യു.എസിൽ വീണ്ടും വെടിവെപ്പ്: രണ്ടു മരണം, ഒരാൾക്ക് പരിക്ക്

വാഷിങ്ടൺ: യു.എസ് സംസ്ഥാനമായ അലബാമയിലെ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. വെസ്റ്റാവിയ ഹിൽസിലെ സെന്റ്. സ്റ്റീഫൻസ് എപിസ്കോപൽ പള്ളിയിൽ വ്യാഴാഴ്ച​ വൈകീട്ടാണ് സംഭവം. ആക്രമിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം യു.എസിലെ ഫിലാഡൽഫിയയിലും വിർജീനിയയിലും നടന്ന വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. ഫിലാഡൽഫിയയിൽ ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ സ്ത്രീ അടക്കം 3 പേരാണു കൊല്ലപ്പെട്ടത്.

സെൻട്രൽ വിർജീനിയയിലെ ചെസ്റ്റർഫീൽഡിൽ ബിരുദപാർട്ടിക്കിടെ നടന്ന വെടിവെപ്പിലാണ് ഇരുപതുകാരൻ കൊല്ലപ്പെട്ടത്. വെടിവെപ്പു സംഭവങ്ങൾ വർധിക്കുന്നതിനിടെ തോക്കു നിയന്ത്രണം കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തു വന്നിരുന്നു.  

Tags:    
News Summary - 2 Dead, 1 Injured In Alabama Church Shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.