വടക്കുകിഴക്കന്‍ ചൈനയില്‍ ചുഴലിക്കാറ്റ്, ഒരാള്‍ മരിച്ചു

ഹാര്‍ബിന്‍: വടക്കുകിഴക്കന്‍ ചൈനയിലെ ഹീലോംഗ്ജിയാങില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന്, ഒരാള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസത്തെ മോശം കാലാവസ്ഥയാണ് ഷാങ്സി നഗരത്തെ തകര്‍ത്തതെന്നും നാല് പ്രാദേശിക ടൗണ്‍ ഷിപ്പുകളെ ബാധിച്ചതായും മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. അരമണിക്കൂറിലേറെ ചുഴലി നീണ്ടുനിന്നു.

148 വീടുകളും കൃഷിസ്ഥലങ്ങളും നശിപ്പിച്ചു. പ്രദേശത്ത് നിന്നും 240 ലധികം ഗ്രാമീണരെ മാറ്റിപാര്‍പ്പിച്ചു. സാമ്പത്തിക നഷ്ടം പ്രാഥമികമായി 5.12 ദശലക്ഷം യുവാന്‍ (ഏകദേശം 795,400 യുഎസ് ഡോളര്‍) ആയി കണക്കാക്കപ്പെടുന്നു.

ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്, മറ്റുള്ളവര്‍ക്ക് നിസാരപരിക്കുകളാണുള്ളത്.

Tags:    
News Summary - 1 killed, 16 injured as tornado, hail hit Northeast China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.