സിരുമലൈ റോഡിലെ വാ​ച്ച്​ ട​വ​റിൽനിന്നുള്ള കാഴ്​ച

ജീ​വ​െ​ൻ​റ തു​ടിപ്പു​മാ​യി നാ​ടി​െ​ൻ​റ റാ​ണി

വൈ​വി​ധ്യ​ങ്ങ​ൾ നി​റ​ഞ്ഞ പ​ര​മ്പ​ര​യാ​ണ്​ ഓ​രോ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും. അ​റി​യാ​നും ആ​സ്വ​ദി​ക്കാ​നു​മു​ള്ള മ​ന​സ്സു​മാ​യി പു​തി​യ കാ​ഴ്​​ച​ക​ളും ക​ഥ​ക​ളും ഒ​രു​ക്കി കാ​ത്തി​രി​ക്കുകയാ​ണ്​ അ​വ ഓ​രോ​ന്നും. അ​ത്ത​ര​ത്തിലെ ഒ​രു നാ​ട്ടി​ലേ​ക്കാ​ണ്​ നി​ങ്ങ​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്. എ​ന്തെ​ങ്കി​ലും അ​സു​ഖം വ​ന്നാ​ൽ ഡോ​ക്​​ട​റു​ടെ കു​റി​പ്പ​ടി ഇ​ല്ലാ​തെ​ത​ന്നെ മ​രു​ന്നു​വാ​ങ്ങി ക​ഴി​ക്കാ​ൻ പ​റ്റു​ന്ന ഒ​രു ഗ്രാ​മം.

മി​ക്ക അ​സു​ഖ​ങ്ങ​ൾ​ക്കും ഒ​റ്റ മ​രു​ന്ന്. ആ ​നാ​ട്ടി​ൽ ത​ന്നെ​യാ​ണ്​ ആ ​മ​രു​ന്നി​െ​ൻ​റ ഉ​റ​വി​ട​ം. വി​ൽ​ക്കു​ന്ന​താ​ണെ​ങ്കി​ലോ എ​ല്ലാ പെ​ട്ടി​ക്ക​ട​ക​ളി​ലും. കാ​ര​ണം അ​വി​ടെ മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ൾ ഇ​ല്ല. ഇ​നി ആ ​മ​രു​ന്ന്​ എ​ന്താ​ണെ​ന്ന്​ അ​റി​യ​ണം, ആ ​നാ​ട്ടി​ൽ മാ​ത്രം പി​ടി​ക്കു​ന്ന ഒ​രു 'വാ​ഴ​പ്പ​ഴം'. ജനം അ​ഭി​മാ​ന​പൂ​ർ​വം അ​തി​നെ നാ​ടി​െ​ൻ​റ പേ​ര്​ ചേ​ർ​ത്ത്​ വി​ളി​ക്കും, അ​താ​ണ്​ ''സിരുമ​ലൈ പ​ഴം''.

​പാ​ത​യെ വി​ഴു​ങ്ങാ​ൻ നി​ൽ​ക്കു​ന്ന പ​ച്ച മു​ഖം​മൂ​ടി​ക്കാ​ര​നാ​യ നി​ബി​ഡ​വ​നം മനോഹരമായ കാഴ്​ചയാണ്​

ത​മി​ഴ്​​നാ​ട്ടി​ലെ ദി​ണ്ടിക്ക​ൽ പ​ട്ട​ണ​ത്തി​ൽ​നി​ന്ന്​ 25 കി.​മീ പി​ന്നി​ട്ട്​ 18 ഹെ​യ​ർ​പി​ൻ വ​ള​വു​ക​ൾ ക​യ​റി വേ​ണം സി​രുമ​ലൈ​യു​ടെ നെ​റു​ക​യി​ലെ​ത്താ​ൻ. ഇ​രു​വ​ശ​ങ്ങ​ളി​ലും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന മാ​വി​ൻ​തോ​പ്പു​കളും കാ​റ്റി​ലൂ​ടെ ഓ​ടിയെ​ത്തു​ന്ന പ​ച്ച​മാ​ങ്ങ​യു​ടെ പു​ളി​മ​ണവും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന ഏ​വ​രു​ടെ നാ​വി​ലും കൊ​തി​യു​ള​വാ​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

സി​രു​മലൈ സം​ര​ക്ഷ​ണ വ​ന​മേ​ഖല​യാ​യ​തി​നാ​ൽ ഫോ​റ​സ്​​റ്റ്​ ചെ​ക്​​പോ​സ്​​റ്റി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​ശേ​ഷം മാ​ത്ര​മാ​ണ്​ മ​ല​മു​ക​ളി​ലേ​ക്കു​ള്ള ക​വാ​ടം ഞ​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ തു​റ​ക്ക​പ്പെ​ട്ട​ത്. ക​ണ്ണെ​ത്താ ദൂ​ര​ത്തോ​ളം വി​ദൂ​ര​ത​യി​ൽ ശ​യി​ക്കു​ന്ന പാ​ത. ആ ​പാ​ത​യെ വി​ഴു​ങ്ങാ​ൻ നി​ൽ​ക്കു​ന്ന പ​ച്ച മു​ഖം​മൂ​ടി​ക്കാ​ര​നാ​യ നി​ബി​ഡ​വ​നം. പെ​​ട്ടെ​ന്നാ​ണ്​ ആ ​വ​ന​ത്തി​ൽ​നി​ന്ന്​ ഇ​ര​യെ വി​ഴു​ങ്ങു​ന്ന പെ​രു​മ്പാ​മ്പി​െ​ൻ​റ വാ​യി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട്​ തെറി​ച്ചു​വീ​ഴു​ന്ന​പോ​ലെ ഒ​രു ബ​സ്​ ചു​രം ഇ​റ​ങ്ങി​വ​ന്ന​ത്.

പാതയുടെ ഇ​രു​വ​ശ​ങ്ങ​ളി​ലും മാ​വി​ൻ​തോ​പ്പു​കൾ നി​റ​ഞ്ഞു​നി​ൽ​പ്പുണ്ട്​ 

സി​രുമലൈ​യി​ൽ​നി​ന്നും ദി​ണ്ടിക്ക​ലി​ലേ​ക്ക്​ തി​രി​ച്ചു​പോ​കു​ന്ന ബ​സി​െ​ൻ​റ ആ​ദ്യ​കാ​ഴ്​​ച ത​ന്നെ മ​നോ​ഹ​ര​മാ​ക്കി​യ സ​ന്തോ​ഷ​ത്താ​ൽ മ​ല​ക​യ​റ​ൽ ആ​രം​ഭി​ച്ചു. തി​ങ്ങി​നി​ൽ​ക്കു​ന്ന കാ​ട്ടിനു​ള്ളി​ലേ​ക്ക്​ ക​ട​ക്കു​േ​മ്പാ​ൾ ഇ​ട​​​ക്കെ​പ്പോ​ഴോ ഭ​യാ​ശ​ങ്ക​ക​ൾ ​പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും വ​രാ​നി​രി​ക്കു​ന്ന ദൃ​ശ്യ​വി​സ്​​മ​യ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ യാ​ത്ര​യെ മു​ന്നോ​ട്ട്​ ന​യി​ച്ചു​കൊ​ണ്ടി​രു​ന്നു. സ​മ​യം ഏ​ക​ദേ​ശം സ​ന്ധ്യ​യോ​ട്​ അ​ടു​ക്കു​ന്നു.

സാ​യാ​ഹ്​​ന വേ​ള​യി​ൽ എ​ല്ലാ​വ​രും കൂ​ട്​ അ​ണ​യു​ന്നു​വോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​നാ​യി വി​ള​റി​നി​ൽ​ക്കു​ന്ന മേ​ഘ​ശ​ക​ല​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ സൂ​ര്യ​ൻ റാ​ന്ത​ലും തെ​ളി​ച്ച്​ നോ​ക്കു​ന്നു​ണ്ട്. പ​ശ്ചി​മ ച​ക്ര​വാ​ളം മു​ഴു​വ​നാ​യും ത​െ​ൻ​റ അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്​ ചേ​ക്കേ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. മ​ല​യ​ടി​വാ​ര​ങ്ങ​ളി​ലെ പ​ട്ട​ണ​ങ്ങ​ളി​ലെ പു​ക​ക്കു​ഴ​ലി​ൽ​നി​ന്നും വ​മി​ക്കു​ന്ന പു​ക​പ​ട​ല​ങ്ങ​ൾ മേ​ഘ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ മു​ക​ളി​ലോ​ട്ട്​ വി​ഹ​രി​ക്കു​ന്ന​തും ര​സ​ക​ര​മാ​യ കാ​ഴ്​​ച​ത​ന്നെ.

ദിണ്ടിക്കൽ പട്ടണത്തി​െൻറ രാത്രി കാഴ്​ച        

വ​യ​നാ​ട​ൻ ചു​ര​ങ്ങ​ളെ അ​നു​സ്​​മ​രി​പ്പി​ക്കും​വി​ധം ഹെ​യ​ർ​പി​ൻ വ​ള​വു​ക​ൾ പി​ന്നി​ടു​േ​മ്പാ​ഴാ​ണ്​ അ​ടു​ത്ത കാ​ഴ്​​ച​യു​ടെ ശ്രേ​ണി​ക​ൾ ക​ണ്ണി​ൽ​പെ​ടു​ന്ന​ത്, ''വ​ഴി​യ​രി​കി​ലെ ഭീ​മ​ൻ വാ​ച്ച്​ ട​വ​ർ''. കാ​ട്ടി​നു​ള്ളി​ലെ കാ​ഴ്​​ച​ക​ളെ മ​ല​നി​ര​ക​ളോ​ട്​ ചേ​ർ​ത്ത്​ വെ​ച്ചു​കാ​ണാ​നും പ​ച്ച​പ്പ​ര​വ​താ​നി വി​രി​ച്ച കു​ന്നി​ൻ​പു​റ​ങ്ങ​ളും മ​ല​നി​ര​ക​ളു​ടെ പ​ള്ള​യി​ൽ പ​റ്റി​പ്പി​ടി​ച്ചു കി​ട​ക്കു​ന്ന റോ​ഡു​ക​ളും അ​വ​യി​ലൂ​ടെ ഉ​റു​മ്പു​ക​ൾ വ​രി​വ​രി​യാ​യി പോ​കു​ന്ന​തു​പോ​ലെ വാ​ഹ​ന​ങ്ങ​ളു​ടെ ദൂ​ര​ക്കാ​ഴ്​​ച​ക​ളും ഒ​പ്പം യാ​ത്ര​തി​രി​ച്ച ദി​ണ്ടിക്ക​ൽ പ​ട്ട​ണ​ത്തി​െ​ൻ​റ വി​ശാ​ല ദൃ​ശ്യ​വും അ​വി​ട​ത്തെ പ​ട്ട​ണ​വി​ള​ക്കു​ക​ൾ മി​ന്നി​മ​റ​യു​ന്ന​തും ഒ​ക്കെ സാ​ക്ഷ്യം വ​ഹി​ക്ക​ണ​മെ​ങ്കി​ൽ ഈ ​​വാ​ച്ച്​ട​വ​റി​നെ സ​മീ​പി​ക്ക​ണം.

എ​ന്താ​യാ​ലും ആ ​മ​നോ​ഹ​ര കാ​ഴ്​​ച​ക​ളൊ​ക്കെ ആ​സ്വ​ദി​ച്ച്​ സൂ​ര്യ​ൻ വി​ട​പ​റ​ഞ്ഞ​പ്പോ​ഴേ​ക്കും സിരുമലൈയെ കീ​ഴ​ട​ക്കി താ​മ​സ​സൗ​ക​ര്യം ബു​ക്കു​ചെ​യ്​​തി​രു​ന്ന കോ​​ട്ടേ​ജി​ൽ എ​ത്തി​ച്ചേ​ർ​ന്നു. നീ​ണ്ട യാ​ത്ര​യു​ടെ ക്ഷീ​ണ​വും ഇ​രു​ട്ടി​നൊ​പ്പം ത​ള്ളി​ക്ക​യ​റു​ന്ന മ​ഞ്ഞി​െ​ൻ​റ ത​ണു​പ്പും കൂ​ടി ചേ​ർ​ന്ന​പ്പോ​ൾ അ​ധി​കം താ​മ​സി​യാ​തെ അ​ത്താ​ഴ​ത്തി​നു​ശേ​ഷം, നാ​ള​ത്തെ പു​ല​രി​യി​ൽ സി​തുമ​ല​യി​ലെ വ​രാ​നി​രി​ക്കു​ന്ന കാ​ഴ്​​ച​ക​ളും മ​ന​സ്സിലോ​ർ​ത്തു​കൊ​ണ്ട്​ അ​ന്ന​ത്തെ യാ​മ​ങ്ങ​ളി​ലേ​ക്ക്​ എ​െ​ൻ​റ ചി​ന്ത​ക​ൾ പ​തു​ക്കെ ത​ല​ചായ്​​ച്ചു.

പാതയോരത്തെ വാച്ച്​ടവർ

അൺലിമിറ്റഡ്​ ഓക്​സിജൻ

അ​തി​രാ​വി​ലെ​യു​ള്ള പ​ക്ഷി​ക​ളു​ടെ നി​ല​ക്കാ​ത്ത കൂജനങ്ങളും ചി​ല​പ്പു​ക​ളും കേ​ട്ടാ​ണ്​ ഉ​റ​ക്ക​മു​ണ​ർ​ന്ന​ത്. ത​ണു​പ്പി​െ​ൻ​റ മാ​യാ​ത്ത കൈ​യൊ​പ്പു​ക​ൾ അ​പ്പോ​ഴും പാ​റി​ക്ക​ളി​ക്കു​ന്നു​ണ്ട്​. നേ​രം പ​തു​ക്കെ പു​ല​രാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു. അ​തി​െ​ൻ​റ മാ​റാ​പ്പി​ൽ​നി​ന്നും സൂ​ര്യ​കി​ര​ണ​ങ്ങ​ൾ സ​ട​കു​ട​ഞ്ഞെ​ഴു​ന്നേ​റ്റു. ഇ​രു​ണ്ടു​നി​ന്ന ഭു​വ​ന​ങ്ങ​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും സൂ​ര്യ​പ്ര​ഭ​യു​ടെ സ്വ​ർ​ണ​വെ​ളി​ച്ചം സി​രു​മ​ലൈ​യാ​കെ പ​ട​ർ​ന്നു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

ഏ​തൊ​രു നാ​ടി​നെ​ക്കു​റി​ച്ച്​ അ​റി​യ​ണ​മെ​ങ്കി​ലും അ​വി​ടെ വ​സി​ക്കു​ന്ന അ​ന്തേ​വാ​സി​ക​ളി​ലേ​ക്ക്​ ഇ​റ​ങ്ങി​ച്ചെ​ല്ല​ണം. എ​ങ്കി​ൽ മാ​ത്ര​മേ ആ​സ്വാ​ദ​ന​ത്തി​നൊ​പ്പം മ​റ്റു​പ​ല ജീ​വി​ത​ങ്ങ​ളെ​യും ക​ണ്ടും കേ​ട്ടും മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കൂ. അ​ങ്ങ​നെ സി​രുമലൈ​യെ അ​റി​യാ​ൻ ത​ണു​പ്പി​നെ ഭേ​ദി​ച്ച്​ കാ​മ​റ​യു​മെ​ടു​ത്ത്​ പു​റ​ത്തി​റ​ങ്ങി. അ​വി​ട​ത്തെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം സ​ന്ത​ത​സ​ഹ​ചാ​രി​യാ​യി എ​ങ്ങും സ​ഞ്ച​രി​ക്കു​ന്ന കു​തി​ര​ക​ളാ​ണ്​ കാമ​റ​ക​ണ്ണു​ക​ളി​ൽ ആ​ദ്യം ഓ​ടിയെത്തി​യ​ത്.

നാട്ടുകാരുടെ സന്തതസഹചാരിയാണ്​ കുതിരകൾ

ആ ​മ​ല​യോ​ര ഗ്രാ​മ​ത്തെ മാ​ത്രം പ​റ്റി​ച്ചേ​ർ​ന്നു കി​ട​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക്​ ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​ന്​ ഒ​ന്നോ ര​ണ്ടോ പ​ബ്ലി​ക്​-​പ്രൈ​വ​റ്റ്​ ബ​സു​ക​ളും വ​ള​രെ വി​ര​ള​മാ​യി വ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളൊ​ഴി​ച്ചാ​ൽ വേ​റെ പു​ക​തു​പ്പു​ന്ന വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും​ത​ന്നെ കാ​ണാ​ൻ ഇ​ല്ലാ​യി​രു​ന്നു. ''ഒ​രു കം​പ്ലീ​റ്റ്​' വാ​ഹ​ന ഫ്രീ സോൺ ആ​യ​തു​കൊ​ണ്ടു​ത​ന്നെ എ​ങ്ങും ഓ​ടി​ന​ട​ന്ന്​ അ​ൺ​ലി​മി​റ്റ​ഡ്​ ഓ​ക്​​സി​ജ​ൻ ശ്വ​സി​ക്കാം.

കൃ​ഷി​യെ ഏ​ക വ​രു​മാ​ന​മാ​ർ​ഗ​മാ​യി കാ​ണു​ന്ന മി​ക്ക കു​ടും​ബ​ങ്ങ​ളും ഉ​ൾ​ക്കാ​ടു​ക​ളി​ലും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളെ സി​രുമ​ലൈ​യി​ൽ എ​ത്തി​ക്കാ​നാ​ണ്​ ഈ ​കു​തി​ര​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും നാ​ടെ​ങ്ങും ചു​മ​ടു​മേ​ന്തി നീ​ങ്ങു​ന്ന കു​തി​ര​ക​ൾ​ക്ക്​ പി​ന്നാ​ലെ ന​ട​ക്കു​േ​മ്പാ​ഴാ​ണ്​ അ​വി​ടെ കു​ഞ്ഞ്​ കു​ഞ്ഞ്​ പെ​ട്ടി​ക്ക​ട​ക​ളി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന മ​ഞ്ഞ​യും പാ​തി പ​ഴു​ത്ത​തു​മാ​യ പ​ഴ​ങ്ങ​ൾ പു​തി​യ അ​റി​വു​ക​ളു​ടെ കെ​ട്ട​ഴി​ച്ച​ത്.

ചുമടുമായി നീങ്ങുന്ന കുടുംബം

നേ​ന്ത്ര​പ്പ​ഴം, പൂ​വ​ൻ​പ​ഴം, ചെ​റു​പ​ഴം എ​ന്നി​ങ്ങ​നെ ഒ​ന്നി​ല​ധി​കം പ​ഴ​വ​ർ​ഗ​ങ്ങ​ൾ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ​ല്ലാം നി​ര​ക്കു​േ​മ്പാ​ൾ ഇ​വി​ട​ത്തു​കാ​രു​ടെ പ്രി​യം സി​രുമ​ലൈ പ​ഴ​മാ​ണ്. അ​വി​ട​ത്തെ സി​ദ്ധൗ​ഷ​ധ​മാ​ണ്​ ഈ ​പ​ഴം എ​ന്ന​തി​നാ​ൽ​ത​ന്നെ ആ​ശു​പ​ത്രി​ക​ൾ​ക്കോ അ​സു​ഖ​ങ്ങ​ൾ​ക്കോ ഒരു​വി​ധ സ്​​ഥാ​ന​വു​മി​ല്ല. ആ ​മ​ല​യോ​ര ഗ്രാ​മ​ത്തി​ൽ എ​ന്തെ​ങ്കി​ലും ഒ​രു അ​സു​ഖം ആ​ർ​ക്കെ​ങ്കി​ലും ഒ​രു​പ​ക്ഷേ വ​ന്നു​പെ​ട്ടാ​ൽ ഈ ​പ​ഴ​മാ​ണ്​ പ്ര​ധാ​ന ഔ​ഷ​ധം.

അ​തു​പോ​ലെ ഇ​വി​ട​ത്തെ നി​വാ​സി​ക​ളു​ടെ സ്​​ഥി​രം ഭ​ക്ഷ​ണം ഈ ​പ​ഴം ആ​യ​തി​നാ​ൽ ശാ​രീ​രി​കാസ്വാ​സ്​​ഥ്യ​ങ്ങ​ളും മാ​റാ​രോ​ഗ​ങ്ങ​ളും വ​ള​രെ കു​റ​വും വി​ര​ള​വും മാ​ത്ര​മാ​ണ്​ ഈ ​പൊ​ല്യൂ​ഷ​ൻ ഫ്രീ​സോ​ൺ ഗ്രാ​മ​ത്തി​ൽ. എ​ല്ലാ അ​സു​ഖ​ങ്ങ​ൾ​ക്കു​മു​ള്ള ഒ​രു മു​ൻ​കൂ​ർ ത​ട​യാ​ണ്​ ഈ ​പ​ഴം എ​ന്നു​വേ​ണ​മെ​ങ്കി​ൽ പ​റ​യാം. ഒ​രു​പ​ക്ഷേ ഇ​ത​റി​ഞ്ഞി​ട്ടാ​കാം ചെ​ന്നൈ പോ​ലു​ള്ള മ​ഹാ​പ​ട്ട​ണ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും ഈ ​അ​ടു​ത്ത​കാ​ല​ത്താ​യി അ​വ​രു​ടെ അവധിക്കാലം ​െചല​വി​ടാ​ൻ ധാ​രാ​ളം സ​ഞ്ചാ​രി​ക​ൾ ഈ ​ഔ​ഷ​ധ​ഗു​ണ​മു​ള്ള മ​ല​യോ​ര ഗ്രാ​മ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്.

സിരുമലൈ പഴം

ശു​ദ്ധ​വാ​യു, ശു​ദ്ധ​ജ​ലം, ശു​ദ്ധ​മാ​യ ആ​ഹാ​രം... ഇ​ത്​ മൂ​ന്നും ഇ​വി​ടെ ധാ​രാ​ള​മാ​യി കി​ട്ടും. ഇ​ത്​ മൂ​ന്നും ത​ന്നെ​യാ​ണ്​ ന​മ്മു​ടെ എ​ല്ലാം അ​സു​ഖ​ങ്ങ​ൾ​ക്കുമുള്ള മ​രു​ന്നും. കൂ​ട്ട​ത്തി​ൽ ഇ​വി​ടെ ആ​ർ​ക്കെ​ങ്കി​ലും എ​ന്തെ​ങ്കി​ലും അ​സു​ഖ​ങ്ങ​ൾ വ​രാ​റു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന്​ കി​ട്ടി​യ ഉ​ത്ത​രം എ​ന്നെ അ​ത്​ഭു​ത​പ്പെ​ടു​ത്തി. ''ഇ​വി​ടെ ഇ​പ്പോ ഒ​രു 80 - 90 വ​യ​സ്സ്​ ഉ​ള്ള​വ​​ർ​ക്കൊ​ക്കെ ഹാ​ർ​ട്ട്​ അ​റ്റാ​ക്ക്​ വ​രു​ന്നു​ണ്ടു​പോ​ലും.'' ഇ​ന്നു​വ​രെ മി​ന​റ​ൽ വാ​ട്ട​റി​നോ പ്ലാ​സ്​​റ്റി​ക്​ ക​വ​റി​നോ പോ​ലും ഈ ​മ​ല​ക​യറി വ​രാ​ൻ ക​ഴി​ഞ്ഞി​ല്ല.

അ​പ്പോ പി​ന്നെ ഈ ​ഗ്രാ​മ​ത്തി​െ​ൻ​റ കാ​ര്യം പ​റ​​യ​ണ്ട​ല്ലോ? എ​ന്താ​യാ​ലും നാ​ട​ൻ പ​ഴ​ങ്ങ​ളു​ടെ രു​ചി അ​റി​ഞ്ഞ നാ​വി​ൻ​തു​മ്പി​ൽ സി​രുമ​ലൈ പ​ഴ​ത്തി​െ​ൻ​റ സ്വാദറി​യാ​ൻ എ​നി​ക്കും കൊ​തി​യാ​യി. പി​ന്നെ ഒ​ട്ടും താ​മ​സി​യാ​തെ ഒ​രു പ​ഴം വാ​ങ്ങി രു​ചി​ച്ച​തും പെ​ട്ടി​ക്ക​ട​ക്കാ​ര​െ​ൻ​റ വാ​ക്കു​ക​ളെ അ​ർ​ഥ​വ​ത്താ​ക്കു​ന്ന അ​നു​ഭ​വം ആ​യി​രു​ന്നു എ​ന്നിൽ ഉ​ട​ലെ​ടു​ത്ത​ത്. ഔ​ഷ​ധ​ക്കൂ​ട്ടി​െ​ൻ​റ രു​ചി​യാ​ർ​ന്ന സിരു​മ​ലൈ പ​ഴ​ത്തി​ന്​ എ​ന്നി​ലെ വ്യാ​ധി​ക​ളെ ഒ​രൊ​റ്റ നി​മി​ഷ​ത്തി​ൽ ഒ​തു​ക്കി​നി​ർ​ത്താ​ൻ മാ​ത്രം ത്രാ​ണി​യു​ള്ള​താ​യി എ​നി​ക്ക്​ തോ​ന്നി​പ്പോ​യി.

എ​ന്തൊ​ക്കെ​യോ ഒ​രു മ​രു​ന്നു​ക​ളു​ടെ കൂ​ട്ടു​ത​ന്നെ​യാ​ണ്​ സിരുമലൈ പഴം

ശ​രി​ക്കും പ​റ​ഞ്ഞാ​ൽ ക​ഴി​ക്കു​േ​മ്പാ​ൾ ത​ന്നെ അ​റി​യാം എ​ന്തൊ​ക്കെ​യോ ഒ​രു മ​രു​ന്നു​ക​ളു​ടെ കൂ​ട്ടു​ത​ന്നെ​യാ​ണ്​ ഈ ​പ​ഴ​മെ​ന്ന്. പ​ത്ത്​ രൂ​പ​യാ​ണ്​ ഒ​രു പ​ഴ​ത്തി​െ​ൻ​റ വി​ല. എ​ന്താ​യാ​ലും പ​തി​വി​ലും കൂ​ടു​ത​ൽ ആ​രോ​ഗ്യ​വാ​നാ​യ ഞാ​ൻ അ​വി​ടെ​നി​ന്ന്​ ഒ​രു​കി​ലോ പ​ഴ​വും വാ​ങ്ങി നി​ല​ക്കാ​ത്ത വൈ​വി​ധ്യ​ങ്ങ​ളും സൃ​ഷ്​​ടി​ക​ളും തേ​ടി വീ​ണ്ടും മു​ന്നോ​​ട്ട്​​ ന​ട​ന്നു.

മണ്ണിനോട്​ ചേർന്ന ജീവിതങ്ങൾ

ത​ളി​ർ​ത്തും വി​ള​ഞ്ഞും നി​ൽ​ക്കു​ന്ന കാ​യ്​​ക​നി​ക​ൾ നി​റ​ഞ്ഞ തോ​ട്ട​ങ്ങ​ളി​ലേ​ക്കാ​ണ്​ അ​ടു​ത്ത​താ​യി എ​ത്തി​ച്ചേ​ർ​ന്ന​ത്. ഇ​ളം​പ​ച്ച നി​റ​ത്തി​െ​ൻ​റ ക​ര​വി​രു​തി​ൽ വി​ഷ​ത്തരി​ക​ൾ ഒ​ട്ടും ഏ​ൽ​ക്കാ​തെ ത​ളി​ർ​ത്താ​ടു​ന്ന കാ​യ്​​ക​നി​ക​ളെ​ല്ലാം വ​ല്ലാ​ത്തൊ​രു ആ​ക​ർ​ഷ​ണ ഭം​ഗി ത​ന്നെ​.

ആ​ധു​നി​ക​ത​യു​ടെ ഒരു​വി​ധ സ്വാ​ധീ​ന​വു​മേ​ൽ​ക്കാ​ത്ത മൺവീട്​

ചൗ​ചൗ, ബീ​ൻ​സ്, നാ​ര​ങ്ങ എന്നിവയെല്ലാം നി​റ​ഞ്ഞ്​ പ​ട​ർ​ന്ന്​ പ​ന്ത​ലി​ച്ച്​ കാ​റ്റ​ത്താ​ടു​ന്ന ആ ​തോ​ട്ട​ങ്ങ​ൾ കാമ​റ​യി​ൽ പ​ക​ർ​ത്തു​േ​മ്പാ​ഴാ​ണ്​ മ​ണ്ണും പാ​റ​ക്ക​ല്ലു​ക​ളും ചേ​ർ​ത്ത്​ വെ​ച്ച്​ കെ​ട്ടി​പ്പൊ​ക്കി​യ കൂ​ര​ക​ൾ ഫ്രെയിമിൽ​ തെ​ളി​ഞ്ഞു​വ​ന്ന​ത്. മ​ണ്ണി​നോ​ടും പ്ര​കൃ​തി​യോ​ടും മ​ല്ല​ടി​ച്ച്​ ക​ഷ്​​ട​പ്പെ​ടു​ന്ന ക​ർ​ഷ​ക​ർ ത​െ​ൻ​റ കു​ടും​ബ​ത്തോ​ടൊ​പ്പം അ​ന്തി​യു​റ​ങ്ങു​ന്ന വ​സ​തി​ക​ളാ​യി​രു​ന്നുവ​ത്.

ആ​ധു​നി​ക​ത​യു​ടെ ഒരു​വി​ധ സ്വാ​ധീ​ന​വു​മേ​ൽ​ക്കാ​തെ ഒ​റ്റ​മു​റി കെ​ട്ടി​ട​ങ്ങ​ൾ. അ​വ​യോ​ട്​ ചേ​ർ​ന്ന്​ പ​ഴ​കി​ത്തു​ട​ങ്ങി​യ ചോ​ല​ക്കാ​ടു​ക​ളും ടാ​ർ​പ്പ​ായക​ളാ​ൽ മ​റ​ച്ചു​ണ്ടാ​ക്കി​യെ​ടു​ത്ത കു​ഞ്ഞ്​ വീ​ടു​ക​ൾ. സ​ക​ല ശ​ക്​​തി​യോ​ടെ പെ​യ്​​തി​റ​ങ്ങു​ന്ന ഒ​രു മ​ഴ​യി​ൽ കു​തി​ർ​ന്നി​റ​ങ്ങി ഭൂ​മി​യോ​ട്​ ഒ​ട്ടി​ച്ചേ​രാ​ൻ മാ​ത്രം കെ​ൽ​പ്പു​ള്ള മ​ൺ​ത​ട​ങ്ങ​ളാ​ണ​വ. സൗ​ക​ര്യ​ങ്ങ​ളു​ടെ പോ​രാ​യ്​​മ​യി​ൽ ആ​വ​ലാ​തി​പ്പെ​ടു​ന്ന മ​നു​ഷ്യ​ർ​ക്ക്​ മു​ന്നി​ൽ മ​ണ്ണി​നോ​ട്​ ചേ​ർ​ന്ന ഇ​ത്ത​രം ജീ​വി​ത​ങ്ങ​ൾ എ​ക്കാ​ല​ത്തെ​യും നേ​ർ​ക്കാ​ഴ്​​ച​ക​ൾ ത​ന്നെ​യാ​ണ്.

വെള്ളിമലൈ കോവിൽ    

മ​ല​മു​ക​ളി​ലെ ശി​വ​ക്ഷേ​ത്ര​ം

അ​ടു​ത്ത​താ​യി എ​ത്തി​ച്ചേ​ർ​ന്ന​ത്​ ഇവി​ട​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മ​ല​യു​ടെ മു​ക​ളി​ലെ ശി​വ​ക്ഷേ​ത്ര​ത്തി​ലേ​ക്കാ​ണ്, വെ​ള്ളി​മലൈ കോ​വി​ൽ. 500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ശി​വ​ലിം​ഗമാ​ണ്​ പ്ര​തി​ഷ്​​ഠ. സിരുമ​ലൈ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മ​ല​യാ​യ​തി​നാ​ൽ അ​റി​യ​പ്പെ​ടു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം കൂ​ടി​യാ​ണ്​ വെ​ള്ളി​മ​ലൈ കോ​വി​ൽ.

കൊ​ടൈ​ക്ക​നാ​ൽ മ​ല​നി​ര​ക​ളെ​യും പ​ഴനി മ​ല​യെ​യും ഇ​വി​ടെ​നി​ന്ന്​ ദ​ർ​ശി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ്​ എ​ടു​ത്തു​പ​റ​യേ​ണ്ട പ്ര​ത്യേ​ക​ത. താ​ഴെ​നി​ന്നും ഏ​ക​ദേ​ശം 30 മി​നി​റ്റു​കൊ​ണ്ട്​ പ​ടി​ക​ൾ ക​യ​റി​വേ​ണം വെ​ള്ളി​മ​​ൈല​യു​ടെ നെ​റു​ക​യി​ലെ​ത്താ​ൻ. അ​ധി​കം താ​മ​സി​യാ​തെ ശി​വ​ഭ​ഗ​വാ​നെ വ​ണ​ങ്ങി മ​ല​യി​റ​ങ്ങി താ​ഴെ എ​ത്തി. ആ​ഹ്ലാ​ദ​പ്ര​ദ​മാ​യ യാ​തൊ​ന്നും സിരുമ​ലൈ നി​വാ​സി​ക​ളെ സം​ബ​ന്ധി​ച്ച്​ ഇ​ല്ലെ​ന്ന്​ തോ​ന്നും. പ​​ക്ഷെ അ​വ​രു​ടെ ഗ്രാ​മ​ങ്ങ​ൾ​ക്ക്​ സ​മൃ​ദ്ധി​യു​ടെ അ​ന്ത​രീ​ക്ഷ​മു​ണ്ട്. പ്ലാ​വ്, മാ​വ്, ചൗ​ചൗ, ബീ​ൻ​സ്, നാ​ര​ങ്ങ, കു​രു​മു​ള​ക്​ എ​ന്നി​വ​യ​ട​ക്കം അ​വ​രു​ടെ കാ​ർ​ഷി​ക​വൃ​ദ്ധി സ​ജീ​വ​മാ​ണ്.

വെള്ളിമലൈയിലേക്കുള്ള മൺപാത

ര​ണ്ടു​ദി​വ​സം ശു​ദ്ധ​വാ​യു​വും ശു​ദ്ധ ആ​ഹാ​ര​വും ശു​ദ്ധ​മാ​യ ജ​ല​വും ഒ​പ്പം എ​ല്ലാ അ​സു​ഖ​ങ്ങ​ൾ​ക്കുമുള്ള മ​രു​ന്നാ​യ സി​രു​മ​ലൈ പ​ഴ​വും ത​ന്ന്​ സ​ഹാ​യി​ച്ച ആ ​മ​ല​യോ​ര ഗ്രാ​മ​ത്തി​നോ​ട്​ വി​ട​പ​റ​യ​ാ​നൊ​രു​ങ്ങ​വെ​യാ​ണ്, ദ്രു​ത​ഗ​തി​യി​ൽ ചു​വ​ടു​ക​ളും വെ​ച്ച്​ ഒ​രു​കൂ​ട്ടം ജ​ന​ങ്ങ​ൾ എ​ന്നെ​യും ക​ട​ന്ന്​ അ​ക്ഷ​മ​രാ​യി പാ​യു​ന്ന​ത്​ ക​ണ്ട​ത്.

അ​തി​ൽ ഒ​രാ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി കാ​ര്യം തി​ര​ക്കി. ''സ​ർ, ചെ​ന്നൈ​ലെ​ല്ലാം ഫ​ുഡ്​ കെ​ട​ക്ക​ണ​മാ​തി​രി ഇ​ങ്ക​യും ഒ​രു ക​ട വ​ന്തി​രു​ക്ക്​''. ചെ​ന്നൈ പോ​ലു​ള്ള വ​ലി​യ ന​ഗ​ര​ങ്ങ​ളി​ൽ ഭക്ഷണം​ കി​ട്ടു​ന്ന​തു​പോ​ല​ത്തെ ഒ​രു ക​ട ഇ​വി​ടെ വ​രു​ന്നു​ണ്ട്​ എ​ന്നാ​ണ്​ എ​നി​ക്ക്​ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

സിരുമലൈയിലെ പുതിയ തട്ടുകട

എ​ന്താ​ണ്​ ആ ​വ​ലി​യ ക​ട എ​ന്ന​റി​യാ​ൻ ഞാ​നും അ​വ​രോ​ടൊ​പ്പം ന​ട​ന്നു. അ​വി​ടെ എ​ത്തി​യ​പ്പോ​ൾ ആ ​കാ​ഴ്​​ച എ​ന്നെ അ​തി​ശ​യി​പ്പി​ച്ചു. ആ ​ഗ്രാ​മ​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ഫാ​സ്​​റ്റ്​​ഫു​ഡ്​ ത​ട്ടു​ക​ട വ​രാ​ൻ പോ​കു​ന്നു. നാ​ളെ മു​ത​ൽ ആ ​നാ​ട്ടു​കാ​ർ ആ​ദ്യ​മാ​യി പ​റോ​ട്ട​യു​ടെ​യും ചി​ക്ക​ൻ ഫ്രൈ​യു​ടെ​യും സ്വാ​ദ്​ അ​റി​യാ​ൻ പോ​കു​ന്നു.

ഒ​രു നി​മി​ഷ​ത്തേ​ക്ക്​ എ​െ​ൻ​റ സ്​​മാ​ർ​ട്ട്​​ഫോ​ൺ താ​ഴെ വീ​ണു. അ​തി​ലെ വാ​ട്ട്​​സ്​ ആ​പ്പും ഫെ​യ്​​സ്​​ബു​ക്കും ഒ​ക്കെ അ​പ്ര​ത്യ​ക്ഷ​മാ​യി. ഏ​ക​ദേ​ശം 20 വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​ന്നെ സ്​​കൂ​ളി​ൽ പ​ഠി​ക്കു​േ​മ്പാ​ൾ അ​ച്​ഛ​ൻ വാ​ങ്ങി​ത്ത​ന്ന പ​റോ​ട്ട​യും ചി​ക്ക​ൻ ഫ്രൈ​യു​മാ​ണ്​ ഓ​ർ​മ​വ​ന്ന​ത്. സി​രുമ​​ൈല​യി​ൽ ഞാ​ൻ എ​ത്ര വർഷങ്ങൾക്ക്​ പിറകിലാണ്​ നി​ൽ​ക്കു​ന്ന​ത്.

സിരുമലൈയിലെ സർക്കാർ ബസ്​

ഒ​രു​പ​ക്ഷേ ഇ​താ​കാം ന​ല്ല​ത്. തീ​രെ വി​ക​സ​നം ഇ​ല്ല എ​ന്ന്​ നാം ​പ​റ​ഞ്ഞാ​ലും അ​വി​ടെ ഒ​രാ​ൾ​ക്ക്​ പോ​ലും കാ​ൻ​സ​ർ എ​ന്താ​ണെ​ന്ന്​ അ​റി​യു​ക​കൂ​ടി ഇ​ല്ല. ഇ​ന്നും 100 വ​യ​സ്സുവ​രെ ആ​രോ​ഗ്യ​വാ​ൻ​മാ​രാ​യി ഇ​രി​ക്കു​ന്ന സ​മൂഹം. അ​ധി​കം താ​മ​സി​യാ​തെ ജീ​വി​ക്കാ​ൻ ഓ​ക്​​സി​ജ​ൻ വി​ല​കൊ​ടു​ത്ത്​ വാ​ങ്ങേ​ണ്ടി​വ​രു​ന്ന ന​മ്മു​ടെ നാ​ട്ടി​ൽ​നി​ന്നും ഈ ​മ​ല​യി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്താ​ൻ ഇ​നി അ​ധി​കം ദൂ​ര​മി​ല്ല. സി​രുമ​​െലെക്കാരെ സം​ബ​ന്ധി​ച്ച്​ ദാ​രി​ദ്ര്യം ഉ​ണ്ടെ​ങ്കി​ലും രോ​ഗ​ങ്ങ​ളി​ല്ല. നമുക്കാണെങ്കിൽ​ ദാ​രി​ദ്ര്യ​മി​ല്ല, എന്നാൽ രോഗങ്ങളാൽ സമ്പന്നരുമാണ്​.

Travel Info

ത​മി​ഴ്​​നാ​ട്ടി​ലെ ദി​ണ്ടിക്ക​ൽ പ​ട്ട​ണ​ത്തിന്​ സമീപമാണ്​​ സി​രുമലൈ സ്​​ഥി​തി​ചെ​യ്യു​ന്ന​ത്. കാ​ലാ​വ​സ്​​ഥ​കൊ​ണ്ടും പ്ര​കൃ​തി​ഭം​ഗി​കൊ​ണ്ടും അ​തി​ലേ​റെ ഔ​ഷ​ധ​ഗു​ണ​മു​ള്ള സി​രുമ​ലൈ പ​ഴം​കൊ​ണ്ട്​ ഇ​ന്ന്​ അ​ത്യാ​വ​ശ്യം അ​റി​യ​പ്പെ​ടു​ന്ന ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി സി​രുമലൈ മാ​റി​ക്ക​ഴി​ഞ്ഞു. 1600 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ്​​ഥി​തി​ചെ​യ്യു​ന്ന ഈ ​മ​ല​യോ​ര ഗ്രാ​മ​ത്തി​ന്​ എ​പ്പോ​ഴും കു​ളി​രു​ള്ള കാ​ലാ​വ​സ്​​ഥ​യാ​ണ്. റി​സ​ർ​വ്​ വ​നം ആ​യ​തി​നാ​ൽ രാ​ത്രി​യാ​ത്ര അ​നു​വ​ദ​നീ​യ​മ​ല്ല.

മലമുകളിലേക്ക്​ നീളുന്ന പാത

Distance: Dindigul 35 km, Palakkad 200 km, Thrissur 250 km, Kochi 332 km.

Nearest Railway Station: Dindigul.

Accomadation:

JMA Resort - 9585018598.

Mummy Daddy Resort - 09444617755

Cofee Country Resort - 09380385200 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.