ടെക്സസ്: ടെക്‌സസിലെ ആർലിംഗ്ടണിലെ ഹൈസ്‌കൂളിന് പുറത്ത് തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിൽ ഒരു വിദ്യാർഥി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സ്കൂൾ കെട്ടിടത്തിന് പുറത്ത് വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ വന്നതിന് ശേഷം ആർലിംഗ്ടൺ പൊലീസ് സ്ഥലത്തെത്തി. രാവിലെ ഏഴ് മണിക്കാണ് സംഭവം. വെടിയേറ്റ വിദ്യാർഥിയെ പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയാണ് വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു. അതിരാവിലെ ആയതിനാൽ കുട്ടികൾ സ്കൂളിൽ എത്തിക്കൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇത് അപകടം കുറയുന്നതിന് സഹായകമായി. ആക്രമി സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ചില്ല. പുറത്തുനിന്നും വെടിയുതിർത്ത് ഓടിപ്പോകുകയായിരുന്നു. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.