ബെയ്ജിങ്: മധ്യചൈനയിൽ സ്വകാര്യ ബോർഡിങ് സ്കൂളിലെ ഡോർമെട്രിയിലുണ്ടായ തീപിടിത്തത്തിൽ 13 വിദ്യാർഥികൾ മരിച്ചു. ഒമ്പതും 10ഉം വയസുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്. ഹെനാന്‍ പ്രവിശ്യയിലെ യാന്‍ഷാന്‍പു ഗ്രാമത്തിലെ യിങ് കായ് എലമെന്ററി സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ആൺകുട്ടികളുടെ ഡോർമെട്രിയിലാണ് തീപിടിത്തമുണ്ടായത്. മൂന്നാം ക്ലാസ് വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.
തീപ്പിടിത്തമുണ്ടായ ഉടന്‍ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ വിദ്യാര്‍ഥിയുടെ നില തൃപ്തികരമാണ്. സംഭവത്തെ കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തീ പിടിത്തമുണ്ടായ സമയത്ത് 30 കുട്ടികളാണ് ഡോര്‍മിറ്ററിയില്‍ ഉണ്ടായിരുന്നത്. ബാക്കി മുഴുവന്‍ കുട്ടികളേയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. മരിച്ച കുട്ടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ തീപിടിത്തത്തിന്റെ കാരണമോ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
നഴ്‌സറി, പ്രൈമറി ക്ലാസ് കുട്ടികള്‍ക്കായുള്ള സ്‌കൂളാണ് യിങ് കായ് എലമെന്ററി സ്‌കൂള്‍. ആഴ്ചാവസാനമായതിനാല്‍ നഴ്‌സറി വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് പോയിരുന്നു. ഇതിനിടെ, ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.