അരികിലുറങ്ങുന്നൂ മീൻ വലിയൊരെണ്ണം. പച്ചകുത്തുമുച്ചസൂര്യൻ നെറ്റിമേൽ. വെയിലുണ്ടുപോകാതിരിയ്ക്കാൻ പൊത്തിവെയ്ക്കുന്നൂ നനഞ്ഞ മണൽത്തരികൾ, ഉടലാകെ... വേണ്ട പരിഭ്രമമിനിയൽപനേരം, ഇല്ല, പൊന്തിക്കില്ല ചെകിളകൾ ഇറ്റു നിൽക്കും ചുടുചോര കാട്ടുവാൻ... ചൂടാണ്... കൊടും വേനലാണ്... മഴയില്ല ചെറു ചാറ്റൽപോലും... ഇല്ലൊരു പൂച്ചയും തഞ്ചം വട്ടം കറങ്ങാൻ... ഒന്നുറങ്ങിപ്പിടഞ്ഞെഴുന്നേൽപ്പിനപ്പുറം പലതരക്കാരവർ വിലപേശിയെത്തിടും. ഒരു വെയിൽ...
അരികിലുറങ്ങുന്നൂ
മീൻ വലിയൊരെണ്ണം.
പച്ചകുത്തുമുച്ചസൂര്യൻ
നെറ്റിമേൽ.
വെയിലുണ്ടുപോകാതിരിയ്ക്കാൻ
പൊത്തിവെയ്ക്കുന്നൂ
നനഞ്ഞ മണൽത്തരികൾ, ഉടലാകെ...
വേണ്ട പരിഭ്രമമിനിയൽപനേരം,
ഇല്ല, പൊന്തിക്കില്ല ചെകിളകൾ
ഇറ്റു നിൽക്കും ചുടുചോര കാട്ടുവാൻ...
ചൂടാണ്... കൊടും വേനലാണ്...
മഴയില്ല ചെറു ചാറ്റൽപോലും...
ഇല്ലൊരു പൂച്ചയും
തഞ്ചം വട്ടം കറങ്ങാൻ...
ഒന്നുറങ്ങിപ്പിടഞ്ഞെഴുന്നേൽപ്പിനപ്പുറം
പലതരക്കാരവർ വിലപേശിയെത്തിടും.
ഒരു വെയിൽ തീരും,
നാമുണങ്ങും...
രാകിരാകിത്തീർന്ന കരയൊരു
മീൻ കത്തി...
നീയുണങ്ങുന്നൂ...
ഞാനും...
ഞാനുണങ്ങുന്നൂ
നീയും.
നമ്മൾ, നഗരത്തിലെയാഴക്കടൽ...
തിരമാല...
ചുഴിയുപ്പുകാറ്റ്...
പുകയില ചുണ്ണാമ്പ്
ഉമിനീർ തീപ്പന്തം.
ചൊമചൊമന്നൊരു കൊടുംകാട്...
അടിയോ കരിംപച്ച.
ചൊമചൊമന്നൊരു കൊടുംകാട്...
അടിയോ കരിംപച്ച.
സമർപ്പണം: മാനവീയം -വെള്ളയമ്പലം റോഡിലെ
വിക്ടോറിയ പനിയടിമച്ചേച്ചിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.