ആത്മാവുള്ള ഒരു ഇന്ത്യൻ നഗരത്തെ കാണണമെങ്കിൽ കൊൽക്കത്തയിൽ ചെന്നാൽ മതിയെന്ന് ആരൊക്കെയ ോ പറഞ്ഞു കേട്ടിട്ടുണ്ട്. ടാഗോറും നേതാജി സുഭാഷ് ചന്ദ്രബോസും മതർതരേസയും സ്വാമി വിവേകാനന്ദനുമെല്ലാം ജീവി ച്ച മണ്ണ്. ഹൗറ പാലവും വിക്ടോറിയ പാലസും ഉൾപ്പെടെയുള്ള ദൃശ്യവിസ്മയങ്ങളുടെ നാട്. മോഹൻബഗാൻ, ഇൗസ്റ്റ് ബംഗാ ൾ, മുഹമ്മദൻസ് പോലുള്ള വമ്പൻ ക്ലബുകളുടെ പോരിടങ്ങൾ, ഇതിഹാസ ഇന്നിങ്സുകൾ ഏറെപ്പിറന്ന ഇൗഡൻ ഗാർഡൻസ്...
അതിനെല്ല ാമുപരി, ഇന്ത്യൻ സാമൂഹികാവസ്ഥയുടെ നേർകാഴ്ചകളായ തെരുവുകളിലെ ജീവിതങ്ങളും. കണ്ടാലും അനുഭവിച്ചാലും തീരില്ല ഇൗ മ ഹാനഗരിയെങ്കിലും ഞങ്ങളെ സംബന്ധിച്ച് കൊൽക്കത്ത ഒരു ഇടത്താവളം മാത്രമാണ്. സിക്കിം ആണ് ഇത്തവണ ഞങ്ങളുടെ ലക്ഷ് യം. കൊച്ചിയിൽനിന്ന് വിമാനം കൊൽക്കത്തയിൽ എത്തിയതാണ്. ഏതാനും മണിക്കൂറുകൾ ഇൗ നഗരിയിൽ ചിലവഴിച്ച ശേഷം ബാക്കി കാഴ്ചകൾ കാണുന്നത് യാത്രയുടെ അവസാന ദിനത്തിലേക്ക് മാറ്റി സിക്കിമിലേക്ക് പുറപ്പെടുകയായി ഞങ്ങൾ.
ഫെബ്രുവരി മാസം ഞങ്ങൾക്ക് യാത്രക്കുള്ളതാണ്. ഒരുമിച്ച് പഠിക്കുകയും ഒരേ സ്ഥാപനത്തിൽ ഒരേ ദിവസം ജോലിയിൽ പ്രവേശിക്കുകയും ഇപ്പോഴും അത് തുടരുകയും ചെയ്യുന്ന ആറ് പേരും കൂടെ പഠിച്ച ഒരാളും - അങ്ങനെ ഏഴ് പേർ. സൗ ഹൃദത്തിെൻറ പത്താം വാർഷികാഘോഷം ഇത്തവണ ഹിമാലയ സാനുക്കളിലാവെട്ട...
കൊൽക്കത്ത ചിറ്റ്പൂർ സ്റ്റേഷ നിൽനിന്ന് കൊൽക്കത്ത - ദിബ്രുഗഢ് എക്സ്പ്രസിൽ പശ്ചിമബംഗാളിലെ തന്നെ ന്യൂ ജയ്പാൽഗുരി (NJP) വരെയാണ് ട്രെയിൻ സഞ് ചാരം. സിക്കിമിലേക്ക് പോകാനുള്ള അവസാന റെയിൽവേ സ്റ്റേഷനാണ് ഇത്. ഇവിടെനിന്ന് 119 കിലോമീറ്റർ പിന്നെയും സഞ്ച രിച്ച് വേണം സിക്കിം തലസ്ഥാനമായ ഗാങ്ടോകിലെത്താൻ. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങളില േക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുമുള്ള എൻട്രി പോയിൻറ് കൂടിയാണ് ന്യൂ ജയ്പാൽഗുരി. സിലുഗുരിക്കടുത ്ത് ബാഗ്‌ടോഗ്രയിലും സിക്കിമിലെ പാക്യോങിലും വിമാനത്താവളങ്ങളുണ്ട്. സിക്കിമിലേക്കുള്ള യാത്രക്ക് ഇൗ വഴിയ ും തിരഞ്ഞെടുക്കാം. കുറച്ചധികം പണച്ചിലവുള്ള കാര്യമാണെന്ന് മാത്രം. പത്ത് മണിക്കൂറിലധികം യാത്രയുണ്ട് കൊൽകത ്തയിൽനിന്ന് ന്യൂ ജയ്പാൽഗുരിയിലേക്ക്.
രാവിലെ എട്ട് മണിയോടെയാണ് ജയ്പാൽഗുരിയിലെത്തിയത്. ബംഗ്ലാദേശിനോട് ചേർന്ന് നിൽക്കുന്ന ഒര ു നഗരമാണ് ഇത്. എട്ട് കിലോമീറ്റർ മാത്രം അകലെ അതിർത്തിയായ ബംഗ്ല ബന്ധ സീറോ പോയിൻറ്.
സ്റ്റേഷനിലെത് തിയ പാടെ ടാക്സിക്കാരുടെ പിടിവലി തുടങ്ങി. സിക്കിം ടൂർ മൊത്തമായി ഏറ്റെടുക്കുന്നവരും ഗാങ്ടോക് വരെ മാത്രം കൊണ്ട്പോകുന്നവരുമുണ്ട് അക്കൂട്ടത്തിൽ. പ്രാതൽ കഴിഞ്ഞ ശേഷം പറയാമെന്ന് പറഞ്ഞ് ഞങ്ങൾ ഒരുവിധം തടിയൂരി. ഭക് ഷണം കഴിച്ച് മടങ്ങി വന്നപ്പോഴും അത് തന്നെ സ്ഥിതി. റ്റാറ്റ സുമോ, ബൊലേറോ പോലുള്ള വാഹനങ്ങളിൽ ഗാങ്ടോക്ക് വരെ ഒരാൾക്ക് 300 രൂപയാണ് ചാർജ്. പത്ത് പേരെ വരെ ഒരു വാഹനത്തിൽ കയറ്റും. രണ്ടോ മൂന്നോ പേരുള്ള സംഘങ്ങളായി വരുന ്നവർക്ക് ഇങ്ങനെ ഷെയറിങ് ടാക്സി പിടിക്കുന്നതാണ് സാമ്പത്തികമായി മെച്ചം. ഞങ്ങൾ ഏഴ് പേരുള്ളതിനാലും ആറേഴ് മണിക്കൂർ യാത്ര ചെയ്യേണ്ടതിനാലും ഒരു വണ്ടി സ്വന്തമായി പിടിക്കാനായി തീരുമാനം. 2700 രൂപക്ക് ഒരു റ്റാറ്റ സുമോ പറഞ്ഞുറപ്പിച്ച് യാത്ര തുടങ്ങി.
സിലുഗുരിയാണ് പോകും വഴിയിൽ ആദ്യം കണ്ട നഗരം. വടക്കന്‍ ബംഗാളിലെ ഒരു നഗരമാണ് സിലുഗുരി. സിലുഗുരിയിലെ കാഞ്ചൻഗംഗ സ്റ്റേഡിയം കേൾക്കാത്ത കായികപ്രേമികളുണ്ടാവില്ല. െഎ ലീഗും ഫെഡറേഷൻ കപ്പും രഞ്ജി ട്രോഫിയുമെല്ലാം നടക്കാറുള്ള സ്റ്റേഡിയം. സിലുഗുരി നഗരത്തിലെ ഹോങ്കോങ് ബസാർ വളരെ പ്രസിദ്ധമാണ്. കുറച്ച് ദൂരം പിന്നിട്ടാൽ നീണ്ടുനിവർന്ന് കിടക്കുന്ന ഉഗ്രൻ റോഡ് കിട്ടും. പത്തോ പതിനഞ്ചോ കിലോമീറ്റർ കുലുക്കങ്ങളില്ലാതെ, വളവും തിരിവുമില്ലാതെ സുഖസുന്ദര യാത്ര. അതിർത്തി പ്രദേശമായതിനാൽ ഇടക്കിടെ സൈനിക കേന്ദ്രങ്ങൾ കാണുന്നുണ്ട്. സേവോക് വന്യജീവി സേങ്കതത്തിന് നടുവിലൂടെയാണ് യാത്ര. ഇരുവശത്തും ഇടതൂർന്ന വനങ്ങൾ. ഏതാനും കിലോമീറ്റർ മുന്നോട്ട് പോയാൽ പ്രസിദ്ധമായ ടീസ്റ്റ നദി പ്രത്യക്ഷപ്പെടുകയായി.
ഹിമാലയ സാനുക്കളിൽനിന്ന് ഉത്ഭവിച്ച് സിക്കിമിലൂടെ ഒഴുകി പശ്ചിമബംഗാൾ കടന്ന് ബംഗ്ലാദേശിലെത്തി ബംഗാൾ ഉൾകടലിൽ ചേരുന്ന 315 കിലോമീറ്റർ നീളമുള്ള മഹാനദി. സിലിഗുരിക്കാരൻ ഡ്രൈവർ മഹാ ബോറനാണ്. എത്രയും വേഗം ഗാങ്ടോക്കിലെത്തുക മാത്രമാണ് അയാളുടെ ലക്ഷ്യം. എവിടെയും വണ്ടിനിർത്താൻ അയാൾ കൂട്ടാക്കുന്നില്ല. ബ്രേക്ക് ചവിട്ടണമെങ്കിൽ അഞ്ഞൂറ് റൂപ എക്സ്ട്ര^അതാണ് അയാളുടെ കണക്ക്. യാത്ര മടുപ്പിക്കാൻ ഇങ്ങനെ ഒാരോ ഡ്രൈവർമാരെ കിട്ടിയാൽ മാത്രം മതിയല്ലോ. അത് പക്ഷേ, ഒരു പാഠമായി. തുടർന്നുള്ള യാത്രകളിൽ ട്രാവൽ ഒാപേററ്ററോട് ഞങ്ങൾ ആദ്യം മുന്നോട്ട് വെച്ച ഉപാധി ഡ്രൈവർമാരെ സംബന്ധിച്ചായിരുന്നു. അത് വിജയിക്കുകയും ചെയ്തു.
ഡ്രൈവറുടെ കയ്യും കാലും പിടിച്ചിട്ടാണേലും ടീസ്റ്റ നദിക്ക് കുറുകെയുള്ള പ്രസിദ്ധമായ കോറണേഷൻ ബ്രിഡ്ജിനരികെ വണ്ടിനിർത്തി. ജോർജ് ആറാമെൻറയും എലിസബത്ത് രാഞ്ജിയുടെയും കിരീട ധാരണത്തിെൻറ അനുസ്മരണാർഥം അധിനിവേശ ബ്രിട്ടീഷ് ഭരണകൂടം 1937ൽ സ്ഥാപിച്ച ഇൗ പാലം ഒരു കാഴ്ച തന്നെയാണ്. പാലം കടന്ന് ഏതാണ്ട് 150 കിലോമീറ്റർ സഞ്ചരിച്ചാൽ ഭൂട്ടാനിലെത്താം. ഭൂട്ടാനിൽ നിന്നുള്ള ധാരാളം വാഹനങ്ങൾ പാലം കടന്നുവരുന്നത് കണ്ടു. ബുദ്ധമതവുമായി ബന്ധപ്പെട്ട എന്തോ ഫെസ്റ്റിവൽ ഗാങ്ടോകിൽ നടക്കുന്നുണ്ട്്. അവിടേക്ക് പോകുന്നവരും മടങ്ങുന്നവരുമാണ് കൂടുതൽ ഭൂട്ടാനികളും. ചുവന്ന കളറിലുള്ള നമ്പർ േപ്ലറ്റിലാണ് വാഹനങ്ങളുടെ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു രാജ്യമാണെങ്കിലും ഭൂട്ടാനിൽ പോകാൻ ഇന്ത്യക്കാർക്ക് പാസ്പോർട്ട് വേണ്ട. സ്വന്തം വാഹനത്തിൽ തന്നെ ഭൂട്ടാൻ ചുറ്റാം. ഭൂട്ടാൻകാർക്ക് തിരിച്ചും.
കുത്തനെയുള്ള മലകൾക്കിടയിലൂടെ കൈവരിപോലുമില്ലാത്ത അപകടപാതകളിലൂടെയാണ് സഞ്ചാരം. ഒരു ഭാഗത്ത് വലിയ കൊക്കകൾ. പതിയെയൊഴുകുന്ന ടീസ്റ്റ കണ്ണുകളെ വലംവെപ്പിക്കും. സിലിഗുരി മുതൽ ഗാങ്ടോക് വരെയും അവിടെനിന്നുള്ള മുറ്റുയാത്രകളിലുമെല്ലാം ടീസ്റ്റ ഞങ്ങൾക്ക് ചുറ്റുമൊഴുകിക്കൊണ്ടിരുന്നു. നേരത്തെയുള്ള റോഡ് പോലെയല്ല. ടീസ്റ്റ അപ്പുറത്തും ഇപ്പുറത്തുമായി കാഴ്ചകളിൽ വന്നും പോയും െകാണ്ടിരുന്നു. എല്ലായിടത്തും ടീസ്റ്റക്ക് പച്ച നിറമാണ്. ചിലയിടത്ത് അത് കടും പച്ചനിറമാകും. മറ്റുചിലയിടങ്ങളിൽ പച്ചയുടെ കടുപ്പം കുറയും. ഭൂപ്രകൃതിയുടെ സവിശേഷത കാരണമാണത്രെ പുഴക്ക് ഇൗ നിറം വന്നിരിക്കുന്നത്. ചിലയിടത്ത് നല്ല ഒഴുക്കുണ്ട്. മറ്റുചിലയിടങ്ങളിൽ പുഴയൊരു ചെറുതോടായി ചുരുങ്ങും. പിന്നെയും ചിലയിടങ്ങളിൽ ഡാമുകൾ കെട്ടി ടീസ്റ്റയെ തടഞ്ഞുനിർത്തിയത് കാണാം. ഡാമിെൻറ കെട്ടിനിറുത്തലിൽ പുഴ വെള്ളത്തിനു നടുവിൽ പെട്ട് പോയ ചില ഒറ്റമരങ്ങൾ നിസ്സഹായതോടെ തലയുയർത്തി നിൽക്കുന്നു. അവർ പക്ഷേ, ഏകാന്തരല്ല; മുകളിൽ ദേശാടന പക്ഷിക്കൂട്ടം ചേക്കേറിയിരിക്കുന്നു. ഇതൊക്കെയൊന്ന് കാമറയിൽ പകർത്താൻ ഡ്രൈവർ വണ്ടി നിർത്തിയിട്ട് വേണ്ടേ!
പല ഭാഗങ്ങളിലും ടീസ്റ്റ അങ്ങേയറ്റം മലിനമാണ്. ചില ഭാഗങ്ങളിൽ വലിയ ലോറികളും മറ്റു വാഹനങ്ങളും പുഴയിലിറങ്ങി നിൽക്കുന്നത് കണ്ടു. വലിയ തോതിൽ മണൽ ഖനനം നടക്കുന്നുണ്ട്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ധാരാളം വലിയ കുടിവെള്ള പദ്ധതികളുടെ സ്രോതസ്സ് കൂടിയായ ഇൗ നദിയിലെ ജലവിനിയോഗത്തെ ചൊല്ലി ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ തർക്കങ്ങൾ പതിവാണ്. ഇരുമ്പു പാലങ്ങൾ ധാരാളം യാത്രയിൽ കടന്നുവന്നു. കുറേ ചെന്നപ്പോൾ കണ്ട ഒരു നീണ്ട ഇരുമ്പുപാലം ഡാർജിലിങിലേക്കുള്ള വഴിയാണെന്ന് ഡ്രൈവർ പറഞ്ഞറിഞ്ഞു.
ഗൂർഖകളുടെ സ്വന്തം മണ്ണ്
പശ്ചിമ ബംഗാളിലെ ഡാർജിലിങ് ജില്ലയുടെ ഭാഗമാണ് സിക്കിമിലേക്കുള്ള വഴിയിലെ ഇൗ പ്രദേശങ്ങൾ. ചുരത്തിലെ എല്ലാ വളവുകളിലും കണ്ട പൊതുകാഴ്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അഭിവാദ്യം അർപ്പിച്ചുള്ള ഗൂർഖ ജനമുക്തി മോർച്ചയുടെ ഫ്ലക്സ് ബോർഡുകൾ ആയിരുന്നു. ഗൂർഖ സമൂഹത്തിന് സംരക്ഷണം നൽകുന്നതിൽ നന്ദി അറിയിച്ചുള്ള ബോർഡുകൾ. ജനമുക്തി മോർച്ചയിലെ രണ്ട് വിഭാഗങ്ങളിൽ ബിനയ് തമാങ് എന്ന ഗൂർഖ നേതാവ് നേതൃത്വം നൽകുന്ന വിഭാഗത്തിെൻറ പേരിലുള്ളതാണ് ബോർഡുകൾ. ഡാർജിലിങിലെ ഭൂരിപക്ഷ ജനവിഭാഗമായ ഗൂർഖകൾ പശ്ചിമബംഗാളിെൻറ വടക്കൻ മേഖലകൾ വിഭജിച്ച് ഡാർജിലിങ് കേന്ദ്രമായി ഗൂർഖലാൻഡ് സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യക്കാരാണ്. ഇൗ ആവശ്യമുന്നയിച്ച് ഗൂർഖ ജനമുക്തി മോർച്ച പോലുള്ള സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു വരുന്നു. പലഘട്ടങ്ങളിലും അക്രമാസക്തമായ സമരങ്ങളെ സർക്കാർ അടിച്ചമർത്തുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനം രൂപവത്കരിക്കുമെന്ന ഉറപ്പിൽ ജനമുക്തി മോർച്ച ബി.ജെ.പിയെ ആണ് പിന്താങ്ങിപോന്നത്. അതുകൊണ്ട് തന്നെ ഡാർജിലിങ് പാർലമൻറ് സീറ്റിൽ ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചുപോന്നിരുന്നു. 2014 തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയോട് പരാജയപ്പെട്ട തൃണമൂൽ കോൺഗ്രസിെൻറ സ്ഥാനാർഥി, സാക്ഷാൽ ബൈച്യുങ് ബൂട്ടിയ ആയിരുന്നു- ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസം. കഴിഞ്ഞ വർഷം തൃണമൂൽ വിട്ട ബൂട്ടിയ തെൻറ നാടായ സിക്കിമിൽ ഹംരോ സിക്കിം പാർട്ടിയെന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കി ഇൗ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
ഇക്കുറി പക്ഷേ, ഡാർജിലിങിൽ സ്ഥിതി മാറി. ഗൂർഖലാൻഡ് ആവശ്യം അംഗീകരിക്കാതിരുന്ന മോദി സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഗൂർഖ ജനമുക്തി മോർച്ചയിലെ ഒരു വിഭാഗം ഇൗ വർഷം ആദ്യം ബി.ജെ.പിയുമായുള്ള സഹകരണം അവസാനിപ്പിക്കുകയും മമത ബാനർജിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. ഡാർജിലിങ് പാർലമൻറ് സീറ്റിൽ ഇരു വിഭാഗം ജനമുക്തി മോർച്ചകൾ പിന്തുണക്കുന്ന പാർട്ടികൾ മുഖാമുഖം മത്സരിക്കുകയാണ് ഇൗ തെരഞ്ഞെടുപ്പിൽ. ഒരു വിഭാഗം ബി.ജെ.പിയെയും മറു വിഭാഗം തൃണമൂലിനെയും പിന്തുണക്കുന്നു.
ജയ്പാൽഗുരിയിൽനിന്ന് ഏതാണ്ട് നാല് മണിക്കൂർ യാത്ര ചെയ്താണ് സിക്കിം അതിർത്തിയിലേക്ക് പ്രേവശിച്ചത്. സിക്കിം ചെക്ക് പോസ്റ്റിൽ പൊലീസ് പരിശോധന ഉണ്ട്. തിരിച്ചറിയൽ രേഖ കൈയിൽ വെക്കാൻ ഡ്രൈവർ പറഞ്ഞിരുന്നു. കേരളത്തിൽനിന്നുള്ളവരാണ് എന്നറിഞ്ഞപ്പോൾ പരിശോധന കൂടാതെ ഞങ്ങളെ അവർ കടത്തിവിട്ടു.
ഹിമാലായത്തിെൻറ തൊട്ടിൽ
ഹിമാലയ താഴ്വരകളിൽ ഭൂട്ടാനിനും നോപ്പാളിനും ചൈനക്ക് കീഴിലെ തിബത്തിനും പശ്ചിമബംഗാളിനും നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു സംസ്ഥാനമാണ് സിക്കിം. 1975 വരെ ചോഗ്യാൽ രാജവംശത്തിെൻറ കീഴിലായിരുന്നു ഇൗ പ്രദേശം. തിബത്തിൽ സംഭവിച്ച പോലെ ഏത് നിമിഷവും ചൈനീസ് കടന്നുകയറ്റം പ്രതീക്ഷിക്കാവുന്ന നിലയിലായിരുന്നു സിക്കിം അതുവരെ. 1975 ൽ പക്ഷേ, അന്നാട്ടിൽ ഒരു ഹിതപരിശോധന നടന്നു. ജനങ്ങളിൽ 90 ശതമാനത്തിലധികം പേർ ഇന്ത്യയോട് ചേരണമെന്ന് നിലപാടറിയിച്ചു. അങ്ങനെ സിക്കിമിനെ ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് സംസ്ഥാനമായി ഒപ്പംകൂട്ടി.
പ്രകൃതി രമണീയതയാണ് സിക്കിമിെൻറ വലിയ ആകർഷക ഘടകം. കാഴ്ചവിസ്മയങ്ങളുെട കലവറയാണ് ഇൗ നാട് യാത്രികർക്കായി ഒരുക്കിവെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തുന്നു.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ സിക്കിം - നേപ്പാൾ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. ഹിമാലയത്തിെൻറ ഭാഗമായ ഒേട്ടറെ പർവതങ്ങൾ സിക്കിമിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള സംസ്ഥാനം കൂടിയാണ് ഇത്. വെറും ആറ് ലക്ഷത്തി പതിനായിരം ആണ് സിക്കിമിലെ ജനസംഖ്യ. എന്നാൽ, പത്ത് പ്രധാന ഭാഷകൾ സംസാരിക്കുന്നവർ ഇവിടെയുണ്ട്. 60 ശതമാനം പേരും സംസാരിക്കുന്നത് നേപ്പാളിയാണ്. നേപ്പാളി വംശജരാണ് ജനസംഖ്യയിൽ കൂടുതൽ. പിന്നെ തിബത്ത് ഭാഷയായി ബൂട്ടിയ. ഇത്രയും സങ്കീർണമായ ഭാഷ ഘടനയുള്ളതുകൊണ്ടാവണം സർക്കാർ ഒൗദ്യോഗിക ഭാഷയായി നിശ്ചയിച്ചത് ഇംഗ്ലീഷ് ആണ്. ജനസംഖ്യയിൽ 58 ശതമാനവും ഹിന്ദുക്കളാണ്. 27 ശതമാനം വരും ബുദ്ധമതസ്ഥർ. മുസ്ലിം, ക്രൈസ്തവ മതക്കാർ പേരിന് മാത്രം. ഇൗ ഭാഷ വൈവിധ്യം ഇവിടെനിന്ന് ഇറങ്ങുന്ന പത്രങ്ങളിലും കാണാം. ജനസംഖ്യ കുറവാണെങ്കിലും എമ്പാടും ദിനപത്രങ്ങൾ കടകളിൽ വിൽപനക്ക് വെച്ചിട്ടുണ്ട്. ഹിന്ദി, നേപ്പാളി, ഇംഗ്ലീഷ് ഭാഷകളിലുള്ള ഒരു ഡസനോളം പത്രങ്ങൾക്ക് ഇവിടെ വായനക്കാരുണ്ട്. യാത്രയുടെ ഒാർമക്കായി സ്ഥിരമായി ചെയ്യാറുള്ളത് അന്നാട്ടിലെ പത്രങ്ങൾ വാങ്ങുക എന്നതാണ്. ഇത്തവണയും അത് തെറ്റിച്ചില്ല. എല്ലാം ഒരോ കോപ്പി വാങ്ങി.
പൊതുവെ ശാന്ത ശീലരാണ് സിക്കിം ജനത. സിക്കിമിൽ ചിലവഴിച്ച ഒരാഴ്ച ഞങ്ങൾ ഇടപഴകിയ മനുഷ്യരിലെല്ലാം പൊതുവായി കണ്ട സവിശേഷത അതുതന്നെയായിരുന്നു. തർക്കിക്കാനോ ബഹളം വെക്കാനോ അവരെ കിട്ടില്ല. തങ്ങളുടെ നാട് സന്ദർശിക്കാനെത്തുന്നവരോട് ഏറ്റവും മാന്യമായി പെരുമാറുന്ന കുറേ മനുഷ്യർ. ഇൗ നഗരവും ശാന്തമാണ്. വാഹനങ്ങളുടെ നിലക്കാത്ത ഹോൺ മുഴക്കങ്ങൾ നമ്മുടെ ചെവിയെ ഇവിടെ അസ്വസ്ഥപെടുത്തില്ല. നല്ല വാഹനത്തിരക്കുള്ള നേരങ്ങളിൽ പോലും ഹോൺ അടിക്കുന്നില്ല ഡ്രൈവർമാർ. മുമ്പിലുള്ള വാഹനം പോകുന്നത് വരെ ക്ഷമാപൂർവം അവർ കാത്തിരിക്കുന്നു.
വൈകുന്നേരം നാലോടെയാണ് സിക്കിം തലസ്ഥാനമായ ഗാങ്ടോകിലെത്തിയത്. ഗാങ്ടോകിലെ മഹാത്മ ഗാന്ധി മാർഗിലാണ് (എം.ജി. മാർഗ്) താമസിക്കാൻ ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ വാഹനം പക്ഷേ, നഗരകേന്ദ്രമായ എം.ജി മാർഗ് വരെ പോകില്ല. രണ്ട് കിലോമീറ്ററിപ്പുറം ടാക്സി സ്റ്റാൻഡിലാണ് വാഹനം നിർത്തിയത്. ഗതാഗത നിയന്ത്രണത്തിെൻറ ഭാഗമായി എം.ജി മാർഗിലേക്ക് ലോക്കൽ ടാക്സികൾക്ക് മാത്രമേ പ്രവേശനമുള്ളൂ. നഗരത്തിലെ പ്രധാന സഞ്ചാരോപാധി ഇത്തരം ടാക്സി കാറുകളാണ്. മാരുതിയുടെ ചെറിയ കാറുകളാണ് കൂടുതലും. 200 രൂപ വീതം കൊടുത്ത് രണ്ട് ടാക്സികളിലായി ഞങ്ങൾ എം.ജി മാർഗിലെത്തി. ആദ്യമന്വേഷിച്ചത് താമസമായിരുന്നു. ഇനിയുള്ള എല്ലാ യാത്രകളും തുടങ്ങേണ്ടത് ഇവിടെ നിന്നായതിനാൽ നാലഞ്ച് ദിവസത്തേക്ക് റൂം ആവശ്യമുണ്ട്. ചെറിയ അന്വേഷണങ്ങൾക്കൊടുവിൽ എം.ജി മാർഗിൽ തന്നെ മിതമായ നിരക്കിൽ റൂം ലഭിച്ചു.
എം.ജി മാർഗ് സിക്കിമിലെ ഏറ്റവും ജനത്തിരക്കുള്ള ഇടമാണ്. ഒരു കിലോമീറ്റർ നീളമുള്ള പാതയുടെ ഒരു ഭാഗം വാഹനങ്ങൾക്കും മറുഭാഗം കാൽനടക്കാർക്കുമായി നീക്കിവെച്ചിരിക്കുന്നു. ഇരുപാതകളുടെയും നടുവിലായി രണ്ട് വശത്തായി ഇരിപ്പിടങ്ങളുടെ നീണ്ടനിര. ഇരിപ്പിടങ്ങൾക്ക് പിറകിൽ ഇടക്കിടെ ബോക്സുകൾ ചെറിയ ശബ്ദത്തിൽ തുടർച്ചയായി സംഗീതം പൊഴിക്കുന്നു. ചെറുചാറ്റൽ മഴയാണ് ഗാങ്ടോകിൽ ഞങ്ങളെ വരവേറ്റത്. ആളുകൾ അതൊന്നും കൂസാതെ ഇരിപ്പിടങ്ങളിൽ സൊറ പറഞ്ഞും പാട്ടുകേട്ടുമിരിക്കുന്നു. അതിനിടയിൽ കുറേ ബുദ്ധ സന്യാസിമാർ കടന്നുപോയി. റോഡിെൻറ ഇരുവശത്തുമായി പലതരം കടകൾ. തുണിക്കടകളിൽ ജാക്കറ്റുകൾ മാത്രമാണ് കാണുന്നത്. സദാ തണുപ്പായതിനാൽ മറ്റു വസ്ത്രങ്ങൾക്കൊന്നും ഇന്നാട്ടിൽ പ്രസക്തിയില്ല. സഞ്ചാരികളും തദ്ദേശീയരുമെല്ലാം ജാക്കറ്റ് അണിഞ്ഞിട്ടുണ്ട്. ഹോട്ടലുകളെല്ലാം ബാറുകൾ കൂടിയാണ്. ചൈനീസ്^ഉത്തരേന്ത്യൻ ഭക്ഷണങ്ങളാണ് ആളുകൾക്ക് പ്രിയം. സിക്കിമുകാരുടെ ദേശീയ ഭക്ഷണം മോമോസ് ആണെന്ന് പറയാം. പിന്നെ ന്യൂഡിൽസ് പോലുള്ള ചോമീനും. രണ്ടും ചൈനീസ് വിഭവങ്ങളാണ്. എം.ജി മാർഗിൽ നല്ല ബിരിയാണി വിളമ്പുന്ന ഒരു ഹോട്ടലുണ്ട്. ഖാൻസ് റസ്റ്ററൻറ്. ഒരു ദിവസം അവിടെനിന്നായിരുന്നു ഭക്ഷണ പരീക്ഷണം. പാതയുടെ ഇരുവശവുമായുള്ള ചെറുകടകളിലും മദ്യം വിൽപ്പനക്ക് വെച്ചിട്ടുണ്ട്. മൊത്തത്തിൽ സിനിമകളിലൊക്കെ കണ്ട യൂറോപ്യൻ വീഥിയുടെ പ്രതീതിയാണ് എം.ജി മാർഗിന്. നല്ല വൃത്തിയും വെടിപ്പും. സിക്കിം സർക്കാറിെൻറ ബൂട്ടിഫയർ പെണ്ണുങ്ങൾ പാതകൾക്ക് നടുവിലെ അലങ്കാരച്ചെടികൾ എല്ലാ ദിവസവും നനക്കുകയും വെട്ടിയൊതുക്കുകയും ചെയ്യുന്നു. തദ്ദേശീയരായ ജനങ്ങളെമ്പാടും തലങ്ങും വിലങ്ങും സഞ്ചരിക്കുന്നു. മുറിയിൽ അൽപം വിശ്രമിച്ച ശേഷം ഞങ്ങൾ ഇൗ മനോഹര പാതയുടെ തുടർകാഴ്ചകൾ തേടിയിറങ്ങി.
കൊടും തണുപ്പിലെ തെരഞ്ഞെടുപ്പ് ചൂട്
അന്തരീക്ഷം നേരത്തെയിരുട്ടി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇങ്ങനെയാണ്. നേരത്തെ സന്ധ്യമയങ്ങും. ഇരുട്ട് കനക്കും തോറും തണുപ്പിെൻറ കാഠിന്യവും കൂടി വരുന്നു. അത് വകവെക്കാതെ എം.ജി മാർഗിെൻറ രാക്കാഴ്ചകളിലേക്ക് ഞങ്ങളിറങ്ങി നടന്നു. ഡാർജിലിങ് മുതൽ വഴിയോരങ്ങളിൽ കാണാൻ തുടങ്ങിയതാണ് ബഹുവർണ ബുദ്ധപതാകകളും തോരണങ്ങളും. ഗാങ്ടോകിലെത്തിയപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ കൂടി അവക്കൊപ്പം ചേരുന്നു. ഇവിടെയും തെരഞ്ഞെടുപ്പ് സീസണാണ്. ലോക്സഭയിലേക്കും സിക്കിം അസംബ്ലിയിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നമ്മുടെ നാട്ടിലെതിനേക്കാൾ ആവേശം നിഴലിച്ചു കാണാം സിക്കിമിൽ. ഞങ്ങൾ നാട്ടിലെത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഏപ്രിൽ 11നാണ് ഇവിടെ തെരഞ്ഞെടുപ്പ്. ജനങ്ങളുടെ മുഖത്തെല്ലാം ആ ആവേശം കാണാം.
എല്ലാ കടകൾക്ക് മുമ്പിലും വീടുകൾക്ക് മുമ്പിലും ഒന്നിലധികം കൊടികൾ തൂക്കിയത് കാണാം. സിക്കിം ഭരിക്കുന്ന സിക്കിം ഡമോക്രാറ്റിക് ഫ്രണ്ടിെൻറ (എസ്.ഡി.എഫ്) കൊടികളാണ് കൂടുതലും. പ്രതിപക്ഷ പാർട്ടിയായ സിക്കിം ക്രാന്തികാരി മോർച്ചയുടെ (എസ്.കെ.എം) കൊടികളും കുറവല്ല. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽനിന്ന് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ സിക്കിം നിയമസഭ മന്ദിരത്തിലേക്ക്. എം.ജി മാർഗ് കഴിഞ്ഞ് ഒരു ചെറുകയറ്റം കയറിവേണം അങ്ങോട്ട് എത്താൻ. രാത്രി ആയതിനാൽ കാവലിലുള്ള പൊലീസുകാർ അല്ലാതെ ആരുമില്ല. 32 അംഗങ്ങൾ അടങ്ങിയതാണ് സിക്കിം അസംബ്ലി. അതുകൊണ്ട് തന്നെ താരതമ്യേന ചെറിയ കെട്ടിടമാണ്. കഴിഞ്ഞ 25 വർഷമായി എസ്.ഡി.എഫ് ആണ് ഭരിക്കുന്നത്. മുഖ്യമന്ത്രി പവൻകുമാർ ചമ്ലിങും. ദേശീയ പാർട്ടികൾക്കൊന്നും കാര്യമായി വേരോട്ടമില്ലാത്ത പ്രദേശം കൂടിയാണ് സിക്കിം. ജനസംഖ്യയിൽ ഭൂരിഭാഗവും നോപ്പാളി ഹിന്ദു സമൂഹമായിട്ടും ബി.ജെ.പിക്ക് ഇതുവരെ ഇവിടെ കാലുറപ്പിക്കാൻ ആയിട്ടില്ല. കോൺഗ്രസിന് തുടക്കത്തിൽ ചില അനക്കങ്ങളൊക്കെ ഉണ്ടാക്കാൻ സാധിച്ചുവെങ്കിലും പിന്നീട് അവരും കളം വിട്ടു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ സവിശേഷ കാഴ്ച ഒരു പുതിയ പാർട്ടിയുടെ കടന്നുവരവാണ്. നേരത്തെ സൂചിപ്പിച്ച ബൈച്യുങ് ബൂട്ടിയയുടെ ഹംരോ സിക്കിം പാർട്ടി (എച്ച്.എസ്.പി ). സഖ്യമില്ലാതെ മുഴുവൻ സീറ്റുകളിലും തനിച്ച് മത്സരിക്കുന്ന എച്ച്.എസ്.പി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് സിക്കിം മാധ്യമങ്ങൾ പ്രവചിക്കുന്നത്. പ്രധാന കക്ഷികളുടെയെല്ലാം സംസ്ഥാന കമ്മിറ്റി ഒാഫിസുകൾ ഗാങ്ടോക്കിലുണ്ട്. അവിടെയല്ലാം ഞങ്ങളെത്തി.
രാഷ്ട്രീയമായി നല്ല അവബോധമുള്ള ജനത കൂടിയാണ് സിക്കിമുകാർ. മാറി മാറി വന്ന ഞങ്ങളുടെ ഡ്രൈവർമാരോടെല്ലാം സംസാരിക്കാൻ ശ്രമിച്ചത് രാഷ്ട്രീയമായിരുന്നു. ഭൂരിഭാഗം പേരും എസ്.ഡി.എഫുകാരാണ്. സിക്കിം സ്പെഷൽ ചായപ്പൊടി വാങ്ങാൻ പോയ ഒരു കടയുടെ ഉടമ നല്ല സംസാര പ്രിയനാണ്. അയാൾ പക്ഷേ, ബി.ജെ.പിക്കാരനാണ്. എസ്.ഡി.എഫിെനയും ചമ്ലാങിനെയും കണക്കിന് വിമർശിക്കുകയാണ് അയാൾ. എൻ.ഡി.എയുടെ ഭാഗമാണല്ലോ എസ്.ഡി.എഫ് എന്ന് പറഞ്ഞപ്പോൾ, അതൊക്കെ അവരുടെ നമ്പറാണെന്നായിരുന്നു മറുപടി. കേന്ദ്രത്തിൽ അധികാരത്തിലെത്തുന്ന കക്ഷിയോടൊപ്പം നിൽക്കലാണ് എസ്.ഡി.എഫിെൻറ രീതിയത്രെ. ഇത്തവണ പ്രതിപക്ഷ പാർട്ടിയായ എസ്.കെ.എമ്മുമായി സഖ്യത്തിലെത്താൻ ബി.ജെ.പി ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല.
തിബത്തിെൻറ ചരിത്രം പറയുന്ന മ്യൂസിയം
ഗാങ്ടോക്കിലെ കാഴ്ചകൾ കാണാൻ തന്നെ ഒരു ദിവസം വേണം. 'ഗുമ്പ'കൾ (ബുദ്ധ ക്ഷേത്രം) കുറേയുണ്ട് ഇവിടെ. രാവിലെ ലാച്ചൂങിലേക്ക് പുറപ്പെടും മുമ്പുള്ള ഏതാനും മണിക്കൂറുകൾ ബുദ്ധ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ നീക്കിവെച്ചു. നാമഗ്യാൽ ഇൻസ്റ്റിട്യൂട്ട് ഒാഫ് തിബത്തോളജിയും അതിനോട് ചേർന്ന ഡോഡ്രുൽ ചോർടൻ മൊണാസ്ട്രിയും സന്ദർശിക്കേണ്ട സ്ഥലങ്ങളാണ്. 1957 ൽ ദലൈലാമയാണ് തിബത്തോളജി ഇൻസ്റ്റിട്യുട്ടിന് തറക്കല്ലിടുന്നത്. 1958 ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉദ്ഘാടനം നിർവഹിച്ചു. പൗരാണിക തിബത്തിെൻറ ചരിത്രവും പുരാതന രേഖകളും ഇൗ മ്യൂസിയത്തിലുണ്ട്. ബുദ്ധ മതത്തിെൻറ ചരിത്രം സമഗ്രമായി ഇവിടെ പരിചയപ്പെടുത്തുന്നു. സിക്കിമിലെ ബുദ്ധ ആരാധനാലയങ്ങളുടെ സമ്പൂർണ വിവരങ്ങളും നമുക്ക് ഇവിടെനിന്ന് അറിയാം. 20 രൂപ ടിക്കറ്റ് നൽകിയാൽ മ്യൂസിയത്തിൽ പ്രവേശിക്കാം. ഫോേട്ടാഗ്രാഫി പറ്റില്ല.
ഇവിടേക്കുള്ള വഴിയിൽ ഒരു തെരുവ് സംഗീതജ്ഞനെ കണ്ടു. സാരംഗിയാണ് അയാൾ വായിക്കുന്നത്. സാരംഗിയുടെ മാന്ത്രിക ശബ്ദം ആ അന്തരീക്ഷത്തിന് വല്ലാത്തൊരു ഭാവം പകർന്നു. കുറേ നേരം അതിൽ ലയിച്ചിരുന്നു. ബുദ്ധ മന്ത്രചരടുകളും പതാകകളും വിൽക്കുന്ന ഒരു കച്ചവടക്കാരനെ കണ്ടു. ദലൈലാമയുടെ ചിത്രമുള്ള ലോക്കറ്റ്, ബുദ്ധ തോരണങ്ങൾ, മന്ത്രമാലകൾ എന്നിവക്കെല്ലാം നല്ല ഡിമാൻഡുണ്ട്. തിബത്തൻ സ്വാതന്ത്ര്യവാദികളുടെ അടയാളമായ റാങ്സെൻ ചരടും വിൽപനക്കുണ്ട്. റാങ്സെൻ എന്നാൽ തിബത്ത് ഭാഷയിൽ സ്വാതന്ത്ര്യം എന്നർഥം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ അഭയാർഥികളായി കഴിയുന്ന തിബത്തൻ ജനതയുടെ പ്രധാന മുദ്രാവാക്യം കൂടിയാണ് റാങ്സെൻ. ഇതിന് സമീപത്തെ ഗുമ്പയും കാണേണ്ട കാഴ്ചയാണ്. ബുദ്ധ സന്യാസിമാരും സന്യാസിനിമാരും സന്ദർശകരുമായി ധാരാളം പേർ ഇവിടെ പ്രാർഥനകളിൽ മുഴുകികഴിയുന്നു.
വടക്കൻ സിക്കിമിലെ ലാച്ചൂങിലേക്കുള്ള വാഹനത്തിെൻറ ഡ്രൈവറുടെ വിളിയെത്തി. ആദ്യം വടക്കൻ സിക്കിമിൽ പോകുക, ഒരു ദിവസം അവിടെ താമസിച്ച് കടാവോ, യുംതാങ് വാലി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുക, പിന്നെ ഗാങ്ടോക്കിലേക്ക് തിരിച്ചെത്തി നാഥുലയിലേക്ക് പോകുക. ഇതാണ് ഞങ്ങളുടെ ഇനിയുള്ള പ്ലാൻ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.