സെ​ന​ഗാ​ളി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം: 11 ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​രി​ച്ചു

ഡാ​കാ​ർ: സെ​ന​ഗാ​ളി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 11 ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​രി​ച്ചു. മാ​മി അ​ബ്ദു അ​സീ​സ് സി ​ദ​ബാ​ഖ് ആ​ശു​പ​ത്രി​യി​ലെ മാ​തൃ​ശി​ശു സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് പ്ര​സി​ഡ​ന്റ് മാ​കി സാ​ൾ ട്വീ​റ്റ് ചെ​യ്തു.

ഷോ​ർ​ട്സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. മൂ​ന്നു കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. അ​ടു​ത്തി​ടെ​യാ​ണ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

മ​രി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​കൊ​ള്ളു​ന്ന​താ​യി പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചു. തീ​പി​ടി​ത്ത​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ സ്വ​ത​ന്ത്ര ക​മീ​ഷ​നെ നി​യ​മി​ക്ക​​ണ​മെ​ന്ന് ആം​ന​സ്റ്റി ഇ​ന്റ​ർ​നാ​ഷ​ന​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​വ​ർ​ഷം വ​ട​ക്ക​ൻ സെ​ന​ഗാ​ളി​ലെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ലു ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​രി​ച്ചി​രു​ന്നു.

Tags:    
News Summary - 11 Babies Die in Senegal Hospital Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.