ ബാക്കിയുണ്ട്. മുമ്പിൽ വിശലാമായ മുല്ലപ്പൂ ചെടികൾ കാണാൻ തുടങ്ങി. നമ്മുടെ നാട്ടിലെ മുല്ലപ്പൂ വള്ളികളിൽനിന്ന്​ വ്യത്യസ്തമായി ചെറിയ കുറ്റിച്ചെടിയിലാണ് മധുരൈ മല്ലി പൂവിടുന്നത്. അതേസമയം, അവിടെയെത്തുേമ്പാൾ മുമ്പൊരു കടയുടെ ഷട്ടറിൽ എഴുതിവെച്ച കാര്യമാണ് മനസ്സിൽ വന്നത്, You are at right place, but wrong time.

കപ്പലൂർ ടോൾ പ്ലാസക്ക് സമീപത്തെ മുല്ലപ്പൂ തോട്ടത്തിലെ തൊഴിലാളികൾ

മുല്ലപ്പൂ പാടത്തുണ്ടായിരുന്ന രണ്ട് സ്ത്രീ തൊഴിലാളികാണ് പുലർച്ചെ അഞ്ചിന് വന്നാൽ മാത്രമേ പൂക്കൾ കാണാൻ കഴിയൂ എന്ന് പറഞ്ഞുതന്നത്. പുലർച്ചെ ധാരാളം തൊഴിലാളികൾ പൂ പറിക്കാൻ ഉണ്ടാകുമത്രെ. എന്നാലും ഞങ്ങൾ കാണാൻ വരുമെന്ന് അറിഞ്ഞതുപോലെ ഏതാനും പൂക്കൾ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. മധുരൈയുടെ സമീപം ഇതുപോലെ നിരവധി പൂപാടങ്ങളാണുള്ളത്. ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും മധുരൈ മല്ലിയുടെ പരിമളം പരന്നൊഴുകുകയാണ്.


വൈഗയുടെ തീരത്തെ മീനാക്ഷി ക്ഷേത്രം
മുല്ലപ്പൂവി​ൻെറ പരിമളവും നുകർന്ന് കപ്പലൂരിൽനിന്ന് മടങ്ങി. കണ്ണഞ്ചിപ്പിക്കുന്ന നാലുവരി പാതയിലൂടെ തന്നെയാണ് യാത്ര. 20 കിലോമീറ്റർ പിന്നിട്ട് മധുരൈ മീനാക്ഷി ക്ഷേത്രത്തിന് സമീപമെത്തുേമ്പാൾ സൂര്യൻ ചുവന്ന പൊട്ടായി മാറിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ചരിത്രപ്രധാനമായ പൗരാണിക നഗരത്തിലെ ഇടവഴികളിലൂടെ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു മധുരൈ. വൈഗൈ നദിക്കരയിലാണ് ഇൗ നഗരം. ചെന്നൈയും കോയമ്പത്തൂരും കഴിഞ്ഞാൽ പിന്നെ തമിഴ് മണ്ണിലെ ഏറ്റവും വലിയ നഗരമാണിന്നിത്.

മധുരൈ മീനാക്ഷി ക്ഷേത്രത്തിലേക്കുള്ള വഴി

വൈകുന്നേരമായിട്ടും ക്ഷേത്ര വഴികളിൽ വലിയ തിരക്കൊന്നും കണ്ടില്ല. വഴിയോരത്തെല്ലാം തെരുവ് കച്ചവടക്കാരുടെ ബഹളം. അതിൽ പലതും നമ്മൾ നേരത്തെ കണ്ട മധുരൈ മല്ലിയും മറ്റു പൂക്കളും വിൽക്കുന്ന കടകളാണ്. പത്ത് മിനുറ്റ് നടന്ന് ചെന്നെത്തിയത് േക്ഷത്രത്തി​​​​​െൻറ തെക്ക് ഭാഗത്തെ ഗോപുരത്തിന് മുന്നിൽ. മീനാക്ഷി ക്ഷേത്രസമുച്ചയത്തിൽ ആകെ 14 ഗോപുരങ്ങളാണുള്ളത്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. 52 മീറ്ററാണ് ഇതിൻെറ ഉയരം. ഗോപുരങ്ങളിലെല്ലാം വിവിധ ശിൽപങ്ങൾ നിറഞ്ഞിട്ടുണ്ട്.

മധുരൈ മീനാക്ഷി ക്ഷേത്രത്തിൻെറ തെക്ക് ഭാഗത്തെ ഗോപുരം

ക്ഷേത്രത്തിൽ ആകെ 33,000 ശിൽപങ്ങൾ ഉണ്ടത്രെ. പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാവായ ചടയവർമൻ സുന്ദരപാണ്ഡ്യൻെറ ഭരണകാലത്താണ് ക്ഷേത്രം നിർമിക്കുന്നത്. ചെറുതും വലുതുമായ ഗോപുരങ്ങൾക്ക് പുറമെ ആയിരംകാൽ ‍മണ്ഡപം, അഷ്‌ടശക്‌തി മണ്ഡപം, പുതുമണ്ഡപം, തെപ്പക്കുളം, നായ്‌ക്കൽ മഹൽ എന്നിവയെല്ലാം അടങ്ങിയതാണ് ഈ ക്ഷേത്രം. ഇവിടെ പാർവതീദേവിയെ മീനാക്ഷിയായും ഭഗവാൻ ശിവശങ്കരനെ സുന്ദരേശനായും ആരാധിച്ചുവരുന്നു.

മധുരൈ മീനാക്ഷി ക്ഷേത്രത്തിന് സമീപം പൂക്കൾ വിൽക്കുന്ന സ്ത്രീകൾ

സ്വാദൂറും തലപ്പാക്കട്ടി ബിരിയാണി
മധുരൈ നഗരത്തിനോട് വിടചൊല്ലി വീണ്ടും പ്രയാണം തുടങ്ങി. 70 കിലോമീറ്റർ അകലെയുള്ള ഡിണ്ഡിഗലിലെത്തി രാത്രി ഭക്ഷണം കഴിക്കണമെന്നാണ് അടുത്ത ഉദ്ദേശം. അവിടത്തെ തലപ്പാക്കട്ടി ബിരിയാണിയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ അതൊന്ന് രുചിച്ച് നോക്കിയിട്ടില്ല. ആ ബിരിയാണിയോട് കൂടി മൂന്ന് ദിവസത്തെ യാത്രയിലെ എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാകും. ദിണ്ഡിഗൽ ടൗണിലെത്തുേമ്പാൾ ദേശീയപാതയോട് ചേർന്ന് തന്നെ തലപ്പാക്കട്ടി റെസ്റ്റോറൻറ് എന്ന വലിയ ബോർഡ് ദൃശ്യമായി. പക്ഷേ, ഞങ്ങൾ ഉദ്ദേശിച്ച ഹോട്ടൽ അതായിരുന്നില്ല. തലപ്പാക്കട്ടി ബിരിയാണി വിളമ്പിയ ആദ്യത്തെ ഹോട്ടൽ കാണണമെന്നായിരുന്നു തീരുമാനം. നഗരത്തിനുള്ളിലെ ബേഗമ്പൂർ എന്ന തിരക്കേറിയ ഭാഗത്താണ് പഴയ ഹോട്ടലുള്ളത്. ആദ്യം കണ്ട ഹോട്ടലിൽനിന്ന് അങ്ങോട്ട് മൂന്ന് കിലോമീറ്ററാണുള്ളത്. എന്നാൽ, പോകുന്ന വഴിയിലെ അമ്പലത്തിൽ ഉത്സവം നടക്കുന്നതിനാൽ ഇൗ ദൂരം താണ്ടാൻ അര മണിക്കൂർ സമയമെടുത്തു.

ദിണ്ഡിഗലിലെ പഴയ തലപ്പാക്കട്ടി റെസ്റ്റോറൻറ്

കഷ്ടിച്ച് ഒരു വണ്ടിക്ക് കടന്നുപോകാൻ കഴിയുന്ന റോഡുകളിലൂടെ പഴയ ഹോട്ടലിനടുത്തെത്തി. പക്ഷേ, അവിടെ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ 100 മീറ്റർ അടുത്തുള്ള ഹോട്ടലിലേക്ക് പോകാൻ അവർ ആവശ്യപ്പെട്ടു. പഴയ ഹോട്ടലിനകത്ത് കയറി ഫോേട്ടായെല്ലാം എടുത്ത് പുതിയതിലേക്ക് പോയി. അത്യാവശ്യം നല്ല തിരക്കുണ്ട് ഹോട്ടലിൽ. ചുമരുകളിലെല്ലാം തലപ്പാക്കട്ടി ബിരിയാണിയുടെയും റെസ്റ്റോറൻറി​​​​​െൻറയും ചരിത്രം എഴുതിവെച്ചിട്ടുണ്ട്.
1957ലാണ് തലപ്പാക്കട്ടി ബിരിയാണിയുടെ ഉദ്ഭവം. തൻെറ ഭാര്യ തയാറാക്കുന്ന ബിരിയാണിയുടെ രുചിവൈഭവം മനസ്സിലാക്കിയ നാഗസ്വാമി നായിഡു എന്നയാളാണ് ഇതിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. അദ്ദേഹം സ്ഥിരമായി തലപ്പാവ് (തലപ്പാക്കട്ടി) ധരിക്കാറുണ്ട്. അങ്ങനെയാണ് ബിരിയാണിക്കും ഇൗ പേര് വന്നത്. ഇന്ന് ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ഫ്രാൻസ്, യു.എ.ഇ, മലേഷ്യ, അമേരിക്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലായി തലപ്പാക്കട്ടി റെസ്റ്റോറൻറുകൾ വ്യാപിച്ചുകിടക്കുന്നു.

ദിണ്ഡിഗലിലെ തലപ്പാക്കട്ടി ബിരിയാണിയും ബ്ലാക്ക് പെപ്പർ ചിക്കനും

മട്ടൻ ബിരിയാണിയാണ് ഞങ്ങൾ ഓർഡർ ചെയ്തത്. ഒപ്പം ബ്ലാക്ക് പെപ്പർ ചിക്കനും. 15 മിനുറ്റ് കഴിഞ്ഞപ്പോഴേക്കും സാധനങ്ങളെത്തി. ബിരിയാണിയും െപപ്പർ ചിക്കനും കണ്ടതോടെ രസമുകുളങ്ങളെല്ലാം സടകുടഞ്ഞ് എണീറ്റു. ഇതുവരെ കഴിച്ച ബിരിയാണികളിൽനിന്നെല്ലാം വല്ലാത്തൊരു വ്യത്യസ്തത തലപ്പാക്കട്ടിയിൽ അനുഭവപ്പെട്ടു. മറ്റു ബിരിയാണികളപ്പോലെ 'ഹെവി'യല്ല ഇത്. സാധാരണ നമ്മുടെ ബിരിയാണി കഴിച്ചാൽ ചെറിയ ഒരു മയക്കം പതിവാണ്. രാത്രി കഴിച്ചിട്ട് പോലും അങ്ങനെയൊരു പ്രശ്നം വന്നതേയില്ല. ശ്രീരാഗ സാമ്പ എന്ന അരിയാണ് ബിരിയാണിക്കായി ഉപയോഗിക്കുന്നത്. ഒപ്പം ഇതിൽ ചേർക്കുന്ന മസാലകളും വ്യതസ്തമാണ്. അതുകൊണ്ട് തന്നെയാണ് ഇതി​​​​​െൻറ പ്രശസ്തി കടൽ കടന്നും തീൻമേശകളിലൂടെ ഒഴുകിയത്.

ബിരിയാണിയുടെ അവസാനം ലൈം ജ്യൂസും കുടിച്ച് ഹോട്ടലിൽനിന്നിറങ്ങി. വീട്ടിലേക്കുള്ള മടക്കയാത്രയുടെ സമയമായി. 250 കിലോമീറ്റർ ദൂരമുണ്ട് മലപ്പുറത്തേക്ക്. പളനിയും പൊള്ളാച്ചിയും പിന്നിട്ട് മലയാള മണ്ണിലേക്ക് വീണ്ടും കടക്കുേമ്പാൾ സമയം പുലർച്ചെ മൂന്ന് മണി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തമിഴ്നാടി​​​​​െൻറ ഹൃദയഭൂമികയിലൂടെയായിരുന്നു സഞ്ചാരം. ആ നാടി​​​​​െൻറ ചരിത്രവും സംസ്കാരവും മനസ്സിലാക്കിയ യാത്ര. അതിനേക്കാളുപരി മതസൗഹാർദങ്ങൾക്ക് വേദിയാകുന്ന വ്യതസ്ത ആരാധനാലയങ്ങളുടെ സവിശേഷതകൾ അടുത്തറിഞ്ഞ മൂന്ന് പകലിരവുകൾ. മതത്തി​​​​​െൻറയും ജാതിയുടെയും പേരിൽ ജനങ്ങളെ വേർതിരിക്കുന്നവരെ അകറ്റിനിർത്തി പ്രതീക്ഷയുടെ പുതുപുലരി ഉദിച്ചുയരുമെന്ന സ്വപ്നവുമായി ഞങ്ങൾ യാത്ര തുടർന്നു.

(അവസാനിച്ചു)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.