'പ്രേമം' സിനിമ കണ്ടവരാരും 'ഉൗട്ടിയിലെ 900 ഏക്കർ സബർജിൽ തോട്ട'ത്തെക്കുറിച്ചുള്ള ഡയലോഗ് മറക്കാനിടയില്ല. അത്ര വിശാലമല്ലെങ്കിലും സബർജില്ലും ഓറഞ്ചുമെല്ലാം വിളഞ്ഞുനിൽക്കുന്ന ഇടങ്ങൾ ഊട്ടിയിലുണ്ട് എന ്നതാണ് യാഥാർഥ്യം. കല്ലട്ടി എന്ന കൊച്ചുഗ്രാമം ഇതിനൊരു ഉദാഹരണമാണ്. ഊട്ടിയുടെ ഭംഗിയെല്ലാം പേറി നീലഗിരിക്കുന ്നുകൾക്ക് ഇടയിൽ ആരും കാണാതെ ഒളിച്ചിരിക്കുന്ന ഒരിടം. പ്രകൃതി കനിഞ്ഞുനൽകിയ സൗന്ദര്യം. എന്നാൽ, നഗരത്തിൻെറ കെട ്ടുകാഴ്ചകൊളുന്നുമില്ല. ഇതാണ് കല്ലട്ടി.
മുതുമല വന വും മസിനഗുഡി ചുരവും താണ്ടി ഊട്ടിയിലേക്കുള്ള യാത്രയിലാണ് ഈ മനോഹര ഗ്രാമം മനസ്സിനെ പിടിച്ചുനിർത്തിയത്. കല്ല ട്ടിയിലെ പ്രധാന റോഡിൽനിന്ന് മലമുകളിലൂടെ പറ്റിപ്പിടിച്ച് കയറുന്ന ചെറിയ പാത കണ്ടു. പിന്നെ അതുവഴിയായി യാത്ര. മലഞ്ചെരുവിലെ കൃഷിയിടങ്ങൾക്ക് നടുവിലൂടെ ഒരു വണ്ടിക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന വഴി. ഒരു കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ടാറിട്ട റോഡിൽ നിറയെ കുഴികൾ നിറഞ്ഞിരിക്കുന്നു. ഇതോടെ വണ്ടി നിർത്തി നടക്കാൻ തീരുമാനിച്ചു. ഷോളഡ എന്ന സമീപഗ്രാമത്തിലേക്കാണ് നടന്നെത്തിയത്. നട്ടുച്ചയാണെങ്കിലും മഞ്ഞിെൻറ തണുപ്പ് ഗ്രാമത്തെ പുതപ്പിച്ചിട്ടുണ്ട്.
ചുറ്റും ഒറ്റനില വീടുകളും അതിനോടനുബന്ധിച്ച കൃഷിയിടങ്ങളും മാത്രം. വഴിയിൽവെച്ച് ഇബ്രാഹിം എന്നയാളെ പരിചയപ്പെട്ടു. സഹൃദയനായ അദ്ദേഹം തൻെറ വീട്ടിലേക്ക് ചായ കുടിക്കാൻ ക്ഷണിച്ചു. കാരറ്റ് തോട്ടത്തിന് നടുവിലെ ഒറ്റയടിപ്പാതയിലൂടെയാണ് നടത്തം. വഴിയരികിൽ ചെറിയ മരങ്ങൾ വളർന്നുനിൽപ്പുണ്ട്. പീച്ച്, സബർജിൽ, മാതളം, ഓറഞ്ച് തുടങ്ങിയവയെല്ലാം അതിന്മേൽ വിളഞ്ഞുനിൽക്കുന്നു. ഇതോടെ നടത്തത്തിൻെറ വേഗത കുറഞ്ഞു. ഓരോ മരത്തിലേക്കും ഞങ്ങളുടെ കൈകൾ നീണ്ടു. പറഞ്ഞറിയിക്കാൻ കഴിയാത്ത സ്വാദായിരുന്നു ആ പഴങ്ങൾക്ക്. വർഷം മുഴുവനും തണുപ്പുള്ളതിനാലാണ് വിവിധയിനം പഴങ്ങൾ ഇവിടെ വിളയുന്നത്.
വിശാലമായ മൂന്നേക്കർ തോട്ടത്തിന് നടുവിലാണ് ഇബ്രാഹിമിൻെറ വീട്. ഊട്ടിയിലെ സർക്കാർ സ്കൂളിൽനിന്ന് ലാബ് അസിസ്റ്റൻറായി വിരമിച്ചയാളാണ്. ഇപ്പോൾ കാരറ്റ് കൃഷിയെല്ലാം നോക്കിനടത്തുന്നു. വീട്ടിലേക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും സ്വന്തം തോട്ടത്തിൽ തന്നെയാണ് വിളയുന്നത്. ഭാര്യയും നാല് മക്കളും മൂന്നേക്കർ കാരറ്റ് തോട്ടവുമുണ്ടായിട്ടും വളരെ ലളിതമായി മൂന്ന് മുറിയും ഒരു അടുക്കളയുമുള്ള ഒറ്റനില വീട്ടിൽ ഈ കുടുംബം കഴിയുന്നു. ഒരു കുടുംബത്തിന് കഴിയാൻ ഇത്രയൊക്കെ മതിയെന്നാണ് അദ്ദേഹത്തിൻെറ പക്ഷം. ആഡംബരത്തിനായി വലിയ മണിമാളിക ഒരുക്കാൻ കഷ്ടപ്പെടുന്ന മനുഷ്യർ അതിൻെറ പേരിൽ ഒരുപാട് കുന്നുകളും മരങ്ങളുമെല്ലാം വെട്ടിനശിപ്പിക്കുകയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇബ്രാഹിം തുറന്നുവെച്ച ആ ജീവിതത്താളുകളിൽനിന്ന് നാം ഇന്നനുഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾക്കുള്ള പ്രതിവിധിയും വായിച്ചെടുക്കാം.
ട്രാവൽ ടിപ്സ്
ഊട്ടിയിൽനിന്ന് മസിനഗുഡി റോഡ് വഴി 15 കിലോമീറ്റർ ദൂരമുണ്ട് കല്ലട്ടിയിലേക്ക്. വിവിധതരം കൃഷികളാലും മലനിരകളാലും സമ്പന്നമാണ് ഈ ഗ്രാമം. കല്ലട്ടി വെള്ളച്ചാട്ടമാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. വാഹനം നിർത്തി അൽപ്പം നടക്കാനുണ്ട് ഇവിടേക്ക്. കാട്ടുപോത്ത്, മാൻ, കരടി, വിവിധതരം പക്ഷികൾ എന്നിവയെല്ലാം വെള്ളച്ചാട്ടത്തിന് സമീപം കാണാം. അൽപ്പം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കല്ലട്ടിക്ക് സമീപത്തെ ഷോളഡയിൽ മലമുകളിലെ ശ്രീ രാമർ ക്ഷേത്രത്തിലേക്കും നടന്നുപോകാവുന്നതാണ്. ചെറിയ ഗ്രാമം ആണെങ്കിലും താമസത്തിന് കോട്ടേജുകളും റൂമുകളുമെല്ലാം കല്ലട്ടിയിലും പരിസരങ്ങളിലുമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.