ചിത്രം: അനസ്​ അസീൻ

ക​ശ്​​മീ​ർ എ​ങ്ങ​നെ​യാ​ണ്​ ഉ​ണ​രു​ക​യും ഉ​റ​ങ്ങു​ക​യും​ചെ​യ്യു​ന്ന​ത്​?

ക​ശ്​​മീ​ർ ഇ​പ്പോ​ൾ എ​ങ്ങ​നെ​യാ​ണ്​ ഉ​ണ​രു​ക​യും ഉ​റ​ങ്ങു​ക​യും​ചെ​യ്യു​ന്ന​ത്​? സ്വ​ർ​ഗ​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ആ ​നാ​ട്ടി​ൽ ജ​ന​ജീ​വി​തം ഏ​ത്​ മ​ട്ടി​ലാ​ണ്​? ക​ശ്​​മീ​ർ സ​ന്ദ​ർ​ശി​ച്ച മ​ല​യാ​ളി മാ​ധ്യ​മപ്ര​വ​ർ​ത്ത​​ക​െ​ൻ​റ കാ​മ​റ ക​ണ്ട ചി​ത്ര​ങ്ങ​ളും കാ​ഴ്​​ച​ക​ളു​മാ​ണ്​ ഇ​ത്. ഹു​ർ​റി​യ​ത്ത്​ നേ​താ​വ് സ​യ്യി​ദ് അ​ലി ഷാ ​ഗീ​ലാ​നി മ​രി​ച്ച ദി​വ​സം ക​ർ​ഫ്യൂ​വി​ൽ അ​ക​പ്പെ​ട്ട അ​നു​ഭ​വ​വും എ​ഴു​തു​ന്നു.

ഭൂ​മി​യി​ൽ ഒ​രു സ്വ​ർ​ഗ​മു​ണ്ടെ​ങ്കി​ൽ അ​തി​താ​ണ്, അ​തി​താ​ണ് എ​ന്ന് കാ​വ്യാ​ത്മ​ക​മാ​യി ലോ​ക​ത്തോ​ട് വി​ളി​ച്ച് പ​റ​ഞ്ഞ​ത് മു​ഗ​ൾ ഭ​ര​ണാ​ധി​കാ​രി ജ​ഹാം​ഗീ​ർ ച​ക്ര​വ​ർ​ത്തി​യാ​ണ്. അ​ക​ല​ങ്ങ​ളി​ൽ ഇ​രു​ന്ന്​ ''ഇ​വി​ടെ​യാ​ണ് സ്വ​ർ​ഗം, ഇ​വി​ടെ​യാ​ണ് സ്വ​ർ​ഗം'' എ​ന്ന് പ​റ​യു​ന്ന​ത​ല്ല ക​ശ്‍മീ​ർ എ​ന്ന് അ​നു​ഭ​വി​ച്ച​റി​ഞ്ഞു​ ആ​റു രാ​പ്പ​ക​ലു​ക​ളി​ൽ.

രാ​ജ്യ​ത്തി​െ​ൻ​റ വ​ട​ക്കേ അ​റ്റ​ത്ത്, മ​ഞ്ഞു പു​ത​ച്ചു കി​ട​ക്കു​ന്ന ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ൾ​ക്കി​ട​യി​ലെ താ​ഴ്‌​വ​ര​യു​ടെ മ​ണ്ണും വി​ണ്ണു​മൊ​ക്കെ പു​റം​കാ​ഴ്‌​ച​യി​ൽ സ്വ​ർ​ഗം​ത​ന്നെ​യാ​ണ്. കൊ​തി​പ്പി​ക്കു​ന്ന മ​ണ്ണ്. ര​ണ്ട് രാ​ജ്യ​ങ്ങ​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ദേ​ശം. യൂ​റോ​പ്യ​ൻകാ​രും അ​റ​ബി​ക​ളു​മ​ട​ക്കം ലോ​ക​ത്തിെ​ൻ​റ എ​ല്ലാ കോ​ണു​ക​ളി​ൽ​നി​ന്നും സ​ഞ്ചാ​രി​ക​ൾ തേ​ടി​പ്പി​ടി​ച്ചെ​ത്തു​ന്ന ഭൂ​മി​ക. ആ ​മ​ണ്ണി​ലേ​ക്ക് ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ, സെ​പ്റ്റം​ബ​ർ ഒ​ന്നി​ന്​ പ​റ​ന്നി​റ​ങ്ങുേ​മ്പാ​ൾ മ​ല​നി​ര​ക​ളി​ൽ പൂ​ർ​ണ​മാ​യി മ​ഞ്ഞു​രു​കി തീ​ർ​ന്നി​രുന്നില്ല.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​തി​വ് രീ​തി​ക​ളി​ൽ​നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​ണ് ശ്രീ​ന​ഗ​റി​ലേ​ത്. പ​രി​ശോ​ധ​ന​ക​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ശ​ക്തം. അ​മൃ​ത്​​സ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​പൊ​ങ്ങുേ​മ്പാ​ൾ ഉ​ണ്ടാ​യി​രു​ന്ന പ്രീ​പെ​യ്ഡ് സി​മ്മി​ലെ നെ​റ്റ് വ​ർ​ക്കു​ക​ൾ ശ്രീ​ന​ഗ​റി​​ലി​റ​ങ്ങി​യ​തോ​ടെ മു​റി​ഞ്ഞു. മൊ​ബൈ​ൽ ഫോ​ൺ പൂ​ർ​ണ​മാ​യും നി​ശ്ശ​ബ്​​ദ​മാ​യി. ക​ശ്മീ​രി​െ​ൻ​റ ചി​ത്ര​ങ്ങ​ൾ ഒ​പ്പി​യെ​ടു​ക്കാ​നു​ള്ള ഉ​പ​ക​ര​ണം മാ​ത്ര​മാ​യി അ​തു​മാ​റി.

ബന്ദിനെ തുടർന്ന്​ കാർഗിൽ 

പോ​സ്​​റ്റ്​ പെ​യ്​​ഡ് സി​മ്മു​ക​ൾ മാ​ത്ര​മാ​ണ് ക​ശ്മീ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ക. ശ്രീ​ന​ഗ​റി​ൽ​നി​ന്ന് ഒ​രു പോ​സ്​​റ്റ്​ പെ​യ്ഡ് സിം ​എ​ടു​ക്കാ​മെ​ന്ന​താ​യി​രു​ന്നു തീ​രു​മാ​നം. എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് ശ്രീ​ന​ഗ​ർ ടൗ​ണി​ലെ​ത്തി മു​റി എ​ടു​ത്ത ശേ​ഷം ഒ​രു പോ​സ്​​റ്റ്​ പെ​യ്ഡ് സിം ​എ​ടു​ത്തു. അ​താ​യി​രു​ന്നു പി​ന്നീ​ട് ക​ശ്മീ​രു​മാ​യും പു​റം ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ച്ച​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​െ​ൻ​റ പു​റ​ത്തി​റ​ങ്ങി​യാ​ലും തെ​രു​വു​ക​ളി​ൽ പൊ​ലീ​സും സൈ​ന്യ​വും ഉ​ണ്ട്. സൈ​ന്യ​ത്തിെ​ൻ​റ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​ണ്​ നി​യ​ന്ത്ര​ണം. പ്ര​ധാ​ന പാ​ത​ക​ളി​ൽ മാ​ത്ര​മ​ല്ല മി​ക്ക​യി​ട​ങ്ങ​ളി​ലും യ​ന്ത്ര​തോ​ക്കു​ക​ൾ ഉ​​ൾ​െ​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളു​മാ​യി സൈ​നി​ക​രെ കാ​ണാം. അ​വ​രു​ടെ നി​ഴ​ൽ ഓ​രോ മ​നു​ഷ്യ​െ​ൻ​റ​യും പി​ന്നി​ൽ ഉ​ണ്ട്. മ​നു​ഷ്യ​രു​ടെ 'സ്വ​ത​ന്ത്ര​മാ​യ സ​ഞ്ചാ​രം' പോ​ലും ആ​യു​ധ​ധാ​രി​ക​ളാ​യ സൈ​നി​ക​ർ​ക്ക് ഇ​ട​യി​ലൂ​ടെ​യാ​ണ്. പ​ല രൂ​പ​ത്തി​ലു​ള്ള സൈ​നി​ക വാ​ഹ​ന​ങ്ങ​ളാ​ണെ​ങ്ങും. ന​ട​പ്പാ​ത​ക​ളി​ൽ മ​ണ​ൽ​ചാ​ക്കു​ക​ൾ അ​ടു​ക്കി​യും ഷീ​റ്റും വ​ല​യും​കൊ​ണ്ട് ഒ​രു​ക്കി​യ താ​ൽക്കാ​ലി​ക സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ. അ​വി​ടെ​നി​ന്ന് പു​റ​ത്തേ​ക്ക് ആ​രെ​യോ ചൂ​ണ്ടി നി​ൽ​ക്കു​ന്ന തോ​ക്കി​ൻ കു​ഴ​ലു​ക​ൾ കാ​ണം. നി​ശ്ചി​ത ദൂ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ര​വ​ധി സൈ​നി​ക​ത്താ​വ​ള​ങ്ങ​ൾ. അ​വ​യു​ടെ പു​റ​ത്ത് ര​ണ്ട് മു​ത​ൽ അ​ഞ്ച് സൈ​നി​ക​ർ വ​രെ ഉ​ണ്ടാ​കും. തി​ര​ക്കു​ള്ള റോ​ഡു​ക​ളി​ലെ ക്യാ​മ്പു​ക​ളി​ലെ​ത്തുേമ്പാ​ൾ സൈ​നി​ക​രു​ടെ എ​ണ്ണം കൂ​ടും.

ആ​ദ്യ ദി​വ​സം ശ്രീ​ന​ഗ​ർ ന​ഗ​ര​ത്തി​നൊ​പ്പം ദാ​ൽ ത​ടാ​ക​ക്ക​ര​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഹ​സ്ര​ത് ബാ​ൽ ദ​ർ​ഗ​യി​ലേ​ക്കാ​ണ് പോ​യ​ത്. മു​ഹ​മ്മ​ദ് ന​ബി​യു​ടെ ത​ല​മു​ടി ഈ ​ദ​ർ​ഗ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു എ​ന്നാ​ണ് വി​ശ്വാ​സം. ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ്​ അ​വി​ടേ​ക്ക് പോ​യ​ത്. എ​ക്സി​ക്യൂ​ട്ടി​വ് ലു​ക്കി​ലെ​ത്തി​യ ഒ​രാ​ളാ​യി​രു​ന്നു ആ ​ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡ്രൈ​വ​ർ. പു​റം​കാ​ഴ്ച​ക​ളി​ൽ പ​ല​തും അ​ദ്ദേ​ഹം പ​രി​ച​യ​പ്പെ​ടു​ത്തി. പ​ട്ടാ​ള​ത്തി​നെ​യും പൊ​ലീ​സി​നെ​യും കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ മ​റു​പ​ടി ഇ​താ​യി​രു​ന്നു: ഞ​ങ്ങ​ൾ ഓ​രോ ക​ശ്മീ​രി​യുെ​ട​യും പി​ന്നി​ൽ 12 പ​ട്ടാ​ള​വും പൊ​ലീ​സു​മു​ണ്ട്. അ​വ​രു​ടെ നി​ഴ​ലി​ലാ​ണ് ഞ​ങ്ങ​ളു​ടെ ജീ​വി​തം. റോ​ഡി​ലൊ​ക്കെ​യും ശി​യ മു​സ്​​ലിം​ക​ളു​ടെ ആ​ഘോ​ഷം ക​ഴി​ഞ്ഞ​തി​െ​ൻ​റ അ​വ​ശേ​ഷി​പ്പു​ക​ൾ കൊ​ടി​ക​ളാ​യും ബാ​ന​റു​ക​ളാ​യും ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്നു.

മ​സ്ജി​ദ് ക​ണ്ട് മ​ട​ങ്ങു​മ്പോ​ൾ പോ​യ വ​ഴി​ക​ളി​ൽ കൂ​ടു​ത​ൽ സൈ​നി​ക​രും വാ​ഹ​ന​ങ്ങ​ളും എ​ത്തി​യി​രു​ന്നു. പ​ല റോ​ഡു​ക​ളും മു​ള്ളു​വേ​ലി​കൊ​ണ്ട് അ​ട​ച്ച്​ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്നു. ടാ​ക്സി കാ​റിെ​ൻ​റ നി​ര​ക്കി​ൽ ഞ​ങ്ങ​ളെ ശ്രീ​ന​ഗ​റി​ൽ എ​ത്തി​ച്ച മി​നി ബ​സ് ജീ​വ​ന​ക്കാ​ർ എ​ന്തോ പ്ര​ശ്നം ഉ​ണ്ടെ​ന്നും അ​താ​ണ് ഇ​ത്ര​യും സൈ​നി​ക​രും െപാ​ലീ​സെ​ന്നും പ​റ​ഞ്ഞു. ശ്രീ​ന​ഗ​റി​ൽ​ ആ ബസ്​ യാത്ര​ അവസാനിപ്പിച്ച്​ ദാ​ൽ ത​ടാ​ക​ത്തി​െൻറ മറ്റൊരു ഭാഗത്തേക്ക്​ ഞങ്ങൾ ന​ട​ന്നു. ന​ഗ​രം കാ​ണു​ന്ന​തി​നൊ​പ്പം, ക​ശ്മീ​രി രു​ചി​ക​ൾ അ​റി​യു​ക​യെ​ന്ന​തു​കൂ​ടി​യു​ണ്ടാ​യി​രു​ന്നു ആ ​കാ​ൽന​ട​യാ​ത്ര​ക്ക് പി​ന്നി​ൽ.

ശ്രീനഗറിലെ ജാമിഅ മസ്​ജിദ്​ അടച്ചിട്ട നിലയിൽ

ക​ബാ​ബു​ക​ളും ടി​ക്ക​യും ക​ശ്മീ​രി വ​സ്വാ​നു​മൊ​ക്കെ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്ക് പു​റ​ത്തൊ​രു​ക്കി​യ പാ​ച​ക പു​ര​ക​ൾ സ​ഞ്ചാ​രി​ക​ളെ മാ​ത്ര​മ​ല്ല ക​ശ്മീ​രി​ക​ളെ​യും കൊ​തി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. മ​ട്ട​നും ബീ​ഫും ചി​ക്ക​നും പ​ല രൂ​പ​ത്തി​ൽ വെ​ന്തു​കൊ​ണ്ടി​രി​ക്കു​ന്നു. ശ്രീ​ന​ഗ​റി​ലെ ഫു​ഡ് സ്ട്രീ​റ്റി​ലൂ​ടെ​യു​ള്ള ആ ​ന​ട​ത്ത​ത്തി​നി​ട​യി​ലും സൈ​നി​ക​രും പൊ​ലീ​സും ഉ​ണ്ട് വ​ഴി​ക​ളി​ൽ. ദാ​ൽ ത​ടാ​ക​ക്ക​ര​യി​ലാ​ണ് ആ ​ന​ട​ത്തം അ​വ​സാ​നി​പ്പി​ച്ച​ത്. അ​സ്ത​മ​യം ക​ഴി​ഞ്ഞി​രു​ന്നു. ശി​ക്കാ​റു​ക​ൾ നി​റ​ഞ്ഞ ദാ​ൽ ത​ടാ​ക​ത്തിെ​ൻ​റ മ​റു​ക​ര​യി​ൽ ബോ​ട്ട് ഹൗ​സു​ക​ൾ. ഹൃ​ദ്യ​മാ​യ കാ​ഴ്ച. എ​ത്ര നീ​ണ്ടാ​ലും ആ ​ത​ടാ​ക​വും ആ ​കാ​ഴ്ച​ക​ളും ന​മ്മ​ളെ മ​ടു​പ്പി​ക്കി​ല്ല. സ​ഞ്ചാ​രി​ക​ൾ​ക്ക് പു​റ​മെ ക​ശ്മീ​രി​ക​ളു​മു​ണ്ട് ആ ​ത​ടാ​ക​ക്ക​ര​യി​ൽ. ആ ​ത​ടാ​ക​ത്തി​ലാ​ണ് ലോ​ക​ത്തി​ലെ ഒ​ഴു​കു​ന്ന ഏ​ക േഫ്ലാ​ട്ടി​ങ് പോ​സ്​​റ്റ്​ ഓ​ഫി​സു​ള്ള​ത്. 200 വ​ർ​ഷം പി​ന്നി​ട്ട ആ ​പോ​സ്​​റ്റോ​ഫി​സി​ൽ​നി​ന്ന് ലോ​ക​ത്തി​െ​ൻ​റ വി​വി​ധ കോ​ണു​ക​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ പ്ര​ണ​യ​ലേ​ഖ​നം അ​യ​ക്കാ​റു​ണ്ട്. ശി​ക്കാ​ര​യി​ലാ​ണ് പോ​സ്​​റ്റ്​മാ​ൻ ക​ത്തു​ക​ളു​മാ​യി വീ​ടു​ക​ളി​ലെ​ത്തു​ന്ന​ത്. മ​റ്റ് പോ​സ്​​റ്റോ​ഫി​സു​ക​ളി​ൽ പ​തി​ക്കു​ന്ന സീ​ലു​ക​ൾ​ക്ക് പ​ക​രം ശി​ക്കാ​ര​യും അ​ത് തു​ഴ​ഞ്ഞു​പോ​കു​ന്ന വ​ഞ്ചി​ക്കാ​ര​നു​മു​ള്ള സീ​ലു​ക​ളാ​ണ് ക​ത്തു​ക​ളി​ൽ പ​തി​ക്കു​ക.

പി​റ്റേ​ന്ന്, അ​താ​യ​ത് സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് അ​തി​രാ​വി​ലെ സോ​നാ​മാ​ർ​ഗി​ലൂ​ടെ സോ​ജി​ലാ പാ​സ് വ​ഴി കാ​ർ​ഗി​ലി​ലേ​ക്ക് പോ​കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. ആ​റു മ​ണി​ക്ക് കാ​ർ​ഗി​ലി​ലേ​ക്ക് പോ​കാ​നു​ള്ള വാ​ഹ​നം എ​ത്താ​മെ​ന്ന് ഏ​റ്റി​ട്ടു​ണ്ട്. കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ൾ ക​ണ്ട് തീ​ർ​ക്കു​ന്ന രീ​തി​യി​ലാ​ണ് യാ​ത്ര പ്ലാ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് 10.30ഒാ​ടെ റൂ​മി​ലേ​ക്ക് തി​രി​കെ ന​ട​ക്കാ​ൻ തു​ട​ങ്ങി. റോ​ഡു​ക​ൾ വി​ജ​ന​മാ​യി​ ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ലും പ​ട്ടാ​ള വാ​ഹ​ന​ങ്ങ​ൾ സ​ജീ​വ​മാ​ണ്. ഒ​രാ​ൾ​ക്ക് ത​ല മാ​ത്രം പു​റ​ത്തി​ട്ട് ന​ഗ​രം പൂ​ർ​ണ​മാ​യും വീ​ക്ഷി​ക്കാ​നാ​കു​ന്ന രൂ​പ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ പ​ട്ടാ​ള വാ​ഹ​ന​ങ്ങ​ളാ​ണ് ഏ​റെ​യും. ഭ​ക്ഷ​ണ​ക​ട​ക​ൾ അ​ട​ക്കം പ​ല​തും അ​ട​ഞ്ഞു​ക​ഴി​ഞ്ഞി​രു​ന്നു. പ​ഴ​വും ആ​പ്പി​ളു​മാ​യി നി​ര​ത്തി​ലെ​ത്തി​യ ഒ​രു ഉ​ന്തു​വ​ണ്ടി​ക്കാ​ര​ൻ ഇ​നി​യും പൂ​ർ​ണ​മാ​യും അ​ട​യ്​​ക്കാ​ത്ത ക​ട​യി​ൽ​നി​ന്ന് മി​ഠാ​യി​ക​ൾ വാ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. ആ ​ക​ട​യി​ൽ നി​ന്ന് ര​ണ്ട് കു​പ്പി​വെ​ള്ള​വും ഉ​ന്തു​വ​ണ്ടി​ക്കാ​ര​നി​ൽ​നി​ന്ന് പ​ഴ​ങ്ങ​ളും വാ​ങ്ങി ഞ​ങ്ങ​ൾ റൂ​മി​ലേ​ക്ക് ന​ട​ന്നു. പോ​കാ​നു​ള്ള വ​ഴി​യും റൂ​ട്ടു​മൊ​ക്കെ ഒ​ന്നൂ​ടെ നോ​ക്കി​യു​റ​പ്പി​ച്ച ശേ​ഷ​മാ​ണ് ഉ​റ​ങ്ങാ​ൻ കി​ട​ന്ന​ത്.

ഉ​റ​ങ്ങി എ​ണീ​റ്റ​പ്പോ​ൾ ക​ണ്ട​ത്​ മ​റ്റൊ​രു ക​ശ്‍മീ​ർ

കാ​ർ​ഗി​ലി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ ആ​റു മ​ണി​ക്ക് മു​ന്നെ ഫ്ര​ഷാ​യി റി​സ​പ്ഷ​നി​ലെ​ത്തുേ​മ്പാ​ഴേ​ക്കും ഹോ​ട്ട​ൽ മാ​നേ​ജ​റും മ​െ​റ്റാ​രു ജീ​വ​ന​ക്കാ​ര​നും അ​വി​ടെ​യു​ണ്ട്. കൈ​യി​ലു​ള്ള പോ​സ്​​റ്റ്​​പെ​യ്ഡ് സിം ​പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല, വി​ളി​ക്കാ​നോ ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​നോ ക​ഴി​യു​ന്നി​ല്ല. പു​തി​യ സിം ​ആ​യ​തു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​റാ​ണെ​ന്ന് ക​രു​തി. മ​റ്റൊ​ന്നും ചെ​യ്യാ​നി​ല്ലാ​ത്ത​തി​നാ​ൽ പാ​തി​യു​റ​ക്ക​ത്തി​ലെ​ന്ന​പോ​ലെ​യി​രു​ന്ന ആ ​ക​ശ്മീ​രീ മാ​നേ​ജ​രോ​ട് വൈ​ഫൈ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ആ ​ചെ​റു​പ്പ​ക്കാ​ര​ൻ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്: ''ഫോ​ൺ നെ​റ്റ് വ​ർ​ക്ക് പോ​യി. വി​ളി​ക്കാ​നോ ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​നോ ക​ഴി​യു​ന്നി​ല്ല. പു​റ​ത്ത് എ​ന്തോ പ്ര​ശ്നം ഉ​ണ്ട്.'' ഒ​രു കാ​ലി ചാ​യ ന​ൽ​കി ചൂ​ട് പ​ക​ർ​ന്നാ​ശ്വ​സി​പ്പി​ച്ച്​ കാ​ത്തി​രി​പ്പ് ആ​റേ മു​ക്കാ​ൽ വ​രെ നീ​ണ്ടു. പു​റ​ത്ത് എ​ന്താ​ണ് പ്ര​ശ്ന​മെ​ന്ന് അ​റി​യാ​ത്ത​തി​ലു​ള്ള ആ​ശ​ങ്ക. വാ​ഹ​നം എ​ത്താ​ത്ത​തി​ലു​ള്ള മു​ഷി​പ്പ്. ഇ​തി​ന് ര​ണ്ടി​നു​മൊ​പ്പം പു​ല​ർ​ച്ചെ​യു​ള്ള അ​രി​ച്ചി​റ​ങ്ങു​ന്ന ത​ണു​പ്പും.


ഉ​റ​ങ്ങി​യെ​ണീ​റ്റ നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ ​ദേ​ശം മ​റ്റൊ​ന്നാ​യി മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്ന് അ​റി​ഞ്ഞ് തു​ട​ങ്ങു​ക​യാ​യി​രു​ന്നു ആ ​നി​മി​ഷം മു​ത​ൽ. ആ​റേ മു​ക്കാ​ലോ​ടെ വാ​ഹ​ന​മെ​ത്തി. ഇ​ന്ന​ലെ ക​ണ്ട ക​ശ്മീ​ര​ല്ല ഇ​നി നി​ങ്ങ​ൾ കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന ആ​ദ്യ​വാ​ർ​ത്ത ക​ശ്മീ​രി​യാ​യ ആ ​ഡ്രൈ​വ​റി​ൽ​നി​ന്നാ​ണ് അ​റി​ഞ്ഞ​ത്. ക​ശ്മീ​രി​ലെ ഹു​ർ​റി​യ​ത്ത്​ നേ​താ​വ് സ​യ്യി​ദ് അ​ലി ഷാ ​ഗീ​ലാ​നി മ​രി​ച്ചു. റോ​ഡ് നി​റ​യെ പൊ​ലീ​സും പ​ട്ടാ​ള​വു​മാ​ണ്. റോ​ഡു​ക​ൾ മി​ക്ക​തും അ​ട​ച്ചു​ക​ഴി​ഞ്ഞു. 25 കി​ലോ​മീ​റ്റ​ർ ചു​റ്റി​യാ​ണ് എ​ത്തി​യ​തെ​ന്നും ഞ​ങ്ങ​ളു​ടെ മു​ഖഭാ​വം മ​ന​സ്സി​ലാ​ക്കി ആ ​മ​നു​ഷ്യ​ൻ പ​റ​ഞ്ഞു തീ​ർ​ത്തു.

ഞ​ങ്ങ​ൾ താ​മ​സി​ച്ച ഹോ​ട്ട​ലി​ൽ​നി​ന്ന് പ​ത്ത് കി​ലോ​മീ​റ്റ​റി​നു​ള്ളി​ലാ​ണ് ഗീ​ലാ​നി​യു​ടെ വ​സ​തി. അ​വി​ടെ​നി​ന്നാ​ണ് ക​ശ്മീ​ർ പൊ​ലീ​സ് അ​ദ്ദേ​ഹ​ത്തിെ​ൻ​റ മൃ​ത​ദേ​ഹം പി​ടി​ച്ചെ​ടു​ത്ത​തും സം​സ്ക​രി​ച്ച​തും. ആ ​വാ​ർ​ത്ത​ക​ൾ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ ഇ​റ​ങ്ങി​യ മ​ല​യാ​ള പ​ത്ര​ങ്ങ​ളി​ല​ട​ക്കം അ​ച്ച​ടി​ച്ചു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ക​ശ്മീ​രി​ക​ളാ​യ ഞ​ങ്ങ​ളു​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന​ട​ക്കം പ​ല​രും ആ ​വാ​ർ​ത്ത അ​റി​ഞ്ഞി​രു​ന്നി​ല്ല. ഗീ​ലാ​നി​യു​ടെ നി​ല വ​ഷ​ളാ​യെ​ന്ന് അ​റി​ഞ്ഞ ഭ​ര​ണ​കൂ​ട​ത്തി​െ​ൻ​റ ഇ​ട​പെ​ട​ലു​ക​ള​ുടെ ഭാ​ഗ​മാ​യി​രു​ന്നു ത​ലേ​ന്ന് രാ​ത്രി വൈ​കി​യും തെ​രു​വി​ൽ ക​ണ്ട സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ. ക​ശ്മീ​രി​നെ വീ​ണ്ടും അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു അ​തെ​ന്ന് മ​ന​സ്സി​ലാ​കു​ന്ന​ത് പി​ന്നെ​യാ​ണ്.

മു​ക്കാ​ൽ മ​ണി​ക്കൂ​ർ ന​ഷ്​​ട​പ്പെ​ട്ട​തിെ​ൻ​റ ചൂ​ട് ഉ​ള്ളി​ലൊ​തു​ക്കി ഞ​ങ്ങ​ൾ പു​റ​പ്പെ​ട്ടു. ഹോ​ട്ട​ലി​ൽ​നി​ന്ന് 200 മീ​റ്റ​ർ അ​ക​ലെ​യാ​ണ് പ്ര​ധാ​ന പാ​ത. ആ ​പാ​ത​യി​ലേ​ക്ക് ക​യ​റി​യ​തോ​ടെ ക​ശ്മീ​ർ പു​തി​യ അ​നു​ഭ​വ​മാ​യി. പ​ട്ടാ​ള​വും പൊ​ലീ​സും മാ​ത്ര​മു​ള്ള റോ​ഡു​ക​ൾ മു​ള്ളു​വേ​ലി​ക​ൾ​കൊ​ണ്ടും, ബാ​രി​ക്കേ​ഡു​ക​ളും​കൊ​ണ്ട് അ​ട​ച്ചി​രി​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ൾ അ​പൂ​ർ​വം. ഓ​ടു​ക​യാ​ണോ ന​ട​ക്കു​ക​യാ​ണോ എ​ന്ന് മ​ന​സ്സി​ലാ​കാ​ത്ത രീ​തി​യി​ലാ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ വേ​ഗം. വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തു​ന്നു, തി​രി​ച്ചു​വി​ടു​ക​യും, വേ​റെ വ​ഴി പോ​കാ​നും നി​ർ​ദേ​ശി​ക്കു​ന്നു. തോ​ക്കു​ക​ളു​മാ​യെ​ത്തി​യ പ​ല സൈ​നി​ക​രും ഡ്രൈ​വ​ർ​മാ​രോ​ട് ക​യ​ർ​ക്കു​ക​യും ആ​ക്രോ​ശി​ക്കു​ക​യും ചെ​യ്യു​ന്നു. ഭീ​തി​പ്പെ​ടു​ത്തു​ന്ന നി​മി​ഷ​ങ്ങ​ൾ. യാ​ത്ര മു​ട​ങ്ങുേ​മാ എ​ന്ന​തി​ൽ മാ​ത്ര​മൊ​തു​ങ്ങി​യി​ല്ല ആ​ശ​ങ്ക. പോ​യി നോ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഡ്രൈ​വ​ർ മ​റ്റൊ​രു വ​ഴി​യെ വാ​ഹ​ന​വു​മാ​യി പു​റ​പ്പെ​ട്ടു. പ​ല​യി​ട​ങ്ങ​ളി​ലും ത​ട​യ​ലും ചോ​ദ്യം​ചെ​യ്യ​ലു​ക​ളും തു​ട​ർ​ന്നു. ആ​ദ്യം ഉ​ശി​രോ​ടെ ഇ​റ​ങ്ങി​ത്തി​രി​ച്ച ഡ്രൈ​വ​ർ ചി​ല​യി​ട​ങ്ങ​ളി​ൽ പ​ട്ടാ​ള​ത്തോ​ടും പൊ​ലീ​സി​നോ​ടും സം​സാ​രി​ക്കാ​ൻ ഞ​ങ്ങ​ളെ പ​റ​ഞ്ഞു​വി​ട്ടു. നി​ങ്ങ​ൾ സം​സാ​രി​ക്കൂ, ഇ​വി​ടെ ഞാ​ൻ സം​സാ​രി​ച്ചാ​ൽ മു​ന്നോ​ട്ട് വി​ടി​ല്ല എ​ന്ന് പ​റ​ഞ്ഞ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി സൈ​നി​ക​രോ​ടും പൊ​ലീ​സി​നോ​ടും സം​സാ​രി​ച്ച്, ടൂ​റി​സ്​​റ്റാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ടി വ​ന്നു. എ​ന്നാ​ലും പ​ത്തും പ​തി​ന​ഞ്ചും മി​നി​റ്റ് അ​വി​ടെ ത​ട​ഞ്ഞ് നി​ർ​ത്തും.

ഓ​രോ പോ​യ​ൻ​റി​ലും പൊ​ലീ​സിെ​ൻ​റ​യും പ​ട്ടാ​ള​ത്തിെൻ​റ​യും അം​ഗ​ങ്ങ​ൾ ഉ​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ പൊ​ലീ​സ് പോ​കാ​ൻ അ​നു​വ​ദി​ച്ചാ​ൽ, സൈ​ന്യം വി​ടി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ൽ തി​രി​ച്ചും. പി​ന്നീ​ട് ര​ണ്ട് കൂ​ട്ട​രെ​യും ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മെ തു​ട​ർയാ​ത്ര ന​ട​ക്കു​ക​യു​ള്ളൂ. ശ്രീ​ന​ഗ​റി​ൽ​നി​ന്ന് കാ​ർ​ഗി​ലി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ 35 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കം​ഗ​ൻ (Kangan) പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ അ​തി​ർ​ത്തി ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ 17 ത​വ​ണ​യാ​ണ് ഞ​ങ്ങ​ളു​ടെ വാ​ഹ​നം ത​ട​ഞ്ഞ​ത്. ര​ണ്ട​ര മ​ണി​ക്കൂ​ർ​കൊ​ണ്ടാ​ണ് ഈ ​ദൂ​രം ഞ​ങ്ങ​ൾ താ​ണ്ടി​യ​ത്.

202 കി​ലോ​മീ​റ്റ​റാ​ണ് കാ​ർ​ഗി​ലി​ലേ​ക്കു​ള്ള​ത്. സോ​നാ​മാ​ർ​ഗ്, സോ​ജി​ല പാ​സ്, ദ്രാ​സ്, കാ​ർ​ഗി​ൽ വാ​ർ മെ​മ്മോ​റി​യ​ൽ എ​ന്നി​വ പി​ന്നി​ട്ടാ​ണ് ദേ​ശീയപാ​ത​യി​ലൂ​ടെ കാ​ർ​ഗി​ലി​ലെ​ത്തി​യ​ത്. ആ ​യാ​ത്ര​യി​ൽ ഭൂ​പ്ര​കൃ​തി​യി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ൾ അ​റി​യാ​നാ​കും. സോ​നാമാ​ർ​ഗി​ലെ​ത്തു​േമ്പാ​ൾ ഒ​രു വ​ശ​ത്ത് ആ​കാ​ശം​മു​ട്ടെ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന മ​ല​നി​ര​ക​ളും മ​റു​വ​ശ​ത്ത് അ​രു​വി​യും. ഇ​തി​നി​ട​യി​ൽ ഒ​രു നൂ​ൽ പോ​ലെ​യാ​ണ് റോ​ഡ്. നാ​ടോ​ടി​ക​ളും ചെ​മ്മ​രി​യാ​ടു​ക​ളു​ടെ കൂ​ട്ട​വും കു​തി​ര​ക​ളും പ​ച്ച​പ്പ​ണി​ഞ്ഞ മ​ല​നി​ര​ക​ൾ​ക്കി​ട​യി​ൽ പാ​റ​ക്കെ​ട്ടു​ക​ൾ മാ​ത്ര​മു​ള്ള മ​ല​ക​ളും അ​ങ്ങ​നെ നീ​ളും. പി​ന്നി​ടു​ന്ന ഓ​രോ ദൂ​ര​ത്തി​ലും പു​തി​യ കാ​ഴ്ച​ക​ളാ​ണ് ആ ​മ​ണ്ണും മ​ല​യു​മൊ​ക്കെ വി​രു​ന്നൊ​രു​ക്കു​ക. വ​ർ​ഷ​ത്തി​ൽ ആ​റു മാ​സ​ത്തി​ലേ​റെ മ​ഞ്ഞ് പു​ത​ച്ച് കി​ട​ക്കു​ന്ന താ​ഴ്വ​ര. ഇ​ട​ക്കി​ട​ക്ക് ഇ​ട​തൂ​ർ​ന്ന പൈ​ൻ​മ​ര​ങ്ങ​ൾ.


സോനാമാർഗിൽ സൈന്യം വാഹനങ്ങളെയും യാത്രക്കാരെയും തടയുന്നു

ശ്രീ​ന​ഗ​റി​ൽനി​ന്ന് 99 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സോ​ജി​ല പാ​സ് വ​ഴി​യാ​ണ് കാ​ർ​ഗി​ലി​ലേ​ക്ക് പോ​കേ​ണ്ട​ത്. ബോ​ർ​ഡ​ർ റോ​ഡ്‌​സ് ഓ​ർ​ഗ​നൈ​സേ​ഷ​െ​ൻ​റ കീ​ഴി​ലാ​ണ് ക​ശ്മീ​ർ താ​ഴ്‌​വ​ര​യെ​യും ല​ഡാ​ക്കി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന സോ​ജി​ല പാ​സ്. അ​വി​സ്മ​ര​ണീ​യ​മാ​യ യാ​ത്രാ​നു​ഭ​വ​മാ​ണ് 11,650 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന സോ​ജി​ല സ​മ്മാ​നി​ക്കു​ക. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ തു​റ​ക്കു​ന്ന സോ​ജി​ല ന​വം​ബ​റി​ലാ​ണ് അ​ട​യ്​​ക്കു​ക. വ​ർ​ഷ​ത്തി​ൽ ആ​റു മു​ത​ൽ ഏ​ഴ​ു മാ​സം​വ​രെ മാ​ത്ര​മെ ഈ ​പാ​ത​വ​ഴി യാ​ത്ര അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. വ​ർ​ഷം മു​ഴു​വ​നും യാ​ത്ര ന​ട​ക്കാ​നാ​യി ഹി​മാ​ല​യ​ത്തി​ലൂ​ടെ ഇ​ന്ത്യ പ​ണി​യു​ന്ന സോ​ജി​ല ട​ണ​ലു​ക​ളു​ടെ പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​ല​തു​ര​ക്ക​ലും പാ​റ​പൊ​ട്ടി​ക്ക​ലു​മൊ​ക്കെ ത​കൃ​തി​യാ​ണ്.

ല​ഡാ​ക്കിെ​ൻ​റ ക​വാ​ടം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭൂ​മി​ക​യാ​ണ് ദ്രാ​സ്. പ​ട്ട​ണ​വും അ​ല്ല ഗ്രാ​മ​വും അ​ല്ലാ​ത്ത ഒ​രു ദേ​ശം. മ​നു​ഷ്യ​വാ​സ​മു​ള്ള ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​ണു​പ്പു​ള്ള ര​ണ്ടാ​മ​ത്തെ സ്ഥ​ല​മെ​ന്ന​താ​ണ് ഈ ​നാ​ടിെൻ​റ ഒ​രു മേ​ൽ​വി​ലാ​സം. 1999ൽ ​കാ​ർ​ഗി​ൽ യു​ദ്ധ​കാ​ലം മു​ത​ലാ​ണ് ദ്രാ​സി​നെ ലോ​കം കൂ​ടു​ത​ലാ​യി കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ല​ഡാ​ക്കി​നെ ക​ശ്മീ​രു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യപാ​ത ഒ​ന്നി​ലാ​ണ് ഇൗ ​പ​ട്ട​ണം നി​ല​നി​ൽ​ക്കു​ന്ന​ത്. വ​ർ​ഷ​ത്തി​ൽ ആ​റു മാ​സ​വും കൊ​ടും ശൈ​ത്യ​ത്തി​ലാ​യി​രി​ക്കും ഇൗ ​ദേ​ശം. മ​ഞ്ഞി​ലൂ​ടെ അ​രി​ച്ചി​റ​ങ്ങു​ന്ന വെ​യി​ൽ​ചൂ​ട് ആ ​മ​നു​ഷ്യ​രെ തൊ​ടു​ന്ന​ത് വ​ർ​ഷ​ത്തി​ൽ ആ​റു മാ​സം മാ​ത്ര​മാ​ണ്.

ഇ​ന്ത്യ- പാ​ക് യു​ദ്ധ​ത്തി​ൽ ജീ​വ​ത്യാ​ഗം ചെ​യ്ത സൈ​നി​ക​രു​ടെ ഓ​ർ​മ​ക​ളി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന കാ​ർ​ഗി​ൽ യു​ദ്ധ​സ്മാ​ര​ക​വും ക​ണ്ട്, ഒ​ടു​വി​ൽ കാ​ർ​ഗി​ൽ എ​ത്തു​മ്പോ​ഴും അ​വി​ടെ​യും ബ​ന്ദ്. പു​റ​ത്തി​റ​ങ്ങ​ലി​നു വി​ല​ക്ക്. സ​ഞ്ചാ​രി​ക​ളെ​ന്ന ആ​നു​കൂ​ല്യം മാ​ത്ര​മാ​യി​രു​ന്നു, ഞ​ങ്ങ​ളു​ടെ കാ​റി​നു തെ​രു​വി​ൽ ഇ​റ​ങ്ങാ​നു​ള്ള അ​നു​മ​തി. ഭ​ക്ഷ​ണം ഇ​ല്ല, നെ​റ്റ്‌​വ​ർ​ക്ക് ഇ​ല്ല. ചു​റ്റി​നും എ​ന്ത് സം​ഭ​വി​ക്കു​ന്നു എ​ന്ന് പോ​ലും അ​റി​യാ​നാ​കാ​ത്ത അ​വ​സ്ഥ. ഒ​രു ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​തോ​ടെ അ​വി​ടെ നി​ന്ന് ഭ​ക്ഷ​ണം കി​ട്ടി. അ​വ​ർ ക​നി​ഞ്ഞ് ന​ൽ​കി​യ വൈ​ഫൈ ആ​യി​രു​ന്നു പു​റം​ലോ​ക​വു​മാ​യു​ള്ള ബ​ന്ധം. ഗീ​ലാ​നി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് അ​റി​യു​ന്ന​ത്.

ആ​റു മ​ണി​ക്ക് ശേ​ഷം മാ​ത്ര​മെ യാ​ത്ര അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ച പ​ട്ടാ​ളം സോ​നാ​മാ​ർ​ഗി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ച്ച​ത്. ഓ​രോ മ​ണി​ക്കൂ​ർ പി​ന്നി​ടു​േമ്പാ​ഴും ത​ട​ങ്ക​ലി​ലാ​കു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു പി​ന്നീ​ട്.

അ​വി​ടെ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റി​യ​പ്പോ​ൾ ഞ​ങ്ങ​ൾ പ​ത്തു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഹ​ണ്ട​ർ​മാ​ൻ വി​ല്ലേ​ജി​ലേ​ക്ക് പു​റ​പ്പെ​ട്ടു. പാ​റ​ക്കൂ​ട്ട​ങ്ങ​ളാ​ൽ വ​ര​ണ്ടു​ണ​ങ്ങിേ​പ്പാ​യ മ​ല​നി​ര​ക​ൾ​ക്കി​ട​യി​ൽ ദ്രാ​സ് ന​ദി​യു​ടെ അ​രി​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഗ്രാ​മം. വ​ര​ണ്ടു​ണ​ങ്ങി​യ മ​ല​നി​ര​ക​ൾ​ക്കി​ട​യി​ൽ പാ​റ​ക്ക​ല്ലു​ക​ൾ​കൊ​ണ്ടു കെ​ട്ടി​പ്പൊ​ക്കി​യ​തി​ന് സ​മാ​ന​മാ​യ പ​ത്തോ​ളം വീ​ടു​ക​ൾ ഉ​ള്ള ഒ​രു ഗ്രാ​മം. 1971 വ​രെ പാ​ക് അ​ധീ​ന​ത​യി​ലാ​യി​രു​ന്നു ഈ ​ഗ്രാ​മം. 71ലെ ​ഇ​ന്ത്യ - പാ​ക് യു​ദ്ധ​ത്തി​ലാ​ണ് ഇൗ ​ഗ്രാ​മം ഇ​ന്ത്യ തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത്. അ​വി​ടെ താ​മ​സി​ച്ചി​രു​ന്ന പ​ല​രും ഇ​പ്പോ​ൾ അ​തി​ന് മു​ക​ളി​ലെ പു​തി​യ ഗ്രാ​മ​ത്തി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​വി​ടെ ത​ക​ര​ഷീ​റ്റും ചി​നാ​ർ മ​ര​ത്തി​െ​ൻ​റ ത​ടി​യി​ലും തീ​ർ​ത്തൊ​രു ക​ട​യു​ണ്ട്. അ​തി​ൽ INDIA-PAK BORDER SHOP എ​ന്ന് എ​ഴു​തി​യി​രി​ക്കു​ന്നു. പാ​കി​സ്​​താ​നി​ലെ അ​വ​സാ​ന​ത്തെ ഗ്രാ​മം ഇ​വി​ടെ​നി​ന്നാ​ൽ അ​ങ്ങ് അ​ക​ലെ കാ​ണാം.

ആ​റ​ര​യോ​ടെ അ​വി​ടെ​നി​ന്ന് മ​ട​ങ്ങി കാ​ർ​ഗി​ലിെ​ല​ത്തി​യ​പ്പോ​ഴും പ​ട്ടാ​ള​വും പൊ​ലീ​സും അ​വി​ടെ​ത്ത​ന്നെ​യു​ണ്ട്. ത​ണു​ത്ത കാ​റ്റ് അ​രി​ച്ചി​റ​ങ്ങു​ന്ന ആ ​താ​ഴ്വ​ര​യി​ലാ​ണ് ര​ണ്ടാം ദി​ന​മു​റ​ങ്ങി​യ​ത്. വ​രി​ഞ്ഞു മു​റു​കി​യ കാ​ർ​ഗി​ലി​ൽ നി​ന്ന് പ്ലാ​നു​ക​ളൊ​ക്കെ മാ​റ്റി പി​റ്റേ​ന്ന് രാ​വി​ലെ ശ്രീ​ന​ഗ​റി​ലേ​ക്ക് മ​ട​ങ്ങി.

ജീ​വി​തം തി​രു​ത്തി​യെ​ഴു​തി​യ പ​ക​ൽ

കാ​ർ​ഗി​ലി​ൽ​നി​ന്ന് പി​റ്റേ​ന്ന് അ​താ​യ​ത് വെ​ള്ളി​യാ​ഴ്ച സോ​നാ​മാ​ർ​ഗ് വ​ഴി ശ്രീ​ന​ഗ​റി​ലേ​ക്കു​ള്ള യാ​ത്ര ആ​യി​രു​ന്നു ക​ശ്‍മീ​ർ ജീ​വി​തം തി​രു​ത്തി എ​ഴു​തി​യ​ത്. കാ​ർ​ഗി​ലി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ഞ​ങ്ങ​ളെ സോ​ജി​ല പാ​സി​ൽ റോ​ഡ് പ​ണി ന​ട​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ഒ​രു മ​ണി​ക്കൂ​ർ ത​ട​ഞ്ഞി​ട്ടു. നൂ​റു​ക​ണ​ക്കി​ന് ട്ര​ക്കു​ക​ളാ​ണ് അ​വി​ടെ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച​ത്. അ​വി​ടെ ആ​കെ​യു​ള്ള ഒ​രു പെ​ട്ടി​ക്ക​ട​യി​ൽ ഞ​ങ്ങ​ൾ ചെ​ല്ലുേ​മ്പാ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത് ഒ​രു ലി​റ്റ​റിെ​ൻ​റ അ​ഞ്ചോ ആ​റോ കു​പ്പി​വെ​ള്ള​വും കു​റ​ച്ച് നൂ​ഡി​ൽ​സും മാ​ത്ര​മാ​ണ്. ലോ​റി​യി​ലെ ജീ​വ​ന​ക്കാ​ർ ഓ​രോ ചെ​റു​സം​ഘ​ങ്ങ​ളാ​യി ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള ഒ​രു​ക്കം ആ​രം​ഭി​ച്ചു. പൊ​ലീ​സി​നോ​ടും പ​ട്ടാ​ള​ത്തി​നോ​ടും കു​റെ​യ​ധി​കം സം​സാ​രി​ച്ച​തി​നൊ​ടു​വി​ൽ ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം അ​വി​ടെ​നി​ന്ന് പു​റ​പ്പെ​ടാ​ൻ അ​നു​മ​തി കി​ട്ടി. ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ് സോ​നാമാ​ർ​ഗി​ൽ എ​ത്തി​യ​ത്​.

അ​വി​ടെ സി.​ആ​ർ.​പി.​എ​ഫും പൊ​ലീ​സും മു​ള്ളു​വേ​ലി​കൊ​ണ്ട് റോ​ഡ് അ​ട​ച്ചി​രി​ക്കു​ന്നു. ശ്രീ​ന​ഗ​റി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞി​രി​ക്കു​ന്നു. എ​പ്പോ​ൾ വി​ടു​മെ​ന്നോ എ​ങ്ങ​നെ പോ​കാ​ൻ പ​റ്റു​മെ​ന്നോ പ​റ​യാ​ൻ​പോ​ലും ആ​രും ത​യാ​റാ​കു​ന്നി​ല്ല. അ​ൽ​പം കാ​ത്തു​നി​ന്നാ​ൽ വി​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ഞ​ങ്ങ​ൾ. ഞ​ങ്ങ​ൾ മാ​ത്ര​മ​ല്ല, സോ​ജി​ലാ​പാ​സി​ൽ കു​ടു​ങ്ങി​യ​േ​പ്പാ​ൾ പ​രി​ച​യ​പ്പെ​ട്ട മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് വീ​ണ്ടും വ​ന്ന് സം​സാ​രി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ സോ​നാ​മ​ാർ​ഗി​ലെ റ​സ്​​റ്റാ​റ​ൻ​റി​ൽ​നി​ന്ന് ക​ശ്മീ​രി വി​ഭ​വ​മാ​യ വ​സ്വാ​ൻ ക​ഴി​ച്ചു. ഏ​ഴു രു​ചി​ക​ളി​ൽ വ​സ്വാ​നു​ണ്ടെ​ങ്കി​ലും അ​വി​ടെ മൂ​ന്ന് ത​ര​മെ​യു​ള്ളൂ. ഞ​ങ്ങ​ൾ​ക്ക് മു​ന്നെ അ​വി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​ത് ഒ​രു മ​ല​യാ​ളി​കു​ടും​ബ​മാ​യി​രു​ന്നു. ഞ​ങ്ങ​ളെ പോ​ലെ അ​വ​രും അ​വി​ടെ കു​ടു​ങ്ങി​യ​താ​ണ്. ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം ചെ​ക് പോ​സ്​​റ്റി​ലെ​ത്തുേ​മ്പാ​ൾ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് ഒ​രു മാ​റ്റ​വു​മി​ല്ല. ഡ്യൂ​ട്ടി​യി​ലു​ള്ള പൊ​ലീ​സു​കാ​ര​ൻ ശ്രീ​ന​ഗ​റി​ലേ​ക്ക് ആ​രെ​യും വി​ടു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​വ​സാ​നി​പ്പി​ച്ചു. പൊ​ലീ​സു​കാ​ര​നോ​ട് കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച​വ​രോ​ട് യ​ന്ത്ര​ത്തോ​ക്കു​ക​ളു​മാ​യി വ​ന്ന സൈ​നി​ക​രാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്. അ​വി​ട​ത്തെ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പോ​യെ​ങ്കി​ലും കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ല. മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ പു​റ​ത്തു​പോ​യി​രി​ക്കു​ക​യാ​ണ്, അ​ദ്ദേ​ഹം തി​രി​കെ വ​രുേ​മ്പാ​ൾ അ​ന്വേ​ഷി​ക്കൂ എ​ന്ന മ​റു​പ​ടി. മൂ​ന്ന് ത​വ​ണ ആ ​സ്​​റ്റേ​ഷ​നി​ൽ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ഒ​രു പ്ര​തി​ക​ര​ണ​വു​മി​ല്ല. നാ​ട്ടു​കാ​രി​ൽ​നി​ന്നാ​ണ് കാ​ര്യ​ങ്ങ​ൾ​ക്ക് അ​ൽ​പ​മെ​ങ്കി​ലും വ്യ​ക്ത​ത വ​ന്ന​ത്. ശ്രീ​ന​ഗ​റി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വി​ടെ​നി​ന്ന് ആ​രെ​യും വി​ടു​ന്നി​ല്ല​പോ​ലും. കാ​ർ​ഗി​ലി​ലേ​ക്ക് തി​രി​കെ പോ​കാ​നും ശ്രീ​ന​ഗ​റി​ലേ​ക്ക് പോ​കാ​നും പ​റ്റാ​ത്ത അ​വ​സ്ഥ. ഒ​രു ത​ര​ത്തി​ൽ പ​റ​ഞ്ഞാ​ൽ ത​ട​ങ്ക​ലി​ന് സ​മാ​നം.

ജാമിഅ മസ്​ജിദിന്​ സമീപമുള്ള കടകൾ

നെ​റ്റ്​​വ​ർ​ക്കു​ക​ളി​ല്ലാ​ത്ത​ത് മ​റ്റൊ​രു പ്ര​തി​സ​ന്ധി​യാ​യി. വൈ​കു​ന്നേ​രം ഏ​ഴു മ​ണി​യോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി ഒ​രു അ​റി​യി​പ്പ് ല​ഭി​ച്ചു. പു​ല​ർ​ച്ചെ മൂ​ന്ന​ര​ക്ക് സൈ​നി​ക -പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യി​ൽ ശ്രീ​ന​ഗ​റി​ൽ എ​ത്തി​ക്കും. തു​ട​ർ​ന്ന് അ​വി​ടെ ഒ​രു ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് ത​ങ്ങി. വീ​ട്ട് ത​ട​ങ്ക​ലിെ​ൻ​റ മ​റ്റൊ​രു രൂ​പം അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു അ​വി​ടെ ഞ​ങ്ങ​ൾ. വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക്ക് ജ​നം സം​ഘ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് സ​ഞ്ചാ​ര​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ പി​ന്നീ​ട് അ​റി​ഞ്ഞു. വി​വ​ര​ങ്ങ​ൾ അ​റി​യാ​നു​ള്ള മ​റ്റ് സം​വി​ധാ​ന​ങ്ങ​ളൊ​ന്നു​മി​ല്ല. സോ​ന​ാമാ​ർ​ഗി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളെ ക​ണ്ട​പ്പോ​ൾ അ​വ​ർ​ക്കും പ​റ​യാ​നു​ള്ള​ത്​ ആ​ശ​ങ്ക​യു​ടെ വ​ർ​ത്ത​മാ​ന​ങ്ങ​ൾ. തി​രി​കെ എ​ന്ന് നാ​ട്ടി​ലെ​ത്താ​ൻ പ​റ്റു​മെ​ന്ന ഭീ​തി ചി​ല​രു​ടെ​യെ​ങ്കി​ലും വാ​ക്കു​ക​ളി​ലു​ണ്ടാ​യി​രു​ന്നു. രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പു​റ​ത്തി​റ​ങ്ങുേ​മ്പാ​ൾ ന​ഗ​രം ഇ​രു​ട്ടി​ലാ​ണ്. തെ​രു​വു​വി​ള​ക്കു​ക​ൾ ഒ​ന്നും തെ​ളി​ഞ്ഞി​ട്ടി​ല്ല. താ​ൽ​ക്കാ​ലി​ക പ​ട്ടാ​ള ക്യാ​മ്പു​ക​ളി​ൽ​നി​ന്ന് ഇ​ട​ക്കി​ട​ക്ക് വി​സി​ൽ മു​ഴ​ങ്ങും. ഞ​ങ്ങ​ൾ നി​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട് എ​ന്ന സൂ​ച​ന ആ ​വി​സി​ലു​ക​ളി​ലു​ള്ള​താ​യി തോ​ന്നി.

ഹോ​ട്ട​ലി​ൽ​നി​ന്നു​ള്ള വൈ​ഫൈ മാ​ത്ര​മാ​യി​രു​ന്നു ഏ​ക ആ​ശ്ര​യം. അ​ര​ക്ഷി​താ​വ​സ്ഥ​യും ആ​ശ​ങ്ക​യും നി​റ​ഞ്ഞ രാ​ത്രി​ക​ൾ​ക്കൊ​ടു​വി​ൽ പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​ക്ക് റോ​ഡി​ലെ​ത്തുേ​മ്പാ​ൾ നി​ര​നി​ര​യാ​യി വാ​ഹ​ന​ങ്ങ​ൾ ശ്രീ​ന​ഗ​റി​ലേ​ക്ക് പോ​കാ​ൻ അ​വ​സ​രം കാ​ത്തു​കി​ട​ക്കു​ന്നു. ഇ​ട​ക്കി​ട​ക്ക് സൈ​റ​ൺ മു​ഴ​ക്കി പൊ​ലീ​സ് - പ​ട്ടാ​ള വാ​ഹ​ന​ങ്ങ​ൾ റോ​ന്തു​ചു​റ്റു​ന്നു. 15 മ​ണി​ക്കൂ​റി​ലെ ത​ട​ങ്ക​ലി​ൽ നി​ർ​ത്തി​യ പൊ​ലീ​സും പ​ട്ടാ​ള​വും പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് യാ​ത്രാ​നു​മ​തി ന​ൽ​കി​യ​ത്.

ര​ണ്ട് രാ​പ്പ​ക​ലു​ക​ൾ​ക്ക് ശേ​ഷം തി​രി​കെ ശ്രീ​ന​ഗ​റിെ​ല​ത്തുേ​മ്പാ​ഴും അ​വ​സ്ഥ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. പ​ട്ടാ​ള​വും പൊ​ലീ​സും അ​വി​ടെ​ത​ന്നെ​യു​ണ്ട്. നെ​റ്റ് വ​ർ​ക്കു​ക​ൾ തി​രി​ച്ചു​വ​ന്നി​ട്ടി​ല്ല. അ​വി​ടെ​നി​ന്ന് പ​ഹ​ൽ​ഗാ​മി​ലേ​ക്ക് പോ​യ ഞ​ങ്ങ​ൾ തി​രിെ​ക വീ​ണ്ടും ശ്രീ​ന​ഗ​റി​ലെ​ത്തി. ദാ​ൽ ത​ടാ​ക​ത്തി​ലെ ബോ​ട്ട് ഹൗ​സി​ലാ​ണ് അ​ന്ന് താ​മ​സി​ച്ച​ത്. സ​ഞ്ചാ​രി​ക​ൾ താ​മ​സി​ക്കു​ന്ന ബോ​ട്ട് ഹൗ​സു​ക​ളു​ടെ വൈ​ദ്യു​തി രാ​ത്രി​യോ​ടെ മു​ട​ങ്ങി, നേ​രം വെ​ളു​ത്തി​ട്ടും ആ ​ഇ​രു​ട്ടി​ന് മാ​റ്റ​മി​ല്ല. ശി​ക്കാ​ർ വ​ള്ള​ത്തി​ൽ േഫ്ലാ​ട്ടി​ങ്​ മാ​ർ​ക്ക​റ്റു​മൊ​ക്കെ ക​ണ്ടു​മ​ട​ങ്ങുേ​മ്പാ​ഴും ആ​ദ്യ ദി​നം ക​ണ്ട ഉ​ണ​ർ​വി​ലേ​ക്ക് ശ്രീ​ന​ഗ​ർ തി​രി​കെ​യെ​ത്തി​യി​ട്ടി​ല്ലാ​യി​രു​ന്നു.

ദാൽ തടാകത്തിലെ ഒഴുകുന്ന പച്ചക്കറിച്ചന്ത

ആ ​പ​ക​ൽ ഞ​ങ്ങ​ൾ ജാ​മി​അ മ​സ്ജി​ദി​ലേ​ക്കാ​ണ് പോ​യ​ത്. പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ് മ​സ്ജി​ദ്. ചു​റ്റു​മു​ള്ള ക​ട​ക​ൾ​ക്കും വി​ല​ക്കു​ക​ൾ ഉ​ണ്ട്. പൊ​ലീ​സ് - പ​ട്ടാ​ള ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ട​ക​ളു​ടെ ഷ​ട്ട​റു​ക​ളി​ലും സൈ​ൻ ബോ​ർ​ഡു​ക​ളി​ലും സ്പ്രേ ​പെ​യി​ൻ​റു​ക​ൾ​കൊ​ണ്ടെ​ഴു​തി​യ പ്ര​തി​ഷേ​ധ എ​ഴു​ത്തു​ക​ൾ വാ​യി​ക്കാ​നാ​കാ​ത്ത രീ​തി​യി​ൽ വീ​ണ്ടും പെ​യി​ൻ​റ് ചെ​യ്ത് മാ​യ്​​ച്ചി​രി​ക്കു​ക​യാ​ണ് പ​ട്ടാ​ളം. പ​ള്ളി​യു​ടെ മ​തി​ൽ​ക്കെ​ട്ടി​ലെ ക​മ്പി​വേ​ലി​ക​ൾ​ക്കു​ള്ളി​ലൂ​ടെ പ്രാ​വു​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ക​യാ​ണ് ഒ​രു സ്ത്രീ. ​ഇ​ട​ക്കി​ട​ക്ക് ആ ​പ്രാ​വു​ക​ൾ ചി​റ​ക​ടി​ച്ച് ഉ​യ​ർ​ന്നു പ​റ​ക്കു​ന്നു. ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. ഞ​ങ്ങ​ളെ കൂ​ടാ​തെ മൂ​ന്നോ നാ​ലോ പേ​ർ മാ​ത്ര​മാ​ണ് ആ ​വ​ലി​യ തെ​രു​വി​ലു​ള്ള​ത്. പെ​ട്ടെ​ന്നാ​ണ് അ​വിേ​ട​ക്ക് ഒ​രു പ​ട്ടാ​ള​വാ​ഹ​നം ഇ​ര​ച്ചു​വ​ന്നു​നി​ന്ന​ത്. പ്രാ​വു​ക​ൾ പ​റ​ന്നു​യ​ർ​ന്നു. യ​ന്ത്ര​ത്തോ​ക്കു​ക​ളു​മാ​യി മൂ​ന്നു പേ​ർ ചാ​ടി​യി​റ​ങ്ങി. എ​വി​ടെ​നി​ന്നാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് കേ​ര​ള​ത്തി​ൽ​നി​ന്നാ​ണെ​ന്നു​ള്ള മ​റു​പ​ടി തീ​രും മു​ന്നെ ഇ​വി​ടെ​യെ​ങ്ങും ആ​രെ​യും ക​ണ്ടു​പോ​ക​രു​ത് എ​ന്ന് ആേ​ക്രാ​ശി​ച്ചു. പി​ന്നീ​ട് ക​ശ്‍മീ​രി​യാ​യ ടാ​ക്സി ഡ്രൈ​വ​റി​ന് നേ​രെ തി​രി​ഞ്ഞു. അ​യ​ാ​ളോ​ട്​ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ഒ​രു ത​വ​ണ അ​ദ്ദേ​ഹം ഒ​ന്നു പ​ത​റി​യെ​ങ്കി​ലും കൂ​സാ​തെ വ​ണ്ടി​യെ​ടു​ത്തു മാ​റ്റി​യി​ട്ടു.

ആ​റാം തീ​യ​തി അ​വി​ടെ​നി​ന്ന് മ​ട​ങ്ങുേ​മ്പാ​ഴും അ​ട​ച്ച റോ​ഡു​ക​ൾ പ​ല​തും തു​റ​ന്നി​ട്ടി​ല്ല. ഗീ​ലാ​നി​യു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ​തു മു​ത​ൽ ക​ശ്മീ​രി​ൽ വിച്ഛേ​ദി​ച്ച ഇ​ൻ​റ​ർ​നെ​റ്റും മൊ​ബൈ​ൽ ഫോ​ൺ സ​ർ​വി​സും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. അ​തി​നി​ട​യി​ൽ ഞ​ങ്ങ​ളു​ടെ മ​ട​ക്കവി​മാ​നം റ​ദ്ദാ​ക്കി​യി​രു​ന്നു. പു​തി​യ ഷെ​ഡ്യൂ​ളി​ൽ വ​ന്ന വി​മാ​നം ജ​മ്മു​വി​ൽ ഇ​റ​ങ്ങു​ന്നു​വെ​ന്ന​താ​യി​രു​ന്നു മാ​റ്റം. തി​രി​കെ മ​ട​ങ്ങാ​നാ​യി ശ്രീ​ന​ഗ​ർ എ​യ​ർ​പോ​ർ​ട്ട് ക​വാ​ട​ത്തി​ൽ എ​ത്തുേ​മ്പാ​ൾ ത​ന്നെ ബാ​ഗേ​ജു​ക​ള​ട​ക്കം വ​ലി​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​യി. അതിനിടയിൽ ഭീതിപ്പെടുത്തുന്ന ശബ്​ദത്തിൽ മൂന്ന്​ യുദ്ധവിമാനങ്ങളാണ്​ ആ എയർ​പോർട്ടിനു മുകളിലൂടെ തൊട്ടടുത്ത മിലിട്ടറി ക്യാമ്പിൽ പറന്നിറങ്ങിയത്​​.

ശ്രീ​ന​ഗ​റി​ൽ​നി​ന്ന് 40 മി​നി​ട്ട് ആ​കാ​ശ​ദൂ​ര​മു​ള്ള ജ​മ്മു​വി​ൽ ഇ​റ​ങ്ങുേ​മ്പാ​ൾ ഞ​ങ്ങ​ളു​ടെ പോ​സ്​​റ്റ്​ പെ​യ്ഡ് സി​മ്മു​ക​ളു​ടെ നെ​റ്റ്​​വ​ർ​ക്കു​ക​ൾ​ക്ക് ജീ​വ​ൻ​വെ​ച്ചു​തു​ട​ങ്ങി. എ​ന്നു​മാ​ത്ര​മ​ല്ല, ശ്രീ​ന​ഗ​റി​ൽ നി​രോ​ധി​ച്ച ഇ​ൻ​റ​ർ​നെ​റ്റും ജ​മ്മു​വി​ൽ കി​ട്ടു​ന്നു​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി വ​ഴി കൊ​ച്ചി​യി​ലെ​ത്തുേ​മ്പാ​ൾ മ​ന​സ്സി​ൽ ഉ​യ​ർ​ന്ന ചോ​ദ്യ​മി​താ​യി​രു​ന്നു: ആ​കാ​ശ​വും മ​ണ്ണു​മൊ​ക്കെ പു​റം​കാ​ഴ്ച​യി​ൽ മ​നോ​ഹ​ര​മാ​ണ്. മ​നു​ഷ്യ​രും സൗ​ന്ദ​ര്യ​മു​ള്ള​വ​രാ​ണ്. പ​ക്ഷേ എ​ന്തു​കൊ​ണ്ടാ​ണ് അ​വ​ർ അ​ധി​കം ചി​രി​ക്കാ​ത്ത​ത്. ചി​രി മ​റ​ന്നു​പോ​കു​ന്ന, ചി​രി വി​ട​രാ​ൻ മ​ടി​ക്കു​ന്ന ആ ​മു​ഖ​ത്ത് നോ​ക്കി ഇ​വി​ടെ സ്വ​ർ​ഗ​മാ​ണ് എ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​കും.

Tags:    
News Summary - Kashmir travelogue -madhyamam weekly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.