വാഷിംഗ്ടൺ: അമേരിക്കയിൽ ജോലിസ്ഥലത്തുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. പെൻസിൽവാനിയയിലെ ചെസ്റ്ററിൽ ബുധനാഴ്ചയാണ് സംഭവം. അക്രമിയെ അറസ്റ്റ് ചെയ്തെന്ന് ചെസ്റ്റർ പോലീസ് കമ്മീഷണർ സ്റ്റീവൻ ഗ്രെറ്റ്സ്കി അറിയിച്ചു. ഡെലവെയർ കൗണ്ടി ലിനനിലാണ് വെടിവെപ്പ് നടന്നതെന്ന് ഡെലവെയർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജാക്ക് സ്റ്റോൾസ്റ്റൈം പറഞ്ഞു.
തോക്കുമായി ജോലിസ്ഥലത്തെത്തിയ അക്രമി സഹപ്രവർത്തകർക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് സ്റ്റോൾസ്റ്റൈമർ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിൽ വെടിവെപ്പ് പതിവാകുകയാണ്. ഈ വർഷം മാത്രം അമേരിക്കയിൽ 168 വെടിവെപ്പുകൾ നടന്നതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ തോക്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നാവശ്യം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.