വാഷിംങ്ടൺ : അമേരിക്കയിലെ മേരിലാന്‍ഡിൽ പാമ്പുകളാൽ ചുറ്റപ്പെട്ട നിലയിൽ 49കാരെൻറ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തി.രണ്ടു ദിവസത്തിലധികമായി ഇയാളെ വീടിന് പുറത്ത് കാണാത്തിനാൽ പരിശോധിക്കാന്‍ ചെന്ന അയൽവാസികളാണ് വിഷമുള്ളതും ഇല്ലാത്തതുമായ 125 ഒാളം പാമ്പുകളാൽ ചുറ്റപ്പെട്ട നിലയിൽ മൃതദേഹം തറയിൽ കിടക്കുന്നതായി കണ്ടത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനകത്ത് നിന്ന് 14 അടിയോളം വലിപ്പമുള്ള മഞ്ഞ ബർമീസ് പെരുമ്പാമ്പ് ഉൾപ്പെടെ 125 പാമ്പുകളെ കണ്ടെടുക്കുന്നത്. കൊടിയ വിഷമുള്ള മൂർഖൻ അടക്കം അയാളുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. അതേസമയം, മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇയാൾ പാമ്പുകളെ കൈവശം വെച്ചത് എന്തിനാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബാൽട്ടിമോറിലെ മെഡിക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അന്വേഷണം നടന്നുകൊണ്ടരിക്കയാണെന്നും പോലീസ് വ്യക്തമാക്കി. പാമ്പുകളെ ഏറ്റെടുത്തതായി ചാൾസ് കൗണ്ടിയിലെ മൃഗസംരക്ഷണ മേധാവി ജെന്നിഫർ ഹാരിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.