അഫ്ഗാനിലെ ഹെൽമണ്ടിൽ 18 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

കാബൂൾ: അഫ്ഗാനിസ്താനിൽ സുരക്ഷാസേന നടത്തിയ ആക്രമണത്തിൽ 18 തീവ്രവാദികളെ വധിച്ചു. ഒമ്പതു പേർക്ക് പരിക്കേറ്റു. അഫ്ഗാനിലെ ഹെൽമണ്ട് പ്രവിശ്യയിലാണ് സുരക്ഷാസേന ആക്രമണം നടത്തിയത്.

നെഹ്റെ സറാജ്, നാദ് അലി ജില്ലകളിലാണ് സൈന്യവും പൊലീസും സംയുക്തമായിട്ടായിരുന്നു ആക്രമണം. തീവ്രവാദികളിൽ നിന്ന് പിടിച്ചെടുത്ത 14 കുഴിബോംബുകൾ സേന നിർവീര്യമാക്കി.

തീവ്രവാദികൾക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായാണ് സംയുക്തസേനയുടെ ആക്രമണമെന്ന് ഹെൽമണ്ട് പ്രവിശ്യ പൊലീസ് അറിയിച്ചു.

Tags:    
News Summary - 18 terrorists killed, 9 injured in Afghanistan's Helmand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.