മെക്സികോ സിറ്റി: ഇസ്രായേലിന്റെ റഫ കൂട്ടക്കുരുതിയിലുള്ള പ്രതിഷേധം മെക്സികോയിൽ അക്രമാസക്തമായി. ചൊവ്വാഴ്ച രാത്രി പ്രകടനമായെത്തിയ 200ഓളം പേർ മെക്സികോ സിറ്റിയിലെ ഇസ്രായേൽ എംബസിക്കുനേരെ പെട്രോൾ ബോംബെറിഞ്ഞു. ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരുമടക്കം നിരവധി പേർക്ക് പൊള്ളലേറ്റു.
റഫയിലെ അതിക്രമം ഉടനടി നിർത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് ബാരിക്കേഡ് മറികടന്നാണ് പ്രതിഷേധക്കാർ എംബസിക്കടുത്തെത്തിയത്. കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ് പ്രതിഷേധക്കാരെ നിയന്ത്രിച്ചു. 18 പൊലീസുകാർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
പൊലീസ് ബലം പ്രയോഗിച്ചതോടെ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. ഒരു പൊലീസ് വാഹനവും നിരവധി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഏതാനും കച്ചവടസ്ഥാപനങ്ങളും പ്രതിഷേധക്കാർ തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.