ബി​​രു​​ദ പ​​ഠ​​നത്തിലെ പുതിയ മാറ്റം എന്താണ്​?

രാ​​ജ്യ​​ത്തെ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളെ​​ല്ലാം നാ​​ലു വ​​ർ​​ഷ​​മാ​​യി​​രി​​ക്ക​​ണ​​മെ​​ന്ന് 2020ലെ ​​ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ​​ന​​യം നി​​ർ​​ദേ​​ശി​​ക്കു​​ന്ന​​ു. നാ​​ലു​​ വ​​ർ​​ഷ​​ത്തെ ബി​​രു​​ദ പ്രോ​​ഗ്രാ​​മാ​​ണ് (FYUP) കേ​​ര​​ള​​ത്തി​​ലട​​ക്കം ഇനിയുണ്ടാവുക. എന്താണ്​ മാറ്റങ്ങൾ? ഇവ വിദ്യാഭ്യാസരംഗത്ത്​ എന്തു മാറ്റം കൊണ്ടുവരും?പു​​തി​​യ ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ​​ ന​​യം 2020ൽ ​​രാ​​ജ്യ​​ത്ത് ന​​ട​​പ്പാ​​ക്കി​​യ​​തി​​​​ന്റെ ഫ​​ല​​മാ​​യി സ​​മ​​ഗ്ര​​മാ​​യ പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ​​ക്കാ​​ണ് രാ​​ജ്യ​​ത്തെ വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല...

രാ​​ജ്യ​​ത്തെ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളെ​​ല്ലാം നാ​​ലു വ​​ർ​​ഷ​​മാ​​യി​​രി​​ക്ക​​ണ​​മെ​​ന്ന് 2020ലെ ​​ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ​​ന​​യം നി​​ർ​​ദേ​​ശി​​ക്കു​​ന്ന​​ു. നാ​​ലു​​ വ​​ർ​​ഷ​​ത്തെ ബി​​രു​​ദ പ്രോ​​ഗ്രാ​​മാ​​ണ് (FYUP) കേ​​ര​​ള​​ത്തി​​ലട​​ക്കം ഇനിയുണ്ടാവുക. എന്താണ്​ മാറ്റങ്ങൾ? ഇവ വിദ്യാഭ്യാസരംഗത്ത്​ എന്തു മാറ്റം കൊണ്ടുവരും?

പു​​തി​​യ ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ​​ ന​​യം 2020ൽ ​​രാ​​ജ്യ​​ത്ത് ന​​ട​​പ്പാ​​ക്കി​​യ​​തി​​​​ന്റെ ഫ​​ല​​മാ​​യി സ​​മ​​ഗ്ര​​മാ​​യ പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ​​ക്കാ​​ണ് രാ​​ജ്യ​​ത്തെ വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല സാ​​ക്ഷ്യംവ​​ഹി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ ന​​ട​​പ്പാ​​ക്കേ​​ണ്ട പ​​രി​​ഷ്‌​​കാ​​ര​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ച് യൂ​​നിവേ​​ഴ്സി​​റ്റി ഗ്രാ​​ന്റ്സ് ക​​മീ​​ഷ​​ൻ (യു.ജി.സി) ​​പ​​ല നി​​ർ​​ദേശ​​ങ്ങ​​ളും മു​​ന്നോ​​ട്ടുവെ​​ക്കു​​ക​​യും അ​​തി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ രാ​​ജ്യ​​മാ​​കെ പു​​രോ​​ഗ​​മി​​ക്കു​​ക​​യു​​മാ​​ണ്. ഇ​​തി​​ൽ ഏ​​റ്റ​​വും വ​​ലി​​യ മാ​​റ്റം സം​​ഭ​​വി​​ക്കു​​ന്ന​​ത് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ നി​​ല​​വി​​ലു​​ള്ള മൂ​​ന്നു വ​​ർ​​ഷ ബി​​രു​​ദ പ്രോ​​ഗ്രാ​​മി​​​​ന്റെ ഘ​​ട​​ന​​യി​​ലും പാ​​ഠ്യപ​​ദ്ധ​​തി​​യി​​ലു​​മാ​​ണ്.

മൂ​​ന്നു വ​​ർ​​ഷ ബി​​രു​​ദ പ​​ഠ​​നം ഇ​​നിമു​​ത​​ൽ നാ​​ലു വ​​ർ​​ഷ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളാ​​ക്കാ​​നും അ​​തി​​ന​​നു​​സ​​രി​​ച്ചു പാ​​ഠ്യ​​പ​​ദ്ധ​​തി​​യി​​ൽ അ​​ഴി​​ച്ചു​​പ​​ണി ന​​ട​​ത്താ​​നും രാ​​ജ്യ​​ത്തെ എ​​ല്ലാ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും ന​​ട​​പ​​ടി​​ക​​ൾ തു​​ട​​ങ്ങിക്ക​​ഴി​​ഞ്ഞു. അ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലും ന​​ട​​പ്പാ​​വു​​ക​​യാ​​ണ്. രാ​​ജ്യ​​ത്തെ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​ മേ​​ഖ​​ല​​യി​​ൽ സ്വാ​​ത​​ന്ത്ര്യല​​ബ്ധി​​ക്കു ശേ​​ഷ​​മു​​ള്ള സു​​പ്ര​​ധാ​​ന​​മാ​​യ ചു​​വ​​ടു​​മാ​​റ്റ​​മാ​​യി​​ട്ടു​​വേ​​ണം ഈ ​​ന​​ട​​പ​​ടി​​യെ കാ​​ണാ​​ൻ.

ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്തെ സ​​മ​​ഗ്ര​​ പ​​രി​​ഷ്ക​​ര​​ണ​​ത്തി​​നാ​​യി കേ​​ര​​ള സം​​സ്ഥാ​​ന ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ കൗ​​ൺ​​സി​​ൽ രൂ​​പവത്ക​​രി​​ച്ച ഡോ. ​​ശ്യാം ബി. ​​മേ​​നോ​​ൻ ക​​മീ​​ഷ​​ൻ സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ട് സം​​സ്ഥാ​​ന​​ത്തെ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. ഈ ​​ക​​മീ​​ഷ​​ൻ സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ലും സം​​സ്ഥാ​​ന​​ത്തെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ നി​​ല​​വി​​ലു​​ള്ള മൂ​​ന്ന് വ​​ർ​​ഷ​​ത്തെ ബി​​രു​​ദ​​പ​​ഠ​​നം നാ​​ല് വ​​ർ​​ഷ​​മാ​​ക്കാ​​നും അ​​തി​​ന​​നു​​സ​​രി​​ച്ചു​​ള്ള ഘ​​ട​​നാ​​പ​​ര​​മാ​​യ മാ​​റ്റ​​ങ്ങ​​ളു​​മാ​​ണ് ശിപാ​​ർ​​ശ ചെ​​യ്ത​​ത്.

ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ ന​​യ​​ത്തി​​നെ ആ​​സ്‍പ​​ദ​​മാ​​ക്കി​​യു​​ള്ള യു​​.ജി​​.സി നി​​ർ​​ദേ​​ശ​​ങ്ങ​​ളും ഡോ. ​​ശ്യാം ബി. ​​മേ​​നോ​​ൻ ക​​മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ലെ ശിപാ​​ർ​​ശ​​ക​​ളും പ​​രി​​ഗ​​ണി​​ച്ചു​​കൊ​​ണ്ട് കേ​​ര​​ള​​ത്തി​​ലെ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ ന​​ട​​പ്പാ​​ക്കേ​​ണ്ട പ​​രി​​ഷ്കാ​​ര​​ങ്ങ​​ളെ കു​​റി​​ച്ചു​​ള്ള അ​​ന്തി​​മ റി​​പ്പോ​​ർ​​ട്ട് നി​​ര​​വ​​ധി ച​​ർ​​ച്ച​​ക​​ൾ​​ക്ക് ശേ​​ഷം അം​​ഗീ​​ക​​രി​​ച്ചു. ഇ​​തി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഘ​​ട​​നാ​​പ​​ര​​മാ​​യ പ​​രി​​ഷ്കാ​​ര​​ങ്ങ​​ള​​ട​​ക്കം സം​​സ്ഥാ​​ന​​ത്തെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ അ​​ടു​​ത്ത വ​​ർ​​ഷം മു​​ത​​ൽ നടപ്പാക്കാ​​നാ​​യി തീ​​രു​​മാ​​നി​​ക്കു​​ക​​യും ചെ​​യ്തു. സം​​സ്ഥാ​​ന​​ത്തെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ളജു​​ക​​ളി​​ലും നി​​ല​​വി​​ലു​​ള്ള മൂ​​ന്നു വ​​ർ​​ഷ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ൾ അ​​വ​​സാ​​നി​​പ്പി​​ച്ചു​​കൊ​​ണ്ടു ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ൾ നാ​​ലു വ​​ർ​​ഷ പ്രോ​​ഗ്രാ​​മു​​ക​​ളാ​​ക്കു​​ന്നു​​വെ​​ന്ന​​താ​​ണ് ഈ ​​തീ​​രു​​മാ​​ന​​ത്തി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ണ്ടാ​​വു​​ന്ന വ​​ലി​​യ മാ​​റ്റം.

കേ​​ര​​ള സം​​സ്ഥാ​​ന ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ കൗ​​ൺ​​സി​​ൽ നാ​​ലു​​വ​​ർ​​ഷ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നു ആ​​വ​​ശ്യ​​മാ​​യ റെ​​ഗു​​ലേ​​ഷ​​നു​​ക​​ളു​​ടെ മാ​​തൃ​​ക ത​​യാ​​റാ​​ക്കു​​ക​​യും അ​​തി​​നെ ആ​​സ്പ​​ദ​​മാ​​ക്കി പ്രോ​​ഗ്രാം ഘ​​ട​​ന​​യും പാ​​ഠ്യ​​പ​​ദ്ധ​​തി​​യു​​ടെ ഉ​​ള്ള​​ട​​ക്ക​​വും സ​​മീ​​പ​​ന​​വും ത​​യാ​​റാ​​ക്കു​​ന്ന​​തി​​നു​​ള്ള നി​​ർ​​ദേ​​ശം സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ​​ക്ക് ന​​ൽ​​കു​​ക​​യുംചെ​​യ്തു. സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും ഈ ​​പ്ര​​വ​​ർ​​ത്ത​​നം ഏ​​താ​​ണ്ട് അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലെ​​ത്തി​​യി​​രി​​ക്ക​​യാ​​ണ്. പു​​തി​​യ പാ​​ഠ്യ​​പ​​ദ്ധ​​തി​​യും സി​​ല​​ബ​​സും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ അ​​ക്കാ​​ദ​​മി​​ക് സ​​മി​​തി​​ക​​ളു​​ടെ അം​​ഗീ​​കാ​​ര​​ത്തി​​നാ​​യി സ​​മ​​ർ​​പ്പി​​ക്കു​​ന്ന ജോ​​ലി​​മാ​​ത്ര​​മാ​​ണ് ഇ​​നി പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​നു​​ള്ള​​ത്.

 

പ്ര​​സ്തു​​ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലെ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്ത് ന​​ട​​ക്കാ​​ൻ പോ​​കു​​ന്ന മാ​​റ്റ​​ങ്ങ​​ളെ​​യും നാ​​ലു വ​​ർ​​ഷ ബി​​രു​​ദ പ്രോ​​ഗ്രാ​​മി​​നെയും കു​​റി​​ച്ച് പൊ​​തുസ​​മൂ​​ഹം അ​​റി​​യേ​​ണ്ട കാ​​ര്യ​​ങ്ങ​​ളാ​​ണ് ചു​​വ​​ടെ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന​​ത്.

ചോ​​യ്സ് ബേ​​സ്ഡ് ക്രെ​​ഡി​​റ്റ് സെ​​മ​​സ്റ്റ​​ർ സ​​മ്പ്ര​​ദാ​​യം

അ​​ക്കാ​​ദ​​മി​​ക് പ​​രി​​ഷ്കാ​​ര​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യി കേ​​ര​​ള​​ത്തി​​ലെ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ 2009 മു​​ത​​ലാ​​ണ് പ​​ഠ​​ന-​​ബോ​​ധ​​ന രീ​​തി​​യി​​ലും പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പി​​ലും ഘ​​ട​​നാ​​പ​​ര​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊള്ളി​​പ്പി​​ച്ചു​​കൊ​​ണ്ടു വാ​​ർ​​ഷി​​ക സ​​മ്പ്ര​​ദാ​​യ​​ത്തി​​ന് പ​​ക​​രം സെ​​മ​​സ്റ്റ​​ർ രീ​​തി​​യി​​ലു​​ള്ള ബി​​രു​​ദ/ ബി​​രു​​ദാ​​ന​​ന്ത​​ര പ​​ഠ​​ന​​ത്തി​​ൽ ‘ചോ​​യ്സ് ബേ​​സ്ഡ് ക്രെ​​ഡി​​റ്റ് സെ​​മ​​സ്റ്റ​​ർ’ (C.B.C.S) സി​​സ്റ്റ​​ത്തി​​ലൂ​​ടെ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. കേ​​ര​​ള​​ത്തി​​ലെ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ അ​​ന്നുവ​​രെ പ​​രി​​ചി​​ത​​മ​​ല്ലാ​​തി​​രു​​ന്ന ക്രെ​​ഡി​​റ്റും ഗ്രേ​​ഡി​​ങ്ങും ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന് ഒ​​ട്ടേ​​റെ വെ​​ല്ലു​​വി​​ളി​​ക​​ൾ ത​​ര​​ണം ചെ​​യ്യേ​​ണ്ടി​​വ​​ന്നി​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. വി​​മ​​ർ​​ശ​​നാ​​ത്മ​​ക പ​​ഠ​​ന രീ​​തി, വി​​ഷ​​യ വൈ​​ദ​​ഗ്ധ്യം, ഗ​​വേ​​ഷ​​ണ കൗ​​തു​​കം എ​​ന്നി​​വ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ൽ ഗ്രേ​​ഡിങ് രീ​​തി, പ​​രി​​മി​​ത​​മാ​​ണെ​​ങ്കി​​ൽപോ​​ലും വിദ്യാർഥി​​ക​​ൾ​​ക്ക് താൽപര്യമു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ തി​​ര​​ഞ്ഞെ​​ടു​​ത്തു പഠിക്കാനു​​ള്ള അ​​വ​​സ​​രം എ​​ന്നീ പ്ര​​ത്യേ​​ക​​ത​​ക​​ൾ ഈ ​​പാ​​ഠ്യപ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു.

2009 മു​​ത​​ൽ നടപ്പാക്കി​​യ പ്ര​​സ്തു​​ത അ​​ക്കാ​​ദ​​മി​​ക് പ​​രി​​ഷ്കാ​​ര​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യി പ​​ഠ​​ന-​​ബോ​​ധ​​ന രീ​​തി​​യി​​ലും പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പി​​ലും മേ​​ൽ പ്ര​​സ്താ​​വിച്ച ഗു​​ണ​​പ​​ര​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ നാം ​​ആ​​ഗ്ര​​ഹി​​ച്ചെ​​ങ്കി​​ലും അ​​തി​​ന​​നു​​സൃ​​ത​​മാ​​യ ഫ​​ലം ല​​ഭി​​ച്ചി​​ല്ലെന്ന വി​​മ​​ർ​​ശ​​നം ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ പ​​ര​​ക്കെ അം​​ഗീ​​ക​​രി​​ച്ച വ​​സ്തു​​ത​​യാ​​ണ്.

ആ​​വ​​ശ്യ​​മാ​​യ പ​​ഠ​​നസ​​മ​​യം ന​​ൽ​​കാ​​തെ സെ​​മസ്റ്റ​​റു​​ക​​ളു​​ടെ ദൈ​​ർ​​ഘ്യം വെ​​ട്ടി​​ക്കു​​റ​​ച്ചു പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പി​​നും ഫ​​ലപ്ര​​ഖ്യാ​​പ​​ന​​ത്തി​​നും മാ​​ത്രം മു​​ൻതൂ​​ക്കം കൊ​​ടു​​ത്തു​​കൊ​​ണ്ടു​​മു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ശൈ​​ലി​​യാ​​ണ് സി.ബി.സി.എസ് ന​​ട​​ത്തി​​പ്പി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ പ​​ല​​പ്പോ​​ഴും പി​​ന്തു​​ട​​ർ​​ന്ന​​ത്. അ​​തി​​ന്റെ ഫ​​ല​​മാ​​യി കു​​ട്ടി​​ക​​ളു​​ടെ അ​​ക്കാ​​ദ​​മി​​ക് ക​​ഴി​​വു​​ക​​ൾ, ചി​​ന്താശേ​​ഷി, ഗ​​വേ​​ഷ​​ണ താ​​ൽപര്യം എ​​ന്നി​​വ പ​​രി​​മി​​ത​​പ്പെ​​ട്ടു​​വെ​​ന്നാ​​ണ് പൊ​​തു​​വെ നി​​ല​​നി​​ൽ​​ക്കു​​ന്ന വി​​മ​​ർ​​ശ​​നം. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള പ​​രി​​മി​​തി​​ക​​ൾ പ​​രി​​ഹ​​രി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ ഘ​​ട​​നാ​​പ​​ര​​മാ​​യ മാ​​റ്റ​​ങ്ങ​​ള​​ട​​ക്ക​​മു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട തി​​ക​​ച്ചും വിദ്യാർഥി കേ​​ന്ദ്രീകൃ​​ത​​മാ​​യ ക​​രി​​ക്കു​​ല​​വും റെ​​ഗു​​ലേ​​ഷ​​നു​​മാ​​ണ് പു​​തു​​താ​​യി ആ​​രം​​ഭി​​ക്കു​​ന്ന നാ​​ലു വ​​ർ​​ഷ ബി​​രു​​ദ (Four Year Undergraduate Programme) (എ​​ഫ്.​​വൈ.​​യു.​​ജി.​​പി) പാ​​ഠ്യ​​പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള​​ത്.

ഏ​​തൊ​​രു പാ​​ഠ്യ​​പ​​ദ്ധ​​തി​​യും പ്രാ​​ദേ​​ശി​​ക​​വും ച​​രി​​ത്ര​​പ​​ര​​വും സാ​​മൂ​​ഹി​​ക-​​സാ​​മ്പ​​ത്തി​​ക​​വു​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലൂ​​ന്നി രൂ​​പ​​ക​​ൽ​​പ​​ന ചെ​​യ്യു​​മ്പോ​​ൾ നാം ​​ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത് അ​​തതു വി​​ഷ​​യ​​ത്തി​​ലു​​ള്ള അ​​റി​​വ് നേ​​ട​​ൽ, പു​​തി​​യ​​വ നി​​ർ​​മി​​ക്ക​​ൽ എ​​ന്നി​​വ കൂ​​ടാ​​തെ വി​​ഷ​​യ​​ത്തി​​ലു​​ള്ള വൈ​​ദ​​ഗ്ധ്യം, വി​​മ​​ർ​​ശ​​നാ​​ത്മ​​ക​​ത, സൃ​​ഷ്ടി​​പ​​ര​​ത എ​​ന്നി​​വ​​യു​​ടെ വ്യാ​​പ്തി പ​​ഠി​​താ​​വി​​ൽ വ​​ർധി​​പ്പി​​ക്കു​​ക​​യെ​​ന്ന​​തു​​കൂ​​ടി​​യാ​​ണ്.

അ​​തു​​കൊ​​ണ്ടു​​ത​​ന്നെ വി​​ദ്യാ​​ർഥി​​ക​​ളു​​ടെ അ​​റി​​വ്, ക​​ഴി​​വു​​ക​​ൾ, അ​​ഭി​​രു​​ചി എ​​ന്നി​​വ​​യി​​ലു​​ള്ള പ്ര​​ക​​ട​​ന​​ങ്ങ​​ൾ അ​​ള​​ന്നു​​കൊ​​ണ്ടു വി​​ദ്യാ​​ഭ്യാ​​സ പ​​ദ്ധ​​തി​​യു​​ടെ ഫ​​ല​​ത്തി​​നെ വി​​ല​​യി​​രു​​ത്തു​​ക​​യെ​​ന്ന outcome based സ​​മീ​​പ​​ന​​മാ​​ണ് നാ​​ല് വ​​ർ​​ഷ ബി​​രു​​ദ പാ​​ഠ്യപ​​ദ്ധ​​തി രൂ​​പക​​ൽപ​​ന ചെ​​യ്യാ​​നാ​​യി സ്വീ​​ക​​രി​​ച്ച മാ​​ന​​ദ​​ണ്ഡം. കൂ​​ടു​​ത​​ൽ വെ​​ല്ലു​​വി​​ളി നി​​റ​​ഞ്ഞ ചു​​മ​​ത​​ല​​ക​​ളി​​ലൂ​​ടെ​​യും ഉ​​യ​​ർ​​ന്ന ചി​​ന്ത​​യി​​ലൂ​​ടെ​​യും പ​​ഠ​​നപ്ര​​ക്രി​​യ​​യി​​ലൂ​​ടെ​​യും വി​​ദ്യാ​​ർഥി​​ക​​ള്‍ക്ക് അ​​വ​​രു​​ടെ ക​​ഴി​​വു​​ക​​ൾ വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ക്കാ​​ൻ ഔ​​ട്ട്കം ബേ​​സ്ഡ് വി​​ദ്യാ​​ഭ്യാ​​സ മാ​​തൃ​​ക​​ക​​ൾ സ​​ഹാ​​യ​​ക​​ര​​മാ​​യി​​രി​​ക്കും എ​​ന്നാ​​ണ് പൊ​​തു​​വെ​​യു​​ള്ള വി​​ല​​യി​​രു​​ത്ത​​ൽ.

ഓ​​രോ കോ​​ഴ്സും പ​​ഠി​​ക്കു​​മ്പോ​​ൾ വിദ്യാർഥി​​ക​​ൾ നേ​​ടേ​​ണ്ട ക​​ഴി​​വു​​ക​​ൾ (outcome) ഏ​​തൊ​​ക്കെ​​യാ​​ണെ​​ന്ന് പാ​​ഠ്യപ​​ദ്ധ​​തി​​യി​​ൽ നി​​ർ​​വ​​ചി​​ക്ക​​പ്പെ​​ട​​ണ​​മെ​​ന്നും പ​​ഠ​​ന​​ത്തി​​ലൂ​​ടെ അ​​വ​​ർ അ​​ത് നേ​​ടി​​യെ​​ന്നു ഉ​​റ​​പ്പുവ​​രു​​ത്തു​​ന്ന വിദ്യാർഥി കേ​​ന്ദ്രീ​​കൃ​​ത സ​​മീ​​പ​​ന​​മാ​​ണ് പാ​​ഠ്യപ​​ദ്ധ​​തി ത​​യാ​​റാ​​ക്കു​​മ്പോ​​ൾ അ​​വ​​ലം​​ബി​​ക്കേ​​ണ്ട​​തെ​​ന്നു​​മു​​ള്ള നി​​ർ​​ദേ​​ശ​​മാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ​​ക്ക് ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ കൗ​​ൺ​​സി​​ൽ ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്.

നാ​​ലു വ​​ർ​​ഷ ബി​​രു​​ദ പാ​​ഠ്യപ​​ദ്ധ​​തി​​യി​​ലെ പ്ര​​ത്യേ​​ക​​ത​​ക​​ൾ

(i) ക്രെ​​ഡി​​റ്റ് സ​​മ്പ്ര​​ദാ​​യം

ചോ​​യ്സ് ബേ​​സ്ഡ് ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ സി​​സ്റ്റം 2009ൽ ​​ന​​ട​​പ്പാക്കു​​ന്ന​​തി​​ന് മു​​മ്പ് കേ​​ര​​ള​​ത്തി​​ലെ സ​​ർ​​വക​​ലാ​​ശാ​​ല​​ക​​ളി​​ൽ ന​​ട​​ന്നു​​വ​​ന്നി​​രു​​ന്ന ബി​​രു​​ദ പ​​ഠ​​ന​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ വി​​ഷ​​യ​​ങ്ങ​​ളെ മെ​​യി​​ൻ, സ​​ബ്‌​​സി​​ഡി​​യ​​റി, ഭാ​​ഷാ വി​​ഷ​​യ​​ങ്ങ​​ൾ എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ത​​രംതി​​രി​​ച്ചി​​രു​​ന്ന​​ത്.

ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ഗ​​ണി​​തശാ​​സ്ത്ര ബി​​രു​​ദ പ​​ഠ​​ന​​ത്തി​​ൽ ഗ​​ണി​​തശാ​​സ്ത്രം മെ​​യി​​ൻ വി​​ഷ​​യ​​മാ​​ണ്. ഫി​​സി​​ക്സ്, സ്റ്റാ​​റ്റി​​സ്റ്റി​​ക്‌​​സ് എ​​ന്നീ ര​​ണ്ടു വി​​ഷ​​യ​​ങ്ങ​​ൾ സ​​ബ്സി​​ഡ​​ിയ​​റി വി​​ഷ​​യ​​ങ്ങ​​ളാ​​യും ഇം​​ഗ്ലീ​​ഷ്, ഹി​​ന്ദി/​​ മ​​ല​​യാ​​ളം/​​ അ​​റ​​ബി​​ക് തു​​ട​​ങ്ങി​​യ​​വ ഭാ​​ഷാ വി​​ഷ​​യ​​ങ്ങ​​ളാ​​യും വിദ്യാർഥി​​ക​​ൾ പ​​ഠി​​ക്ക​​ണ​​മാ​​യി​​രു​​ന്നു.​​ അ​​തി​​ന് ഏ​​റക്കു​​റെ സ​​മാ​​ന​​മാ​​യ ഘ​​ട​​ന​​യോ​​ടെ പേ​​രി​​ൽമാ​​ത്രം മാ​​റ്റംവ​​രു​​ത്തി (യ​​ഥാ​​ക്ര​​മം കോ​​ർ, കോം​​പ്ലി​​മെ​​ന്റ​​റി, ഭാ​​ഷാ വി​​ഷ​​യ​​ങ്ങ​​ൾ എ​​ന്ന പേ​​രു​​ക​​ൾ) സി.ബി.സി.എസ് നടപ്പാക്കുകയാ​​യി​​രു​​ന്നു 2009ലെ ​​പ​​രി​​ഷ്കാ​​ര​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യി.

ഒ​​രു വി​​ഷ​​യം (കോ​​ഴ്സ് എ​​ന്നാ​​ണ് പു​​തി​​യ പാ​​ഠ്യപ​​ദ്ധ​​തി​​യി​​ൽ അ​​റി​​യ​​പ്പെ​​ടു​​ക) പ​​ഠി​​പ്പി​​ക്കാ​​ൻ ആ​​ഴ്ച​​യി​​ൽ എ​​ത്ര സ​​മ​​യം ആ​​വ​​ശ്യ​​മാ​​ണെ​​ന്നു​​ള്ള​​താ​​ണ് ആ ​​വി​​ഷ​​യ​​ത്തി​​ന്റെ (കോ​​ഴ്സി​​ന്റെ) ഉ​​ള്ള​​ട​​ക്ക​​ത്തെ​​യും പ്രാ​​ധാ​​ന്യ​​ത്തെ​​യും മ​​ന​​സ്സി​​ലാ​​ക്കാ​​ൻ സാ​​ധാ​​ര​​ണ നാം ​​ഉ​​പ​​യോ​​ഗി​​ക്കു​​ന്ന അ​​ള​​വു​​കോ​​ൽ. അ​​തി​​നു വ്യ​​ത്യ​​സ്ത​​മാ​​യി ഉ​​ള്ള​​ട​​ക്ക​​ത്തെ​​യും പ്രാ​​ധാ​​ന്യ​​ത്തെ​​യും ബ​​ന്ധ​​പ്പെ​​ടു​​ത്തി ഓ​​രോ കോ​​ഴ്സി​​നും ‘ക്രെ​​ഡി​​റ്റ്’ ന​​ൽ​​കു​​ന്ന രീ​​തി​​യാ​​ണ് നി​​ല​​വി​​ലു​​ള്ള ചോ​​യ്സ് ബേ​​സ്ഡ് ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ സി​​സ്റ്റ​​ത്തി​​ൽ സ്വീ​​ക​​രി​​ച്ച​​ത്. അ​​തി​​ന്റെ ഭാ​​ഗ​​മാ​​യി 120 ക്രെ​​ഡി​​റ്റു​​ള്ള കോ​​ഴ്സു​​ക​​ളാ​​യി​​രു​​ന്നു മൂ​​ന്നുവ​​ർ​​ഷ ബി​​രു​​ദ പ​​ഠ​​ന​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​ത്.

പു​​തി​​യ പാ​​ഠ്യ​​പ​​ദ്ധ​​തി​​യി​​ലും ക്രെ​​ഡി​​റ്റ് സ​​മ്പ്ര​​ദാ​​യ​​മാ​​ണ് നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ​​ഠ​​ന-​​ബോ​​ധ​​ന​​ത്തി​​നാ​​യി ആ​​ഴ്‌​​ച​​യി​​ൽ ഒ​​രു മ​​ണി​​ക്കൂ​​ർ ക്ലാ​​സ് റൂം ​​പ​​ഠ​​നം അ​​ല്ലെ​​ങ്കി​​ൽ ര​​ണ്ടു മ​​ണി​​ക്കൂ​​ർ ലാ​​ബ് വ​​ർ​​ക്ക് ആ​​വ​​ശ്യ​​മു​​ള്ള ഒ​​രു കോ​​ഴ്സി​​ന് സാ​​ധാ​​ര​​ണ രീ​​തി​​യി​​ൽ ഒ​​രു ക്രെ​​ഡി​​റ്റു​​ള്ള കോ​​ഴ്സ് ആ​​യി​​ട്ടാ​​ണ് പ​​രി​​ഗ​​ണി​​ക്കു​​ക. അ​​ത​​നു​​സ​​രി​​ച്ച്, ഒ​​രു ക്രെ​​ഡി​​റ്റ് കോ​​ഴ്സ് കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ ഒ​​രു സെ​​മ​​സ്റ്റ​​റി​​ൽ 15 മ​​ണി​​ക്കൂ​​ർ ആ​​വ​​ശ്യ​​മാ​​ണ്.

ക്രെ​​ഡി​​റ്റ് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള പു​​തി​​യ നാ​​ല് വ​​ർ​​ഷ ബി​​രു​​ദ പ്രോ​​ഗ്രാ​​മി​​ന്റെ ഭാ​​ഗ​​മാ​​യി നാ​​ലു​​വ​​ർ​​ഷ ബി​​രു​​ദം നേ​​ടാ​​ൻ 177 ക്രെ​​ഡി​​റ്റു​​ക​​ളു​​ള്ള കോ​​ഴ്സു​​ക​​ൾ വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തീ​​ക​​രി​​ക്ക​​ണം. മൂ​​ന്നാം വ​​ർ​​ഷം പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി മൂ​​ന്നു വ​​ർ​​ഷ ബി​​രു​​ദം മ​​തി​​യെ​​ങ്കി​​ൽ 133 ക്രെ​​ഡി​​റ്റു​​ക​​ളു​​ള്ള കോ​​ഴ്സു​​ക​​ളി​​ലാ​​ണ് വി​​ജ​​യി​​ക്കേ​​ണ്ട​​ത്.

 

സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ക്കാ​​ദ​​മി​​ക് സ​​മി​​തി​​ക​​ൾ ശിപാ​​ർ​​ശ ചെ​​യ്ത യു​​.ജി​​.സി അം​​ഗീ​​ക​​രി​​ച്ച കോ​​ഴ്സു​​ക​​ളി​​ൽ റെ​​ഗു​​ലേ​​ഷ​​നി​​ൽ പ്ര​​തി​​പാ​​ദി​​ച്ചി​​ട്ടു​​ള്ള നി​​യ​​മ​​ത്തി​​നു വി​​ധേ​​യ​​മാ​​യി വിദ്യാർഥി​​ക​​ൾ​​ക്ക് സ്വ​​ന്തം നി​​ലക്ക് പ​​ഠ​​നം ന​​ട​​ത്തി ക്രെ​​ഡി​​റ്റ് നേ​​ടാ​​നു​​ള്ള സ്വാതന്ത്ര്യം പു​​തി​​യ പാ​​ഠ്യപ​​ദ്ധ​​തി​​യി​​ൽ ഉ​​റ​​പ്പുവ​​രു​​ത്തു​​ന്നു. അ​​തു​​കൊ​​ണ്ടു വിദ്യാർഥി പ​​ഠി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന കോ​​ളജി​​ൽ/ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ബി​​രു​​ദ പ​​ഠ​​ന​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യി ആ ​​വ്യ​​ക്തി​​ക്ക് പഠിക്കാൻ താൽപര്യമു​​ള്ള വി​​ഷ​​യം ല​​ഭ്യ​​മ​​ല്ലാ​​യെ​​ങ്കി​​ൽ​​ക്കൂടി യു.​​ജി.​​സി​​യു​​ടെ ഓ​​ൺ​​ലൈ​​ൻ പ്ലാ​​റ്റ​​്ഫോ​​മി​​ൽ കൂ​​ടി​​യോ മ​​റ്റേ​​തെ​​ങ്കി​​ലും ത​​ര​​ത്തി​​ലോ പ​​ഠ​​നം ന​​ട​​ത്തി ക്രെ​​ഡി​​റ്റ് സ​​മ്പാ​​ദി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം വിദ്യാർഥി​​ക​​ൾ​​ക്ക് ല​​ഭി​​ക്കും.

ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മൂ​​ന്ന് അ​​ല്ലെ​​ങ്കി​​ൽ നാ​​ല് വ​​ർ​​ഷം കാ​​ല​​യ​​ള​​വ് പൂ​​ർ​​ത്തി​​യാ​​ക്കി പ​​രീ​​ക്ഷ വി​​ജ​​യി​​ക്കു​​ന്ന​​വ​​ർ​​ക്ക് ബി​​രു​​ദം എ​​ന്ന പ​​ര​​മ്പ​​രാ​​ഗ​​ത രീ​​തി​​ക്കു പ​​ക​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല അം​​ഗീ​​ക​​രി​​ച്ച വി​​ഷ​​യ​​ങ്ങ​​ളി​​ൽ റെ​​ഗു​​ലേ​​ഷ​​നി​​ൽ പ്ര​​തി​​പാ​​ദി​​ച്ച ക്രെ​​ഡി​​റ്റ് സ​​മ്പാ​​ദി​​ച്ചു വി​​ജ​​യി​​ച്ചു വ​​രു​​ന്ന അ​​വ​​സ​​ര​​ത്തി​​ൽ വിദ്യാർഥി​​ക​​ൾ​​ക്ക് ബി​​രു​​ദ​​പ​​ഠ​​നം പൂ​​ർ​​ത്തീ​​ക​​രി​​ക്കാം. പ്ര​​സ്തു​​ത മാ​​റ്റ​​മാ​​ണ് ക്രെ​​ഡി​​റ്റ് അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യു​​ള്ള ബി​​രു​​ദ പ്രോ​​ഗ്രാ​​മി​​ന്റെ പ്ര​​ധാ​​ന സ​​വി​​ശേ​​ഷ​​ത. അ​​തേ​​സ​​മ​​യം, ഒ​​രു വിദ്യാർഥി​​ക്ക് ഒ​​രു സെ​​മ​​സ്റ്റ​​റി​​ൽ എ​​ടു​​ക്കാ​​വു​​ന്ന പ​​ര​​മാ​​വ​​ധി ക്രെ​​ഡി​​റ്റു​​ക​​ൾ 30 ആ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​മു​​ണ്ട്.

(ii ) വി​​ഷ​​യ​​ങ്ങ​​ൾ തിരഞ്ഞെടുക്കാനു​​ള്ള സ്വാ​​ത​​ന്ത്ര്യം

ക​​ഴി​​ഞ്ഞ കാ​​ല​​ങ്ങ​​ളി​​ലെ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ നാം ​​പ​​രി​​ച​​യ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളു​​ടെ പ​​രി​​മി​​ത​​മാ​​യ കോ​​മ്പി​​നേ​​ഷ​​നു​​ക​​ൾ​​ക്കു പ​​ക​​രം അ​​ന​​ന്ത​​മാ​​യ ഓ​​പ്‌​​ഷ​​നു​​ക​​ളാ​​ണ് നാ​​ലു​​ വ​​ർ​​ഷ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ൾ വിദ്യാർഥി​​ക​​ൾ​​ക്ക് ന​​ൽ​​കു​​ന്ന​​ത്. നി​​ല​​വി​​ലു​​ള്ള സി.ബി.സി.എസ് സി​​സ്റ്റ​​ത്തി​​ൽ കോ​​ർ, കോം​​പ്ലി​​മെന്റ​​റി, ഒ​​ന്നാം ഭാ​​ഷ (ഇം​​ഗ്ലീ​​ഷ്), ര​​ണ്ടാം ഭാ​​ഷ (മ​​ല​​യാ​​ളം/ ഹി​​ന്ദി/ അ​​റ​​ബി​​ക് തു​​ട​​ങ്ങി​​യ​​വ), ഓ​​പ​​ൺ കോ​​ഴ്സ് എ​​ന്നി​​വ​​യാ​​ണ് പ​​ഠ​​ന​​വി​​ഷ​​യ​​ങ്ങ​​ൾ. ഏ​​തെ​​ങ്കി​​ലും ഒ​​രു ബി​​രു​​ദ പ്രോ​​ഗ്രാ​​മി​​ൽ ചേ​​ർ​​ന്ന​​തി​​നു ശേ​​ഷം വിദ്യാർഥി​​ക​​ൾ​​ക്ക് പ​​ഠ​​നകാ​​ല​​ത്തു സി​​ല​​ബ​​സി​​ൽ സൂ​​ചി​​പ്പി​​ച്ച വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് പ​​ക​​രം അ​​വ​​ർ​​ക്കു താൽപര്യമു​​ള്ള മ​​റ്റൊ​​രു വി​​ഷ​​യം തി​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​ങ്ങ​​ൾ വ​​ള​​രെ പ​​രി​​മി​​ത​​മാ​​യി​​രു​​ന്നു.

ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി, ഹി​​സ്റ്റ​​റി പ്ര​​ധാ​​ന വി​​ഷ​​യ​​മാ​​യി എ​​ടു​​ത്ത വിദ്യാർഥി ഇക്ക​​ണോ​​മി​​ക്സ്/ പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്/ സോ​​ഷ്യോ​​ള​​ജി/ സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​ഠ​​ന ബോ​​ർ​​ഡ് നി​​ർ​​ദേ​​ശി​​ച്ച മ​​റ്റേ​​തെ​​ങ്കി​​ലും കോ​​ഴ്സ് എ​​ന്നി​​വ​​യി​​ൽനി​​ന്ന് ഏ​​തെ​​ങ്കി​​ലും ര​​ണ്ടു വി​​ഷ​​യ​​ങ്ങ​​ൾ കോം​​പ്ലിമെന്ററിയാ​​യി പ​​ഠി​​ക്ക​​ണം. അ​​തി​​നു പ​​ക​​രം ഹി​​സ്റ്റ​​റി​​യു​​ടെ കൂ​​ടെ സ്റ്റാ​​റ്റി​​സ്റ്റി​​ക്‌​​സും മ്യൂ​​സി​​ക്കും കോം​​പ്ലി​​മെന്റ​​റി​​യാ​​യി പ​​ഠി​​ക്ക​​ണ​​മെ​​ന്ന് ഒ​​രാ​​ൾ താൽപര്യപ്പെ​​ടു​​ന്നപ​​ക്ഷം അ​​തി​​നു​​ള്ള സ്വാ​​ത​​ന്ത്ര്യം നി​​ല​​വി​​ലി​​ല്ല.​​

കേ​​ര​​ള​​ത്തി​​ലെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ അ​​ക്കാ​​ദ​​മി​​ക് സ​​മി​​തി​​ക​​ൾ അം​​ഗീ​​ക​​രി​​ച്ച പ​​ര​​മ്പ​​രാ​​ഗ​​ത കോ​​ർ-കോം​​പ്ലി​​മെന്ററി കോ​​മ്പി​​നേ​​ഷ​​നു​​ക​​ൾ (പ​​ഴ​​യകാ​​ല​​ത്തു മെ​​യി​​ൻ എ​​ന്നും സ​​ബ്സി​​ഡി​​യ​​റി​​യെ​​ന്നും അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന​​വ) തിരഞ്ഞെടുക്കാൻ വിദ്യാർഥി​​ക​​ൾ നി​​ർ​​ബ​​ന്ധി​​ത​​രാ​​വു​​ക​​യാ​​യി​​രു​​ന്നു. ‘ചോ​​യ്‌​​സ് ബേ​​സ്ഡ്’ എ​​ന്ന് അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്നെ​​ങ്കി​​ലും ഓ​​പ​​ൺ കോ​​ഴ്സി​​ലും ര​​ണ്ടാം ഭാ​​ഷ​​യി​​ലും മാ​​ത്ര​​മാ​​ണ് യ​​ഥാ​​ർ​​ഥ​​ത്തി​​ൽ വിദ്യാർഥി​​ക​​ൾ​​ക്ക് വി​​ഷ​​യ​​ങ്ങ​​ൾ തി​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള സ്വാ​​ത​​ന്ത്ര്യ​​മു​​ണ്ടാ​​യി​​രു​​ന്ന​​ത്.

പ്ര​​സ്തു​​ത രീ​​തി​​ക്കു പ​​ക​​ര​​മാ​​യി വ്യ​​ത്യ​​സ്ത​​മാ​​യ വി​​ഷ​​യ​​ങ്ങ​​ളു​​ടെ കോ​​മ്പി​​നേ​​ഷ​​നു​​ക​​ൾ നാ​​ലു​​ വ​​ർ​​ഷ ബി​​രു​​ദ പ​​ദ്ധ​​തി​​യി​​ൽ സാ​​ധ്യ​​മാ​​വു​​ന്നു എ​​ന്ന​​ത് പ്ര​​ധാ​​ന പ്ര​​ത്യേ​​ക​​ത​​യാ​​ണ്. ഇ​​പ്പോ​​ഴു​​ള്ള സ​​മ്പ്ര​​ദാ​​യ​​ത്തി​​ലെ കോ​​ർ, കോം​​പ്ലി​​മെന്ററി വി​​ഷ​​യ​​ങ്ങ​​ൾ മേ​​ജ​​ർ, മൈ​​ന​​ർ എ​​ന്നീ പേ​​രു​​ക​​ളി​​ലാ​​വും നാ​​ലു​​ വ​​ർ​​ഷ പ്രോ​​ഗ്രാ​​മി​​ൽ അ​​റി​​യ​​പ്പെ​​ടു​​ക. എ​​ന്നാ​​ൽ, നി​​ല​​വി​​ൽ നാം ​​പ​​രി​​ച​​യ​​പ്പെ​​ട്ട​​മാ​​തി​​രി മേ​​ജ​​ർ എ​​ന്നാ​​ൽ കോ​​ർ ആ​​ണെ​​ന്നും മൈ​​ന​​ർ എ​​ന്നാ​​ൽ കോം​​പ്ലി​​മെന്ററി ആ​​ണെ​​ന്നും പൂ​​ർ​​ണ അ​​ർ​​ഥ​​ത്തി​​ൽ അം​​ഗീ​​ക​​രി​​ച്ചു​​കൊ​​ണ്ട​​ല്ല പാ​​ഠ്യപ​​ദ്ധ​​തി വി​​ഭാ​​വ​​നംചെ​​യ്തി​​ട്ടു​​ള്ള​​ത്.

ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ഇക്ക​​ണോ​​മി​​ക്സ് മു​​ഖ്യ (മേ​​ജ​​ർ) വി​​ഷ​​യ​​മാ​​യി പ​​ഠി​​ക്കാ​​നാ​​യി ബി​​രു​​ദ​​ത്തി​​നു ചേ​​ർ​​ന്ന വിദ്യാർഥി​​ക്ക് ഗ​​ണി​​തശാ​​സ്ത്രവും ഇം​​ഗ്ലീ​​ഷ് ഭാ​​ഷ​​യും (മൈ​​ന​​ർ വി​​ഷ​​യ​​ങ്ങ​​ൾ) പ​​ഠി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം പു​​തി​​യ പാ​​ഠ്യപ​​ദ്ധ​​തി​​യി​​ലൂ​​ടെ ല​​ഭി​​ക്കും. ഇം​​ഗ്ലീ​​ഷ് സാ​​ഹി​​ത്യം മേ​​ജ​​റാ​​യി പ​​ഠി​​ക്കു​​ന്ന ഒ​​രാ​​ൾ​​ക്ക് മ​​ല​​യാ​​ള​​വും അ​​റ​​ബി​​ക്കും മൈ​​ന​​ർ വി​​ഷ​​യ​​ങ്ങ​​ളാ​​യി പ​​ഠി​​ക്കാം. ഇ​​തു​​പോ​​ലെ വ്യ​​ത്യ​​സ്ത​​മാ​​യ വി​​ഷ​​യ കോ​​മ്പി​​നേ​​ഷ​​നു​​ക​​ൾ പ​​ഠി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ഉ​​ണ്ടാ​​കും.

ന​​മ്മു​​ടെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ കാ​​ലാ​​കാ​​ല​​ങ്ങ​​ളാ​​യി ബി​​രു​​ദ പ​​ഠ​​നപ്ര​​ക്രി​​യ​​യി​​ൽ സ്വീ​​ക​​രി​​ച്ചു​​പോ​​രു​​ന്ന ഒ​​രു മു​​ഖ്യ​​വി​​ഷ​​യ​​വും അ​​തി​​ന്റെ ഉ​​പ​​വി​​ഷ​​യ​​ങ്ങ​​ളും എ​​ന്ന പ​​ര​​മ്പ​​രാ​​ഗ​​ത രീ​​തി ഇ​​തോ​​ടെ ഇ​​ല്ലാ​​താ​​വു​​ന്നു​​വെ​​ന്ന​​താ​​ണ് പു​​തി​​യ പാ​​ഠ്യപ​​ദ്ധ​​തി​​യി​​ലൂ​​ടെ ന​​ട​​പ്പാകാ​​ൻ പോ​​കു​​ന്ന മാ​​റ്റം.​​ വിദ്യാർഥി​​ക​​ൾ​​ക്ക് പ​​ഠ​​ന​​കാ​​ല​​ത്ത് ആ​​ക​​ർ​​ഷ​​ക​​മാ​​വു​​ന്ന​​തും താൽപര്യമു​​ള്ള പ്രഫഷ​​ന​​ലി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കാ​​ൻ സ​​ഹാ​​യ​​ക​​ര​​മാകുന്നതുമാ​​യ പ​​ര​​സ്പ​​രബ​​ന്ധ​​മി​​ല്ലാ​​ത്ത​​തു​​ം വൈ​​വി​​ധ്യ​​വുമാ​​ർ​​ന്ന വി​​ഷ​​യ​​ങ്ങ​​ൾ പ​​ഠ​​ന​​ത്തി​​നാ​​യി തിര​​ഞ്ഞെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കും.

(iii) ഒ​​ന്നി​​ല​​ധി​​കം എ​​ൻ​​ട്രി/ എ​​ക്സി​​റ്റ് ഓ​​പ്ഷ​​നു​​ക​​ൾ

യു.ജി.സി ​​അ​​വ​​ത​​രി​​പ്പി​​ച്ച ക​​ര​​ടു​​രേ​​ഖ​​യി​​ൽ നാ​​ലു​​ വ​​ർ​​ഷ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കി​​ട​​യി​​ൽ വിദ്യാർഥി​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ഒ​​ന്നും ര​​ണ്ടും മൂ​​ന്നും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ പ​​ഠ​​നം അ​​വ​​സാ​​നി​​പ്പി​​ക്കാ​​മെ​​ന്നും അ​​തി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഒ​​രു വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​വ​​ർ​​ക്ക് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ര​​ണ്ടാം വ​​ർ​​ഷ​​ത്തി​​ന്റെ അ​​വ​​സാ​​നം പു​​റ​​ത്തു​​ക​​ട​​ക്കു​​ന്ന​​വ​​ർ​​ക്ക് ഡി​​പ്ലോ​​മയും മൂ​​ന്നാം വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​യ​​വ​​ർ​​ക്കു ബി​​രു​​ദവും ല​​ഭ്യ​​മാ​​വു​​മെ​​ന്ന വ്യ​​വ​​സ്ഥ​​യു​​ണ്ട്. അ​​താ​​യ​​ത് വിദ്യാർഥി​​ക​​ൾ​​ക്ക് ബി​​രു​​ദപ​​ഠ​​ന​​ത്തി​​ൽ ഒ​​ന്നി​​ല​​ധി​​കം എ​​ൻ​​ട്രി/ എ​​ക്സി​​റ്റ് ഓ​​പ്ഷ​​നു​​ക​​ൾ വാ​​ഗ്ദാ​​നംചെ​​യ്യു​​ന്നു.

എ​​ന്നാ​​ൽ, അ​​തി​​നു വ്യ​​ത്യ​​സ്ത​​മാ​​യി കേ​​ര​​ള ഉ​​ന്ന​​ത​​ വി​​ദ്യാ​​ഭ്യാ​​സ കൗ​​ൺ​​സി​​ൽ അം​​ഗീ​​ക​​രി​​ച്ച റെ​​ഗു​​ലേ​​ഷ​​നി​​ൽ മൂ​​ന്നാം വ​​ർ​​ഷ​​ത്തി​​ലെ അ​​വ​​സാ​​നം മാ​​ത്ര​​മേ എ​​ക്സി​​റ്റ് അ​​നു​​വ​​ദി​​ക്കു​​ന്നു​​ള്ളൂ. മൂ​​ന്നാം വ​​ർ​​ഷ​​ത്തി​​ൽ പ​​ഠ​​നം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​വ​​ർ​​ക്കു മൂ​​ന്നു വ​​ർ​​ഷ ഡി​​ഗ്രി​​യാ​​ണ് ല​​ഭി​​ക്കു​​ക. നാ​​ലു വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​വ​​ർ​​ക്കു പാ​​ഠ്യപ​​ദ്ധ​​തി​​യി​​ലെ നാ​​ലാം വ​​ർ​​ഷ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ വിദ്യാർഥി​​ക​​ൾ ഏ​​താ​​ണ് തി​​ര​​ഞ്ഞെ​​ടു​​ത്ത​​ത് എ​​ന്ന​​തി​​നെ ആ​​സ്പ​​ദ​​മാ​​ക്കി ബി​​രു​​ദം (ഓ​​ണേ​​ഴ്‌​​സ്) അ​​ല്ലെ​​ങ്കി​​ൽ ബി​​രു​​ദം (ഓ​​ണേ​​ഴ്‌​​സ് വി​​ത്ത് റി​​സ​​ർ​​ച്) ഡി​​ഗ്രി ല​​ഭി​​ക്കും.

നാ​​ലാം വ​​ർ​​ഷ​​ത്തി​​ൽ ക​​ട​​ക്കാ​​തെ മൂ​​ന്നു​​വ​​ർ​​ഷ പ​​ഠ​​ന​​ത്തി​​ലൂ​​ടെ ബി​​രു​​ദം നേ​​ടി​​യ​​വ​​രാ​​ണെ​​ങ്കി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും കോ​​ളജു​​ക​​ളി​​ലും നി​​ല​​വി​​ൽ പി​​ന്തു​​ട​​രു​​ന്ന രീ​​തി​​യി​​ൽത​​ന്നെ ര​​ണ്ടു വ​​ർ​​ഷ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സി​​ൽ ചേ​​രാ​​നും ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം നേ​​ടാ​​നും സാ​​ധി​​ക്കും. നാ​​ല് വ​​ർ​​ഷ​​ത്തെ ഓ​​ണേ​​ഴ്‌​​സ് ബി​​രു​​ദ​​മു​​ള്ള​​വ​​രാ​​ണെ​​ങ്കി​​ൽ നി​​ല​​വി​​ലു​​ള്ള ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാ​​മി​​​​ന്റെ ര​​ണ്ടാം വ​​ർ​​ഷ​​ത്തി​​ലേ​​ക്ക് നേ​​രി​​ട്ട് പ്ര​​വേ​​ശ​​നം ല​​ഭി​​ക്കും. പോ​​സ്റ്റ് ഗ്രാ​​ജ്വേറ്റ് ഡി​​ഗ്രി ല​​ഭി​​ക്കാ​​ൻ അ​​വ​​ർ ഒ​​രു വ​​ർ​​ഷം മാ​​ത്രം ബി​​രു​​ദാ​​ന​​ന്ത​​ര പ​​ഠ​​നം ന​​ട​​ത്തി​​യാ​​ൽ മ​​തി. ഗ​​വേ​​ഷ​​ണ​​ത്തോ​​ടു​​കൂ​​ടി​​യ ഓ​​ണേ​​ഴ്‌​​സ് ബി​​രു​​ദം നേ​​ടി​​യ​​വ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര പ​​ഠ​​നം ന​​ട​​ത്താ​​തെ​​ ത​​ന്നെ പിഎ​​ച്ച്.ഡി ​​എ​​ന്ന ഗ​​വേ​​ഷ​​ണ ബി​​രു​​ദം നേ​​ടാ​​നു​​ള്ള പ​​ഠ​​ന​​ത്തി​​ന് യോ​​ഗ്യ​​ത​​യു​​ള്ള​​വ​​രാ​​യി പ​​രി​​ഗ​​ണി​​ക്കും.

ഇ​​ട​​ക്കുവെ​​ച്ചു പ​​ഠ​​നം ഉ​​പേ​​ക്ഷി​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​വ​​രെ സ​​ഹാ​​യി​​ക്കു​​ന്ന വ്യ​​വ​​സ്ഥ​​ക​​ളും റെ​​ഗു​​ലേ​​ഷ​​നി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. പു​​തി​​യ രീ​​തി​​യ​​നു​​സ​​രി​​ച്ച്‌ ഒ​​രു വ​​ര്‍ഷം ക​​ഴി​​ഞ്ഞോ ര​​ണ്ടു വ​​ര്‍ഷം ക​​ഴി​​ഞ്ഞോ പ​​ഠ​​നം നി​​ര്‍ത്തു​​ന്ന വി​​ദ്യാ​​ര്‍ഥി​​ക്ക് കു​​റ​​ച്ചു കാ​​ല​​ത്തി​​നു ശേ​​ഷം തി​​രി​​കെ​​വ​​ന്ന് പ​​ഠ​​നം തു​​ട​​രാ​​ന്‍ സാ​​ധി​​ക്കും. പ​​ഠ​​നം താ​​ൽക്കാ​​ലി​​ക​​മാ​​യി ഉ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നു മു​​മ്പ് വിദ്യാർഥി നേ​​ടി​​യ ക്രെ​​ഡി​​റ്റു​​ക​​ൾ യു.​​ജി.​​സിയു​​ടെ പു​​തി​​യ വി​​ർച്വ​​ല്‍ സം​​രം​​ഭ​​മാ​​യ ‘അ​​ക്കാ​​ദ​​മി​​ക് ബാ​​ങ്ക് ഓ​​ഫ് ക്രെ​​ഡി​​റ്റ്സി’ൽ നി​​ക്ഷേ​​പി​​ക്കാ​​വു​​ന്ന​​തും പ​​ര​​മാ​​വ​​ധി ഏ​​ഴു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ അ​​വ ഉ​​പ​​യോ​​ഗി​​ച്ച് ബി​​രു​​ദം നേ​​ടാ​​ൻ ബാ​​ക്കി ആ​​വ​​ശ്യ​​മു​​ള്ള ക്രെ​​ഡി​​റ്റ് നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി പ​​ഠ​​നം തു​​ട​​രാ​​വു​​ന്ന​​തു​​മാ​​ണ്.

(iv) മൂ​​ന്ന് ത​​ര​​ത്തി​​ലു​​ള്ള കോ​​ഴ്സു​​ക​​ൾ

പു​​തി​​യ പാ​​ഠ്യ​​പ​​ദ്ധ​​തി​​യി​​ൽ ഫൗ​​ണ്ടേ​​ഷ​​ൻ കോ​​ഴ്സു​​ക​​ൾ, മു​​ഖ്യവി​​ഷ​​യം സം​​ബ​​ന്ധി​​ച്ച മേ​​ജ​​ർ/ മൈ​​ന​​ർ കോ​​ഴ്സു​​ക​​ൾ, ക്യാ​​പ്‌​​സ്റ്റോ​​ൺ ലെ​​വ​​ൽ കോ​​ഴ്‌​​സു​​ക​​ൾ എ​​ന്നീ മൂ​​ന്നു ത​​ര​​ത്തി​​ലു​​ള്ള കോ​​ഴ്സു​​ക​​ളാ​​ണ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. ഓ​​രോ മേ​​ജ​​ർ/ മൈ​​ന​​ർ കോ​​ഴ്‌​​സു​​ക​​ൾ​​ക്ക് നാ​​ല് ക്രെ​​ഡി​​റ്റും ഫൗ​​ണ്ടേ​​ഷ​​ൻ കോ​​ഴ്‌​​സു​​ക​​ൾ​​ക്ക് മൂ​​ന്നു ക്രെ​​ഡി​​റ്റും ഉ​​ണ്ടാ​​യി​​രി​​ക്ക​​ണ​​മെ​​ന്ന് റെ​​ഗു​​ലേ​​ഷ​​നി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

ഫൗ​​ണ്ടേ​​ഷ​​ൻ കോ​​ഴ്സു​​ക​​ൾ

നാ​​ല് വ​​ർ​​ഷ ബി​​രു​​ദ പ​​ഠ​​ന​​ത്തി​​ൽ എ​​ല്ലാ വി​​ദ്യാ​​ർ​​ഥി​​ക​​ളും നി​​ർ​​ബ​​ന്ധ​​മാ​​യും പ​​ഠി​​ച്ചി​​രി​​ക്കേ​​ണ്ട കോ​​ഴ്സു​​ക​​ളെ​​യാ​​ണ് ഫൗ​​ണ്ടേ​​ഷ​​ൻ കോ​​ഴ്‌​​സു​​ക​​ൾ (Foundation Components), എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്ക് അ​​വ​​ർ തി​​ര​​ഞ്ഞെ​​ടു​​ത്ത പ്രോ​​ഗ്രാ​​മി​​നെ കു​​റി​​ച്ചു​​ള്ള അ​​ടി​​സ്ഥാ​​ന അ​​റി​​വു ല​​ഭി​​ക്കാ​​ന്‍ ഫൗ​​ണ്ടേ​​ഷ​​ൻ കോ​​ഴ്സു​​ക​​ൾ സ​​ഹാ​​യ​​ക​​ര​​മാ​​യി​​രി​​ക്കും. പ്രോ​​ഗ്രാ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ചു​​ള്ള പൊ​​തു​​വാ​​യ​​തും വി​​ഷ​​യ​​ത്തി​​ല​​ധി​​ഷ്ഠി​​ത​​വുമാ​​യ ഒ​​രു കൂ​​ട്ടം കോ​​ഴ്സു​​ക​​ൾ അ​​ട​​ങ്ങു​​ന്ന​​താ​​ണ് ഫൗ​​ണ്ടേ​​ഷ​​ൻ കോ​​ഴ്സു​​ക​​ൾ.

ബി​​രു​​ദ പ​​ഠ​​ന​​ത്തി​​ന് ഒ​​രു വിദ്യാർഥി​​യെ സ​​ജ്ജ​​മാ​​ക്കാ​​ൻ ആ​​വ​​ശ്യ​​മാ​​യ ജ​​ന​​റ​​ൽ കോ​​ഴ്സു​​ക​​ളും മേ​​ജ​​ർ/​​ മൈ​​ന​​ർ കോ​​ഴ്സു​​ക​​ൾ​​ക്കു സ​​ഹാ​​യ​​ക​​മാ​​കു​​ന്ന പൊ​​തു​​ധാ​​ര​​ണ ന​​ൽ​​കു​​ന്ന കോ​​ഴ്സു​​ക​​ളു​​മാ​​ണ് ഫൗ​​ണ്ടേ​​ഷ​​ൻ കോ​​ഴ്സു​​ക​​ൾകൊ​​ണ്ട് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. എ​​ബി​​ലി​​റ്റി എ​​ൻ​​ഹാ​​ൻ​​സ്‌​​മെ​​ന്റ് കോ​​ഴ്‌​​സു​​ക​​ൾ (AEC), സ്‌​​കി​​ൽ എ​​ൻ​​ഹാ​​ൻ​​സ്‌​​മെ​​ന്റ് കോ​​ഴ്‌​​സു​​ക​​ൾ (SEC), മൂ​​ല്യാ​​ധി​​ഷ്ഠി​​ത കോ​​ഴ്‌​​സു​​ക​​ൾ (VAC), മ​​ൾ​​ട്ടി ഡി​​സി​​പ്ലി​​ന​​റി കോ​​ഴ്‌​​സു​​ക​​ൾ (MDC), ഡി​​സി​​പ്ലി​​ൻ സ്‌​​പെ​​സി​​ഫി​​ക് കോ​​ഴ്‌​​സു​​ക​​ൾ (DSC) എ​​ന്നി​​വ​​യാ​​ണ് ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള വി​​വി​​ധ കോ​​ഴ്സു​​ക​​ൾ.

ഇം​​ഗ്ലീ​​ഷ് ഭാ​​ഷ​​യി​​ലും മ​​ല​​യാ​​ളം/ ഹി​​ന്ദി/ അ​​റ​​ബി​​ക്/​​ മ​​റ്റു ഇ​​ന്ത്യ​​ൻ/ വി​​ദേ​​ശ ഭാ​​ഷ​​ക​​ളി​​ൽ വിദ്യാർഥി​​ക​​ളു​​ടെ ക​​ഴി​​വ് വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി​​ട്ടു​​ള്ള കോ​​ഴ്സു​​ക​​ൾ ഇ​​തി​​ൽപെ​​ടു​​ന്ന​​താ​​ണ്. ഭാ​​ഷാ വൈ​​ദ​​ഗ്ധ്യം, വി​​മ​​ർ​​ശ​​നാ​​ത്മ​​ക വാ​​യ​​ന, അ​​ക്കാ​​ദ​​മി​​ക എ​​ഴു​​ത്ത്, ഭാ​​ഷ​​ക​​ളു​​ടെ സാം​​സ്കാ​​രി​​ക​​വും ബൗ​​ദ്ധി​​ക​​വു​​മാ​​യ പൈ​​തൃ​​കം എ​​ന്നി​​വ​​യൊ​​ക്കെ എ​​ബി​​ലി​​റ്റി എ​​ൻ​​ഹാ​​ൻ​​സ്‌​​മെ​​ന്റ് കോ​​ഴ്‌​​സു​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടും.​​ ക​​ല, ശാ​​സ്ത്രം, വാ​​ണി​​ജ്യം, ഭാ​​ഷ, സാ​​മൂ​​ഹി​​ക ശാ​​സ്ത്രം തു​​ട​​ങ്ങി​​യ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ്രാ​​ഥ​​മി​​ക​​മാ​​യ അ​​റി​​വ് ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള കോ​​ഴ്സു​​ക​​ളും ഈ ​​ഗ​​ണ​​ത്തി​​ൽപെ​​ടു​​ന്നു​​ണ്ട്. വ്യ​​ക്തി​​ത്വ വി​​കാ​​സ​​ത്തി​​ന് ഉ​​ത​​കു​​ന്ന മൂ​​ല്യാ​​ധി​​ഷ്ഠി​​ത കോ​​ഴ്സു​​ക​​ൾ ഫൗ​​ണ്ടേ​​ഷ​​ൻ കോ​​ഴ്സി​​ന്റെ ഭാ​​ഗ​​മാ​​യി പ​​ഠി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം വിദ്യാർഥി​​ക​​ൾ​​ക്ക് ല​​ഭി​​ക്കു​​ന്ന​​താ​​ണ്.

വിദ്യാർഥി​​ക​​ളു​​ടെ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ സ്കി​​ൽ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​വി​​ധ​​ത​​രം ക​​ഴി​​വു​​ക​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നും ജോ​​ലില​​ഭ്യ​​ത​​ക്കും ജീ​​വി​​തവി​​ജ​​യ​​ത്തി​​നും ആ​​വ​​ശ്യ​​മാ​​യ മൂ​​ല്യ​​ങ്ങ​​ൾ പ​​ക​​രു​​ന്ന​​തി​​നും ഉ​​ത​​കു​​ന്ന​​ത​​ര​​ത്തി​​ലു​​ള്ള വി​​വി​​ധ കോ​​ഴ്‌​​സു​​ക​​ളാ​​ണ് ഫൗ​​ണ്ടേ​​ഷ​​ൻ കോ​​ഴ്സു​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. വിദ്യാർഥി​​ക​​ൾ​​ക്ക് വി​​പു​​ല​​മാ​​യ മേ​​ഖ​​ല​​ക​​ളി​​ൽ അ​​റി​​വ് ല​​ഭി​​ക്കു​​ന്ന​​തി​​നും ക​​ഴി​​വ് വ​​ർധി​​പ്പി​​ക്കാ​​നു​​മു​​ള്ള സാ​​ഹ​​ച​​ര്യ​​മാ​​ണ് ഇ​​തി​​ന്റെ ഭാ​​ഗ​​മാ​​യി സൃ​​ഷ്ടി​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

മേ​​ജ​​ർ/ മൈ​​ന​​ർ കോ​​ഴ്സു​​ക​​ൾ

ഏ​​തെ​​ങ്കി​​ലും ഒ​​രു കോ​​ർ വി​​ഷ​​യ​​ത്തി​​ലും ര​​ണ്ടു കോം​​പ്ലി​​മെ​​ന്റ​​റി വി​​ഷ​​യ​​ത്തി​​ലും മൂ​​ന്നു വ​​ര്‍ഷം പ​​ഠ​​നം പൂ​​ര്‍ത്തി​​യാ​​ക്കി​​യി​​ട്ടാ​​ണ് നി​​ല​​വി​​ൽ ബി​​രു​​ദം നേ​​ടു​​ന്ന​​ത്. പു​​തി​​യ സ​​മ്പ്ര​​ദാ​​യ​​ത്തി​​ല്‍ വിദ്യാർഥി​​ക​​ൾ തി​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന മു​​ഖ്യ വി​​ഷ​​യ​​ത്തെ മേ​​ജ​​ർ എ​​ന്നും മ​​റ്റു വി​​ഷ​​യ​​ങ്ങ​​ളെ മൈ​​ന​​ർ എ​​ന്നും അ​​റി​​യ​​പ്പെ​​ടും. ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ​​പെ​​ട്ട കോ​​ഴ്സു​​ക​​ൾ വ്യ​​ത്യ​​സ്ത ത​​ര​​ത്തി​​ലും അ​​ള​​വി​​ലും വിദ്യാർഥി​​ക​​ൾ​​ക്ക് തി​​ര​​ഞ്ഞെ​​ടു​​ക്കാ​​വു​​ന്ന​​താ​​ണ്. അ​​ത്ത​​ര​​ത്തി​​ലു​​ള്ള വി​​വി​​ധ സ്ട്രീ​​മു​​ക​​ളെ pathways എ​​ന്നാ​​ണ് അ​​റി​​യ​​പ്പെ​​ടു​​ക. സം​​സ്ഥാ​​ന ഹ​​യ​​ർ എ​​ജുക്കേ​​ഷ​​ന്റെ റെ​​ഗു​​ലേ​​ഷ​​ൻ പ്ര​​കാ​​രം നാ​​ലു വ​​ർ​​ഷ ബി​​രു​​ദ പ​​ദ്ധ​​തി​​യി​​ൽ ആ​​റ് പാ​​ത്ത് വേ​​ക​​ളാ​​ണ് നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ള്ള​​ത്.

വിദ്യാർഥി​​ക​​ൾ​​ക്ക് അ​​വ​​ര​​വ​​രു​​ടെ താൽപര്യത്തി​​ന​​നു​​സ​​രി​​ച്ചും പ​​ഠി​​ക്കു​​ന്ന കോ​​ളജി​​ൽ/​​ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ല​​ഭ്യ​​മാ​​യി​​ട്ടു​​ള്ള പ്രോ​​ഗ്രാ​​മു​​ക​​ളെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യും പാ​​ത്ത് വേ ​​തിര​​ഞ്ഞെ​​ടു​​ക്കാ​​വു​​ന്ന​​താ​​ണ്. ഒ​​രു മേ​​ജ​​ർ അ​​ട​​ങ്ങു​​ന്ന ഡി​​ഗ്രി (Degree with single major), ഒ​​രു മേ​​ജ​​റും ഒ​​രു മൈ​​ന​​റും അ​​ട​​ങ്ങു​​ന്ന ഡി​​ഗ്രി (Degree with major and minor), ഒ​​ന്നി​​ല​​ധി​​കം മേ​​ജ​​ർ വി​​ഷ​​യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ഡി​​ഗ്രി (Major with multiple disciplines of study), ഇ​​ന്റ​​ർ ഡി​​സി​​പ്ലി​​ന​​റി മേ​​ജ​​ർ ഡി​​ഗ്രി (Interdisciplinary major), മ​​ൾ​​ട്ടി ഡി​​സി​​പ്ലി​​ന​​റി മേ​​ജ​​ർ (Multi-disciplinary major), ര​​ണ്ടു മേ​​ജ​​ർ ഉ​​ള്ള ഡി​​ഗ്രി (Degree with double major) എ​​ന്നി​​വ​​യാ​​ണ് ആ​​റു സ്‌​​ടീ​​മു​​ക​​ൾ.

ബി​​രു​​ദ പ​​ഠ​​ന​​ത്തി​​ലെ മൂ​​ന്നു മു​​ത​​ൽ ആ​​റു വ​​രെ സെ​​മ​​സ്റ്റ​​റു​​ക​​ളി​​ലാ​​യാ​​ണ് മൈ​​ന​​ർ കോ​​ഴ്‌​​സു​​ക​​ൾ പ​​ഠി​​ക്കേ​​ണ്ട​​ത്. ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​നു മു​​മ്പ് വിദ്യാർഥി​​ക​​ൾ പ്ര​​വേ​​ശ​​ന സ​​മ​​യ​​ത്ത് തി​​ര​​ഞ്ഞെ​​ടു​​ത്ത മേ​​ജ​​ർ വി​​ഷ​​യം മാ​​റ്റി മ​​റ്റൊ​​രു അ​​നു​​ബ​​ന്ധ വി​​ഷ​​യം മേ​​ജ​​ർ ആ​​യി തി​​ര​​ഞ്ഞെ​​ടു​​ക്കാ​​നു​​ള്ള അ​​വ​​സ​​രം റെ​​ഗു​​ലേ​​ഷ​​നി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

 

ക്യാ​​പ്‌​​സ്റ്റോ​​ൺ ലെ​​വ​​ൽ കോ​​ഴ്‌​​സു​​ക​​ൾ

ഏ​​റ്റ​​വും പ്രാ​​ധാ​​ന്യ​​മു​​ള്ള​​താ​​യി ക​​രു​​തു​​ന്ന മു​​ഖ്യ വി​​ഷ​​യ​​ത്തി​​ലൂ​​ന്നി​​യ കോ​​ഴ്സു​​ക​​ളെ​​യാ​​ണ് ക്യാ​​പ്‌​​സ്റ്റോ​​ൺ ലെ​​വ​​ൽ കോ​​ഴ്‌​​സു​​ക​​ളു​​ടെ ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള കോ​​ഴ്സു​​ക​​ൾ വിദ്യാർഥി​​ക​​ൾ​​ക്ക് പ​​ഠ​​ന​​ത്തി​​ലൂ​​ടെ ല​​ഭി​​ച്ച അ​​റി​​വ് വി​​വി​​ധ മേ​​ഖ​​ല​​യി​​ൽ പ്ര​​യോ​​ഗി​​ക്കാ​​നും അ​​ത​​തു മേ​​ഖ​​ല​​യി​​ൽ പ്രഫ​​ഷ​​നൽ ആ​​കാ​​നും വിദ്യാർഥി​​ക​​ളെ സ​​ഹാ​​യി​​ക്കു​​ന്ന​​താ​​യി​​രി​​ക്കും. മേ​​ജ​​റി​​ലോ മൈ​​ന​​റി​​ലോ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ള്ള വി​​ഷ​​യ​​ത്തി​​ൽ ആ​​ഴ​​ത്തി​​ൽ പ​​ഠി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന, ഇ​​ന്റേ​​ൺ​​ഷി​​പ്പു​​ക​​ളും പ്രോ​​ജ​​ക്ടു​​ക​​ളും ഒ​​ക്കെ ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണ് ക്യാ​​പ്‌​​സ്റ്റോ​​ൺ കോ​​ഴ്‌​​സു​​ക​​ൾ. ക​​മ്യൂ​​ണി​​റ്റി സേ​​വ​​ന​​ങ്ങ​​ൾ, തൊ​​ഴി​​ൽ പ​​രി​​ശീ​​ല​​നം, പ്ര​​ഫ​​ഷ​​നൽ പ​​രി​​ശീ​​ല​​നം അ​​ല്ലെ​​ങ്കി​​ൽ മ​​റ്റ് ത​​ര​​ത്തി​​ലു​​ള്ള പ്ര​​വൃ​​ത്തിപ​​രി​​ച​​യം എ​​ന്നി​​വ സം​​ബ​​ന്ധി​​ച്ചു​​ള്ള വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ്രാ​​വീ​​ണ്യം ല​​ഭി​​ക്കാ​​ൻ പ്ര​​സ്തു​​ത കോ​​ഴ്സു​​ക​​ൾ സ​​ഹാ​​യി​​ക്കും.

മൂ​​ല്യ​​നി​​ർ​​ണ​​യം

നി​​ല​​വി​​ലെ സി.ബി.സി.എസ് രീ​​തി​​ക്കു സ​​മാ​​ന​​മാ​​യി​​ട്ടുത​​ന്നെ​​യാ​​ണ് പു​​തി​​യ പ​​ദ്ധ​​തി​​യി​​ലും മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തെ സം​​ബ​​ന്ധി​​ച്ചു​​ള്ള നി​​ദേ​​ശം. വിദ്യാർഥി​​ക​​ളെ വി​​ല​​യി​​രു​​ത്താ​​ൻ അ​​തതു സെ​​മസ്റ്റ​​റു​​ക​​ളി​​ൽ വി​​വി​​ധ ഘ​​ട​​ക​​ങ്ങ​​ളെ ആ​​സ്പ​​ദ​​മാ​​ക്കി വിദ്യാർഥി​​ക​​ളു​​ടെ പ്രാ​​വീ​​ണ്യം വി​​ല​​യി​​രു​​ത്തി​​യു​​ള്ള നി​​ര​​ന്ത​​ര മൂ​​ല്യ​​നി​​ർ​​ണ​​യ​​വും സെ​​മ​​സ്റ്റ​​ർ അ​​വ​​സാ​​നം ന​​ട​​ത്തു​​ന്ന സ​​ർ​​വ​​ക​​ലാ​​ശാ​​ലാ​​ത​​ല പ​​രീ​​ക്ഷ​​യും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള ര​​ണ്ടു ത​​ര​​ത്തി​​ലു​​ള്ള മൂ​​ല്യ​​നി​​ർ​​ണ​​യ പ്ര​​ക്രി​​യ​​യാ​​ണ് നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ള്ള​​ത്.

40 ശ​​ത​​മാ​​നം വെ​​യ്റ്റേ​​ജ് നി​​ര​​ന്ത​​ര മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും 60 ശ​​ത​​മാ​​നം വെ​​യ്റ്റേ​​ജ് സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​ക്കും ന​​ൽ​​കും (സി.ബി.സി.എസ് സി​​സ്റ്റ​​ത്തി​​ൽ ഇ​​ത് യ​​ഥാ​​ക്ര​​മം 20 ശ​​ത​​മാ​​ന​​വും 80 ശ​​ത​​മാ​​ന​​വും ആ​​യി​​രു​​ന്നു). നി​​ര​​ന്ത​​ര മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി പ​​രി​​ഗ​​ണി​​ക്കേ​​ണ്ട ഘ​​ട​​ക​​ങ്ങ​​ളെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ അ​​ക്കാ​​ദ​​മി​​ക് സ​​മി​​തി​​ക​​ളാ​​യി​​രി​​ക്കും നി​​ർ​​ദേ​​ശി​​ക്കു​​ന്ന​​ത്. പ​​രീ​​ക്ഷ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു മാ​​ര്‍ക്ക് സി​​സ്റ്റം പി​​ന്തു​​ട​​രു​​കയും 10 പോ​​യന്റ് പ​​രോ​​ക്ഷ ഗ്രേ​​ഡിങ് സി​​സ്റ്റ​​ത്തി​​ൽ വി​​ല​​യി​​രു​​ത്തു​​ക​​യും ചെയ്യും. ബി​​രു​​ദ പ്രോ​​ഗ്രാം വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​വ​​ർക്ക് അ​​തി​​ന​​നു​​സ​​രി​​ച്ച് ഗ്രേ​​ഡ് നൽകു​​ന്ന രീ​​തി​​ അ​​വ​​ലം​​ബി​​ക്കു​​ന്ന​​തു​​മാ​​ണ്.

സാ​​ധ്യ​​ത​​ക​​ളും വെ​​ല്ലു​​വി​​ളി​​ക​​ളും

രാ​​ജ്യ​​ത്തെ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളെ​​ല്ലാം നാ​​ല് വ​​ർ​​ഷ​​മാ​​യി​​രി​​ക്ക​​ണ​​മെ​​ന്നു 2020ലെ ​​ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ​​ ന​​യം നി​​ർ​​ദേശി​​ക്കു​​ന്ന​​തു​​കൊ​​ണ്ടു​​ത​​ന്നെ നാ​​ലു​​ വ​​ർ​​ഷ​​ത്തെ ബി​​രു​​ദ പ്രോ​​ഗ്രാ​​മാ​​ണ് (FYUP) കേ​​ര​​ള​​ത്തി​​ലട​​ക്ക​​മു​​ള്ള ഇ​​ന്ത്യ​​യി​​ലെ എ​​ല്ലാ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും കോ​​ള​​ജു​​ക​​ളി​​ലും ഇ​​നിമു​​ത​​ൽ ഉ​​ണ്ടാ​​വു​​ക. ഘ​​ട​​നാ​​പ​​ര​​മാ​​യി​​ട്ടും അ​​ക്കാ​​ദ​​മി​​ക് രം​​ഗ​​ത്തും വ​​മ്പി​​ച്ച മാ​​റ്റ​​ങ്ങ​​ൾ മു​​ന്നോ​​ട്ടു​​വെ​​ക്കു​​ന്ന ഈ ​​പു​​തി​​യ പ​​രി​​പാ​​ടി നടപ്പാക്കി​​യാ​​ൽ അ​​തി​​ന​​നു​​സ​​രി​​ച്ചു​​ള്ള ഗു​​ണ​​ഫ​​ല​​ങ്ങ​​ളും നാം ​​പ്ര​​തീ​​ക്ഷി​​ക്കു​​ന്നു.

ഇ​​പ്പോ​​ൾ ന​​ട​​ന്നുവ​​രു​​ന്ന ക്ലാ​​സ് റൂ​​മി​​ൽ മാ​​ത്രം ഒ​​തു​​ങ്ങി​​നി​​ന്നു​​കൊ​​ണ്ടു​​ള്ള പ​​ഠ​​ന​​ത്തി​​ന് വ്യ​​ത്യ​​സ്ത​​മാ​​യി സെ​​മി​​നാ​​റു​​ക​​ൾ, ഫീ​​ല്‍ഡ് വ​​ര്‍ക്കു​​ക​​ള്‍, ഇ​​ന്റേ​​ണ്‍ഷി​​പ്പു​​ക​​ള്‍ എ​​ന്നി​​വ​​യ​​ട​​ക്കം പു​​തി​​യ പാ​​ഠ്യ​​പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. അ​​തി​​ന്റെ ഫ​​ല​​മാ​​യി വി​​ദ്യാ​​ർഥി​​ക​​ളു​​ടെ​​ ഇട​​യി​​ൽ നൈ​​പു​​ണ്യ വി​​ക​​സ​​നം വ​​ര്‍ധി​​ക്കു​​മെ​​ന്നു​​ള്ള​​തും പ​​ഠി​​ച്ച വി​​ഷ​​യ​​ങ്ങ​​ളെ ബ​​ന്ധ​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് അ​​വ​​ർ​​ക്കു​​ള്ള തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ൾ കൂ​​ടു​​മെ​​ന്ന​​തും നാ​​ല് വ​​ർ​​ഷ ബി​​രു​​ദ പ​​ദ്ധ​​തി ല​​ക്ഷ്യ​​മി​​ടു​​ന്ന ഗു​​ണ​​ഫ​​ല​​ങ്ങ​​ളാ​​ണ്.

 

ഗ​​വേ​​ഷ​​ണ​​ത്തി​​ന് പ്രാ​​ധാ​​ന്യം കൊ​​ടു​​ത്തു​​കൊ​​ണ്ടാ​​ണ് നാ​​ലു​​ വ​​ർ​​ഷ ഡി​​ഗ്രി പ്രോ​​ഗ്രാ​​മി​​ന്റെ ഭാ​​ഗ​​മാ​​യി നാ​​ലാം വ​​ർ​​ഷ​​ത്തെ കോ​​ഴ്സു​​ക​​ൾ ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. വിദ്യാർഥി​​ക​​ൾ​​ക്ക് നാ​​ലാം വ​​ർ​​ഷ​​ത്തി​​ലെ​​ത്തു​​മ്പോ​​ൾ ര​​ണ്ടു ഓ​​പ്‌​​ഷ​​നു​​ക​​ളാ​​ണു​​ള്ള​​ത് ഓ​​ണേ​​ഴ്‌​​സ് ബി​​രു​​ദം (Degree Honours) അ​​ല്ലെ​​ങ്കി​​ൽ ഗ​​വേ​​ഷ​​ണ​​ത്തോ​​ടു കൂ​​ടി​​യു​​ള്ള ഓ​​ണേ​​ഴ്‌​​സ് ബി​​രു​​ദ​​വും (Degree Honours with Research). ഗ​​വേ​​ഷ​​ണം ഉ​​ൾ​​പ്പെ​​ടു​​ന്ന ഓ​​ണേ​​ഴ്‌​​സ് ബി​​രു​​ദം തി​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​വ​​ർ ഒ​​രു അം​​ഗീ​​കൃ​​ത ഗ​​വേ​​ഷ​​ണ മാ​​ർ​​ഗ​​ദ​​ർ​​ശി​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ഗ​​വേ​​ഷ​​ണ പ്രോ​​ജ​​ക്ട് പൂ​​ർ​​ത്തീ​​ക​​രി​​ക്ക​​ണം.

ഇ​​ത്ത​​ര​​ത്തി​​ൽ ഗ​​വേ​​ഷ​​ണ അ​​വ​​സ​​ര​​ങ്ങ​​ൾ ഒ​​രു​​ക്കാ​​ൻ മ​​തി​​യാ​​യ എ​​ണ്ണം ഗ​​വേ​​ഷ​​ണ മാ​​ർ​​ഗ​​ദ​​ർ​​ശി​​ക​​ൾ ന​​മ്മു​​ടെ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും കോ​​ളജു​​ക​​ളി​​ലും നി​​ല​​വി​​ലി​​ല്ലെ​​ന്ന​​ത് ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ ഗൗ​​ര​​വ​​മാ​​യി കാ​​ണേ​​ണ്ട വി​​ഷ​​യ​​മാ​​ണ്. പു​​തി​​യ പ​​ദ്ധ​​തി നടപ്പാക്കാ​​ൻ പ​​റ്റു​​ന്ന മ​​നു​​ഷ്യവി​​ഭ​​വ ശേ​​ഷി​​യും ലൈ​​ബ്ര​​റി, ലാ​​ബ്, ക്ലാ​​സ് റൂ​​മു​​ക​​ൾ തു​​ട​​ങ്ങി​​യ ഭൗ​​തി​​ക സൗ​​ക​​ര്യ​​ങ്ങ​​ളും ന​​മ്മു​​ടെ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​നങ്ങ​​ളി​​ൽ വേ​​ണ്ട​​ത്ര​​യി​​ല്ലാ​​യെ​​ന്ന​​താ​​ണ് വ​​ർ​​ത്ത​​മാ​​ന യാ​​ഥാ​​ർ​​ഥ്യം.

മൂ​​ന്നുവ​​ർ​​ഷം നീ​​ണ്ടുനി​​ന്നി​​രു​​ന്ന ബി​​രു​​ദ പ​​ഠ​​ന​​ത്തെ നാ​​ല് വ​​ർ​​ഷ​​ത്തേ​​ക്ക് നീ​​ട്ടു​​ന്ന​​തി​​ന്റെ ഭാ​​ഗ​​മാ​​യി ആ​​ധു​​നി​​ക​​വും അ​​ന്താ​​രാ​​ഷ്ട്ര നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള​​തു​​മാ​​യ ഭൗ​​തി​​ക സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കാ​നും മ​​നു​​ഷ്യ വി​​ഭ​​വശേ​​ഷി വ​​ർധി​​പ്പി​​ക്കാ​​നും അ​​ടി​​യ​​ന്തര​​മാ​​യി നീ​​ക്ക​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചി​​ല്ലാ​​യെ​​ങ്കി​​ൽ പു​​തി​​യ പ​​രി​​പാ​​ടി​​യു​​ടെ വി​​ജ​​യം കേ​​വ​​ലം ച​​ർ​​ച്ച​​ക​​ളി​​ൽ മാ​​ത്രം ഒ​​തു​​ങ്ങിനി​​ന്നു​​പോ​​കും.

വിദ്യാർഥി​​ക​​ൾ ബി​​രു​​ദപ​​ഠ​​ന​​ത്തി​​നാ​​യി സ്ഥാ​​പ​​നങ്ങ​​ളി​​ൽ ചേ​​രു​​ന്ന​​തി​​നുശേ​​ഷം വി​​ഷ​​യ​​ങ്ങ​​ൾ തി​​ര​​ഞ്ഞെ​​ടു​​ക്ക​​ുന്ന​​തി​​ലും വി​​വി​​ധ മാ​​ർ​​ഗ​​ത്തി​​ലൂ​​ടെ ക്രെ​​ഡി​​റ്റ് നേ​​ടു​​ന്ന​​തി​​നും അ​​വ ട്രാ​​ൻ​​സ്ഫ​​ർ ചെ​​യ്യു​​ന്ന​​തി​​നും വി​​പ്ല​​വ​​ക​​ര​​മാ​​യ രീ​​തി​​ക​​ളാ​​ണ് പു​​തി​​യ പാ​​ഠ്യപ​​ദ്ധ​​തി മു​​ന്നോ​​ട്ടുവെ​​ക്കു​​ന്ന​​ത്. അ​​തി​​ന​​നു​​സൃ​​ത​​മാ​​യി പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പി​​നും ബി​​രു​​ദം ന​​ൽ​​കാ​​നും അ​​ക്കാ​​ദ​​മി​​ക് തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ടു​​ക്കാ​​നും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളെ പ്രാ​​പ്ത​​മാ​​ക്കു​​ക​​യെ​​ന്ന​​താ​​ണ് നാം ​​നേ​​രി​​ടേ​​ണ്ടി​​വ​​രു​​ന്ന മ​​റ്റൊ​​രു വെ​​ല്ലു​​വി​​ളി. വിദ്യാർഥി സൗ​​ഹൃ​​ദ കേ​​ന്ദ്ര​​ങ്ങ​​ളാ​​യി​​ട്ട​​ല്ല സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന ആ​​രോ​​പ​​ണം പൊ​​തു​​വെ സ​​മൂ​​ഹ​​ത്തി​​ൽ ഉ​​യ​​ർ​​ന്നുകേ​​ൾ​​ക്കാ​​റു​​ണ്ട്. അ​​തി​​ന്റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വ​​ലി​​യ മാ​​റ്റ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള നാ​​ല് വ​​ർ​​ഷ ബി​​രു​​ദ പ​​രി​​പാ​​ടി ന​​ട​​പ്പാക്കു​​മ്പോ​​ൾ അ​​വ വിദ്യാർഥി​​ക​​ൾ​​ക്ക് പ്ര​​തി​​സ​​ന്ധി​​യി​​ല്ലാ​​തെ സ്വീ​​ക​​രി​​ക്കാ​​ൻ സാ​​ധി​​ക്ക​​ണ​​മെ​​ങ്കി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഭ​​ര​​ണ​​ത്തി​​ലും വി​​പ്ല​​വ​​ക​​ര​​മാ​​യ അ​​ഴി​​ച്ചുപ​​ണി ആ​​വ​​ശ്യ​​മാ​​ണ്.

ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പു​​തി​​യ പ​​രി​​ഷ്‌​​കാ​​രം ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ ന​​ട​​പ്പാക്കു​​മ്പോ​​ൾ സ​​ർ​​ക്കാ​​റും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളും അ​​ധ്യാ​​പ​​ക സ​​മൂ​​ഹ​​വും കൂ​​ടു​​ത​​ൽ ഫ​​ല​​പ്ര​​ദ​​മാ​​യി കാ​​ര്യ​​ങ്ങ​​ളി​​ൽ ശ്ര​​ദ്ധചെ​​ലു​​ത്തേ​​ണ്ട​​തു​​ണ്ട്. ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്തെ ഘ​​ട​​നാ​​പ​​ര​​മാ​​യ മാ​​റ്റ​​ങ്ങ​​ള​​ട​​ക്കം ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ പു​​തി​​യ പ​​ദ്ധ​​തി കൂ​​ട്ടാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലൂ​​ടെ കാ​​ര്യ​​ക്ഷ​​മ​​ത​​യോ​​ടെ നടപ്പാക്കി​​യാ​​ൽ അ​​ന്താ​​രാ​​ഷ്ട്രത​​ല​​ത്തി​​ൽ പ്രാ​​വീ​​ണ്യ​​മു​​ള്ള ഒ​​രു യു​​വ​​ത​​യെ വാ​​ർ​​ത്തെ​​ടു​​ക്കാ​​ൻ ന​​മു​​ക്ക് സാ​​ധി​​ക്കു​​മെ​​ന്നു പ്ര​​ത്യാ​​ശി​​ക്കാം.

=======

(കണ്ണൂർ സർവകലാശാലയിൽ മുൻ പ്രൊ വൈസ്​ ചാൻസലറായിരുന്നു ലേഖകൻ)

Tags:    
News Summary - weekly samvadham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.