പിഴയില്ലാതെ മടങ്ങാൻ മൂന്നുമാസം കൂടി

ദുബൈ: വിസാ നിയമം ലംഘിച്ച് യു.എ.ഇയിൽ തങ്ങുന്ന പ്രവാസികൾക്ക് പിഴയില്ലാതെ മടങ്ങാൻ നവംബർ 17 വരെ സമയം അനുവദിച്ച്​ യു.എ.ഇ. വിസ പിഴയുള്ളവർക്ക്​ പിഴ അടക്കാതെ രാജ്യം വിടാനുള്ള അവസാന തീയതി ആഗസ്​റ്റ്​ 17ന്​ അവസാനിച്ചതിന്​ തൊട്ടുപിന്നാലെയാണ്​ യു.എ.ഇ ഫെഡറൽ അതോറിറ്റി ആൻഡ് സിറ്റിസൺഷിപ്​ ഡയറക്ടർ ജനറൽ സഈദ് റകൻ അൽ റാഷിദി തീരുമാനം പ്രഖ്യാപിച്ചത്. മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവർക്കാണ് ഇൗ ആനുകൂല്യം ലഭിക്കുക. വിസ കാലാവധികഴിഞ്ഞിട്ടും കേസുള്ളതിനാലും സാമ്പത്തിക ​പ്രശ്​നങ്ങളുള്ളതിനാലും നാട്ടിൽ പോകാൻ കഴിയാതെ യു.എ.ഇയിൽ തങ്ങുന്ന പ്രവാസികൾക്ക്​ ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്​. ലക്ഷക്കണക്കിന്​ രൂപ പിഴ അടക്കേണ്ടവർപോലും ഇവിടെ തുടരുന്നുണ്ട്​. അവർക്ക്​ മൂന്നുമാസം കൂടി സാവകാശം ലഭിച്ചതോടെ ഈ കാലയളവിനുള്ളിൽ കേസുകൾ തീർത്ത്​ മടങ്ങിയാൽ മതിയാവും.

സന്ദർശക വിസ, താമസവിസ, കുടുംബവിസ തുടങ്ങി എല്ലാ വിസക്കാർക്കും ഈ ആനുകൂല്യം ലഭ്യമാണ്​. പൊതുമാപ്പി​ൻെറ ആനുകൂല്യമാണ്​ ഇവർക്ക്​ ലഭിക്കുക. എന്നാൽ, ഇത്തരത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് മടങ്ങിവരവിന്​ വിലക്കുണ്ടാവില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്​. മാർച്ച് ഒന്നിന് ശേഷം വിസ കാലാവധി തീർന്നവർക്കും വിസ റദ്ദാക്കിയവർക്കും ഈ ആനുകൂല്യം ലഭിക്കില്ല.


നടപടിക്രമങ്ങൾ: മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി തീർന്നവർക്ക് പാസ്പോർട്ടും ടിക്കറ്റും കൈവശമുണ്ടെങ്കിൽ മുൻകൂർ നടപടികളില്ലാതെ നാട്ടിലേക്ക് പോകാം. ദുബൈ വിമാനത്താവളം വഴി മടങ്ങുന്നവർ 48 മണിക്കൂർ മുമ്പ് വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗത്തിൽ എത്തണം.

അബൂദബി, ഷാർജ, റാസൽഖൈമ എയർപോർട്ടുകൾ വഴി മടങ്ങുന്നവർ ആറു മണിക്കൂർ മുമ്പും എമിഗ്രേഷൻ വിഭാഗത്തിൽ എത്തണം. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന കുടുംബങ്ങൾ ഒന്നിച്ചാണ് തിരിച്ചുപോകേണ്ടതെന്നും അധികൃതർ അറിയിച്ചു. സംശയ നിവാരണത്തിനായി 800 453 എന്ന ടോൾഫ്രീ നമ്പർ ഏർ െപ്പടുത്തിയിട്ടുണ്ട്​. ഇങ്ങനെ മടങ്ങുന്നവർ ഇന്ത്യൻ എംബസി വഴി രജിസ്​റ്റർ ചെയ്യണമെന്ന്​ നേരത്തെ എംബസി അധികൃതർ അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ എംബസി രജിസ്​ട്രേഷൻ ആവശ്യമുണ്ടോ എന്ന്​ വ്യക്​തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.