ഗുരുദ്വാരകളിലെ വെടിവെപ്പ്: കാലിഫോർണിയയിൽ മെഷീൻഗണ്ണും എ.കെ 47 ഉം സഹിതം 17 പേരെ അറസ്റ്റ് ചെയ്തു

വാഷിങ്ടൺ: സ്റ്റോക്ക്ടൺ, സാക്രമെന്റോ തുടങ്ങി വിവിധയിടങ്ങിലെ ഗുരുദ്വാരകളിലുണ്ടായ വെടിവെപ്പ് പരമ്പരയുമായി ബന്ധപ്പെട്ട് കാലിഫോർണിയ പൊലീസ് 17 പേരെ അറസ്റ്റ് ​ചെയ്തു. ഇവരിൽ നിന്ന് എ.കെ 47, മെഷീൻ ഗൺ, കൈത്തോക്കുകൾ എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായവരുമായി ബന്ധപ്പെട്ട 20 ഓളം സ്ഥലങ്ങളിൽ നിരന്തരം റെയ്ഡ് നടത്തിയാണ് ആയുധങ്ങൾ പിടിച്ചെടുത്തതെന്ന് സ്റ്റേറ്റ് അറ്റോർണി ജനറൽ പറഞ്ഞു.

അറസ്റ്റിലായ 17 പേരും പ്രാദേശിക സിഖ് സംഘടനകളിലെ അംഗങ്ങളാണ്. കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോൻട, യൂബ സിറ്റി പൊലീസ് ചീഫ് ബ്രിയാൻ ബേക്കർ, സട്ടർ കൗണ്ടി ജില്ലാ അറ്റോർണി ജെന്നിഫർ ഡ്യൂപ്രെ എന്നിവരുടെ നി​ർദേശ പ്രകാരം​ നോർത്തേൺ കാലിഫോർണിയയിലെ 20 സ്ഥലങ്ങളിൽ നടന്ന പരിശോധനയിലാണ് 17 പേരും പിടിയിലായത്. അറസ്ററിലായവരിൽ രണ്ടുപേർ ഇന്ത്യയിൽ നിരവധി കൊലപാതകങ്ങൾ നടത്തി ഒളിവിൽ പോയവരും ഇവർക്കായി തിരച്ചിൽ നോട്ടീസ് പ്രഖ്യാപിച്ചവരുമാണെന്ന് സട്ടർ കൗണ്ടി ജില്ലാ അറ്റോർണി ജെന്നിഫർ ഡ്യൂപ്രെ പറഞ്ഞു.

അറസ്റ്റിലായവർ നിരവധി ക്രിമിനൽ പ്രവർതനങ്ങളിൽ പങ്കാളികളാണ്. 2022 ആഗസ്റ്റ് 27ന് സ്റ്റോക്ക് ടൺ സിഖ് ക്ഷേത്രത്തിലുണ്ടായ കൂട്ട വെടിവെപ്പിലും 2023 മാർച്ച് 23 ന് സക്രമെന്റോ സിഖ് ​ക്ഷേത്രത്തിലെ വെടിവെപ്പിലും പ്രതികളാണെന്ന് ജില്ലാ അറ്റോർണി ജനറൽ പറഞ്ഞു.

Tags:    
News Summary - 17 Arrested With Machine Gun, AK-47s Over California Gurdwara Shootings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.